1 കൊരിന്തിയിര് 1 - പുത്തൻ ചട്ടം1-2 തെയ്‌വത്ത്ന്റ ഇട്ടം പേല കിര്ശ്തുഏശുവ്ന്റ അപ്പൊശ്തലനാഞ്ഞ് തേടിയെടത്ത പവ്‌ലോശും നമ്മള കൂട്ട്മാഞ്ഞ ശൊശ്തെനോശും കൊരിന്തിയിലൊള്ള പള്ളിക്കാറ്ക്ക് എയ്‌തന്റത്. നിങ്ങയും കർത്താവാഞ്ഞ ഏശുവ്ന്റ പേര് വിളിച്ച് കെഞ്ചന്റ ഒക്ക താവീലും ഒള്ള ഒക്കളം കിര്ശ്തുഏശുവീല് ശുത്തിയൊള്ളാള്കളും തെയ്‌വത്ത്ന്റ ശുത്തിയൊള്ളാള്കളാഞ്ഞ് വിളിച്ചെടത്താള്കളും ആണും. അവൻ അവങ്ങളയം നമ്മളയും കർത്താവാണും. 3 നമ്മള അപ്പനാഞ്ഞ തെയ്‌വത്തീനെന്റും കർത്താവാഞ്ഞ ഏശുകിര്ശ്തുവിനെന്റും നിങ്ങ്ക്ക് കിറ്പയും നിമ്മ്തിയും ഒണ്ടാക്‌ട്ട്. ഏശുകിര്ശ്തുവിലൊള്ള നെല്ലവരം 4 കിര്ശ്തുഏശുവീല് നിങ്ങ്ക്ക് തന്ത തെയ്‌വകിറ്പ കാറണം നാന് എന്റ തെയ്‌വത്ത്ക്ക് എപ്പനം നന്നി പേശന്റൻ. 5-6 കിര്ശ്തുവ്നപ്പെറ്റിയൊള്ള ശാശിയത്തീല് നിങ്ങ ഒറപ്പോട ഇര്ക്കന്റത് കൊണ്ട് നിങ്ങ ഒക്ക കാരിയത്തിലും എട്ത്ത് പേശിയെ നിങ്ങള ഒക്ക പേശ്പയമയിലും പുത്തിയിലും അവനീല് നെകന്നിരക്കന്റാള്കളാഞ്ഞ്‌ര്. 7 അത്കൊണ്ട് നമ്മള കർത്താവാഞ്ഞ ഏശുകിര്ശ്തു വെളിപ്പടന്റത് ആശയോട കാത്തിരക്കന്റ നിങ്ങ്ക്ക് ഒക്ക കിറ്പാ വരങ്ങളം കിട്ടീത്. 8 നമ്മള കർത്താവാഞ്ഞ ഏശുകിര്ശ്തുവ്ന്റ നാളക്കി നിങ്ങ കുറ്റക്കാറാകാണ്ടി ഇരപ്പാനിക്കിവേണ്ടി അവൻ നിങ്ങള കടശി വെരയം ഒറപ്പോട നെർത്തും. 9 തെയ്‌വത്ത്ന്റ കയ്യനം നമ്മള കർത്താവ്മാഞ്ഞ ഏശുകിര്ശ്തുവ്ന്റ ചേവക്കി വേണ്ടി നിങ്ങള വിളിച്ച തെയ്‌വമം ആഞ്ഞവൻ നമ്പ്‌വാനിക്കി പെറ്റന്റവനാണും. ഏശുവ്ന നമ്പന്റ ആള്കള കൂട്ടത്ത് പല കൂട്ടങ്ങള് 10 ഏശുവീല് നമ്പന്റ കൂട്ടറേ, നിങ്ങ പേശ്പയമ ഇട്വ്നിക്കി അത് തമ്മ്ളിത്തമ്മ്ളി കെയ്യേക്കത്തം ചണ്ടയൊന്റും ഇല്ലാണ്ടി ഒറ്റ മനശും ഒറ്റ നെനപ്പും ഒണ്ടാഞ്ഞ് ഒറ്റക്കെട്ട്ക്ക് നെക്കണമിന്റും നമ്മള കർത്താവാഞ്ഞ ഏശുകിര്ശ്തുവ്ന്റ പേരില് നാന് നിങ്ങളോട കെഞ്ചിപ്പേശന്റൻ. 11 ഏശുവീല് നമ്പന്റ എന്റ കൂട്ടറേ, നിങ്ങള എടയില് ചണ്ട ഒണ്ടിന്റ് ക്ളോവീന്റ വീട്ടീലൊള്ള ചെല ആള്കള് എന്നോട പേശിയാര്. 12 എന്തനിന്റെ നിങ്ങളീല് ചെലാള്കള് എങ്ങ പവ്‌ലോശ്‌ന്റ കൂട്ടത്തൊള്ളാള്കള് ഇന്റും ചെലാള്കള് എങ്ങ അപ്പല്ലോശ്‌ന്റ കൂട്ടത്തൊള്ളാള്കള് ഇന്റും വേറ ചെലാള്കള് എങ്ങ കേപാവ്ന്റ കൂട്ടത്തൊള്ളാള്കളിന്റും വേറ ചെലാള്കള് എങ്ങ കിര്ശ്തുവ്ന്റ കൂട്ടത്തൊള്ളാള്കളിന്റും പേശന്റാര്. 13 ഇന്റെ കിര്ശ്തുവ്ന പങ്ക്‌വാനിക്കി പെറ്റ്മാ? പവ്‌ലോശ് നിങ്ങ്ക്ക് ശെല്ലി കുരിശീലേറിലിയേ? പിന്ന പവ്‌ലോശ്‌ന്റ പേരില് നിങ്ങ തെയ്‌വകുളി കെയ്യേറ്റ്‌ലിയേ? 14-15 പവ്‌ലോശ്‌ന്റ പേരില് നാന് തെയ്‌വകുളി കെയ്യേറ്റൻ ഇന്റ് നിങ്ങള കൂട്ടത്തീല് ഒരത്തനം പേശാണ്ടിയിരപ്പാനിക്കി കിറ്ശ്പ്പോശ്‌നിയും കായോശ്‌നിയം ഇല്ലാണ്ടി ഒരത്തനയം തെയ്‌വകുളി കുളിപ്പിക്കാത്ത്ത് കൊണ്ട് തെയ്‌വത്തോട നാന് നന്നി പേശന്റൻ. 16 തെപാനോശ്‌ന്റ വീട്ട്കാറയം നാന് തെയ്‌വകുളി കെയ്യേപ്പിച്ചൻ; വേറ ഒരത്തനയം തെയ്‌വകുളി കെയ്യേപ്പിച്ചതായിട്ട് നാന് നെനക്കില. 17 കിര്ശ്തു എന്ന വിട്ടത് തെയ്‌വകുളി കെയ്യേപ്പിപ്പാനില്ല നെല്ലശേതി പേശിക്കാട്ട്‌വാനിക്കാണും; കിര്ശ്തുവ്ന്റ കുരിശ്ക്കൊള്ള ശക്ക്തി നയിച്ച്കെട്ട് പോകാണ്ടി ഇരപ്പാനിക്കിവേണ്ടി നാന് മന്ശ്‌ന്റ പുത്തിയിലില്ല നിങ്ങളോട പിര്പ്പ്ത്തിയിട്ടത്. കിര്ശ്തു തെയ്‌വത്ത്ന്റ പുത്തിയും ശക്ക്തിയും വെളിവാക്ക്ന്റ് 18 കുരിശ്‌ന്റ വയനം നയിച്ച്കെട്ട് പോന്റ ആള്കള്ക്ക് പൊട്ടത്തരമം രെച്ചപെടന്റ നമ്മ്ക്ക് തെയ്‌വശക്ക്തിയും ആണും. 19 “പുത്തിയൊള്ളാള്കള പുത്തി നാന് നയിപ്പിപ്പിൻ; പുത്തിമാൻമാര പുത്തി നാന് ഒന്റും ഇല്ലാണ്ടി ആക്ക്‌വിൻ” ഇന്റ് തെയ്‌വവയനത്തീല് എയ്‌തിയിരക്കന്റാര്. 20 പുത്തിയൊള്ളാള്കള് ഏടപ്പിയ്യാര്? മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കള് ഏടപ്പിയ്യാര്? ഈ ലോകത്തീല തർക്കിക്കിന്റ പടിപ്പ്കാറ് ഏടപ്പിയ്യാര്? ഒലകത്ത്ന്റ പുത്തീന തെയ്‌വം പൊട്ടത്തരം ഇന്റ് തിട്ടമാക്കിയാര്? 21 തെയ്‌വത്ത്ന്റ പുത്തിയില് അവന തിക്കൊണ്ടാവാനിക്കി ഒലകം പാക്കാണ്ടി ഒലകത്ത്ന്റ തിന്ന പുത്തി കൊണ്ട് പാക്കന്റത് കൊണ്ട് ഒലകത്ത്ക്ക് തെയ്‌വത്ത്ന തിക്കൊണ്ടാവാനിക്കി പെറ്റ്ത്ത്‌ല. എങ്ങ വിളിച്ച് പേശിയ വയനം വേറാള്കള് പൊട്ടത്തരം ഇന്റ് നെനച്ചാര്; ഇന്റെ തെയ്‌വം ഇത് നമ്പന്റാള്കള്ക്ക് രെച്ചപെട്‌വാനിക്കി കാറണമാക്കീത്; ഇത് തെയ്‌വത്ത്ക്ക് കൂയാഞ്ഞ്ത്. 22 എകൂതൻമാര് അടയാളം കേക്കത്തം എകൂതൻമാരില്ലാത്താള്കള് പുത്തീന തേടിപ്പാക്കത്തും ചെയ്യന്റാര്. 23 എങ്ങയോ കുരിശീല് തറച്ച കിര്ശ്തുവ്നപ്പെറ്റി വിളിച്ച് പേശന്റം; ഇന്റെ അത് എകൂതൻമാര്ക്ക് തടയും എകൂതൻമാരില്ലാത്താള്കള്ക്ക് പൊട്ടപ്പുത്തിയും ആണും. 24 ഇന്റെ തെയ്‌വം വിളിച്ച ഏവന്ക്കും എകൂതൻമാര്ക്കും എകൂതൻമാരില്ലാത്താള്കള്ക്കും കിര്ശ്തു തെയ്‌വശക്ക്തിയും തെയ്‌വപുത്തിയും ആക്‌ന്റ്. 25 തെയ്‌വത്ത്ന്റ പൊട്ടത്തരം മന്ശ്‌ന്റ പുത്തിയിനിക്കായും വെലീതാണും; തെയ്‌വത്ത്ന്റ ശക്ക്തിയില്ലാത്തത് മന്ശ്‌ന്റ ശക്ക്തീനക്കായും വെലീശക്ക്തിയാണും. 26 ഏശുവീല് നമ്പന്റ എന്റ കൂട്ടറേ, തെയ്‌വം നിങ്ങള വിളിച്ചപ്പൻ നിങ്ങ ഏണത്തി കൂട്ടറാഞ്ഞ്തിന്റ് നെനച്ച് പാരൻ; ആള്കള കണ്ണീല് നിങ്ങള കൂട്ടത്തീല് പല ആള്കളും പുത്തിയൊള്ള ആള്കളോ ആള്കള എടയില് താനം ഒള്ളാള്കളോ വെലീ കുട്മ്പത്തീല് പൊറന്ന ആള്കളോ ഇല്ല. 27 ഇന്റെ പുത്തിയൊള്ള ആള്കള നാണിപ്പിപ്പാനിക്കി തെയ്‌വം ഒലകത്തീല് പൊട്ടപ്പുത്തിയൊള്ള ആള്കള തേടി എടത്താൻ; ശക്ക്തി ആഞ്ഞ്ത്‌ന നാണിപ്പിപ്പാനിക്കി തെയ്‌വം ഒലകത്തീല് ശക്ക്തി ഇല്ലാത്തത്‌ന തേടി എടത്താര്. 28 ഈ ഒലകത്തീല് വെലമൊള്ളത്‌ന ഒന്റുമില്ലാണ്ടിയാക്ക്‌വാനിക്കി വേണ്ടി തെയ്‌വം താന്നാള്കളും വെറക്കപ്പെട്ടാള്കളും വെലയില്ലാത്താള്കള്മാഞ്ഞ് തേടിയെട്ത്താൻ. 29 തെയ്‌വത്ത്ന്റ കിട്ട ഒരത്തനം പെര്മപ്പെടാണ്ടിയിരപ്പാനിക്കാണും ആണ ചെയ്ഞ്ഞത്. 30-31 തെയ്‌വത്ത്ന ശെല്ലിയാണും നിങ്ങ കിര്ശ്തുഏശുവീല് ആഞ്ഞിരക്കന്റത്. “പെര്മപ്പെടന്റവൻ കർത്താവീല് പെര്മപ്പെടട്ടൻ” ഇന്റ് തെയ്‌വവയനത്തീല് എയ്‌തിയിരക്കന്റത് പേല ആവാനിക്കി കിര്ശ്തു നമ്മ്ക്ക് തെയ്‌വത്തീനെന്റൊള്ള പുത്തിയും നീതിയും ശുത്തമാകത്തം വീണ്ട്ട്പ്പും ആഞ്ഞാര്. |
© New Life Literature