Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ഓകന്നാൻ 4 - പുത്തൻ ചട്ടം


തെയ്‌വത്ത്ന്റ ഉശ്റും ഇച്ചരാതിയും

1 കൂട്ട്കാറേ, ഒരിന്ന കള്ളവ്‌ലാത്തിമാര് ഈ ഒലകത്തീല ഒക്ക താവ്ക്കും വെന്റാര്. അത്കൊണ്ട് തെയ്‌വത്ത്ന്റ ഉശ്റീല് പേശന്റ ആള്കള നമ്പാണ്ടി അവങ്ങളീല് ഒള്ള ഉശ്റ് തെയ്‌വത്ത്ന്റതാണോ ഇല്ലയോ ഇന്റ് കണ്ട് പിടിക്കണം.

2 ഈണയൊള്ള ആള്കളിലൊള്ള ഉശ്റ് തെയ്‌വത്തീനെന്റ് ഒള്ളതാ ഇന്റ് ഈണ കണ്ട് പിടിക്കാം; ഏശുകിര്ശ്തു മന്ശ്‌നാഞ്ഞ് വന്താര് ഇന്റ് പേശന്റ ഏത് ഉശ്റും തെയ്‌വത്തീനെന്റ് വന്തതാണും.

3 ഏശുകിര്ശ്തു മന്ശ്‌നാഞ്ഞ് വന്ത്‌ല ഇന്റ് പേശന്റ ഏത് ഉശ്റും തെയ്‌വത്തീനെന്റ് വന്തതില്ല. ആണ പേശന്റവന്റ ഉശ്റാണും വെരുമിന്റ് നിങ്ങ കേട്ടിരക്കന്റ എത്റ് കിര്ശ്തുവ്ന്റ ഉശ്റ്. അത് ഇപ്പനം ഒലകത്തീലൊണ്ട്.

4 ഇന്റെ കുഞ്ച്‌ലേ, നിങ്ങ തെയ്‌വത്തീനെന്റ് ഒള്ള ആള്കളാണും; നിങ്ങ അവങ്ങള തോപ്പിച്ചര്. എന്തൻപെറ്റി ഇന്റെ നിങ്ങളീല് ഒള്ളവൻ ഒലകത്തീലൊള്ളവനീക്കായും വെലീവനാണും.

5 അവങ്ങ ഒലകത്തീല് ഒള്ള ആള്കള് ആഞ്ഞത്കൊണ്ട് ഒലകത്തീലൊള്ള കാരിയം പടിപ്പിക്കിന്റാര്; ഒലകത്തീലൊള്ള ആള്കള് അവങ്ങള പടിപ്പിക്കിത്ത് കേക്കന്റാര്.

6 ഇന്റെ എങ്ങ തെയ്‌വത്തീനെന്റൊള്ള ആള്കളാണും; തെയ്‌വത്ത്ന തിക്കൊള്ളവൻ എങ്ങള പേശത്ത് കേക്കന്റാര്. തെയ്‌വത്തീല് ഇല്ലാത്ത ആള്കള് എങ്ങള വാക്ക്‌ കേക്ക്ന്റ്മില്ല. ഈണ നെശം പേശന്റ ഉശ്റ് ഏതിന്റും നൊണ പേശന്റ ഉശ്റ് ഏതിന്റും നമ്മ്ക്ക് തിക്കൊണ്ടാകും.


തെയ്‌വം ശ്‌നേകം ആണും

7 കൂട്ട്കാറേ, ശ്‌നേകം തെയ്‌വത്തീനെന്റ് വെന്റത് കൊണ്ട് നമ്മ തമ്മ്ളിത്തമ്മ്ളി ശ്‌നേകിക്കണം. ശ്‌നേകിക്കിന്റവൻ ഒക്ക തെയ്‌വത്തിനെന്റ് പൊറന്നവനം തെയ്‌വത്ത്ന തിക്കൊള്ളവനം ആണും.

8 തെയ്‌വം ശ്‌നേകം ആണും അത്കൊണ്ട് ശ്‌നേകിക്കാത്തവന്ക്ക് തെയ്‌വത്ത്ന തിക്ക്‌ല.

9 നമ്മ അവനീല് പൊളപ്പാനിക്കി വേണ്ടി അപ്പനാഞ്ഞ തെയ്‌വം അവന്റ ഒരേ ഒര കയ്യന ഒലകത്ത്ക്ക് വിട്ടാര്; ഇതീല് തെയ്‌വത്ത്ക്ക് നമ്മളോട ഒള്ള ശ്‌നേകം വെളിപ്പട്ടത്.

10 നമ്മ തെയ്‌വത്ത്ന ശ്‌നേകിച്ച്ത് കൊണ്ടില്ല അവൻ നമ്മള ശ്‌നേകിച്ച്, നമ്മള തെറ്റ്കുറ്റത്ത്ക്ക് പൊറ്പ്പ് കിട്ട്‌വാനിക്കി അവന്റ കയ്യന മറ്‌വെലയാഞ്ഞ് പൂമിക്കി വിട്ടതാണും ശെരിക്കും ഒള്ള ശ്‌നേകം.

11 കൂട്ട്കാറേ, തെയ്‌വം നമ്മള ഈണ ശ്‌നേകിച്ച്ത് കൊണ്ട് നമ്മയും തമ്മ്ളിത്തമ്മ്ളി ശ്‌നേകിപ്പാനിക്കി കടപ്പെട്ട ആള്കളാണും.

12 തെയ്‌വത്ത്ന ഒരത്തനം ഒരകാലത്തം കണ്ട്‌ല. ഇന്റാലും നമ്മ തമ്മ്ളിത്തമ്മ്ളി ശ്‌നേകിക്കിന്റതിന്റെ നമ്മ തെയ്‌വത്തോട ചേന്തിരന്നം; ആണ തെയ്‌വത്ത്ന്റ ശ്‌നേകം നമ്മ്ക്ക് നെകന്നിര്ക്ക്ന്റ്.

13 തെയ്‌വം അവന്റ ഉശ്റ്ന നമ്മ്ക്ക് തന്തത് കൊണ്ട് നമ്മ തെയ്‌വത്തോട ചേന്തിരക്കന്റം ഇന്റും തെയ്‌വം നമ്മളോട ചേന്തിരക്കന്റാൻ ഇന്റും നമ്മ്ക്ക് തിക്കൊണ്ട്.

14 അപ്പനാഞ്ഞ തെയ്‌വം അവന്റ കയ്യന ഒലകത്ത്ന കാപ്പാത്തന്റവനാഞ്ഞ് വിട്ടാൻ ഇന്റ് എങ്ങ കണ്ട് ശാശിയം പേശത്തം ചെയ്യന്റം.

15 ഏശു തെയ്‌വത്ത്ന്റ കയ്യൻ ഇന്റ് പേശന്റ ഒക്ക ആള്കളീലും തെയ്‌വം ചേന്തിരക്ക്ന്റാര്, അവങ്ങയും തെയ്‌വത്തോട ചേന്തിരക്കന്റാൻ.

16 ഈണ തെയ്‌വത്ത്ക്ക് നമ്മളോടൊള്ള ശ്‌നേകം ഏണയൊള്ളതിന്റ് നമ്മ്ക്ക് തിക്കൊണ്ടാഞ്ഞും നമ്പിയും ഇര്ക്കന്റം. തെയ്‌വം ശ്‌നേകം ആണും; ശ്‌നേകത്തീല് ചേന്തിരക്കന്റവൻ തെയ്‌വത്തീലും ചേന്തിരക്കന്റാൻ; തെയ്‌വം അവനീലും ചേന്തിരക്കന്റാൻ.

17 നായവിതി നാളക്കി നമ്മ്ക്ക് പേടിയില്ലാണ്ടി നെപ്പാനിക്കി ശ്‌നേകം നമ്മളീല് നെറഞ്ഞ് കെവിയിന്റ്. എന്തനിന്റെ ഈ ഒലകത്തീല് നമ്മ അവനപ്പേല പൊളയ്‌ക്കന്റം.

18 ശ്‌നേകത്തീല് പേടിയില്ല; നെകന്ന് വെന്റ ശ്‌നേകം പേടീന പൊറത്താക്കിക്കളയും; നമ്മ പേടിക്കിന്റത് ശിച്ച കിട്ടും ഇന്റ് നെനച്ചാണും; ആണ പേടിക്കന്റവനീല് നെകന്ന് വെന്റ ശ്‌നേകം ഇല്ല.

19 മുന്തി തെയ്‌വം നമ്മള ശ്‌നേകിച്ച്ത് കൊണ്ട് നമ്മയും ശ്‌നേകിക്കിന്റം.

20 നാന് തെയ്‌വത്ത്ന ശ്‌നേകിക്കിന്റൻ ഇന്റ് പേശത്തം ഏശുവീല് നമ്പന്റ കൂട്ടറ വെറ്ക്ക്ത്തം ചെയ്യന്റവൻ നൊണയൻ ആണും. കാണന്റാള്കള അവൻ ശ്‌നേകിച്ചിലിങ്ങി കാണാത്ത തെയ്‌വത്ത്ന അവൻ ഏണ ശ്‌നേകിക്കും?

21 തെയ്‌വത്ത്ന ശ്‌നേകിക്കിന്റവൻ ഏശുവീല് നമ്പന്റ കൂട്ടറ ശ്‌നേകിക്കണം; ഇതാണും കിര്ശ്തു നമ്മ്ക്ക് തന്തിരക്കന്റ ഉത്തറവ്.

© New Life Literature

Lean sinn:



Sanasan