Biblia Todo Logo
Bìoball air-loidhne

- Sanasan -

വെളിപ്പാട് 14 - പുതുവൻ ചേതി


കുഞ്ചി ആടും അവനുക്കൊള്ളെ ആളുകേം

1 പിന്നെ ഏൻ നോയ്‌ക്കവോളെ, ശീയോൻ മലേൽ കുഞ്ചി ആടും നെത്തീൽ അവൻ നാമമാം തകപ്പൻ നാമമാം എളുതിയിരുക്കിനെ നൂത്തി നാപ്പത്തിനാലായിരം വേരാ അവനും മത്തും നിക്കിനതാം കണ്ടെ.

2 വൻ തണ്ണീലെ ഇരപ്പുവോലേം ഒരു ഇടി മുശക്കം വോലേം മേലോകത്തിൽ നുൺ ഒരു ഒച്ചെ കേട്ടെ; ഏൻ കേട്ടെ അം ചത്തം വീണക്കാറാ വീണേ മീട്ടുമവോലതാൻ.

3 അവറെ കോയിമെ കട്ടിലേക്കും നാല് ചീവാതീക്കും മൂപ്പരുകാട്ടുക്കും മില്ലോട് ഒരു പുതുവൻ പാട്ടെ പാടിയെ; പൂമീൽ നുൺ വിലേക്ക് വായ്‌ങ്കെ നൂത്തി നാപ്പത്തിനാലായിരം വേരാക്കല്ലാതെ ആരുക്കും അം പാട്ടെ പടിക്കേക്ക് മുടിഞ്ചതില്ലെ.

4 ചേരെ പെണ്ണാളും മത്തും പളകാപ്പോയനാലെ ചുത്തമാനവേരാതാൻ. കുഞ്ചി ആട് പോനാനെല്ലാം അവറെ അവനുക്ക് പുറകോടേ പോകേം ചെയ്യിനെ; അവറളെ തെയ്‌വത്തുക്കും കുഞ്ചി ആട്ടുക്കുംചൂട്ടി തലകനിയായ് മനിശെ മാനടവനിടേൽ നുൺ വിലേക്ക് വായ്‌ങ്കി കൊടുത്തിരുക്കിനെ.

5 അവറെ പേച്ച്‌വാത്തേൽ നരീം നാപ്പോയെ; അവറെ കളങ്കം നാത്തവേരാളും താൻ.


മൂണ് തെയ്‌വ തൂതരുകാട്

6 വോറൊരു തൂതൻ വാനത്തുക്ക് നടുവയെ പാറിനതെ ഏൻ കണ്ടെ; പൂമിനാട്ടിലെ എല്ലാ ചാതികാടാം കൂട്ടമാം പാശയാം വർളാടുമാനവേരാകാക്ക് ചൊൽകേക്ക് അവൻകാൽ എണ്ണെണ്ണേക്കും നിലെ നിക്കിനതാനെ ഒരു നല്ലെ ചേതി ഇരുന്തെ.

7 “തെയ്‌വമെ പേടിച്ച് അവനുക്ക് മകത്തമെ കൊടിൻ; അവൻ നായംവിതിക്കിനെ നാൾ വന്തിരുക്കിനെ. വാനമാം പൂമിയാം ചമുത്തിരമാം തുമ്പുകങ്കാടാം പടച്ചവനെ വണങ്കിൻ” ഒൺ കുലവയാ വുളിച്ച് ചൊൽമെ.

8 ഇരണ്ടാമതും ഒരു തൂതൻ പുറകോടേ പോയ്, “ബൂന്തേയെ; ഉടയാ നിച്ചം കെട്ടെ നടപ്പിലെ കിരുക്ക് തണ്ണിയെ എല്ലാ മാനടവൻകാട്ടുക്കും ഊട്ടെ വച്ചെ വലിയപ്പിണാനെ ബാവിലോൺ ബൂന്തേയെ” ഒൺ ചൊല്ലിയെ.

9 മൂണാമത് വോറൊരു തൂതൻ അവറാത്തുക്ക് പുറകോടേ പോയ് വലിയതാ വുളിച്ച് ചൊല്ലിയത്, “ചീവാതിയാം അത്തിലെ ചിലയാം വണയ്ങ്കി നെത്തീലോ കയ്യിലോ അടകാളമെ ഏൽക്കിനവൻ

10 തെയ്‌വ കോപത്തിലെ പാത്തിരത്തിൽ തണ്ണിയെ കലത്താതെ പകുത്തിരുക്കിനെ കിരുക്ക് തണ്ണിയെ കുടിയ്‌ക്കെ വേണ്ടിയിരുക്കും; ചുത്തമാനെ തൂതരുകാട്ടിലേം കുഞ്ചി ആട്ടിലേം മില്ലോട് തീ കെന്തകത്തിൽ അവന് തണ്ടനെ ഏൽക്കും.

11 അവറാത്തുക്കൊള്ളെ തണ്ടനേലെ പുകെ എണ്ണേക്കും പൊയ്‌ങ്കികിട്ടേയിരുക്കും; ചീവാതിയാം അത്തിലെ ചിലയാം വണങ്കിനവേരാക്കും അത്തിലെ നാമത്തിലെ അടകാളമെ ഏൽക്കിനെ ഏളവനുക്കും റാവും പകലും ഒരു നിമതീം കിടയാത്ത്.

12 തെയ്‌വ കൽപ്പനേം ഏശുവുകാലൊള്ളെ നമ്പിക്കേം പാലിക്കിനെ തെയ്‌വ മക്കെ ഇന്നേരത്തിൽ പൊറുമെ കാട്ടോണും.”

13 ഏൻ മേലോകത്തിൽ നുൺ ഒരു ചത്തം കേട്ടെ, അതെന്തൊണ്ണാ, “ഉണ്ണേക്കിരുന്ത് കരുത്താവിൽ ചാനവേരാ ഓകമൊള്ളവേരാതാൻ ഒൺ എളുത്” ഒൺ അത് ചൊല്ലിയെ. “അന്താൻ, അവറെ ചെയ് വന്തെ കടിനമാനെ വേലകാട്ടിൽ നുൺ തപ്പാറിളതിരുക്കിനെ; അവറെ ചെയ്‌തികെ അവറാത്തുക്ക് പുറകോടേ വരിനെ” ഒൺ ആത്തുമാവ് ചൊന്നെ.


പൂമീലെ കൊയ്‌ത്ത്

14 പിന്നെ ഏൻ വൊളുത്തെ മഞ്ചാം മഞ്ചീൽ മനിശൻ മകൻവോലത്തെ ഉരുവമൊള്ളെ ഒരാ തലേൽ പൊൻ കിരികിടമാം കയ്യിൽ ഉരുക്കൊള്ളെ കോങ്ക്‌റാവ് കിള്ളിയാം പുടിച്ച് ഇരുക്കിനതാം കണ്ടെ.

15 വോറൊരു തൂതൻ തെയ്‌വ ആലയത്തിൽ നുൺ പുറത്തിൽ വന്ത് മഞ്ചീൽ ഇരുക്കിനാകാക്ക്, “കൊയ്‌ത്തുക്ക് നേരം വന്തിരുക്കിനെ; പൂമീൽ വെള്ളാമെ വിളഞ്ച് ഉലന്തിരുക്കിനനാലെ നിൻ കിള്ളിയെ വുട്ട് അറ്” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ.

16 അമ്പോളെ മഞ്ചീക്ക് മീത്തോടിരുക്കിനാ അം കിള്ളിയെ പൂമീക്ക് വീശി വെള്ളാമെ അറുത്തെടുത്തെ.

17 വോറൊരു തൂതൻ മേലോകത്തിലെ ആലയത്തിൽ നുൺ പുറപ്പട്ടെ; അവൻ കയ്യിലും ചരിയാനെ ഉരുക്കൊള്ളെ ഒരു കിള്ളിയെ പുടിച്ചിരുന്തെ.

18 തീകാൽ അതികാരമൊള്ളെ വോറൊരു തൂതൻ ആകെ കളറീൽ നുൺ പുറപ്പെട്ട് ഉരുക്കൊള്ളെ കിള്ളിയെ പുടിച്ചിരുന്താകാൽ, “പൂമിനാട്ടിൽ മുന്തിരി കായ് പശുത്തിരുക്കിനനാലെ നിൻകാലെ ഉരുക്കൊള്ളെ കിള്ളിയെ എടുത്ത് മുന്തിരി വള്ളീലെ കുലേ അറിൻ” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ.

19 തൂതൻ കിള്ളീൽ പൂമീലെ മുന്തിരി കുലെ അറുത്ത് എടുത്ത് തെയ്‌വ കോപത്തിലെ ചക്കിൽ ഇട്ടെ.

20 മുന്തിരി കുലയെ പട്ടണത്തുക്ക് പുറത്തിലൊള്ളെ ചക്കിൽ വച്ച് മെതിച്ചെ; ചക്കിൽ നുൺ ഇലത്തം കുതിരേലെ കടിനാൺ ഇടിനാൻ വരേക്ക് പൊയ്‌ങ്കി മുന്നൂറ് കിലോമീട്ടർ വരേക്ക് ഒശുകേം ചെയ്യെ.

@New Life Literature (NLL)

Lean sinn:



Sanasan