പിലേമോന്‍ 1 - പുതുവൻ ചേതിവണക്കം 1 കിരിശ്ത്തു ഏശുവുനാലെ ഇരുട്ടറേൽ തടങ്കലിൽ കിടക്കിനെ പവുലോശും കിരിശ്ത്തുഏശുവിലെ തമ്പി തിമോത്തിയോശും എങ്കെ പിരിയമാനവനും എങ്കെ കൂട്ടത്തിൽ തെയ്‌വ വേലേ ചെയ്യാളുമാനെ പിലേമോനുക്കും 2 കിരിശ്ത്തുഏശുവിൽ പെയ്‌ങ്കാളുമാനെ അപ്പിയാവുക്കും എങ്കെ കൂട്ടത്തിൽ തെയ്‌വ വേലേ ചെയ്യെ അറുക്കിപ്പോശുക്കും നിൻ കൂരേൽ കുമിടെ വാങ്കുവേക്ക് കൂടി വരിനവേരാക്കും എളുതിനത്, 3 നങ്കെ തകപ്പനാനെ തെയ്‌വത്തിൽ നുണ്ണും കരുത്താവാനെ ഏശുകിരിശ്ത്തുവുകാൽ നുണ്ണും നിങ്കാക്ക് ഇരക്കമും നിമതീം ഒണ്ടാകട്ടെ. പിലേമോൻ ആത്തിരമും നമ്പിക്കേം 4 എനക്ക് പിരിയമൊള്ളെ പിലേമോനേ, ഏൻ വായാതിനവോളയെല്ലാം നിന്നെ നിനച്ച് എപ്പണും തെയ്‌വത്തുക്ക് ചോത്തിരമെ ചൊന്നെ. 5 എന്തൊണ്ണാ കരുത്താവാനെ ഏശുവുകാൽ നിനക്കൊള്ളെ നമ്പിക്കയാം തെയ്‌വ മക്കകാട് മുച്ചൂട്ടുകാലും നിനക്കിരുക്കിനെ ആത്തിരമാം എനക്ക് കേൾവിപ്പട്ടിരുക്കിനെ. 6 നമ്പിക്കെ ഒള്ളവേരാ ഒണ്ണെ നിലേൽ നങ്കാക്കൊള്ളെ കൂട്ടായ്‌മനാലെ കിരിശ്ത്തു ഏശുവും മത്തുമൊള്ളെ കൂട്ടായ്‌മേൽ നങ്കാക്ക് കിടച്ചിരുക്കിനെ നൽമകാടെചൊല്ലിയൊള്ളെ തെളിവാനെ അറിവ് നിനക്ക് തിക്കിലൊണ്ടാകോണും ഒൺ താൻ ഏൻ വായാതിനത്. 7 ഇണങ്കാ, നീ തെയ്‌വ മക്കകാട്ടുകാൽ ആതരവാ ആത്തിരമാ ഇരുന്ത് അവറെ ഇതയത്തുക്ക് ഉശാരെ കൊടുത്തെ ഒണ്ണെ ചേതി എനക്ക് കിടച്ചതിനാലെ ചരിയാനത്തിൽ എന്നെ പിരിയമേത്തുകേം അമതി കിടയ്‌ക്കുകേം ചെയ്യെ. ഒനേശിമോശുക്കുചൂട്ടി കൂട്ടി ചൊന്നെ 8 ഇതുനാലെ കിരിശ്ത്തുവിൽ നിൻ ഇണങ്കൻ ഒണ്ണെ നിലേൽ നീ എന്തെ ചെയ്യോണുമൊൺ നിൻകാൽ കൽപ്പനയിടുകേക്ക് എനക്ക് നല്ലെ തയിരിയമൊള്ളെ. 9 ഒണ്ണാ കിശവനും ഇപ്പെ കിരിശ്ത്തുഏശുവുനാലെ തടവാളിയുമാനെ പവുലോശ് ഒണ്ണെ ഇം ഏൻ നിൻകാൽ ആത്തിരമാ ഇരുക്കിനനാലെ കെഞ്ചി കോക്കിനത്, 10 തടവറേൽ ഇരുന്തവോളെ തെയ്‌വ വശനമെ ചൊല്ലിക്കൊടുത്ത് തെയ്‌വത്തുകാക്ക് കുടത്തെ കിരിശ്ത്തുവിൽ എൻ മകൻ ഒനേശിമോശുക്കുചൂട്ടി ഏൻ നിൻകാൽ കെഞ്ചി കോക്കിനെ. 11 ഒരു കാലത്തിൽ അവൻ നിനക്ക് ഒരു ഉതവീം നാതെ ഇരുന്താതാൻ; ഒണ്ണാ ഇപ്പെ അവൻ നിനക്കും എനക്കും ഉതവിയൊള്ളാ ആയിരുക്കിനെ. 12 ഏൻ എൻ ഉശിരവോലെ കൊൺനടക്കിനെ അവനെ നിൻകാക്ക് തിരുപ്പി കടത്തിവുടുക്കിനെ. 13 നല്ലെ ചേതീക്കുചൂട്ടി തടവറേൽ ആയിരുക്കിനെ എനക്ക് ഉതവിയെ ചെയ്‌കേക്ക് നിനക്ക് പകറമാ അവനെ എൻ കൂട്ടത്തിൽ നുറുത്തുകേക്ക് എനക്ക് ആശയൊണ്ട്. 14 ഒണ്ണാ നീ ചെയ്യിളെ ഏളെ നൽമകാടാം കട്ടായമാ ചെയ്യോണും ഒൺ ഏൻ ആശിക്കിനതില്ലെ. നീ അതെ മനശാരാ ചെയ്യോണും ഒൺതാൻ ഏൻ ആശിക്കിനത്. അകനെ നിൻ അനുമതി കിടയാതെ ഒണ്ണാം ഏൻ ചെയ്യാത്ത്. 15 അവനെ എണ്ണേക്കും നിനക്ക് തിരുപ്പി കിടയ്‌ക്കിളത്തുക്കുതാനെന്തോ അവൻ കൊഞ്ചനാ നിൻകാൽ നുൺ അകന്ത് പോയത്. 16 ഇപ്പെ അവൻ അടിമെ നാത്തെ, അതക്കാട്ടിലും കിരിശ്ത്തുവിൽ ഉടപ്പുറവിതാൻ; അവൻ എൻ മനശീക്ക് എപ്പേരുപ്പട്ടത്തിൽ പുടിച്ചിരുക്കിനതോ അതക്കാട്ടി ഒരു അടിമെ ഒണ്ണെ നിലേലും കരുത്താവിൽ ഉടപ്പുറവി ഒണ്ണെ നിലേലും നിനക്ക് എപ്പേരുപ്പട്ടത്തിൽ? 17 അതുനാലെ തെയ്‌വ വേലേൽ നീ എന്നെ ഒരു കൂട്ടാളിയായ് കാണതൊണ്ണാ എന്നെ ഏത്തടുക്കിനവോലെ അവനാം ഏത്തെടുക്കോണും. 18 അവൻ നിൻകാൽ എന്തൊണ്ണാലും കുത്തമാം കുറയാം ചെയ്‌കയോ എന്തൊണ്ണാലും തിരുപ്പി തരുകേക്കോ ഒള്ളതൊണ്ണാ അതെ എൻ പേരിൽ കണക്കിട്ടോകോണും. 19 ഇത് പവുലോശ് എന്ന ഏൻ എൻ ചൊന്തെ കയ്യിൽ നിനക്ക് എളുതിനത് താൻ; ഏൻ അതെ നിനക്ക് തിരുപ്പി തന്തോകാം. നീ നിൻ ഉശിരമേ എനക്ക് തരുകേക്ക് കടപ്പെട്ടിരുക്കിനതൊൺ ഏൻ ചൊൽവിളതില്ലയേ. 20 അന്താൻ ചൊളാ, കരുത്താവു നാമത്തിൽ കിരിശ്ത്തുവിൽ ഉടപ്പുറവി ഒണ്ണെ നിലേൽ എൻകാക്ക് മനശലിവെ കാട്ടി എന്നെ പിരിയമേത്ത്. 21 ഏൻ കോക്കിനതാം അതക്കാട്ടീം നീ ചെയ്യുമൊൺ ഇതെ എളുതിനവോളെ എനക്ക് ഉറപ്പൊള്ളെ. 22 അതുവോലെ ഒരു കാരിയമെ കൂടി നീ ചെയ്യോണും; നിങ്കെ എന്നെ നിനച്ച് വായാതിനതുനാലെ എന്നെ നിങ്കകാക്ക് തിരുപ്പി കടത്തി വുടുക്കും ഒൺ ഏൻ ആശപ്പടിനെ; അതുനാലെ എനക്കുചൂട്ടി ഒരു ചിത്താറെ ഒരുക്കി വയ്‌ക്കോണും. കടശീൽ വണക്കമെ ചൊന്നെ 23 കിരിശ്ത്തു ഏശുവിലെ നാമത്തിൽ എൻ കൂട്ടത്തിൽ തടങ്കലിൽ കിടക്കിനെ എപ്പപിറോശ് എന്നാ നിനക്ക് വണക്കമെ ചൊന്നെ. 24 അകനയേതാൻ എൻ കൂട്ടത്തിലൊള്ളെ കൂട്ട് വേലക്കാറായാനെ മരുക്കോശും അരിശ്‌ത്തരുക്കോശും തേമാശും ലൂക്കോശും നിനക്ക് വണക്കമെ ചൊന്നെ. 25 നങ്കെ കരുത്താവാനെ ഏശു കിരിശ്‌ത്തുവു ഇരക്കം നിങ്കെ ആത്തുമാവ് കൂട്ടത്തിൽ ഇരുക്കട്ടെ. ആമേൻ. |
@New Life Literature (NLL)