വെളിപ്പാട് 11 - പുതുവൻ ചേതി1 അതോഞ്ച് അളവുകോൽ എൻ കയ്യിൽ തന്ത് തൂതൻ എൻകാക്ക് ചൊല്ലിയത്, “നീ പോയ് തെയ്‌വ ആലയമാം ആകെ കളറിയാം അളന്തെടുക്കുകേം അത്തിൽ കൊണ്ടാടിനവേരാളിലെ എണ്ണമാം എടുക്കുകേം ചെയ്യോണും. 2 ആലയത്തുക്ക് പുറത്തോളെ മുത്തമെ അളകാതെ വുടുക്കോണും; അതെ പുറനാട്ടുകാറാക്ക് കൊടുത്തിരുക്കിനെ; അവറെ ചുത്തമാനെ പട്ടണമെ നാപ്പത്തിരണ്ട് മാശം മെതിക്കും. 3 അം നാളിൽ ഏൻ എൻ ഇരണ്ടു ശാച്ചികേക്ക് പലകേൽ പാടുകേക്കൊള്ളെ വരമെ കൊടുക്കും; അവറെ രട്ടുടുത്ത് ആയിരത്തി ഇരുനൂത്തറുവത് നാൾ പലകേൽ പാടും.” 4 അവറെ പൂമീക്ക് ഉടേമനാനെ കരുത്താവിലെ പാതപീടത്തിൽ നിക്കിനെ ഇരണ്ടു ഒലിവ് മരങ്കാടും ഇരണ്ടു നിലവിളക്കുംതാൻ. 5 അവറാത്തുക്ക് വിനെ വരുത്തുകേക്ക് ആരൊണ്ണാലും നിനച്ചാ അവറെ വായിൽ നുൺ തീ പുറപ്പെട്ട് എതിരികളെ ചുട്ട് വെണ്ണീറാക്കും; അവറാത്തുക്കു വിനെ വരുത്തുകേക്ക് നിനയ്‌ക്കിനവൻ ഇകനെ ചാകും. 6 തങ്കെ പലകേൽ പാടിനെ കാലത്തിൽ മശെ പെയ്യാതിരുപ്പേക്കുചൂട്ടി വാനമെ അടച്ചാവേക്ക് ചേരാക്ക് അതികാരം ഒണ്ട്. തണ്ണിയെ ഇലത്തമാക്കേക്കും നിനയ്‌ക്കിനവോളയെല്ലാം എല്ലാ ചീക്കുനാലേം പൂമിയെ തണ്ടനേ ചെയ്‌കേക്ക് അതികാരം അവറാത്തുക്ക് ഒള്ളെ. 7 അവറെ ഉടവുറെ ശാച്ചിയമെ മുടിച്ചോഞ്ച് പാതാളത്തിൽ നുൺ ഓറി വരിനെ ചീവാതി അവറകാൽ പടേവെട്ടി അവറളേത്തിൽ വെറ്റി നേടി അവറളെ കൊണ്ണൊറിയും. 8 അവറെ പിണങ്കാട് ഒരു വൻ പട്ടണത്തിലെ വശീൽ കിടക്കും. ഇം പട്ടണത്തിൽതാൻ അവറെ കരുത്താവെ ശിലുവേൽ തറച്ചത്; തെയ്‌വമെ എതിരിട്ടെ ആളുകെ പിശയ്‌ക്കിനെ ഇടം നാലെ ഇം പട്ടണത്തുക്ക് ചോതോം ഒണ്ണും മിശ്‌രേം ഒണ്ണും പേരേത്തി ചൊല്ലിയിരുക്കിനെ. 9 മൂണരെ നാൾ എല്ലാ ചാതിക്കാറാളും വർളാട്ടുകാറാളും പാശക്കാറാളും രാച്ചക്കാറാളും അവറെ പിണമെ കാണും; ചേരെ പിണമെ കല്ലറേൽ വയ്‌ക്കേക്ക് ആരും വുടാത്ത്. 10 ഇം പലകപ്പാട്ടുകാറാ ഇരണ്ടാളും പൂമീൽ പിശയ്‌ക്കിനവേരാളെ ചിക്കെ ചെയ്യതുനാലേം അവറെ ചത്തതുനാലേം പൂമീൽ പിശയ്‌ക്കിനവേരാ ചരിയാനത്തിൽ പിരിയമടഞ്ചി അക്കുമിക്കും ബൊകുമാനമെ കൊടുക്കേം ചെയ്യും. 11 മൂണരെ നാളോഞ്ചവോളെ അവറാത്തുക്ക് തെയ്‌വത്തിൽ നുണ്ണും ഉശിര് മൂച്ചി വന്തു കാലിൽ ഉറച്ചി നുണ്ണെ; അവറളെ കണ്ടവേരാ പേടിച്ചരണ്ട് തറുതറുത്തെ. 12 “ഇക്ക് ഓറി വരിൻ” ഒൺ മേലോകത്തിൽ നുൺ ഒരു വൻ ചത്തം അവറകാക്ക് ചൊന്നതെ അവറെ കേട്ടെ. അവറെ മഞ്ചീൽ മേലോകത്തുക്ക് ഓറി പോയെ; ഇതെ അവറെ എതിരാളികെ നോയ്‌ക്കികിട്ടേ നുണ്ണെ. 13 അന്നേരമേ ചരിയാനെ പൂമി കുലുക്കം ഒണ്ടായ് പട്ടണത്തിലെ പത്തിൽ ഒരു പാകം ഇടിഞ്ചി ബൂന്തെ; പൂമികുലുക്കത്തിൽ ഏളായിരംവേരാ ചത്ത് കെട്ടു പോയെ; മീതി വന്തവേരാ പേടിച്ച് നടിയ്ങ്കി മേലോകത്തിലെ തെയ്‌വത്തുക്ക് മകിമേ കൊടുത്തെ. 14 ഇരണ്ടാമത്തെ ഇം ചിക്കെ ഓഞ്ചേയെ; ഇനി വോറേ ഒരു ചിക്കെ പെട്ടൊൺ വരിനെ. 15 ഏളാമത്തെ തൂതൻ ഊതിയവോളെ, “പുകിലോകത്തിലെ അതികാരം മാറി തെയ്‌വമാനെ കരുത്താവുക്കും അവനിലെ കിരിശ്‌ത്തുവുക്കുമായിരുക്കിനെ; അവൻ എണ്ണേക്കും അതികാരമെ നടത്തും.” ഇകനെ മേലോകത്തിൽ നുണ്ണും വൻ ചത്തങ്കാട് ചൊന്നതെ കേട്ടെ. 16 തെയ്‌വ പാതപീടേ ഉടവുറെ കോയിമെ കട്ടിലുകാട്ടിൽ ഇരുക്കിനെ ഇരുവത്തിനാല് മൂപ്പരുകാടും നെടിഞ്ചാടെ ബൂന്ത് തെയ്‌വമെ കുമ്പിട്ട് ചൊല്ലിയത്, 17 വൻ ചക്കിതി ഒള്ളെ കരുത്താവാനെ തെയ്‌വമേ, മിന്നേ ഇരുന്തവനും ഇപ്പെ ഇരുക്കിനവനും ആനവനേ, നീ വൻ ചക്കിതിയാലെ അതികാരം നടത്തിനവൻനാലെ എങ്കെ നിനക്ക് ചോത്തിരമെ ചൊന്നെ. 18 ചാതികാട്ടുക്ക് കൂശ് വന്തെ; നിൻ കോപമും ഉറയ്‌ങ്കെ. ചത്തവേരാളെ നായം വിതിപ്പേക്കും നിൻ പണ്ണക്കാറായാനെ പലകപ്പാട്ടുകാറാക്കും ചുത്തമാനവേരാക്കും ചുറിയതും വലിയതുമാനെ നിൻ ചാമിക്കാറാക്ക് കൂലിയെ കൊടുക്കേക്കും പൂമിനാടെ നാശമെ ചെയ്യിനവേരാളെ നാശമാക്കേക്കൊള്ളെ കാലം വന്തേയെ. 19 അന്നേരം മേലോകത്തിലെ തെയ്‌വ ആലയം തുറന്ത് അവനിലെ നീമപെട്ടകം അവൻ ആലയത്തിൽ വെളിപ്പട്ടെ; മിന്നലും ഒച്ചേം ഇടിയിടിക്കലും പൂകമ്പമും വൻ കൽമശേം ഒണ്ടായെ. |
@New Life Literature (NLL)