അപ്പൊശ്തലൻമാര തെയ്‌വവേലകള് 10 - പുത്തൻ ചട്ടംപത്ത്റോശും കൊർന്നോലിയോശും 1 കയ്ശരിയില് കൊർന്നോലിയോശ് ഇന്റ് പേശന്റ ഒര റോമ പട്ടാളത്തലവൻ ഒണ്ടാഞ്ഞ്ത്. അവൻ ഇത്താലികയില നൂറ് പടയാളികള തലവൻ ആഞ്ഞ്ത്. 2 അവൻ തെയ്‌വനോയ്‌മ്പ് ഒള്ളവനം അവന്റ കുട്മ്പക്കാറൊക്ക തെയ്‌വത്ത്ന്റ ചൊല്ല്ക്ക് നെക്കന്റാള്കളും പാവങ്ങളാഞ്ഞ എകൂതൻമാര്ക്ക് താനമം തറമ്മമം കൊടക്കന്റവനം എപ്പനം തെയ്‌വത്തോട കുമ്പ്ടന്റവനം ആഞ്ഞ്ത്. 3 കൊർന്നോലിയോശ് ഒരനാളക്കി മൂന്റ് മണിക്കി ഒര ക്‌നാവ് കണ്ടാൻ; ആ ക്‌നാവീല് തെയ്‌വത്ത്ന്റ ഒര തൂതൻ അവന്റ കിട്ട വന്ത് നെക്കന്റത് അവൻ തിട്ടത്തീല് കണ്ടാൻ. ആ തെയ്‌വതൂതൻ “കൊർന്നോലിയോശേ” ഇന്റ് വിളിക്കന്റത് അവൻ കേട്ടാൻ. 4 അവൻ പേടിയോട പാത്ത്, “കർത്താവേ, എന്തൻ?” ഇന്റ് കേട്ടാൻ. അത്ക്ക് തെയ്‌വതൂതൻ, “നിന്റ കുമ്പ്ടത്തം താനതറമ്മം കൊടക്കത്തം തെയ്‌വമൊകത്ത് എത്തിയിര്ക്ക്ന്റ്. 5 ഇപ്പത്തിന്ന ഓപ്പക്കി ആള വിട്ട് പത്ത്റോശ് ഇന്റ് വിളിക്കന്റ ശിമോന വെരത്തണം. 6 അവൻ തൊകല്ന്റ വേലക്കാറനാഞ്ഞ ശിമോന്റ വീട്ടീല് ഒണ്ട്. അവന്റ വീട് കടല്ന്റ കിട്ടയാണും.” 7 അവനോട പേശിയ തെയ്‌വതൂതൻ പിയ്‌ക്കെയിഞ്ഞ് കൊർണലോശ് അവന്റ വേലക്കാറീല് റണ്ടാളയും അവന്ക്ക് കാവല് നെക്കന്റ തെയ്‌വനോയ്‌മ്പൊള്ള പടയാളീനയം വിളിച്ച് 8 അവട നടന്ന കാരിയങ്ങളൊക്ക പേശിക്കാട്ടി ഓപ്പക്കി വിട്ടാൻ. 9 അവങ്ങ പിറ്റീ നാളക്കി ആ നാട്ട്ന്റ കിട്ട എത്തിയപ്പൻ പത്ത്റോശ് ഉച്ചക്കി കുമ്പ്ട്‌വാനിക്കി വീട്ട്ക്ക് മീതയൊള്ള മാടത്ത്ക്ക് ഏറിപ്പിയ്യാൻ. 10 അവന്ക്ക് പെഞ്ച് പിടിച്ചപ്പൻ എന്തനിങ്കിലും തിന്‌വാനിക്കി അവൻ ആശിച്ചാൻ; അവങ്ങ ശാപ്പാട് ഒണ്ടാക്കിയിരന്നപ്പൻ അവൻ ഒര ക്‌നാവ് കണ്ടാൻ. 11 ആ ക്‌നാവീല് മാനം തൊറന്നിര്ക്ക്ന്റതും തുപ്പ്ട്ടിപേലത്തി ഒര ഏനം നാല് മൂലയം കെട്ടി പൂമിക്കി എറങ്ങി വെന്റതും അവൻ കണ്ടാൻ. 12 പൂമിയില പലശീരി ചീവാതികളും മണ്ണീല് ഊരിനടക്കന്റ ഒക്ക ചീവാതികളും മാനത്തിലൊള്ള പക്കികളും അതീലൊണ്ടാഞ്ഞ്ത്. 13 “പത്ത്റോശേ, എള്മ്പി കൊന്റ് തിന്” ഇന്റ് പേശന്റ ഒര ശെന്നയം അവൻ കേട്ടാൻ. 14 അത്ക്ക് പത്ത്റോശ്, “ഒരകാലത്തം ആണ ചെയ്യ്ത്ത്‌ല, കർത്താവേ, എകൂതൻമാര്ക്ക് തിന്‌വാനിക്കി പെറ്റാത്ത ശാപ്പാട് ഒന്റും നാന് ഇത്‌വെരയം തിന്റ്‌ല” ഇന്റ് പേശിയാൻ. 15 “തെയ്‌വം ശുത്തിയാക്കീത് നിയ്യ് ചാട്ടാത്തതിന്റ് നെനയ്‌ക്കേറ്” ഇന്റൊള്ള ശെന്ന പിന്നയം അവൻ കേട്ടാൻ. 16 ഈണ മൂന്റ് തടവ് ആ ശെന്ന കേട്ടാൻ; പിടിയിന്റ് ആ ഏനത്ത്ന മാനത്ത്ക്ക് വെലിച്ച് എട്ത്ത്ത്. 17 ഈ ക്‌നാവ്ന്റ അർത്തം എന്തനാണ്‌മിന്റ് നെനച്ച് പത്ത്റോശ് അത്‌ശകപ്പെട്ട് ഇര്ന്നപ്പൻ കൊർന്നോലിയോശ് പേശിവിട്ട ആള്കള് ശിമോൻ കുടിയിരക്കന്റ വീട് തേടി വാച്ചെടിക്കി എത്തിയാര്. 18 “പത്ത്റോശ് ഇന്റ് പേരൊള്ള ശിമോൻ ഇവടയാ കുടിയിരക്കന്റത്?” ഇന്റ് അവങ്ങ കേട്ടാര്. 19 പത്ത്റോശ് ആ ക്‌നാവ്നപ്പെറ്റി നെനച്ചിരന്നപ്പൻ തെയ്‌വത്ത്ന്റ ഉശ്റ് അവനോട പേശീത്, “നിന്ന മൂന്റാള് തേടന്റാര്; 20 നിയ്യ് കിള്ളാനിക്കി എറങ്ങി പോ; അവങ്ങള കൂട്ടത്ത് പോവാൻ നിയ്യ് മെടിക്കണ്ട; നാനാണും അക്കൂട്ടറ ഇവടക്കി വിട്ടത്.” 21 പത്ത്റോശ് അവങ്ങള കിട്ട എറങ്ങി പിയ്യ്, “നാന് ആണും നിങ്ങ തേടന്റവൻ; നിങ്ങ എന്തന്ക്ക് വന്ത്ത്?” ഇന്റ് അവൻ കേട്ടാൻ. 22 “പട്ടാളത്തലവനാഞ്ഞ കൊർന്നോലിയോശ് ആണും എങ്ങള വിട്ടത്. അവൻ നീതിയൊള്ളവനം തെയ്‌വനോയ്‌മ്പ് ഒള്ളവനം എകൂതചാതിക്കാറ നെട്വ്ക്ക് നെല്ല പേരൊള്ളവനം ആണും; തെയ്‌വത്ത്ന്റ ഒര തൂതൻ അവനോട നിന്ന അവന്റ വീട്ട്ക്ക് വിളിപ്പാനും നിയ്യ് പേശന്റത് കേപ്പാനം പേശിയാൻ” ഇന്റ് അവങ്ങ തിരിച്ച് പേശിയാര്. 23 പത്ത്റോശ് അവങ്ങള അവട കെടപ്പാനിക്കി പേശിയാൻ; ആണ അവങ്ങ അന്റ് രായ് അവട കെടന്നാര്; പിറ്റീ നാളക്കി അവൻ അവങ്ങള പിറ്റ പിയ്യാൻ; ഓപ്പയില ചെല നമ്പ്കാറും അവന്റ പിറ്റ പിയ്യാര്. 24 അത്‌ന്റ പിറ്റീ നാളക്കി അവങ്ങ കയ്ശരിയില് എത്തിയാര്; അപ്പിനിക്കി കൊർന്നോലിയോശ് അവന്റ ശൊന്തക്കാറയം കൂട്ട്കാറയും വീട്ടീല് വിളിച്ച് കൂട്ടി പത്ത്റോശ്‌ന്റ വെരവ് കാത്തിര്പ്പാഞ്ഞ്ത്. 25 പത്ത്റോശ് വീട്ട്ക്ക് ഏറിയപ്പൻ കൊർന്നോലിയോശ് പിയ്യ് അവന്റ കാല്‌ക്ക് വീന്ന് കുമ്പ്ട്ടാൻ. 26 ഇന്റെ പത്ത്റോശ്, “എള്മ്പ്, നാനും ഒര മന്ശ്‌നാണും” ഇന്റ് പേശി അവന എള്പ്പിയാൻ. 27 അവനോട പയമ ഇട്ട് പത്ത്റോശ് അകത്തിക്കി ഏറി പിയ്യപ്പൻ അവട കൊള്ള ആള്കള് വന്ത്കൂടീത് കണ്ടാൻ. 28 പത്ത്റോശ് അവങ്ങളോട, “എകൂതൻമാരില്ലാത്ത ആള്കള വീട്ടീല് പോന്റതം അവങ്ങള കൂട്ടത്ത് പളകന്റതം ഒര എകൂതന്ക്ക് നെല്ലതില്ല ഇന്റൊള്ള ചട്ടം നിക്ക് തിക്കൊള്ളതില്ലയാ? ഇന്റാലും ഒര മന്ശ്‌നയും കെട്ടവനിന്റോ ശുത്തിയില്ലാത്തവനിന്റോ പേശേറിന്റ് തെയ്‌വം എക്ക് കാട്ടിത്തന്താര്. 29 അത്കൊണ്ടാണും നിങ്ങ ആള വിട്ടപ്പൻ നാന് എത്റ്ത്ത് പേശാണ്ടി നിങ്ങളാട്ടക്കി വന്ത്ത്; എന്തന്ക്ക് എന്ന വിളിച്ചത്” ഇന്റ് പേശീതാഞ്ഞിങ്ങി നെല്ലതാഞ്ഞ്തേ. 30 അപ്പിനിക്കി കൊർന്നോലിയോശ് പേശിയാൻ, “മൂന്റ് രായ്‌ക്ക് മുന്തി നാന് വീട്ട്ന്റ അകത്ത് ഉച്ച കെയിഞ്ഞ് മൂന്റ് മണിക്കി കുമ്പ്ട്ട് ഇര്ന്നപ്പൻ മിന്‌മിന്ക്കന്റ ചട്ടയും വേട്ടിയും ഇട്ട ഒരത്തൻ എന്റ മൊകത്ത് വന്ത് നെക്കന്റത് പേല നാന് കണ്ടൻ. 31 അവൻ എന്നോട, ‘കൊർന്നോലിയോശേ, തെയ്‌വം നിന്റ കുമ്പ്ടത്ത് കേട്ടിരക്കന്റാര്; നിന്റ താനതറമ്മം തെയ്‌വം കണ്ടാര്. 32 ഓപ്പക്കി ആള വിട്ട് പത്ത്റോശ് ഇന്റ് വിളിക്കന്റ ശിമോന വെരത്തണം; അവൻ കടല്ന്റ എര്കീല് തൊകല്ന്റ വേലക്കാറനാഞ്ഞ ശിമോൻ ഇന്റ് പേശന്റ ആള വീട്ടീല് ഒണ്ട്’ ഇന്റ് പേശിയാൻ. 33 അപ്പത്തിന്ന നാന് നിങ്ങള താവ്ക്ക് ആള വിട്ടൻ; നിങ്ങ വന്ത്ത് ഓകാരമാഞ്ഞ്ത്. കർത്താവീല് നെന്റ് നിങ്ങ്ക്ക് കിട്ടിയിരക്കന്റ ഉത്ത്റ്‌വ് കേപ്പാനിക്കാണും എങ്ങ ഒക്കളം തെയ്‌വത്ത്ന്റ കിട്ട വന്ത്ത്” ഇന്റ് പേശിയാര്. പത്ത്റോശ്‌ന്റ പേശത്ത് 34 അപ്പിനിക്കി പത്ത്റോശ് ഈണ പേശിയാൻ, “തെയ്‌വത്ത്ക്ക് കൂറ്പിടിയില്ല. 35 തെയ്‌വത്ത്ന പേടിച്ച് നീതി നടത്ത്ന്റവൻ ഏത് ശാതിക്കാറനാഞ്ഞാലും തെയ്‌വം കെയ്യേക്കും ഇന്റ് ഇപ്പൻ എക്ക് തിക്കൊണ്ട്. 36 ഒക്ക മന്ശൻമാരയം കർത്താവാഞ്ഞ ഏശുകിര്ശ്തുവീലൊള്ള നിമ്മ്തീന്റ നെല്ലശേതി പേശിത്തിന്ന ഇശറയേല്‌കാറ്ക്ക് തെയ്‌വം വിട്ട ശേതി നിങ്ങ കേക്കന്റരില്ലോ. 37 ഓകന്നാൻ നെല്ലശേതി പേശി തെയ്‌വകുളി കെയ്‌പ്പിച്ച് കെയിഞ്ഞ് കെലീലയില് തൊടങ്ങി എകൂതിയില ഒക്ക താവീലും പരന്ന ശേതിയാണും അത്. 38 നശറത്ത്കാറനാഞ്ഞ ഏശുവ്ന തെയ്‌വം അവന്റ ഉശ്റീലും അവന്റ ശക്ക്തിയിലും തേടിയെടക്കത്തം ചെയ്ഞ്ഞാര്; തെയ്‌വം അവന്റ കൂട്ടത്ത് ഇര്ന്ന്ത് കൊണ്ട് അവൻ നെമ്മ ചെയ്ഞ്ഞും ഇച്ചരാതീന്റ പിടിയിലാഞ്ഞ ആള്കള ശൊകപ്പെട്‌ത്ത്‌ത്തം ചെയ്ഞ്ഞ് ഒക്ക താവീലും നടന്നാൻ. 39 എകൂതിയിലും എര്ശലേമിലും ഇശറയേലില താവീലും അവൻ ചെയ്ഞ്ഞ ഒക്ക വേലയും കണ്ണാല കണ്ട ആള്കളാണും എങ്ങ. അവങ്ങ അവന കുരിശീല് തറച്ച് കൊന്റാര്. 40 ഇന്റെ തെയ്‌വം അവന മൂന്റ് രായ് കെയിഞ്ഞ് ഉശ്റ്‌വെര്ത്തി എള്പ്പി, 41 ഒക്കളക്കും ഇല്ല തെയ്‌വം തേടി എടത്ത ആള്കളും അവൻ ഉശ്റ്‌വന്ത് എള്മ്പി കെയിഞ്ഞ് അവന്റ കൂട്ടത്ത് ശാപ്പാട് തിന്റ്കുടിച്ച് നടന്ന ആള്കളും ആഞ്ഞ എങ്ങ്ക്കും വെളിപ്പട്ത്തി തന്താര്. 42 ഉശ്റോട ഇര്ക്ക്ന്റ ആള്കളയം വീന്ന ആള്കളയം നായംനടത്തന്റ ആളാക്കി തെയ്‌വം നേമിച്ചിരക്കന്റ ആള് അവൻ തിന്നയാണ്‌മിന്റ് ആള്കളോട പേശ്‌വാനിക്കി അവൻ എങ്ങളോട ഉത്തറവിട്ടിര്ക്കന്റാൻ. 43 അവനീ നമ്പി വെന്റ ഏവനാണോ അവ്ങ്ങ്ക്ക് ഒക്ക ഏശുവ്ന്റ പേരില് തെറ്റ്കുറ്റങ്ങള് പൊറ്‌ക്ക്‌മിന്റ് ഒക്ക വ്‌ലാത്തിമാരും പേശിയിരക്കന്റാര്.” എകൂതൻമാരില്ലാത്ത ആള്കള്ക്ക് തെയ്‌വത്ത്ന്റ ഉശ്റ് കിട്ട്ന്റ് 44 പത്ത്റോശ് പേശിയിരന്നപ്പൻ വയനം കേട്ട ഒക്ക ആള്കളയം മീത തെയ്‌വത്ത്ന്റ ഉശ്റ് എറങ്ങി വന്ത്ത്. 45-46 ആള്കള് വേറ പാശയില് പയമ ഇടന്റതം തെയ്‌വത്ത്ന കുമ്പ്ടന്റതം കേട്ടപ്പൻ പത്ത്റോശ്‌ന്റ പിറ്റ വന്ത ആള്കളും പരിച്ചേതന കെയ്യേറ്റത്‌മാഞ്ഞ നമ്പ്കാറ് എകൂതൻമാരില്ലാത്താള്കളീല് തെയ്‌വത്ത്ന്റ ഉശ്റ് ഇന്റൊള്ള വരം വന്ത് എറങ്ങന്റത് കണ്ടപ്പൻ അത്‌ശകപ്പെട്ടാര്. 47 “നമ്മ്ക്ക് കിട്ടീത് പേല തെയ്‌വത്ത്ന്റ ഉശ്റ് കിട്ടിയ ഇവങ്ങള തെയ്‌വത്ത്ന്റ തെയ്‌വകുളി നടത്ത്‌വാനിക്കി നോക്കണ്ട ഇന്റ് ഏവന്ക്ക് പേശ്‌വാനിക്കി പെറ്റും?” ഇന്റ് പത്ത്റോശ് കേട്ടാൻ. 48 അവങ്ങള ഏശുകിര്ശ്തുവ്ന്റ പേരില് തെയ്‌വകുളി കെയിപ്പിപ്പാനിക്കി പത്ത്റോശ് ഉത്തറവിട്ടാൻ. ചെല നാളക്കി അവട ഇര്ക്കണമിന്റ് അവങ്ങ അവനോട പേശിയാര്. |
© New Life Literature