Biblia Todo Logo
Bìoball air-loidhne

- Sanasan -

മരുക്കോശ് 8 - പുതുവൻ ചേതി


ഏശു നാലായിരം വേരാക്ക് തീനെ കൊടുക്കിനെ
മത്തായി 15:32–39

1 പിന്നേം ഒരുനാ ചരിയാനത്തിൽ മാനടവൻ ഏശുവുകാൽ വന്തുകൂടിയെ. അവറാത്തുക്കു തിൻബേക്ക് ഒണ്ണും നാത്തനാലെ ശിശിയരെ കിട്ടേക്ക് വുളിച്ചാലെ അവറകാൽ ഇകനെ ചൊല്ലിയെ,

2 “ഇം മാനടവൻകാട് മൂണുനാളായ് എൻ കൂട്ടത്തിലേ ഇരുക്കിനെ; തിൻബേക്ക് ഒണ്ണും നാത്തനാലെ അവറളെ നിനച്ച് പാവമായിരുക്കിനെ; പഞ്ചത്തുക്ക് വുടുപ്പേക്ക് എനക്ക് മനശ് വരിനതില്ലെ.

3 അവറളെ പഞ്ചത്തുക്ക് വുട്ടാ പോനെ വശീൽ ചോന്തോകും; ഇത്തിൽ തുലേൽ നുൺ വന്തവേരാളുമിരുക്കിനെ” ഒൺ ചൊല്ലിയെ.

4 അത്തുക്ക് ശിശിയര് ഏശുവുകാക്ക്, “ആരും നാത്താൻ ഇത്തിനാരംവേരാക്ക് മതിയടഞ്ച് തീനെ കൊടുപ്പേക്ക് തേവയാനെ അപ്പം ഏടനുൺ കിടയ്‌ക്കും” ഒൺ തിരുപ്പി കേട്ടെ.

5 അത്തുക്ക് ഏശു, “നിങ്കെ കയ്യിൽ എത്തിനെ അപ്പം ഇരുക്കിനനേ?” ഒൺ കേട്ടെ. “ഏള് അപ്പം താൻ ഇരുക്കിനത്” ഒൺ അവറെ ചൊല്ലിയെ.

6 അവൻ മാനടവൻകാട്ടുകാൽ അടീൽ ഇരുപ്പേക്ക് കൽപ്പനയിട്ടെ. പിന്നെ അവൻ അം ഏള് അപ്പമെ എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി വായാതി നുറുക്കി “ഇതെ ചരന്തി അവറാത്തുക്ക് കൊടിൻ” ഒൺ ചൊല്ലി ശിശിയരുകാൽ കൊടുത്തെ.

7 പിന്നെ അവറകാൽ ഇരുന്തെ മീനാം അകനയേ വായാതി ശിശിയരുകാൽ കൊടുത്തെ.

8 അവറെ മതിയടേനത് വരേക്ക് തുണ്ണെ; മീതി വന്തെ അപ്പപ്പത്തുകാടെ ഏളു വലിയെ വട്ടീൽ നുറച്ചെടുത്തെ.

9 ഇകനെ തുണ്ണവേരായേ നാലായിരം ആണാകാടുതാൻ ഇരുന്തത്.

10 അവറെ തുണ്ണോഞ്ചതും ഏശു അവറളെ കൂറാക്ക് കടത്തിവുട്ടെ. അകനെ അവറളെ കടത്തിവുട്ടാലെ ഏശു ശിശിയരും മത്തും വള്ളത്തിൽ ഓറി തൽമനൂതെ ഒണ്ണെ ഇടത്തുക്കുപോയെ.


പരീശര് അടകാളമെ കോക്കിനെ
മത്തായി 16:1–4

11 പരീശര് വന്താലെ ഏശുവുകാൽ ഏയിലെ കെട്ടി ചോതനെ ചെയ്‌വച്ചൂട്ടി, “തെയ്‌വം താൻ നിന്നെ കടത്തിവുട്ടിരുക്കിനെ ഒണ്ണത്തുക്കു മേലോകത്തിൽ നുൺ ഒരു വലിയെ അടകാളമെ കാട്ടി തര്?” ഒൺ കേട്ടെ.

12 ഏശു ഇതെ കേട്ടാലെ ചരിയാനത്തിൽ കവലയോറി നെടുവീർപ്പോടെ ചൊല്ലിയത്, “ഇം വർളാട്ടിലെ ആളുകെ അടകാളമെ തേടിനത് എന്തുക്ക്? ചേരാക്കത് കണ്ടു കിടയാത്ത് ഒൺ ചത്തിയമായ് നിങ്കകാൽ ചൊന്നെ” ഒണ്ണോൺ.

13 പിന്നെ അവറളെ വുട്ടു തേക്കത്തുക്ക് അക്കറോട്ടുക്ക് വള്ളത്തിലോറി പോയെ.


പരീശരുകാട് പുത്തിയെ പടിയാതേൻ

14 അവറെ അപ്പമെ എടുപ്പേക്ക് മറന്തേയെ. വള്ളത്തിൽ അവറകാൽ ഒരപ്പം മട്ടുംതാൻ ഇരുന്തത്.

15 അവ്വോളെ ഏശു അവറകാൽ, “നിങ്കെ പരീശരുകാട്ടിലേം കെരോതാവുകാലേം പുളിച്ചെ മാവുകാൽ കെവുനമാ ഇരുന്തോകോണും” ഒൺ ചൊല്ലിയെ.

16 “നങ്കകാൽ അപ്പം നാത്തനാലതാനെന്തോ ഇകനെ ചൊന്നത്” ഒൺ അവറെ തങ്കവാട്ടിൽ കുരവുട്ടെ.

17 ഇതെ ഏശുവുക്ക് വെളിവായോൺ, “നിങ്കകാൽ അപ്പം നാത്തനാലെ അക്കുമിക്കും ഏയിലെ കെട്ടിനത് എന്തുക്ക്? നിങ്കെ ഇനീം കാണാതേം കോളാതേം ഇരാത്തതീ? നിങ്കെ ഇപ്പണും പുത്തി കെട്ടവേരാവോലയീ?

18 നിങ്കാക്ക് കണ്ണിരുന്തപ്പണും കാണാത്തതീൻ? ചെവി ഇരുന്തപ്പണും കേളാത്തതീൻ? നിങ്കെ ഇപ്പണും നിനയാത്തതീ?

19 അഞ്ചപ്പമെ അഞ്ചായിരം വേരാക്ക് ചരന്തി കൊടുത്തവോളെ മീതി വന്തതെ നിങ്കെ എത്തിനെ വട്ടികാടെ നുറച്ചെടുത്തനേ?” അത്തുക്ക് അവറെ “പന്നണ്ട്” ഒൺ വതിലെ ചൊല്ലിയെ.

20 പിന്നെ ഏശു, “ഏള് അപ്പമെ ചരന്തി കൊടുത്തവോളെ മീതി വന്തതെ എത്തിനെ വട്ടീൽ നുറച്ചെടുത്തനേ?” ഒൺ കേട്ടത്തുക്ക് അവറെ “ഏളു വട്ടി” ഒണ്ണെ.

21 “ഇനീമീ നിങ്കാക്ക് തിരിത്തിരമാകാത്തത്?” ഒൺ ഏശു കേട്ടെ.


ഏശു കൺ തോണാത്താക്ക് ചുകമെ കൊടുക്കിനെ

22 പിന്നെ അവറെ ബെത്‌ശയിതെ ഒണ്ണാനുക്ക് പോയപ്പെ കൺ തോണാത്തെ ഒരാളെ ഏശുവുകാക്ക് ചിലവേരാ കുടത്തോൺ അവനെ തൊട്ട് ചുകമെ കൊടുക്കാമീ ഒൺ അവറെ കെഞ്ചി കേട്ടെ.

23 അത്തുക്ക് ഏശു കൺ തോണാത്താളെ കയ്യെ പുടിച്ച് കൂറാക്ക് പുറത്തുക്ക് കുടത്ത്, അവൻ കണ്ണുക്കു തുപ്പിയാപ്പിലെ തലേൽ കയ്യവച്ച്, “ഇപ്പെ എന്തൊണ്ണാലും കാണതീ” ഒൺ കേട്ടെ.

24 അത്തുക്ക് തലേ എത്തി നോയ്‌ക്കാലെ അവൻ “ഏ, ഏൻ മനിശനെ കാണെ; അവറെ മതെ മരംവോലതാൻ നടക്കിനെ. അവറെ ചുത്തുക്കും നടക്കിനതുവോലെ തോണെ.”

25 പിന്നേം ഏശു ഉടയാ കയ്യെ അവൻ കൺകാൽ വച്ചാലെ വായാതിയതും അവൻ കൺ തുറന്ത് നയമാ കാൺമ്പയായെ.

26 പിന്നെ ഏശു അവൻകാക്ക്, “ഇം ചേതിയെ കൂറായെല്ലാം പോയ് ചൊല്ലി നടകാതെ” ഒണ്ണോൺ കൂരേക്ക് കടത്തിവുട്ടെ.


ശാച്ചിയമെ ചൊന്നെ പത്തിരോശ്
മത്തായി 16:13–20 ; ലൂക്കോശ് 9:18–21

27 പിന്നെ ഏശു ശിശിയരും മത്തും കെലീലേൽ നുൺ കയ്‌ശരിയാ പിലിപ്പിയെ ഒണ്ണെ ഇടത്തക്കു ചുത്തുമിരുക്കിനെ കൂറാക്ക് പോയവോളെ വശീൽ വച്ച് ഏശു അവറകാൽ, “ഏൻ ആരൊൺനേ മാനടവൻകാട് ചൊന്നത്?” ഒൺ കേട്ടെ.

28 അത്തുക്ക് അവറെ ചൊല്ലിയത്, “ചിലരെ ചൊന്നത് ഓകന്നാൻ രാട്ടിപിരാട്ടുകാറൻ താൻ ഒണ്ണും വോറേ ചിലരെ ചൊന്നത് എകനയൊണ്ണാ ഇല്ലേ നീ ഏലിയാവുതാൻ ഒണ്ണും ഇനിയൊള്ളവേരാ ചൊന്നത് എകനയൊണ്ണാ നീ പലകപ്പാട്ടുക്കാറാളിൽ ഒരാതാനൂ ഒണ്ണും താൻ.”

29 അത്തുക്ക് പിന്നെ ഏശു അവറകാൽ, “നിങ്കെ എന്നെ ആരൊൺ ചൊന്നെ?” ഒൺ കേട്ടെ. അത്തുക്ക് പത്തിരോശ്, “നീ കിരിശ്ത്തു താൻ” ഒൺ വതിലെ ചൊല്ലിയെ.

30 അത്തുക്ക് ഏശു, “എൻ കാരിയമെ ആരുകാലും ചൊൽവാനില്ലെ” ഒണ്ണോൺ ഏശു താക്കലെ കൊടുത്തെ.


ഏശു ഉടയാ ചാവ് കാരിയമെ മിന്നേ ചൊന്നെ
മത്തായി 16:21–28 ; ലൂക്കോശ് 9:22–27

31 മനിശൻ മകനാനെ തനക്ക് കനേം തണ്ടനേ ഏൽക്കിളത് ഇരുക്കിനെ ഒണ്ണും മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും ഉടയാളെ പുറിച്ച് ചൊല്ലി കൊല്ലുകേം മൂണുനാ ഓഞ്ച് താൻ ഉശിരോറി എന്തി വരുകേം ചെയ്യും ഒണ്ണും അവറാത്തുക്കു ചൊല്ലി കൊടുത്തെ.

32 അന്നേരം പത്തിരോശ് ഏശുവെ ഒരുക്കോട്ടുക്ക് മാത്തി കൊണ്ടേയാലെ, “അകനെ ചൊൽവാനില്ലെ” ഒൺ ചൊല്ലി പിണയ്‌ങ്കെ.

33 അത്തുക്ക് ഏശു തിരുമ്പി, “ഉരുമനേ, എന്നെ വുട്ടുപോ; നിൻ ഇം നിനപ്പ് തെയ്‌വത്തിൽ നുണ്ണൊള്ളതില്ലെ മനിശെ മാനടവനിൽ നുണ്ണൊള്ളതാൻ” ഒൺ ചൊല്ലി പത്തിരോശുകാക്ക് പിണയ്‌ങ്കെ.

34 ഏശു ശിശിയരാം അങ്ക് ഇരുന്തവേരാളാം കിട്ടേക്ക് വുളിച്ചോൺ ചൊല്ലിയത്, “ഒരാ എനക്ക് പുറകോടേ വരുകേക്ക് ആശിച്ചാ, അവൻ ഉടയാളമേ മറന്ത് ഉടയാ ശിലുവെ എടുത്ത് എനക്ക് പുറകോടേ വരട്ടെ.

35 ആരൊണ്ണാലും ഉടയാ ഉശിരെ കാപ്പാത്തുകേക്ക് നോയ്‌ക്കാ അതെ നാശമായ്‌ക്കാകും; ഒണ്ണാ ഏൻനാലേം ഇം നല്ലെ ചേതിനാലേം ആരൊണ്ണാലും ഉടയാ ഉശിരെ ഒറിഞ്ച് പോട്ടാ അവൻ അതെ കാപ്പാത്തും.

36 ഒരു മനിശൻ ഉലകമെ ബൂറാ നേടിയാലെ ഉടയാ ഉശിരെ നട്ടമായ്‌ക്കാ അവനുക്ക് എന്തൻ കുണം?

37 ഉടയാ ഉശിരെ വീണ്ടെടുപ്പേക്ക് മറുവിലയായ് മനിശനുക്ക് എന്തനേത്തെ കൊടുപ്പേക്കാകും?

38 തിശനാതെ പാപമെ ചെയ്‌നടക്കിനെ ഇക്കാലത്തിൽ ആരൊണ്ണാലും എന്നാം എൻ വശനങ്കാടാം നിനച്ച് വെക്കപ്പട്ടാ, മീത് ഇരുക്കിനെ എൻ തകപ്പൻ അതികാരത്തോടേം ചക്കിതിയോടേം ചുത്തമാനെ തൂതരും മത്തും വരും. അവ്വോളെ മനിശനായ് വന്തെ ഏനും അവറളെ നിനച്ച് വെക്കമെ നിനയ്‌ക്കും.”

@New Life Literature (NLL)

Lean sinn:



Sanasan