Biblia Todo Logo
Bìoball air-loidhne

- Sanasan -

വെളിപ്പാട് 21 - പുതുവൻ ചേതി


പുതുവൻ വാനമും പുതുവൻ പൂമീം

1 ഏൻ പുതുവൻ വാനമാം പുതുവൻ പൂമിയാം കണ്ടെ; മുതേലെ വാനമും മുതേലെ പൂമീം കടന്തേയെ; ശമുത്തിരമും ഇനി ഇല്ലെ.

2 പുതുവൻ എരുശലേം ഒണ്ണെ ചുത്തമാനെ പട്ടണം ആണുക്കുചൂട്ടി കോലമോറിയെ മണവാട്ടിവോലെ ഒരുങ്കി മേലോകത്തിൽ നുൺ, തെയ്‌വത്തുകാൽ നുണ്ണേ ഉറങ്കിനതായ് ഏൻ കണ്ടെ.

3 കോയിമെ കട്ടിലേൽ നുൺ ഒരു വൻ ചത്തം ചൊന്നതായ് ഏൻ കേട്ടത്, “ഇതി, മാനടവൻ കൂട്ടത്തിൽ തെയ്‌വത്തിലെ കൂടാരം; അവൻ അവറെ കൂട്ടത്തിൽ പിശയ്‌ക്കും; അവറെ അവനുക്കൊള്ളവേരായായിരുക്കും; തെയ്‌വമേ അവറളിലെ തെയ്‌വമായ് അവറെ കൂട്ടത്തിൽ കുടിയിരുക്കും.

4 അവൻ അവറെ കണ്ണിൽ നുൺ കണ്ണീരെ എല്ലാം തുവുത്തൊറീം. അതോഞ്ച് ചാവോ കറുമമോ കോത്തയോ നോകലോ ഇകത്തെ പശേതൊണ്ണും ഒണ്ടാകാത്ത്.”

5 കോയിമെ കട്ടിലേൽ ഇരുക്കിനാ, “ഇതി, ഏൻ എല്ലാതാം പുതുവനാക്കിനെ” ഒൺ അരുൾ ചെയ്യിനെ. “ഇം വശനം നമ്പുകേക്കാനതും ചത്തിയമൊള്ളതും നാലെ എളുത്” ഒൺ അവൻ കൽപ്പനയിട്ടെ.

6 പിന്നേം അവൻ എൻകാൽ അരുൾ ചെയ്യത്: “എല്ലാം നടമായേയെ; ഏൻ ആൽപാവും ഒമേകാവും ആതിയും അന്തമും താൻ; തവിക്കിനെ ഏളയാൾക്കും ഏൻ ഉശിരൊള്ളെ തുമ്പുകത്തിൽ നുൺ മത്തം കൊടുക്കും.

7 വെറ്റി നേടിനവനുക്ക് ഇത് അവകാശമായ് കിടയ്‌ക്കും; ഏൻ അവനുക്ക് തെയ്‌വമും അവൻ എനക്ക് മകനുമായിരുക്കും.

8 ഒണ്ണാ ചുണെ നാത്തയാളുകെ, നമ്പിക്കെ നാത്തവേരാ, അറയ്‌ക്കിനയാളുകെ, കുലകാറാ, കെട്ടെ കിടത്തക്കാറാ, ചെയ്‌വിനക്കാറാ, ചിലേ കൊണ്ടാടിനവേരാ ഇകത്തെ വേരാക്കും നരിയെ ചൊന്നെ ഏളവനുക്കും കാത്തു വച്ചിരുക്കിനെ കെന്തകം കത്തിനെ പൊയ്യൻതാൻ; അത് വന്ത് ഇരണ്ടാമത്തെ ചാവ്.”

9 കടശീലെ കെടുതികാട് ഏളും നുറഞ്ചെ ഏളു കോപ്പീം എടുത്തിരുന്തെ ഏളു തൂതരുകാട്ടിൽ ഒരാ വന്ത് എൻകാൽ, “വര് കുഞ്ചി ആട്ടിലെ കൂരക്കാറത്തിയാകേക്ക് ചൊല്ലിവച്ചെ പെൺമ്പുള്ളയെ ഏൻ കാട്ടി തരാം” ഒൺ ചൊല്ലിയെ.

10 അവൻ എന്നെ തെയ്‌വ ആത്തുമാവിൽ വലിയതും ഊയനുമാനെ വൻ മലേക്ക് മീത്തോട്ടുക്ക് കൂട്ടി കൊണ്ടേയ് എരുശലേമെന്നെ ചുത്തമാനെ പട്ടണം മേലോകത്തിൽ നുൺ തെയ്‌വത്തുകാൽ നുണ്ണേ തെയ്‌വത്തിലെ വൻ മകത്തമൊള്ളതായ് ഉറങ്കിനതെ കാട്ടിതന്തെ.

11 അം പട്ടണം തെയ്‌വത്തിലെ മകിമേൽ തെളിഞ്ചിരുന്തെ. അത് വിലയൊള്ളെ കല്ലുകാട്ടുക്ക് തകുന്ത് കണ്ണാടിവോലെ തെളിഞ്ചെ ശൂരിയകാന്തമ്പോലതാൻ.

12 അത്തുക്ക് നട്ടമാനെ വൻ മതിലും അത്തിൽ പന്നണ്ട് വാതലുകാടും വാതലുകാട്ടിൽ പന്നണ്ട് തൂതരുകാടും ഒണ്ട്; ഇശ്‌രവേൽ മക്കളിലെ പന്നണ്ട് ചാതീലേം പേരാം വാതലുകാട്ടിൽ കൊത്തിയിരുക്കിനെ.

13 കിശക്കോട്ടുക്ക് മൂണ് വാതലും വടക്കോട്ടുക്ക് മൂണ് വാതലും തെക്കോട്ടുക്ക് മൂണ് വാതലും പടിണാറക്കോട്ടുക്ക് മൂണ് വാതലും ഒണ്ടായെ.

14 പട്ടണത്തിലെ മതിലുക്ക് പന്നണ്ട് അടിത്താനമും അത്തിൽ കുഞ്ചി ആട്ടിലെ പന്നണ്ട് അപ്പോശ്‌ത്തലരുകാട്ടിലെ പന്നണ്ടാ പേരുകാടും ഒണ്ടായെ.

15 എൻകാൽ കുരവുട്ടാക്ക് പട്ടണമാം അത്തിലെ വാതലുകാടാം മതിലാം അളക്കിളത്തുക്ക് പൊന്നുകൊണ്ട് ഒരു അളവുകോൽ ഒണ്ടായെ.

16 പട്ടണത്തിലെ നാല് മൂലേം ഒരേവോലെ ഇരുന്തെ; അത്തിലെ വീതീം നീളമും ഒപ്പമൊപ്പമിരുന്തെ. അളവുകോലിൽ അവൻ പട്ടണമെ അളന്തെ, അത്തിലെ നീട്ടം ഇരണ്ടായിരത്തി ഇരുനൂത്തി ഇരുവത് കിലോമീട്ടർ ഒൺ കണ്ടെ; അത്തിലെ നീളമും വീതീം പൊക്കമും ഒപ്പമൊപ്പമിരുന്തെ.

17 പിന്നെ തൂതൻ അത്തിലെ മതിലെ അളന്തെ; അത് മനിശൻ അളവ് വച്ച് നോയ്‌ക്കാ അത്തുക്ക് അറുവത്താറ് മീട്ടര് പൊക്കം ഒണ്ടായെ.

18 മതിലിലെ വേലെ ശൂരിയകാന്തം ഒണ്ണെ മാണിക്കെ കല്ലിലും പട്ടണം കണ്ണാടിവോലെ തെളിഞ്ചെ തങ്കത്തിലും താൻ കോലമേത്തിയതു.

19 പട്ടണെ മതിലിലെ അടിത്താനങ്കാടെ പലെ തരം വിലയൊള്ളെ കല്ലാലെ കെട്ടിയതാൻ; മുതേലെ അടിത്താനം ശൂരിയകാന്തെ കല്ലിലും ഇരണ്ടാമത്തത് നീലെ രത്തിന കല്ലിലും മൂണാമത്തത് മാണിക്കെ കല്ലിലും നാലാമത്തത് മരതകെ കല്ലിലും

20 അഞ്ചാമത്തത് നകറിലെ നിറമൊളെള കല്ലിലും ആറാമത്തത് ചിവലെ കല്ലിലും ഏളാമത്തത് മഞ്ചെ കല്ലിലും എട്ടാമത്തത് കോമേതകെ കല്ലിലും ഒമ്പതാമത്തത് പുശ്ശിയെരാകെ കല്ലിലും പത്താമത്തത് വയിടൂരിയെ കല്ലിലും പതിനൊണ്ണാമത്തത് പത്‌മരാകെ കല്ലിലും പന്നണ്ടാമത്തത് ശുകന്തി കല്ലിലും താൻ.

21 പന്നണ്ട് വാതലുകാടും പന്നണ്ട് മുത്ത്; ഓരോ വാതലും ഓരോ മുത്തിൽതാൻ ചെയ്യത്. പട്ടണത്തിലെ തെരുവ് കണ്ണാടിവോലെ തെളിഞ്ച് ചുത്തമാനെ തങ്കത്തിൽ ഒള്ളതാൻ.

22 അം പട്ടണത്തിൽ തെയ്‌വ ആലയമൊണ്ണും കണ്ടതില്ലെ; വൻ ചക്കിതിയൊള്ളെ തെയ്‌വമാനെ കരുത്താവും കുഞ്ചി ആടും താൻ അത്തിലെ ആലയം.

23 പട്ടണത്തിൽ വെട്ടമായ് ഇരുപ്പേക്ക് പെയ്‌തും തിങ്കേം തേവയില്ലെ; തെയ്‌വത്തിലെ മകിമെ അത്തുക്ക് വെട്ടമെ കൊടുക്കിനെ; കുഞ്ചി ആട് അത്തിലെ വിളക്ക് താൻ.

24 ചാതികാട് അത്തിലെ വെളിച്ചത്തിൽ നടക്കും; പൂമീലെ രാശാക്കൻമാരുകാട് ഉടവുറെ മാനമെ കുടക്കും.

25 അത്തിലെ വാതലുകാടെ പകൽ നേരത്തിൽ അടയാത്ത്; എന്തൊണ്ണാ റാവ് അങ്ക് നാത്തതാനെ.

26 എല്ലാ ചാതികളിലേം മാനമാം ചൊത്താം അത്തുക്ക് കുടക്കും.

27 ചുത്തം നാത്തതൊണ്ണും അത്തിൽ കടകാത്ത്. കുഞ്ചി ആട്ടിലെ തെയ്‌വത്തുകാലെ ഉശിരൊള്ളെ പൊത്തകത്തിൽ എളുതിയിരുക്കിനവേരാക്കല്ലാതെ കെട്ടതെ ചെയ്യിനതും നരിയെ ചൊന്നതുമാനെ ആരുക്കും അക്ക് പോകേക്ക് കൂടാത്ത്.

@New Life Literature (NLL)

Lean sinn:



Sanasan