Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ഓകന്നാൻ 2 - പുത്തൻ ചട്ടം


കിര്ശ്തു നമ്മ്ക്ക് ഒതവിചെയ്യന്റാൻ

1 എന്റ കുഞ്ച്‌ലേ, നിങ്ങ തെറ്റ്കുറ്റം ചെയ്യാണ്ടി ഇരപ്പാനിക്കി ആണും നാന് നിങ്ങ്ക്ക് ഇത് എയ്‌തന്റത്. ഏവനീങ്കിലും തെറ്റ്കുറ്റം ചെയ്ഞ്ഞെ നമ്മ്ക്ക് വേണ്ടി കെഞ്ചിക്കേപ്പാനിക്കി നേരൊള്ളവനാഞ്ഞ ഏശുകിര്ശ്തു ഒണ്ട്.

2 നമ്മ ചെയ്ഞ്ഞ തെറ്റ്കുറ്റത്ത്ന പൊറ്പ്പാനിക്കി ഏശു അവനത്തിന്ന കാവാഞ്ഞ് കൊടത്താൻ. നമ്മള തെറ്റ്കുറ്റത്ത്ക്ക് മാട്ട്ക്കും ഇല്ല ഒലകത്തീലൊള്ള ഒക്ക ആള്കളയം തെറ്റ്കുറ്റത്ത്ക്ക് വേണ്ടിയാണും അവൻ കാവാഞ്ഞ്ത്.

3 നമ്മ അവന്റ ഉത്തറവ്ന്റ ചൊല്ല്ക്ക് നെക്കന്റതിന്റെ അവന തിക്കൊണ്ടാഞ്ഞ്ത് ഇന്റ് ആണ നമ്മ്ക്ക് തിക്കൊണ്ടാകും.

4 അവന തിക്കൊണ്ട് ഇന്റ് പേശി അവങ്ങള ഉത്തറവ് കേക്കാണ്ടി ഇര്ക്കന്റവൻ നൊണയൻ ആണും; ശത്തിയം അവനാട്ട് ഇല്ല.

5 ഇന്റെ ഏവനീങ്കിലും ഒരത്തൻ തെയ്‌വവയനത്ത്ന്റ ചൊല്ല്ക്ക് നെക്കന്റതിന്റെ അവനീല് തെയ്‌വശ്‌നേകം ശത്തിയമാഞ്ഞും നെകന്നിര്ക്ക്ന്റ്. നമ്മ അവനീല് ചേന്തിരക്കന്റം ഇന്റ് ഇത് കൊണ്ട് നമ്മ്ക്ക് തിക്കൊണ്ടാകും.

6 അവനീല് ഇര്ക്കന്റൻ ഇന്റ് പേശന്റ ഒരത്തൻ ഏശുകിര്ശ്തു പൊളച്ചത് പേല തിന്ന പൊളയ്‌ക്കണം.


പുത്തൻ ഉത്തറവ്

7 ഇട്ടമൊള്ള കൂട്ട്കാറേ, ഒര പുത്തൻ ഉത്തറവില്ല നിങ്ങ ഏശുവീല് നമ്പിയിരന്ന കാലം തൊട്ട് ഒണ്ടാഞ്ഞ പളകി ഉത്തറവ് ആണും നാന് നിങ്ങ്ക്ക് എയ്‌തന്റത്. ഈ പളകി ഉത്തറവ് നിങ്ങ കേട്ട വയനം തിന്നയാണും.

8 ഇന്റാലും നാന് നിങ്ങ്ക്ക് എയ്‌തന്റത് ഒര പുത്തൻ ഉത്തറവ് ഇന്റ് പേശ്‌വേള്. ഇത് ശത്തിയം ആണും ഇന്റ് നിങ്ങയും ഏശുകിര്ശ്തുവും കാട്ടിത്തന്തര്; എന്തനിന്റെ ഇറ്ട്ട് മാറിപ്പിയ്യ്ത്തിന്ന ഇര്ക്ക്ന്റ്; ശത്തിയമാഞ്ഞ വെട്ടം ഇപ്പൻ അടിച്ച്തിന്ന ഇര്ക്ക്ന്റ്.

9 വെട്ടത്തീല് പൊളയ്‌ക്കന്റാൻ ഇന്റ് പേശത്തം ഏശുവീല് നമ്പന്റ കൂട്ടറ വെറ്ക്ക്ത്തം ചെയ്യന്റവൻ ഇപ്പനം ഇറ്ട്ടീത്തിന്നയാണും

10 ഏശുവീല് നമ്പന്റ കൂട്ടറ ശ്‌നേകിക്കിന്റവൻ വെട്ടത്തീല് പൊളയ്‌ക്കന്റാൻ; അവൻ തെറ്റ്കുറ്റത്തീല് വീയത്തോ വേറ ആള്കള തെറ്റ്കുറ്റത്തീല് വിയ്യ്പ്പിക്കത്തോ ചെയ്യിക്ക്ത്ത്‌ല.

11 ഏശുവീല് നമ്പന്റ കൂട്ടറ വെറക്കന്റവൻ ഇറ്ട്ടീല് പൊളയ്‌ക്കന്റാൻ; ഇറ്ട്ട് അവന്റ കണ്ണ്ന അടച്ച് വെച്ചിരക്കന്റത് കൊണ്ട് അവൻ ഏടക്കി പോന്റതിന്റ് അവന്‌ക്ക്‌തിന്ന തിക്ക്‌ല.

12 കുഞ്ച്‌ലേ, ഏശുവ്ന്റ പേരീല് നിങ്ങള തെറ്റ്കുറ്റങ്ങള് പൊറ്‌ത്തത് കൊണ്ട് നാന് നിങ്ങ്ക്ക് എയ്‌തന്റൻ.

13 അപ്പൻമാരേ, ആത്തിയം തൊട്ട് ഒള്ളവന നിങ്ങ്ക്ക് തിക്കൊള്ളത്കൊണ്ട് നാന് നിങ്ങ്ക്ക് എയ്‌തന്റൻ. എളന്താരിക്കയരേ, നിങ്ങ ഇച്ചരാതീന തോപ്പിച്ചത് കൊണ്ട് നാന് നിങ്ങ്ക്ക് എയ്‌തന്റൻ. കുഞ്ച്‌ലേ, നിങ്ങ്ക്ക് അപ്പനാഞ്ഞ തെയ്‌വത്ത്ന തിക്കൊള്ളത്കൊണ്ട് നാന് നിങ്ങ്ക്ക് എയ്‌തന്റൻ.

14 അപ്പൻമാരേ, ആത്തിയം തൊട്ട് ഒള്ളവന നിങ്ങ്ക്ക് തിക്കൊള്ളത്കൊണ്ട് നാന് നിങ്ങ്ക്ക് എയ്‌തന്റൻ. എളന്താരികളേ, നിങ്ങ്ക്ക് നമ്പീല് ഒറപ്പ് ഒള്ളത് കൊണ്ടും നിങ്ങ തെയ്‌വവയനത്ത്ന്റ ചൊല്ല്ക്ക് നെക്കന്റത് കൊണ്ടും ഇച്ചരാതീന തോപ്പിച്ചത് കൊണ്ടും നാന് നിങ്ങ്ക്ക് എയ്‌തന്റൻ.

15 നിങ്ങ ഒലകത്ത്നിയും ഒലകത്തീല് ഒന്റ്നിയും ശ്‌നേകിക്കേറ്. ഒരത്തൻ ഈണ ഒലകത്ത്ന ശ്‌നേകിക്കിന്റതിന്റെ അപ്പനാഞ്ഞ തെയ്‌വത്തോട അവന്ക്ക് ശ്‌നേകം ഇല്ല.

16 എന്തനിന്റെ തേകത്ത്ന്റ ഇട്ടങ്ങള്, കണ്ണീകാണന്റ ഒക്ക വേണ്‌മിന്റൊള്ള ആർത്തി, എക്ക് ഒക്ക ഒണ്ട് ഇന്റൊള്ള ആങ്കാരം ഈണ ഒലകത്തീല് ഒള്ളതൊക്ക അപ്പനാഞ്ഞ തെയ്‌വത്താട്ട് നെന്റ് വന്തതില്ല ഒലകത്തീനെന്റാണം ഒണ്ടാഞ്ഞ്ത്.

17 ഒലകമം ഒലകത്തീല് ഒള്ള ഇട്ടങ്ങളം മാറിപ്പോകും; ഇന്റെ തെയ്‌വത്ത്ന്റ ഇട്ടം ചെയ്യന്റവൻ എപ്പ്ളും ഉശ്റോട ഇര്ക്കും.


കിര്ശ്തുക്കള് വെരും ഇന്റൊള്ള താക്കീത്

18 കുഞ്ച്‌ലേ, ഇത് കടശിക്കാലം ആണും; എത്റ് കിര്ശ്തു വെരും ഇന്റ് നിങ്ങ കേട്ടറേ? ഇപ്പൻ കൊള്ള എത്റ് കിര്ശ്തു ഒലകത്തീല് വന്താര്; അത്കൊണ്ട് ഒലകത്ത്ന്റ കടശിക്കാലം ആക്‌ന്റ് ഇന്റ് നമ്മ്ക്ക് തിക്കൊണ്ട്.

19 അവങ്ങ നമ്മള കൂട്ടത്ത് നെന്റ് പിയ്യാര്; അവങ്ങ കിര്ശ്തുവ്ന നെല്ല നമ്പിയ ആള്കളില്ല. അവങ്ങ കിര്ശ്തുവ്ന നെല്ല നമ്പീതാഞ്ഞിങ്ങി നമ്മളാട്ട് നെന്റ് പോകത്ത്‌ലാഞ്ഞ്ത്. അവങ്ങ നെല്ല നമ്പത്ത്കാറ് ഇല്ല ഇന്റ് കാട്ട്‌വാനിക്കി നമ്മള വിട്ട് പിയ്യാര്.

20 ഇന്റെ കിര്ശ്തു നിങ്ങ്ക്ക് തെയ്‌വത്ത്ന്റ ഉശ്റ്ന നെറച്ചിരക്കന്റത് കൊണ്ട് ശത്തിയം എന്തനിന്റ് നിങ്ങ്ക്ക് തിക്കൊണ്ടാകും.

21 ശത്തിയം എന്തനിന്റ് തിക്ക്‌ലാത്തത് കൊണ്ടില്ല നാന് നിങ്ങ്ക്ക് എയ്‌തന്റത്. ശത്തിയം എന്തനിന്റ് നിങ്ങ്ക്ക് തിക്കൊള്ളത് കൊണ്ടും ശത്തിയത്തീനെന്റ് നൊണ വെരാത്തത് കൊണ്ടും ആണും നാന് ഇത് എയ്‌തന്റത്.

22 ഏശുവ്ന കിര്ശ്തുവില്ല ഇന്റ് പേശന്റവനില്ലാണ്ടി ഏവനാണും നൊണയൻ? അപ്പനാഞ്ഞ തെയ്‌വത്ത്നിയും കയ്യനയം കെയ്യേക്കാത്തവനാണും എത്റ് കിര്ശ്തു.

23 കയ്യന കെയ്യേക്കാത്തവന്റ കൂട്ടത്ത് അപ്പനാഞ്ഞ തെയ്‌വമം ഇല്ല; തെയ്‌വമാഞ്ഞ കയ്യന കെയ്യേക്കന്റവന്റ കൂട്ടത്ത് അപ്പനം ഒണ്ട്.

24 അത്കൊണ്ട് നിങ്ങ ആത്തിയം തൊട്ട് കേട്ട കാരിയങ്ങള് നിങ്ങള മനശീല് ഇര്ക്കണം. ആണ നിങ്ങള മനശീല് അത് നെലനെക്കന്റതിന്റെ നിങ്ങ കയ്യനാഞ്ഞ തെയ്‌വത്ത്ന്റ കൂട്ടത്തം അപ്പനാഞ്ഞ തെയ്‌വത്ത്ന്റ കൂട്ടത്തം ചേന്തിര്പ്പ്റ്.

25 എപ്പനം ഒള്ള ഉശ്റ്ന തെര്‌വിൻ ഇന്റ് പേശീതാണും അവൻ നമ്മ്ക്ക് തന്ത വാക്ക്.

26 നിങ്ങള ചതിക്കിന്റ ആള്കള നെനച്ചാണും നാന് നിങ്ങ്ക്ക് എയ്‌തന്റത്.

27 കിര്ശ്തു നിങ്ങളീല് നെറച്ച തെയ്‌വത്ത്ന്റ ഉശ്റ് നിങ്ങള കൂട്ടത്ത് ഒണ്ട്; അത്കൊണ്ട് ഒരത്തനം നിങ്ങള പടിപ്പിപ്പാല; അവൻ നിങ്ങളീല് നെറച്ച തെയ്‌വത്ത്ന്റ ഉശ്റ് നിങ്ങ്ക്ക് പടിപ്പിച്ച് തെരും; അത് നൊണയില്ല ശത്തിയം ആണും; അത് നിങ്ങള പടിപ്പിച്ച് തന്തത്പേല നിങ്ങ കിര്ശ്തുവോട ചേന്തിരവൻ.

28 അത്കൊണ്ട് കുഞ്ച്‌ലേ, അവൻ വെളിപ്പടന്റ നാളക്കി അവന്റ മൊകത്ത് നമ്മ നാണിക്കാണ്ടി ഇര്പ്പാനിക്കും പേടിക്കാണ്ടി നെപ്പാനും കിര്ശ്തുവോട ചേന്തിരക്കണം.

29 കിര്ശ്തു നേരൊള്ളവൻ ഇന്റ് നിങ്ങ്ക്ക് തിക്കൊണ്ട് അത്കൊണ്ട് നേര് ചെയ്യന്റ ഒക്കളം അവനീല് പൊറന്നാള്കളാണും ഇന്റ് നിങ്ങ്ക്ക് തിക്കൊണ്ട്.

© New Life Literature

Lean sinn:



Sanasan