Biblia Todo Logo
Bìoball air-loidhne

- Sanasan -

1 കൊരിന്തിയിര് 2 - പുത്തൻ ചട്ടം


കുരിശ്‌ന്റ ശേതി

1 ഏശുവീല് നമ്പന്റ എന്റ കൂട്ടറേ, നാന് നിങ്ങള കിട്ട വന്തപ്പൻ തെയ്‌വത്ത്നപ്പെറ്റിയൊള്ള മറമ്മം നാന് നിങ്ങളോട വിളിച്ച്പേശിയിൻ; നാന് വെലീ പുത്തിയോടയോ കട്ടിയാഞ്ഞ വാക്ക്കള് കൊണ്ടോ ഇല്ല വിളിച്ച് പേശീത്.

2 കുരിശീല് തറച്ച ഏശുകിര്ശ്തുവ്ന ഇല്ലാണ്ടി വേറൊന്റും തിക്ക്‌ലാത്തവനാഞ്ഞ് നിങ്ങള എടയില് ഇര്ക്കണമിന്റാണും നാന് നെനച്ച്ത്.

3 നിങ്ങളാട്ട് ഇര്ന്നപ്പൻ നാന് വെലമില്ലാണ്ടിയും പേടിയോടയം പയങ്കര നെട്ക്കത്തോടയം ആണും ഇര്ന്ന്ത്.

4-5 നിങ്ങള നമ്പ്ക്ക് മന്ശ്‌ന്റ പുത്തിയില്ല തെയ്‌വത്ത്ന്റ ശക്ക്തിയാണും അടിത്താനമാഞ്ഞിരക്കന്റത്. എന്തനിന്റെ നാന് വിളിച്ച് പേശീതും പടിപ്പിച്ചതം കെയ്യിലാക്കന്റ വാക്ക്കള് കൊണ്ടില്ല തെയ്‌വത്ത്ന്റ ഉശ്റ് തന്ത ശക്ക്തിയിലാണും.


ഉശ്റീനെന്റൊള്ള പുത്തി

6 ഇന്റാലും പുത്തി തെകിഞ്ഞ ആള്കള നെട്വ്ക്ക് എങ്ങ പുത്തി പേശന്റം; അത് ഈ ഒലകത്ത്ന്റ പുത്തിയോ ഇല്ലാണ്ടിയാഞ്ഞ് പോന്റ ഈ ഒലകത്ത്ന്റ അതികാരികള പുത്തിയോ പേലയില്ല.

7 ഒലകം തിറ്ട്ടിക്കിന്റത്ക്ക് മുന്തി നമ്മള മകിമക്കി വേണ്ടി മുന്തി നേമിച്ചതും മറഞ്ഞിരക്കന്റത്‌മാഞ്ഞ തെയ്‌വത്ത്ന്റ പുത്തിയിന്റ മറമ്മമ്മാണും എങ്ങ പേശന്റത്.

8 ആ മറമ്മം ഈ ഒലകത്ത്ന്റ അതികാരികള്ക്ക് തിക്ക്‌ലാഞ്ഞ്ത്; അത് തിക്കൊള്ളതാഞ്ഞിങ്ങി അവങ്ങ മകിമീന്റ കർത്താവ്ന കുരിശീല് തറക്കിത്തലാഞ്ഞ്ത്.

9 “തെയ്‌വം ഇട്ടപ്പെടന്റ ആള്കള്ക്ക് അവൻ ഒര്ക്കീത് ഒര മന്ശ്‌നും കണ്ട്മില്ല, ഒര മന്ശ്‌നും കേട്ട്മില്ല ഒര മന്ശ്‌ന്റയും മനശീല് നെനച്ച്‌മില്ല” ഇന്റ് തെയ്‌വവയനത്തീല് എയ്‌തിയിരക്കന്റാര്.

10 ഇന്റെ അത് തെയ്‌വം അവന്റ ഉശ്റീല് നമ്മ്ക്ക് വെളിവാക്കിയിര്ക്കന്റാര്; എന്തനിന്റെ തെയ്‌വത്ത്ന്റ ഉശ്റ്ക്ക് തെയ്‌വത്ത്നപ്പെറ്റി മറഞ്ഞിരക്കന്റ കാരിയങ്ങള് പോലും തിക്കൊണ്ട്.

11 ഒര മന്ശ്‌ന്റ നെനപ്പ് അവന്റ ഉശ്റ്ക്ക് ഇല്ലാണ്ടി വേറ ഏവന്ക്ക് തിക്കൊണ്ടാവാനിക്കി പെറ്റും? ആണതിന്ന തെയ്‌വത്ത്ന്റ നെനപ്പ്കള് തെയ്‌വത്ത്ന്റ ഉശ്റ്ക്ക് ഇല്ലാണ്ടി ഒരത്തന്ക്കും തിക്ക്‌ല.

12 തെയ്‌വം നമ്മ്ക്ക് വെറ്തെ തന്തിരക്കന്റത് തിക്കൊണ്ടാവാനിക്കി വേണ്ടി നമ്മ ഈ ഒലകത്ത്ന്റ ഉശ്റ്നയില്ല തെയ്‌വത്തീനെന്റൊള്ള ഉശ്റ്നിയാണും നേടിയിരക്കന്റത്.

13 എങ്ങ പിര്പ്പ്ത്തിയിട്ടതൊന്റും മന്ശ്‌ന്റ പുത്തിയിനെന്റ് ഒള്ളതില്ല, പിന്നയാ തെയ്‌വത്ത്ന്റ ഉശ്റ് എങ്ങള പടിപ്പിച്ചതാണും; ഈ ആത്ത്മാവ് കൊണ്ട് ആത്ത്മീയ കാരിയങ്ങള് ആത്ത്മീകാരാഞ്ഞ ആള്കള പടിപ്പിക്കിന്റം.

14 ഇന്റെ തെയ്‌വത്ത്ന്റ ഉശ്റ് ഇല്ലാത്താള്കള് തെയ്‌വത്ത്ന്റ ഉശ്റീനെന്റ് വെന്റതൊന്റും കെയ്യേക്ക്‌ല; എന്തനിന്റെ അത് അവ്ങ്ങ്ക്ക് പൊട്ടപ്പുത്തിയാണും; ഇത് തെയ്‌വത്ത്ന്റ ഉശ്റ്കൊണ്ട് മാട്ട്ക്കും അവ്ങ്ങ്ക്ക് തിക്കൊണ്ടാവാനിക്കി പെറ്റ്ത്തൊള്ള് അത്കൊണ്ട് അത് അവ്ങ്ങ്ക്ക് തിക്ക്‌ല.

15 തെയ്‌വത്ത്ന്റ ഉശ്റൊള്ള മന്ശ്‌ന്ക്ക് നെല്ലതേത് കെട്ടതേത് ഇന്റ് തിക്കൊണ്ട്; അത്കൊണ്ട് അവന വിതിപ്പാനിക്കി ഒരത്തന്ക്കും നോക്കണ്ട.

16 “കർത്താവ്ന്റ മനശീലൊള്ളത് നെനച്ച് അവന്ക്ക് പുത്തിപേശി കൊടപ്പാൻ ഏവന്ക്ക് പെറ്റും?” ഇന്റെ നമ്മ കിര്ശ്തുവ്ന്റ മനശ് ഒള്ളാള്കള് ആണും.

© New Life Literature

Lean sinn:



Sanasan