വെളിപ്പാട് 1 - പുതുവൻ ചേതി1 ഏശു കിരിശ്‌ത്തുവിലെ വെളിപ്പാട്: വേമായേ നടപ്പേക്കൊള്ളെ കാരിയങ്കാടെ ഉടയാ പണ്ണക്കാറാളെ കാട്ടുവച്ചൂട്ടി തെയ്‌വം അതെ ഏശു കിരിശ്‌ത്തുവുക്ക് കൊടുത്തെ. അവൻ അതെ ഉടയാ തൂതൻനാലെ ഉടയാ പണ്ണക്കാറൻ ഓകന്നാൻ ഒണ്ണെ എനക്ക് വെളിപ്പടുത്തിയെ. 2 ഇത്തിൽ ഏൻ തെയ്‌വത്തിലെ വശനമും ഏശുകിരിശ്ത്തു ചൊല്ലിയതും ചെയ്യതുമാനെ എല്ലാ കാരിയങ്കാടാം എളുതിയിരുക്കിനെ. ഇതെല്ലാം ഓകന്നാൻ ഒണ്ണെ എൻ കണ്ണുക്കു മില്ലോട് കണ്ടതാൻ. 3 ഇം പലകപ്പാട്ടിലെ വാക്കുകാടെ വാശിച്ചു കോക്കെ വയ്‌ക്കിനവനും കോക്കിനവനും അത്തിൽ എളുതിയിരുക്കിനതെ പാലിക്കിനവേരാളും ഓകമൊള്ളവേരാ; എന്തൊണ്ണാ ഇതെല്ലാം നടമാകേക്കൊള്ളെ നേരം കിട്ടെ തട്ടെ ആയേയെ. ഏളു ശവേക്കുമൊള്ളെ വണക്കം 4-5 ഓകന്നാൻ ആശിയാവിലെ ഏളു ശവേക്കും എളുതിനത്, മിന്നേ ഇരുന്തവനും ഇപ്പെ ഇരുക്കിനവനും ഇനി വരുവേക്കിരിക്കിനവനുമാനവൻകാൽ നുണ്ണും അവൻ കോയിമെ കട്ടിലുക്ക് മില്ലോടൊള്ളെ ഏളു ആത്തുമാവുകാട്ടുകാൽ നുണ്ണും നമ്പുകേക്കാനെ ശാച്ചിയും ചാവെ മുതെ തോൽവി അടയെ വച്ച് ഉശിരോറി എന്തിയവനും പൂമിനാട്ടിലെ രാശാക്കൻമാരുക്കെല്ലാം അതികാരീമാനെ ഏശുകിരിശ്ത്തുവിൽ നുണ്ണും നിങ്കാക്ക് ഇരക്കമും നിമതീം ഒണ്ടാകട്ടെ. നങ്കകാൽ ആത്തിരത്തോടെ ഇരുക്കിനാളും നങ്കെ പാപമെ മന്നിച്ച് ഉടയാ ഇലത്തത്തിൽ നങ്കാക്ക് വുടുതലെ തന്ത് 6 നങ്കളെ ഉടയാ തകപ്പനാനെ തെയ്‌വത്തിലെ രാച്ചത്തിൽ അവനിലെ പിരിയമെ ചെയ്‌കേക്ക് പൂയാരിയേരുകാടായ് ആയ്‌ക്കവനുമാനെ ഏശു കിരിശ്‌ത്തുവുക്ക് എണ്ണെണ്ണേക്കും മകിമേം ചക്കിതീം ഒണ്ടാകട്ടെ. ആമേൻ. 7 ഇതി, അവൻ മഞ്ചീൽ ഓറി വരിനെ; എല്ലാരും അവനെ കാണും; അവനെ കുത്തി തൊളിച്ചവേരാകൂടി അവനെ കാണും; പൂമിനാട്ടിലെ എല്ലാ ചാതികാടും അവൻനാലെ കേശും. അന്താൻ, ആമേൻ. 8 “ഏൻ ആൽപാവും ഒമേകാവുമാനെ” മിന്നേ ഇരുന്തവനും ഇപ്പെ ഇരുക്കിനവനും ഇനി വരുവേക്കിരിക്കിനവനുമാനവനും വൻ ചക്കിതീമൊള്ളെ തെയ്‌വമാനെ കരുത്താവ് ചൊന്നെ. 9 തെയ്‌വ നമ്പിക്കേൽ നിങ്കെ കൂട്ടാളീം ഏശുവിലൊള്ളെ കറുമത്തിലും രാച്ചത്തിലും പൊറുമേലും പങ്കാളീമാനെ ഓകന്നാൻ ഒണ്ണെ ഏൻ തെയ്‌വത്തിലെ വശനമാം ഏശുവിലെ ശാച്ചിയമാം ചൊല്ലിയതുനാലെ എന്നെ പത്‌മോശ് ഒണ്ണെ തുരുത്തിലിട്ടിരുക്കിനെ. 10-11 കരുത്താവിലെ നാളിൽ ഏൻ തെയ്‌വത്തിലെ ആത്തുമാവ് നുറഞ്ചവനായെ: നീ കാണതെ ബൂറാ ഒരു പൊത്തകത്തിൽ എളുതി എപശോശ്, ശ്‌മുർന്നാ, പെർക്കമോശ്, തുയത്തയിരെ, ശർത്തീശ്, പിലതെൽപ്പിയാ, ലവോതിക്കിയാ ഒണ്ണീ പട്ടണങ്കാട്ടിലെ ഏളു ശവകാട്ടുക്കും കടത്തിവുട് ഒണ്ണികനെ കാകളത്തുക്കൊത്തെ ഒരു വൻ ചത്തമെ എനക്ക് പുറകോട് നുൺ കേട്ടെ. 12 എൻകാൽ കുരവുട്ടെ ചത്തം എന്തൊൺ കാൺമ്പേക്ക് ഏൻ തിരുമ്പിയവോളെ ഏളു പൊൻ നിലവിളക്കുകാടാം 13 നിലവിളക്കുകാട്ടുക്ക് നടുവയെ നിലയങ്കിയെ ഇട്ട് നെഞ്ചി കൊട്ടേൽ പൊൻ കച്ചയെ കെട്ടിയവനായ് മനിശൻ മകൻവോലത്തയാളെ കണ്ടെ. 14 അവൻ തലേം തലേലെ മുടീം വൊളുത്തെ പഞ്ചിവോലെ മഞ്ചിയോളം വൊളുത്തതും കൺ തീവോലത്തതും 15 കാൽ ആലേൽ ചുട്ടെടുത്തെ ഓടുവോലത്തതും അവൻ കുരൾ വൻ മാലീലെ ഇരച്ചിൽവോലേം താൻ. 16 അവൻ വലത്തെ കയ്യിൽ ഏളു വെള്ളികാടൊണ്ട്. അവൻ വായിൽ നുൺ ഉരുക്കൊള്ളെ ഇരു വായൊള്ളെ വാൾ പുറപ്പടിനെ. അവൻ മുകറ് ഉച്ചെ വിശിൽ അടിക്കുമതുവോലെ ഇരുന്തെ. 17 അവനെ കണ്ടവോളെ ഏൻ ചത്താവോലെ ആയ് അവൻ കാൽകാൽ ബൂന്തെ. അവൻ ഉടയാ വലത്തക്കയ്യെ എനക്ക് മീത്തോട് വച്ച് ഇകനെ ചൊല്ലിയെ, “പേടിയാതെ, ഏൻ മുതയാളും കടശിയാളും 18 ഉശിരോടിരുക്കിനാളും താൻ. ഏൻ ചത്താതാൻ; ഒണ്ണാ ഇതി, എണ്ണേക്കുമായ് ഉശിരോടിരുക്കിനെ; ചാവിലേം പാതാളത്തിലേം ചാവി എൻ കയ്യിൽ ഒണ്ട്. 19 നീ കണ്ടതും ഇപ്പെ ഒള്ളതും ഇനി നടമാകേക്കൊള്ളതുമാനെ കാരിയങ്കാടെ എളുതോണും. 20 എൻ വലത്തക്കോളെ കയ്യിൽ കണ്ടെ ഏളു വെള്ളികാട്ടിലേം ഏളു പൊൻ നിലവിളക്കുകാട്ടിലേം മറുമമും ഇന്താൻ, ഏളു വെള്ളികാട് ഏളു ശവകാട്ടുക്കൊള്ളെ തൂതരുകാടുതാൻ; ഏളു നിലവിളക്ക് ഏളു ശവകാടും.” |
@New Life Literature (NLL)