Biblia Todo Logo
Bìoball air-loidhne

- Sanasan -

റോമര് 15 - പുതുവൻ ചേതി


ഉടവൻ പിരിയമെ നോക്കാതെ വോറൊള്ളാളുകെ പിരിയമെ നോക്കിൻ

1 അതുമട്ടുമില്ലെ തെയ്‌വത്തിൽ ഉറപ്പോടെ നമ്പുനവേരായാനെ നിങ്കെ നമ്പിക്കേൽ നിങ്കവോലെ ഉറപ്പുനാത്തവേരാളെ താങ്കോണും; അല്ലാതെ നിങ്കെ നിങ്കളിലേ മതിയടയാതെ

2 വോറെ ഒള്ളവേരാ പിശപ്പാം കിരിശ്ത്തുവിൽ കെട്ടിപ്പടുത്തുകേക്ക് പയണമിടോണും.

3 എന്തൊണ്ണാ, “നിന്നെ ഒടിയോറെ ചൊന്നവേരാളിലെ പേച്ച് വാത്തെ എന്നേത്തിൽ വന്തെ” ഒൺ എളുതിയിരുക്കിനവോലെ കിരിശ്ത്തു ഉടയാ പിശപ്പെ മട്ടുമേ നിനച്ചിരുന്തതില്ലെ.

4 അതുനാലെ തെയ്‌വത്തിലെ വശനത്തിൽ എളുതിയിരുക്കിനെ കാരിയങ്കാട് വോറെ ഒള്ളവേരാ ചൊന്നെ ഒടിയോറെ പേച്ച് വാത്തകാടെ ഏത്തെടുക്കുകേം നങ്കെ നമ്പിക്കയാനെ പിശപ്പിൽ പേടിനാതെ പിശയ്‌ക്കേക്കും നങ്കാക്ക് ഉതവിയെ ചെയ്യിനെ.

5 ഏശുകിരിശ്‌ത്തുവുക്ക് പുറകോടേ പോനെ നിങ്കാക്ക് അവൻവോലെ പൊറുക്കേക്കും പേടിനാതെ പിശയ്‌ക്കേക്കുമൊള്ളെ ഒത്തുമേലെ ആത്തുമാവെ തെയ്‌വം തരട്ടെ.

6 ഇകനെ നങ്കെ കരുത്താവാനെ ഏശുകിരിശ്ത്തുവും മത്തും ഒരേ ആത്തുമാവിലും ഒരേ കുരളിലും തെയ്‌വമെ കൊണ്ടാടുകേക്ക് ഇടയാകും.

7 അതുനാലെ കിരിശ്ത്തു നിങ്കളെ തെയ്‌വത്തിലെ മകത്തമാനെ പിശപ്പുക്ക് ഏത്തെടുത്തതുവോലെ നിങ്കളും വോറെ വേരാളെ ഏത്തെടുക്കോണും.

8 എന്തൊണ്ണാ തെയ്‌വം എകൂതരുകാട്ടിലെ വലിയെ വലിയോരുകാട്ടുക്ക് കൊടുത്തെ വാക്ക് നുറവേത്തുകേക്കുചൂട്ടി ഏശു ഒരു പണ്ണക്കാറനായ് അവറാത്തുക്കുചൂട്ടി പുറന്തെ ഒണ്ണും ഏൻ ചൊന്നെ.

9 “വോറെ ഒള്ളെ ചാതികാട്ടുക്ക് ഇടേൽ ഏൻ നിൻ നാമമെ കേൾവി കേട്ടതാക്കുകേം നിന്നെ പെരുമപ്പടുത്തുകേം ചെയ്യും” ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനവോലെ അവൻ പിശച്ചെ. അകനെ വോറെ ഒള്ളെ ചാതികാട്ടുക്കും തെയ്‌വത്തിലെ പിന്നിയം കിടയ്‌പ്പേക്കും തെയ്‌വമെ മകത്തപ്പടുത്തുകേക്കുമൊള്ളെ അവശിരം കിടച്ചെ.

10 അതുമട്ടുമില്ലെ, “വോറേ ചാതീലൊള്ളെ മാനടവൻകാടെ തെയ്‌വത്തിലെ ആളുകളും മത്തും ചേന്ത് നിങ്കളും പിരിയപ്പടിൻ” ഒണ്ണും എളുതിയിരുക്കിനെ.

11 അതുവോലെ “എല്ലാ ചാതികാടും കരുത്താവെ കൊണ്ടാടും” ഒണ്ണും എളുതിയിരുക്കിനെ.

12 അതുമട്ടുമില്ലെ, “ഇശ്ശായ് തലവശീൽ നുണ്ണും പുറന്താ എല്ലാ ചാതിയേരാം അതികാരം നടത്തും. എല്ലാ മാനടവൻകാടും അവനിൽ അരുവണയും” ഒൺ എശ്ശയ്യാവ് പലകപ്പാട്ടുക്കാറനും എളുതിയിരുക്കിനെ.

13 അതുനാലെ ആശെ തരുനവനാനെ തെയ്‌വം അവന്റെ ആത്തുമാവിലെ ചക്കിതീൽ നിങ്കാക്ക് കനേം ആശെ തരട്ടെ. നിങ്കെ അവനിൽ അനേകമായ് നമ്പുകേം അകനെ നിങ്കാക്ക് കനേകമായ് പിരിയമും നിമതീം കിടയ്‌ക്കുകേം ചെയ്യട്ടെ.

14 കിരിശ്ത്തുവിൽ എനക്ക് പിരിയമാനവേരാളേ, നിങ്കെ നല്ലെ കുണമുള്ളവേരാളും അക്കുമിക്കും ഉവതേശിക്കേക്ക് അറിവു നുറഞ്ചവേരാളും താൻ ഒൺ ഏൻ നമ്പുനെ.

15 ഒണ്ണിരുന്താലും തെയ്‌വം എൻകാക്ക് കാട്ടിയെ ഇരക്കത്തുക്ക് ഒത്തവോലെ നിങ്കളെ നിനയ്‌ക്കെ വയ്‌പ്പേക്ക് ഏൻ ഇതയെല്ലാം പേടിനാതെ എളുതിനെ.

16 ഏൻ വോറെ ഒള്ളെ ചാതിയേരുകാൽ നല്ലെ ചേതിയെ പങ്കുവച്ച് കിരിശ്ത്തു ഏശുവുക്കുചൂട്ടി തെയ്‌വത്തിലെ പൂയാരി വേലയെ ചെയ്യെ. ഏൻ വോറെ ഒള്ളെ ചാതികാട് ഇടേൽ ചെയ്യെ വേലെ തെയ്‌വ ആത്തുമാവിൽ ചുത്തമാക്കപ്പട്ട് നല്ലെ കാണിയ്‌ക്കയായ് തെയ്‌വം ഏത്തെടുക്കട്ടെ.

17 അതുനാലെ ഏശുകിരിശ്ത്തുവിൽ തെയ്‌വത്തുക്കുചൂട്ടി വേലെ ചെയ്യിനത്തിൽ ഏൻ പെരുമപ്പടിനെ.

18 ഏൻ ചാതികാട്ടിലെ ഇടേൽ ചെയ്യെ വേലനാലെ അവറെ കിരിശ്‌ത്തുവിലെ ചൊല്ലെ കോക്കിനവേരായായെ. അതെചൊല്ലിയല്ലാതെ വോറേ ഒണ്ണപ്പത്തീം എനക്ക് പെരുമപ്പടുകേക്കില്ലെ.

19 എന്തൊണ്ണാ ഏൻ എരുശലേമിലിരുന്ത് ഇല്ലൂരിയെ വരേക്ക് കിരിശ്‌ത്തുവിലെ നല്ലെ ചേതിയെ വുളിച്ച് ചൊല്ലിയവോളെ തെയ്‌വം തെയ്‌വ ആത്തുമാവിനാലെ കനേം അരിശുകമെ ചെയ്യെ.

20 അതുവോലെ വോറേ പണ്ണകാട്ടുക്ക് ഏൻ പോയവോളെ വോറെ ഒള്ളവേരാ നല്ലെ ചേതിയെ വുളിച്ച് ചൊല്ലിയെ പണ്ണകാട്ടിൽ പോകേക്ക് ആശിച്ചതില്ലെ. ഒണ്ണാ കിരിശ്‌ത്തുവിലെ നല്ലെ ചേതിയെ ഇതുവരേക്ക് വുളിച്ച് ചൊല്ലാത്തെ പണ്ണകാട്ടിൽ പോകേക്കുതാൻ ഏൻ ആശിച്ചത്.

21 എന്തൊണ്ണാ, “അവനെ ചൊല്ലി കേൾവിപ്പടാത്തെ ആളുകെ അവനെ കോക്കുകേം കാണുകേം ചെയ്യെ” ഒൺ എളുതിയിരുക്കിനെ തിരുവെളുത്ത് നടമായ് കാൺങ്കേക്ക് ഏൻ ആശിച്ചെ.

22 അതുനാലതാൻ നിങ്കകാൽ വന്ത് അവൻ വേലേ ചെയ്‌കേക്ക് കൂടാതവോയത്.

23 ഒണ്ണാ എനക്ക് തെയ്‌വ വേലെ ചെയ്‌കേക്ക് അകനെ ഒരു ഇടം നാത്തനാലേം ബൊകു വരിയമായ് നിങ്കളെ കാൺമ്പേക്ക് ഏൻ ആശിക്കിനനാലേം

24 ഏൻ ശ്‌പെയിനുക്ക് പോനെ വശീക്ക് നിങ്കകാൽ വന്ത് നിങ്കളെ കണ്ട് ചിലനാ നിങ്കളും മത്തും ഇരുപ്പേക്ക് ഏൻ ആശിക്കിനെ; ഏൻ നിങ്കകാൽ നുൺ തിരുമ്പി പോനവോളെ മില്ലോട്ടുക്കൊള്ളെ പയണത്തുക്ക് എനക്ക് തേവയാനതയെല്ലാം തന്ത് കടത്തിവുടുക്കോണും ഒൺ താൻ എൻ ആശെ.

25 ഒണ്ണാ അത്തുക്ക് മിന്നേ എരുശലേമിലെ നമ്പിക്കയാനവേരാക്ക് ഉതവിയെ ചെയ്‌വചൂട്ടി എനക്ക് എരുശലേമുക്ക് പോകവേണ്ടതൊള്ളെ.

26 എന്തൊണ്ണാ മക്കതോനിയാവിലും അക്കായാവിലുമൊള്ളെ നമ്പിക്കയാനവേരാക്ക് എരുശലേമിൽ കറുമമടേനെ നമ്പിക്കയാനവേരാളെ ഉതവിയെ ചെയ്‌കേക്ക് പിരിയം ഒണ്ടായെ.

27 അതക്കാട്ടി അവറെ അതെ ചെയ്‌കേക്ക് കടപ്പട്ടും ഇരുക്കിനെ; എന്തൊണ്ണാ എരുശലേമിൽ ഒള്ളെ എകൂതരല്ലാത്തവേരാനാലെ അവറാത്തുക്ക് തെയ്‌വ രാച്ചത്തിലെ നൽമകാട് കിടയ്‌പ്പേക്ക് ഇടയായെ. അതുനാലെ ഇം ഉലകത്തിൽ അവറാത്തുക്ക് കിടച്ചെ നൽമകാട് എരുശലേമിൽ ഒള്ളവേരാക്ക് ചരന്തുകേക്ക് അവറെ കടപ്പട്ടിരുക്കിനെ.

28 അതുനാലെ ഏൻ എരുശലേമുക്ക് പോയ് ഇം വേലെ ഓച്ചുവുട്ടാലെ ശ്‌പെയിനുക്ക് പോനവോളെ നിങ്കളെ വന്തു കണ്ട് പോകാം ഒൺ ഏൻ ആശിക്കിനെ.

29 ഏൻ നിങ്കകാക്ക് വരിനവോളെ കിരിശ്‌ത്തുവിലെ നൽമയെ നുറവോടെ കുടക്കാം ഒൺ ഏൻ ആശിക്കിനെ.

30 കരുത്താവാനെ ഏശുകിരിശ്ത്തുവിൽ എനക്ക് പിരിയമാനവേരാളേ, എനക്ക് ആത്തിരമും വായാതുകേക്കൊള്ളെ മനെ നോവും തെയ്‌വ ആത്തുമാവ് എനക്ക് തരുകേക്കുചൂട്ടി നിങ്കെ എനക്കുചൂട്ടി വായാതോണും ഒൺ കെഞ്ചിനെ.

31 എരുശലേമിലൊള്ളെ നമ്പിക്കെ നാത്തവേരാ എന്നെ തൊല്ലെ ചെയ്യാതിരുക്കേക്കും നമ്പിക്കയാനവേരാക്കുചൂട്ടി ഏൻ കൊണ്ടോനെ ഉതവിയെ അവറെ നുറഞ്ചെ മനശോടെ ഏത്തെടുപ്പേക്കുംചൂട്ടി വായാതിനെ.

32 തെയ്‌വത്തുക്ക് പിരിയമായാ ഏൻ പിരിയമോടെ നിങ്കകാൽ വരുകേക്കും അങ്ക് ചിലനാ തപ്പാറുകേക്കും പുറകോടെയൊള്ളെ എൻ പയണത്തുക്കുചൂട്ടീം നിങ്കെ വായാതോണും.

33 നിമതിയെ തരിനെ തെയ്‌വം നിങ്കെ കൂട്ടത്തിൽ ഇരുക്കട്ടെ. ആമേൻ.

@New Life Literature (NLL)

Lean sinn:



Sanasan