Biblia Todo Logo
Bìoball air-loidhne

- Sanasan -

വെളിപ്പാട് 22 - പുതുവൻ ചേതി

1-2 അതോഞ്ച് പട്ടണെ വശീക്ക് നടുവെ തെയ്‌വത്തിലേം കുഞ്ചി ആട്ടിലേം കോയിമെ കട്ടിലേൽ നുൺ പുറപ്പടിനതും കണ്ണാടിവോലെ തെളിഞ്ചെ ഉശിര് തണ്ണീലെ ആത്താം തുതൻ എനക്ക് കാട്ടിയെ. അം ആത്തുക്ക് അക്കറോടും ഇക്കറോടും ഉശിര് മരമൊണ്ട്; അത്തിൽ പന്നണ്ട് തരമാനെ കനി കായ്‌ച്ച് ഒവ്വോരു മാശമും അതത് പശമെ കൊടുക്കിനെ; അം മരത്തിലെ ഇലെ എല്ലാ ചാതിയേരുക്കും ചുകമെ കൊടുക്കിനെ.

3 ഇനിയിരുന്ത് ഒരു ചാപ്പമും ഒണ്ടാകാത്ത്; തെയ്‌വത്തിലേം കുഞ്ചി ആട്ടിലേം കോയിമെ കട്ടിൽ അം പട്ടണത്തിൽ ഇരുക്കും; തെയ്‌വത്തിലെ ഏവലാളികെ അവനെ കൊണ്ടാടും.

4 അവറെ അവൻ മുകറെ കാണും; അവൻ നാമം അവറെ നെത്തീൽ ഇരുക്കും.

5 ഇനിയിരുന്ത് റാവൊണ്ടാകാത്ത്; തെയ്‌വമാനെ കരുത്താവ് അവറളേത്തിൽ വെളിച്ചമായ് വിളങ്കിനനാലെ ഇനി വിളക്കിലെ വെട്ടമോ പെയ്‌തിലെ വെളിച്ചമോ അവറാത്തുക്ക് തേവയില്ലെ. അവറെ എണ്ണേക്കും രാശാക്കൻമാരായ് അതികാരം നടത്തും.


കിരിശ്‌ത്തുവിലെ വരവ്

6 പിന്നെ തൂതൻ എൻകാൽ, “ഇം വശനം നമ്പുകേക്കാനതും ചത്തിയമും താൻ; പലകപ്പാട്ടുകാറാ ആത്തുമാവുകാട്ടിലെ തെയ്‌വമാനെ കരുത്താവ് വേമായേ നടക്കിളതാനെ കാരിയങ്കാടെ ഉടയാ വേലക്കാറാക്ക് കാട്ടി കൊടുപ്പെ ഉടയാ തൂതനെ കടത്തിവുട്ടെ” ഒൺ ചൊല്ലിയെ.

7 “കോളിൻ, ഏൻ പുടീയൊൺ വരിനെ; ഇം പൊത്തകത്തിലെ പലകപ്പാട്ടുകാടെ പാലിക്കിനവൻ ഓകമൊള്ളാ” ഒൺ ഏശു ചൊന്നെ.

8 ഇതെ കാണുകേം കോക്കുകേം ചെയ്യെ ഓകന്നാൻ ഒണ്ണെ ഏൻ താനെ. കോക്കയും കാൺങ്കയും ചെയ്യോഞ്ച് അതെ എനക്ക് കാട്ടിതന്തെ തൂതൻ കാൽകാൽ നെടിഞ്ചാടെ ബൂന്ത് വണയ്‌ങ്കെ.

9 ഒണ്ണാ അവൻ എൻകാക്ക്, “ഇല്ലയില്ലെ അകനെ ചെയ്‌വാനില്ലെ; ഏൻ നിന്നിലേം നിൻ കൂട്ടാളികയാനെ പലകപ്പാട്ടുകാറാളിലേം ഇം പൊത്തകത്തിലെ വശനമെ പാലിക്കിനവേരാളിലേം കൂട്ട് വേലക്കാറൻതാൻ; തെയ്‌വമെ മട്ടുംതാൻ കുമ്പിടുവേക്ക്.”

10 അവൻ പിന്നേം എൻകാൽ ചൊല്ലിയത്, “നേരം കിട്ടെ തട്ടെ ആയേയനാലെ ഇം പൊത്തകത്തിലെ പലകപ്പാട്ടെ മുത്തിരേ ഇടുവാനില്ലെ.

11 അനീതിയെ ചെയ്യിനവൻ ഇനീം അനീതിയെ ചെയ്യട്ടെ; കെട്ടതെ ചെയ്യിനവൻ കെട്ടതെ ചെയ്‌കിട്ടേ ഇരുക്കട്ടെ; നീതിയെ ചെയ്യിനവൻ ഇനീം നീതിയെ ചെയ്‌കിട്ടേ ഇരുക്കട്ടെ; ചുത്തമാനവൻ ചുത്തമായ്‌കിട്ടേ ഇരുക്കട്ടെ.

12 ഇതി, ഏൻ വേമാ വരിനെ; ഒവ്വൊരാക്കും അവനവൻ ചെയ്‌തീക്ക് തകുന്തെ കൂലിയെ കൊടുപ്പേക്ക് എൻകാൽ ഒണ്ട്.

13 ഏൻ ആൽപാവും ഒമേകാവും ഒണ്ണാമത്താളും ഒശുവീലാളും ആതിയും അന്തമും താൻ.

14 ഉശിരു മരത്തിൽ നുൺ കനിയെ തിൻബേക്കും പട്ടണത്തിലെ വാതൽ വശീക്ക് കടക്കിളത്തുക്കും ഉടവുറെ അങ്കികാടെ ചപ്പിനവേരാ ഓകമൊള്ളവേരാ.

15 നായ്‌കാടുവോലെ കെട്ടെ കാരിയങ്കാടെ ചെയ്യിനവേരാളും ചെയ്‌വിനക്കാറാളും നിച്ചനാത്തെ നടത്തക്കാറാളും കുലയാളികേം ചിലേ കൊണ്ടാടിനവേരാളും നരിയെ പിരിയപ്പടുകേം അതെ ചെയ്‌കേം ചെയ്യിനെ ഏളവനും പട്ടണത്തുക്ക് പുറത്തിൽ താൻ.

16 ഏശു ഒണ്ണെ ഏൻ ശവകാട്ടുക്കുചൂട്ടി നിങ്കകാൽ ഇതെ ശാച്ചിയമെ ചൊൽവെ എൻ തൂതനെ കടത്തിവുട്ടെ; ഏൻ താവീതിലെ വേരും തലവശിക്കാറനും വെട്ടമൊള്ളതുമാനെ പിലത്താൻ വെള്ളീം താൻ.”

17 “വരിൻ” ഒൺ തെയ്‌വത്തിലെ ആത്തുമാവും ഏശുവുക്കുചൂട്ടി ഒരിയ്‌ങ്കി ഇരുക്കിനെ മണവാട്ടീം ചൊന്നെ; അതെ കോക്കിനവനും “വരിൻ” ഒൺ ചൊല്ലട്ടെ; തവിക്കിനവൻ വരട്ടെ; ആശിക്കിനവൻ ഉശിര് തണ്ണിയെ മത്തം കുടിയ്‌ക്കട്ടെ.


കടശി

18 ഇം പൊത്തകത്തിലെ പലകപ്പാട്ടെ കോക്കിനെ ഏളവൻകാലും ഏൻ ശാച്ചിയമായ് ചൊന്നത് എന്തനേത്തൊണ്ണാ, ഇം വശനത്തിലെ കൂട്ടത്തിൽ ആരൊണ്ണാലും എന്തൊണ്ണാലും കൂട്ടി ചേത്താ ഇം പൊത്തകത്തിൽ എളുതിയെ കെടുതികാടെ തെയ്‌വം അവനുക്ക് വരുത്തും.

19 ഇം പലകപ്പാട്ട് പൊത്തകത്തിലെ വശനത്തിൽ നുൺ ആരൊണ്ണാലും വല്ലതാം നീയ്‌ക്കാ ഇം പൊത്തകത്തിൽ എളുതിയിരുക്കിനെ ഉശിരു മരത്തിലും ചുത്തമാനെ പട്ടണത്തിലും അവനുക്കൊള്ളെ ഓകരിയെ തെയ്‌വമും നീയ്‌ക്കാകും

20 ഇതെ ശാച്ചിയമെ ചൊന്നാ, അന്താൻ, ഏൻ വേമാ വരിനെ ഒൺ അരുൾ ചെയ്യിനെ; ആമേൻ, കരുത്താവാനെ ഏശുവേ, വേമാ വരോണുമേ.

21 കരുത്താവാനെ ഏശു കിരിശ്‌ത്തുവു ഇരക്കം നിങ്കെ എല്ലാരു കൂട്ടത്തിലും ഇരുക്കട്ടെ. ആമേൻ.

@New Life Literature (NLL)

Lean sinn:



Sanasan