Biblia Todo Logo
Bìoball air-loidhne

- Sanasan -

റോമര് 1 - പുതുവൻ ചേതി


വണക്കം

1-2 തെയ്‌വം ഉടയാ പലകപ്പാട്ടുക്കാറാനാലെ തിരുവെളുത്തിൽ മിന്നമേ വാക്കെ ചൊല്ലിയെ നല്ലെ ചേതിയെ വുളിച്ച് ചൊൽകേക്ക് പുറിച്ചെടുത്തെ അപ്പോശ്‌ത്തലനും കിരിശ്ത്തു ഏശുവിലെ പണ്ണക്കാറനായിരുപ്പേക്ക് വുളിച്ചെടുത്താളുമാനെ പവുലോശ് എളുതിനത്,

3 ഇം നല്ലെ ചേതി തെയ്‌വത്തിലെ മകനും നങ്കെ കരുത്താവുമാനെ ഏശു കിരിശ്‌ത്തുവെചൊല്ലിതാൻ. ഉടമ്പ് ഒണ്ണെ നിലമേൽ അവൻ താവീത് വർളാട്ടിൽ പുറന്താതാൻ.

4 ഒണ്ണാ ചത്തവേരാ ഇടേലിരുന്ത് തെയ്‌വം ഉടയാ ആത്തുമാവിലെ ചക്കിതീൽ അവനുക്ക് ഉശിരെ കൊടുത്ത് എത്തിയതുനാലെ ഏശുവെ തെയ്‌വത്തിലെ മകൻ ഒൺ നങ്കാക്ക് തിക്കിലൊണ്ടാനെ.

5 അതുനാലെ അം നല്ലെ ചേതിയെ എല്ലാ ചാതികാട്ടുകാലും വുളിച്ച് ചൊൽകേക്കൊള്ളെ അപ്പോശ്ത്തലൻ ഒണ്ണെ പതവി തെയ്‌വത്തിലെ പിന്നിയത്തിൽ എങ്കാക്ക് കിടച്ച് ഇരുക്കിനെ; അകനെ ചാതികാട് ബൂറാ അം നല്ലെ ചേതിയെ നമ്പുകേക്കും പാലിക്കുകേക്കും ഏശുവിലെ നാമത്തുക്ക് മകിമെ കൊടുപ്പേക്കും ഇടയാകും.

6 ഇകനെ ഏശു കിരിശ്‌ത്തുവുക്ക് ഒള്ളവേരാളായ് ഇരുക്കിളത്തുക്കു തെയ്‌വം വുളിച്ചിരുക്കിനെ റോമാ പട്ടണത്തിലൊള്ളെ നിങ്കളും ഇത്തിൽ ചേന്തിരുക്കിനെ.

7 റോമാവിലൊള്ളെ നിങ്കെ എല്ലാരുക്കും മുയ്‌ക്കമാ തെയ്‌വത്തുക്ക് പുടിച്ചവേരാളും ചുത്തമാനവേരാളുമാനെ നിങ്കാക്ക് നങ്കെ തകപ്പനാനെ തെയ്‌വത്തിൽ നുണ്ണും കരുത്താവാനെ ഏശുകിരിശ്ത്തുവിൽ നുണ്ണും ഇരക്കമും നിമതീം ഒണ്ടാകട്ടെ.


റോമേലെ നമ്പിക്കക്കാറാളെ കാൺമ്പേക്കു പവുലോശ് ആശിക്കിനെ

8 ഇം നല്ലെ ചേതീൽ നിങ്കാക്കിരുക്കിനെ നമ്പിക്കയെ ചൊല്ലി ഉലകത്തിൽ ബൂറാ കേൾവിപ്പട്ടിരുക്കിനനാലെ ഏൻ മുതയേ ഏശുകിരിശ്ത്തുവിൽ നിങ്കെ എല്ലാരുക്കുച്ചൂട്ടീം തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നെ.

9 നിങ്കെ എല്ലാരുക്കുചൂട്ടീം ഏൻ എപ്പണും വായാതിനെ ഒണ്ണൊള്ളതെ തെയ്‌വത്തുക്ക് തിക്കിനൊള്ളെ; അം തെയ്‌വത്തിലെ മകൻ നങ്കാക്കുചൂട്ടി ചെയ്യെ കാരിയങ്കാടാനെ അം നല്ലെ ചേതിയെ മനശാരെ എല്ലാരുകാലും ഏൻ ചൊന്നെ.

10 അതുനാലെ തെയ്‌വത്തിലെ പിരിയത്തിൽ എകനയൊണ്ണാലും നിങ്കകാൽ വന്തു നിങ്കളെ കാൺമ്പേക്കുചൂട്ടി ഏൻ എപ്പണും വായാതികിട്ടേ ഇരുക്കിനെ.

11 എന്തൊണ്ണാ എന്നെ നമ്പിക്കേൽ ഉറപ്പായ്‌ക്കെ ചിലെ ആത്തുമീകെ വരങ്കാടെ നിങ്കാക്കും തന്ത് നിങ്കളെ നമ്പിക്കേൽ ഉറപ്പാക്കിളത്തുക്കുചൂട്ടി നിങ്കളെ കാൺമ്പേക്ക് ഏൻ ചരിയാനത്തിൽ ആശിക്കിനെ.

12 അകനെ എൻ നമ്പിക്കനാലെ നിങ്കാക്കും നിങ്കെ നമ്പിക്കനാലെ എനക്കും ചുണെ കിടയ്‌പ്പേക്ക് ഇടയാകും.

13 ഒണ്ണാ ഏശുവെ നമ്പുനവേരാളേ, നിങ്കകാക്ക് വരുകേക്കും വോറെ ഇടത്തിലൊള്ളെ എകൂതരല്ലാത്താളുകെ ഇടേൽ നുണ്ണും ചിലവേരാളെ കിടച്ചതുവോലെ നിങ്കെ ഇടേൽ നുണ്ണും കിരിശ്‌ത്തുവുക്കുചൂട്ടി ചിലെ ആളുകളെ കിടയ്‌ക്കിളത്തുക്ക് ഏൻ പലെ തടവെ നോയ്‌ക്കെ; ഒണ്ണാ ഉണ്ണേക്കുവരേം അത്തുക്ക് മുടക്കം വന്തിരുക്കിനയൊൺ നിങ്കാക്ക് തിക്കിനാതിരുപ്പാനില്ലെ ഒൺ ഏൻ ആശിക്കിനെ.

14 ചൊന്തെ തേശക്കാറനൊണ്ണോ വെളിനാട്ടുകാറനൊണ്ണോ പടിപ്പൊള്ളവേരാ ഒണ്ണോ നാത്തവേരാ ഒണ്ണോ തരം തിരിവുനാതെ എല്ലാരുകാലും നല്ലെ ചേതിയെ വുളിച്ച് ചൊൽവിളത് എൻ കടമതാൻ.

15 അകനെ റോമാവിൽ ഇരുക്കിനെ നിങ്കകാലും നല്ലെ ചേതിയെ വുളിച്ച് ചൊൽകേക്ക് ഏൻ എപ്പേരുപ്പട്ടത്തിൽ ആശിക്കിനെ.


നല്ലെ ചേതീലെ ചക്കിതി

16 കിരിശ്‌ത്തുവിലെ നല്ലെ ചേതിയെ വുളിച്ച് ചൊന്നത്തിൽ എനക്ക് ഒരു വെക്കക്കേടുമില്ലെ; എന്തൊണ്ണാ മുതെ എകൂതരും പിന്നെ എകൂതരല്ലാത്തവേരാളും അകനെ ആരെല്ലാം നല്ലെ ചേതിയെ നമ്പിനതോ അവറാത്തുക്കെല്ലാം രച്ചെ കിടയ്‌ക്കിളത്തുക്കൊള്ളെ തെയ്‌വ ചക്കിതി ഇം നല്ലെ ചേതിനാലെ കിടയ്‌ക്കിനെ.

17 “നീതിമാൻ തെയ്‌വത്തിലൊള്ളെ നമ്പിക്കേൽ പിശയ്‌ക്കും” ഒൺ എളുതിയിരുക്കിനെ. അത് എകനയൊണ്ണാ ഒരാ നല്ലെ ചേതിയെ നമ്പി അം നമ്പിക്കേൽ നിലെ നിൽക്കിനവോളെ തെയ്‌വത്തിലെ നീതി എന്തൊൺ അവനുക്ക് തിക്കിലൊണ്ടാകേക്ക് മുടിയും.


മനിശനുക്ക് എതിരാനെ തെയ്‌വത്തിലെ കോപം

18 അകത്തെ നമ്പിക്കെ നാത്താ തെയ്‌വത്തുകാൽ പേടിനാത്താളും അനീതി ഒള്ളാളും തെയ്‌വമും മത്തും ഒരു കൂട്ടായ്‌മേം നാത്താളും താൻ. അകനെ ഒള്ളവനേത്തിൽ തെയ്‌വത്തിലെ കോപം വന്തുറങ്കും.

19 എന്തൊണ്ണാ തെയ്‌വമെചൊല്ലി തിക്കിനൊണ്ടാകേക്ക് മുടീനതെല്ലാം അവറാത്തുക്കു വെളിവായ്‌ക്കിരുക്കിനെ; തെയ്‌വം അതെ അവറാത്തുക്കു വെളിപ്പടുത്തി ഇരുക്കിനെ.

20 കരുത്താവ് എകത്തവനൊണ്ണും അവൻ മകിമെ എപ്പേരുപ്പട്ടതൊണ്ണും നങ്കെ കണ്ണാരെ കാൺമ്പേക്ക് മുടിയാത്ത്; ഒണ്ണാ അവൻ പടച്ചെ വാനം പൂമി അത്തിൽ ഒള്ളതുകാടയെല്ലാം നങ്കെ കാണവോളെ അവൻ എപ്പേരുപ്പട്ടവൻ ഒൺ കാൺമ്പേക്കാകും. അതുനാലെ അവനെ തിക്കിനാത്തെ ഒൺ ചൊല്ലി തപ്പിക്കേക്ക് ആരുക്കും മുടിയാത്ത്.

21 അവറാത്തുക്ക് തെയ്‌വമെ തിക്കിനൊണ്ടായപ്പണും അവനുക്ക് മകിമേ കൊടുക്കയോ അവനുക്ക് നണ്ണിയെ ചൊല്ലുകയോ ചെയ്യതില്ലെ; ഒണ്ണാ അവറെ പുത്തി കെട്ടുപോകേം അവറളിലെ പുത്തിനാത്തെ ചങ്കടച്ചു പോകേം ചെയ്യെ.

22 തങ്കെ ചരിയാനെ അറിവാളികെ ഒൺ അവറളേ ചൊന്നെ; ഒണ്ണാ അവറെ പുത്തി നാത്തവേരാതാൻ.

23 ഒരുനാളും നാശമായ് പോകാത്തെ തെയ്‌വത്തിലെ മകത്തമെ തിരിത്തിരമാക്കാതെ നാശമടേനെ മനിശൻ, പയ്‌ക്കി, ചീവാതികാട്, ഊരുന്തു നടക്കിനെ ചീവാതികാട് ഒണ്ണതുകാടെ തെയ്‌വമായ് കണ്ട് അതുകാടെ കൊണ്ടാടിയെ.

24 അതുനാലെ തെയ്‌വം അവറളെ ഉടവൻ പിരിയത്തിൽ പിശയ്‌ക്കേക്ക് വുടുക്കുകേം അകനെ അവറെ അക്കുമിക്കും ഉടവുറെ ഉടമ്പുക്ക് മാനക്കേട് ഒണ്ടാക്കിനെ തരത്തിലൊള്ളെ കുറുപ്പുനാത്തെ കാരിയങ്കാടെ ചെയ്യുകേം ചെയ്യെ.

25 അവറെ തെയ്‌വത്തിലെ ചത്തിയമെ നരിയൊണ്ണാക്കുകേം കരുവെപുടിച്ചെ കരുത്താവുക്ക് പകറം തെയ്‌വം പടച്ചുവുട്ടെ ഒവ്വൊരു ഏത്തുകാടെ കുമിടെ വാങ്കുകേം ചെയ്യെ; കരുവെ പുടിച്ചവൻ എണ്ണണ്ണേക്കും മകത്തപ്പടട്ടെ, ആമേൻ.

26 ഇതുനാലെ തെയ്‌വം അവറളെ വെക്കം കെട്ടെ കാരിയങ്കാട്ടുക്ക് ഏത്തു കൊടുത്തെ; അവറളിലെ പെണ്ണാകാട് നേരുമയാനെ കിടത്തകാടെ വുട്ട് പെണ്ണാകാട് പെണ്ണാകാടേ തിശകെട്ടെ കിടത്തെ കിടന്ത് എളിവട്ടെ.

27 അതുവോലെ ആണാകാടും ആൺപെൺ കിടത്തേ വുട്ട് അവറെ അക്കിക്ക് വെരിയോറി ആണാകാട് ആണാകാടേ തിശകെട്ടെ കിടത്തേ കിടന്തെ. ഇകനെ അവറെ ഉടവുറാത്തുക്കേ തണ്ടനയെ വലിച്ച് വച്ചെ.

28 തെയ്‌വമെചൊല്ലിയൊള്ളെ ചത്തിയമാനെ അറിവുകാടെ വീയ് ഒറിഞ്ചനാലെ തെയ്‌വം അവറളെ ചെയ്‌കേക്ക് കൂടാത്തെ മോശമാനെ കാരിയങ്കാടെ ചെയ്യിനെ മനശീക്ക് ഏത്തു കൊടുത്തെ.

29 അവറെ എല്ലാത്തരം ചുട്ടിത്തനം, കെട്ടെ നിനപ്പ്, തിൻമെ, തൂതൻ, കുറുപ്പുനാത്തെ പുത്തി ഇതെല്ലാം നുറഞ്ചവേരാളും പുറണി, കുലെ, പിണക്ക്, വഞ്ചനെ, പകെ ഇതുകാടെല്ലാം നുറഞ്ചവേരാളും താൻ.

30 അവറെ വോറെ ഒള്ളവേരാളെചൊല്ലി കുത്തം കുറെ ചൊന്നവേരാളും തെയ്‌വത്തുകാൽ വുറോതമാ ഇരുക്കിനവേരാളും തലേക്ക് തലേക്ക് ഏയിലെ കെട്ടിനവേരാളും ചൊന്നെ ചൊൽ ഉറയാത്തവേരാളും വീമ്പെ ചൊന്നവേരാളും താൻ. മട്ടുമില്ലെ അവറെ ഇതുവരേക്ക് ആരും ചെയ്യാത്തെ പുതുവൻ പാപങ്കാടെ കണ്ടു പുടിയ്‌ക്കിനവേരാളും തായ് തന്തേരുകാട്ടിലെ ചൊല്ലെ കോളാത്തവേരാളും താൻ.

31 ചേരെ പോതം നാത്തവേരാളും വാക്കെ പാലിയാത്തവേരാളും കനിവ് നാത്തവേരാളും മനശിരക്കം നാത്തവേരാളും താൻ.

32 ഇകത്തെ കാരിയങ്കാടെ ചെയ്യിനവേരാക്ക് ചാവ് തണ്ടനെ കിടയ്‌ക്കും ഒണ്ണൊള്ളെ തെയ്‌വത്തിലെ നീമമെ അവറാത്തുക്ക് തിക്കിനൊണ്ടായപ്പണും അവറെ അതെ പിന്നേം ചെയ്‌കെ മട്ടുമില്ലെ അതെ ചെയ്യിനവേരാളെ ഏത്തെടുക്കുകേം ചെയ്യിനെ.

@New Life Literature (NLL)

Lean sinn:



Sanasan