Biblia Todo Logo
Bìoball air-loidhne

- Sanasan -

റോമര് 3 - പുതുവൻ ചേതി


തെയ്‌വത്തിലെ നമ്പിക്കെ

1 അകനയൊണ്ണാ ഏൻ എകൂതൻ ആയിരുക്കിനനാലെ എന്തൻ കുണം? ഏൻ പരിച്ചേതനെ ഏത്തനാലെ എന്തൻ നേട്ടം?

2 ഏളെ കാരിയമെ നോയ്‌ക്കാലും എകൂതനുക്ക് കനേകമായ് ഒണ്ട്; എല്ലാത്തുക്കും മുയ്‌ക്കമാ തെയ്‌വത്തിലെ നീമമെ അവറാത്തുക്ക് താൻ മുതെ ഏത്തു കൊടുത്തത്.

3 ഒണ്ണാ അവറളിൽ ചിലവേരാ നമ്പുകേക്ക് കൂടാത്തവേരായാനതൊണ്ണാ എന്ത്? അതുനാലെ തെയ്‌വം ചൊല്ലിയെ വാക്ക് തവറി പോകുമീ?

4 ഇല്ലെ, ഒരുനാളും തവറി പോകാത്ത്. “നീ ചൊല്ലിയെ വാക്കാരെ നിന്നെ നായം വിതിക്കും; അന്നേരം നീ വെറ്റി നേടും” ഒൺ എളുതിയിരുക്കിനവോലെ എല്ലാ മനിശെ മാനടവൻകാടും നരിയെ ചൊന്നവേരാ ആയാലും തെയ്‌വം ഉടയാ ചൊല്ലിയെ വാക്കിൽ നുൺ തവറി പോകാത്ത്.

5 ഇതെ കേട്ട് ആരൊണ്ണാലും ഇകനെ കോക്കാം, “മനിശെ മാനടവൻകാടെല്ലാം അനീതിയെ ചെയ്യിനവേരാ ആയനാലെ തെയ്‌വം മട്ടുംതാൻ നീതിമാൻ ഒൺ വെളിവാനെ. അകനയൊണ്ണാ നങ്കെ ചെയ്യിനെ കുത്തത്തുക്ക് തണ്ടനേ തരിനെ തെയ്‌വം നീതിമാനീ?

6 ഇകനെ കോക്കിനത്തിൽ ഒരു അറത്തമുമില്ലെ; തെയ്‌വം നീതിമാനില്ലയൊണ്ണാ എകനെ ഇം ഉലകമെ നായമെ ഇടുകേക്കാകും?”

7 “ഏൻ നരിയെ ചൊന്നതിനാലെ തെയ്‌വത്തുക്ക് ചത്തിയവാൻ ഒണ്ണൊള്ളെ പേര് കിടയ്‌ക്കുകേം അവനിലെ മകത്തം പെരികി വരുകേം ചെയ്യതൊണ്ണാ പിന്നെ എന്തുനാലനെ എന്നെ ഒരു പാപിയായ് വിതിക്കിനത്?” ഒൺ വോറൊരാ കോക്കാം.

8 അകനയൊണ്ണാ, “ഏൻ കുത്തമെ ചെയ്യിനവോളെ തെയ്‌വത്തുക്ക് മട്ടും നല്ലവൻ ഒണ്ണൊള്ളെ പേര് അവനുക്ക് കിടയ്‌ക്കിനെ. അകനയൊണ്ണാ ഏൻ കനേം കുത്തമെ ചെയ്യാ അവനുക്ക് നല്ലവൻ ഒണ്ണൊള്ളെ പേര് കനേകമായ് കിടയ്‌ക്കും” ഒൺ എങ്കെ പടിയ്‌ക്കവയ്‌ക്കിനെ ഒൺ ചിലയാളുകെ എങ്കളെ ചൊല്ലി കുത്തമെ ചൊന്നെ. ചേരാക്ക് കിടയ്‌ക്കിനെ തണ്ടനയൊണ്ണത് എപ്പേരുപ്പട്ടത്.


നീതിയൊള്ളവൻ ആരുമില്ലെ

9 പിന്നെ എന്തെ ചൊൽകേക്ക്? ഏൻ മിന്നേ ചൊല്ലിയതുവോലെ എകൂതരും എകൂതരല്ലാത്തവേരാളുമാനെ എല്ലാരും ഒരേവോലെ പാപത്തുക്ക് അടിമപ്പട്ടിരുക്കിനെ.

10 അതുനാലതാൻ, “നീതിമാൻ ആരും നാത്തെ, ഒരാ കൂടി നാത്തെ.

11 തെയ്‌വമെ തേടി അവനെ തിക്കിലൊണ്ടാനവൻ ആരും നാത്തെ, ഒരാ കൂടി നാത്തെ.

12 എല്ലാരും തെയ്‌വത്തുകാൽ നുൺ അകന്ത് പോയനാലെ നൽമെ ചെയ്‌കേക്ക് ആരുക്കും കൂടാത്തെ; ഒരാക്കുകൂടി കൂടാത്തെ.

13 അവറെ ഇതയങ്കാട്ടിൽ ബൂറാ വഞ്ചനെ നുറഞ്ചിരുക്കിനതുനാലെ; ഉടവുറെ വായിൽ അവറെ അശിങ്കമെ കുരവുടിനെ; പാമ്പിലെ വായിലെ വിശമ്പോലെ അവറെ വായ് വശീക്ക് അശിങ്കമെ കുരവുടിനെ.

14 അവറെ ഇതയത്തിലെ വയ്‌രായ്‌ക്കം ചാപ്പെ വാക്കായ് പുറത്തിൽ വരിനെ.

15 വോറെ വേരാളെ കൊൽകേക്ക് അവറെ ഇപ്പണും നോയ്‌ക്കികിട്ടേ ഇരുക്കിനെ.

16 അതുനാലെ അവറെ വശികാട്ടിൽ വിനേം നാശമും പതിയിരുക്കിനെ.

17 വോറെ വേരാകാൽ നിമതിയോടെ എകനെ പിശയ്‌ക്കോണും ഒൺ അവറാത്തുക്ക് തിക്കിനാത്തെ.

18 എന്തൊണ്ണാ അവറാത്തുക്ക് തെയ്‌വ പേടി നാത്തെ” ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനത്.

19 തെയ്‌വം നീമമെ കൊടുത്തത് മനിശെ മാനടവൻകാട് എല്ലാരും പാപികതാൻ ഒൺ കാട്ടി കൊടുപ്പേക്കും തിക്കിലാതെ ഏൻ പാപമെ ചെയ്യാച്ചെ ഒൺ ആരും ചൊല്ലാതിരുപ്പേക്കും ചൂട്ടിതാൻ. തെയ്‌വം അം നീമത്തിലെ അടിത്താനത്തിൽ ഒവ്വൊരാളാം നായം വിതിക്കും.

20 നാം എകനെ പാപിയായിരുക്കിനെ ഒൺ കാട്ടി തരുകേക്ക് മട്ടും താൻ നീമത്തുക്ക് മുടിയും; ഒണ്ണാ നങ്കളെ നീതിമാനാക്കുകേക്ക് അത്തുക്ക് കൂടാത്ത്.


നമ്പിക്കേലോടതാൻ ഒരാ തെയ്‌വത്തുക്ക് മില്ലോട് നീതിമാനാനത്

21 അതുനാലതാൻ നായപുറമാണമും പലകപ്പാട്ടുകാറാളും നങ്കാക്ക് എകനെ തെയ്‌വത്തിലെ നീതിമാൻമാരാകാം ഒൺ പടിയ്‌ക്കെ വയ്‌ക്കിനത്.

22 അത് എന്തനേത്തൊണ്ണാ എകൂതനൊണ്ണാലും എകൂതനല്ലാത്തവനൊണ്ണാലും ഏശുകിരിശ്ത്തു തനക്കുചൂട്ടി ചെയ്യതെ നമ്പുനവൻ തെയ്‌വത്തുക്ക് മില്ലോട് നീതിമാനാകും.

23 എന്തൊണ്ണാ നങ്കെ എല്ലാരും പാപമെ ചെയ് തെയ്‌വത്തിലെ മകിമേൽ നുൺ ബൂന്തേയെ.

24 നങ്കാക്ക് നട്ടമായെ നീതിമാൻ ഒണ്ണെ പതവിയെ കിരിശ്ത്തുഏശുവിൽ നങ്കാക്കൊള്ളെ നമ്പിക്കയാലെ മത്തമേ നങ്കാക്ക് തിരുപ്പി കിടയ്‌ക്കും.

25 അത് എകനയൊണ്ണാ ഏശു തനക്കുചൂട്ടി ചെയ്യതെന്തൊൺ നമ്പുനെ ഒരാ ഇതുവരേക്ക് ചെയ്യെ പാപങ്കാട്ടുക്കൊള്ളെ തണ്ടനയെ ഏശു ഉടയാളിലെ ചാവുനാലെ ഏത്തെടുത്തിരുക്കിനെ. അതെ തെയ്‌വം അവനുക്ക് നീതിയായ് കണക്കാക്കിനെ.

26 താൻ ചെയ്യെ പാപങ്കാട്ടുക്കൊള്ളെ തണ്ടനയെ ഏശു ഏത്തെടുത്തെ ഒൺ നമ്പുനവനെ തെയ്‌വം നീതിമാൻ ഒൺ കണക്കാക്കിനെ.

27 അതുനാലെ താൻ നീതിമാനായതെചൊല്ലി ആരുക്കും പെരുമപ്പടുകേക്ക് കൂടാത്ത്.

28 എന്തൊണ്ണാ നായപുറമാണമെ പാലിക്കിനതുനാലെ നാത്തെ ഏശുവുകാലെ നമ്പിക്കേൽ താൻ നങ്കാക്ക് ഇത് കിടച്ചത്.

29 അതുനാലെ എകൂതൻ ഒണ്ണോ എകൂതനല്ലാത്താ ഒണ്ണോ തരം തിരിവുനാതെ ഏശുകിരിശ്ത്തുവിൽ നമ്പുനെ എല്ലാരാം തെയ്‌വം നീതിമാനായ് കണക്കാക്കിനെ.

30 തെയ്‌വം ഒരാമട്ടും താൻ; അതുനാലെ ഏശുകിരിശ്ത്തു തങ്കാക്കുചൂട്ടി എന്തെ ചെയ്യെ ഒൺ എകൂതര് നമ്പിയാ അവറെ നീതിമാൻമാരാകും; അതുവോലെ ഏശുകിരിശ്ത്തു തങ്കാക്കുചൂട്ടി എന്തെ ചെയ്യെ ഒൺ എകൂതരല്ലാത്തവേരാ നമ്പിയാ അവറളും നീതിമാൻമാരാകും.

31 ഇതുനാലെ നായപുറമാണം കൊണ്ട് ഒരു ഉവകാരമും നാത്തെ ഒൺ എങ്കെ ചൊന്നതില്ലെ; പകറം നായപുറമാണം തന്തത്തിലെ ഉന്നം മുടിവാക്കിനതുമട്ടും താൻ ചെയ്യിനത്.

@New Life Literature (NLL)

Lean sinn:



Sanasan