മരുക്കോശ് 7 - പുതുവൻ ചേതിവലിയോര്കാട് ചട്ടവട്ടം മത്തായി 15:1–9 1 ഒരുനാ എരുശലേമിൽ നുൺ ചിലെ പരീശരുകാടും മതപണ്ടിതരുകാടും ഏശുവുകാക്ക് വന്തെ. 2 അന്നേരം ഏശുവു ശിശിയരിൽ ചിലവേരാ ചട്ടമെ വുട്ടാലെ കയ്യെ കശുവാതെ തീനെ തിന്നുമതെ കണ്ടെ. 3 വലിയോര് ചട്ടമെ വച്ചൊണ്ണാ പരീശരും എകൂതരുമെല്ലാം നന്തി കയ്യെ കശുവാതെ തീനെ തിന്നാപ്പോമെ. 4 അരുക് പുറത്തുക്ക് പോയ് വന്താകൂടെ റാടാതെ അവറെ തീനെ തിന്നാത്ത്; പാത്തിരെ പണ്ടമാം കുടമാം ഓട്ടുപാത്തിരമാം കശുവുമെ ഇകത്തെ ചിട്ടവട്ടമെല്ലാം അവറെ വച്ചിരുന്തെ. 5 അകനെ പരീശരുകാടും മതപണ്ടിതരുകാടും ഏശുവുകാൽ, “നങ്കെ വലിയോരുകാട് തന്തെ ചിട്ടവട്ടമെ നിൻ ശിശിയരുകാട് മീരി തീനുക്ക് ഇരുക്കിനവോളെ അവറെ കയ്യെ കശുവാത്തത് എന്ത്?” ഒൺ കേട്ടെ. 6 അത്തുക്ക് ഏശു വതിലെ ചൊല്ലിയത്, “നരി ചാമിക്കാറാളേ, നിങ്കളെ ചൊല്ലി പലകപ്പാട്ടുക്കാറൻ എശ്ശയ്യാവ് പലകേൽ പാടിയിരുക്കിനത് എത്തിനെ ചരി, ഇം മാനടവൻകാട് വായിൽ മട്ടുംതാൻ എനക്ക് മാനമെ തരിനത്; ഒണ്ണാ അവറെ ഇതയത്തിൽ എന്നെ വുട്ടു അകന്ത് ഇരുക്കിനെ. 7 മനിശൻ പുറമാണമെ തെയ്‌വ പുറമാണം ഒൺ പടിയ്‌ക്കെ വയ്‌ക്കിനതുനാലെ അവറെ എന്നെ വുറുതാവാ വണങ്കിനെ. 8 നിങ്കെ തെയ്‌വ ചട്ടമെ വുട്ടാലെ മനിശര് ഉടവനുടവൻ ചട്ടത്തിൽ ചെയ്യിനെ” 9 പിന്നയവൻ ചൊല്ലിയത്, “ഏ, നിങ്കെ ഉടവനുടവൻ ചട്ടവട്ടമെ പാലിക്കേക്കുചൂട്ടി തെയ്‌വ കൽപ്പനകാടെ മാത്തിയാനെ. 10 എന്തൊണ്ണാ തായാം തന്താരാം മാനിക്കോണും ഒണ്ണും തായിക്കോ തന്താരുക്കോ ചാപ്പമെ ഇടിനവൻ ചാകോണും ഒണ്ണും മോശെ ചൊല്ലിയിരുക്കിനതാനേ? 11-12 ഒണ്ണാ ഒരാ ചൊന്തെ തായിക്കോ തന്താരുക്കോ ഉതവിയായ് കൊടുക്കിളത് തെയ്‌വത്തുക്ക് കാണിയ്‌ക്കയായ് കൊടുത്താച്ചെ (കൊർബാൻ) ഒൺ ചൊല്ലിയാ, അവൻ ഉടയാ തന്താരെ മാനിക്കിളതില്ലെ ഒൺ നിങ്കെ പടിയ്‌ക്കെ വയ്‌ക്കിനെ. 13 ഇകനെ തെയ്‌വത്തിലെ വശനമെ മീരുകേം ഉടവനുടവൻ ഉവതേശത്തിലെ ചട്ടവട്ടമെ പാലിക്കേക്കുചൂട്ടി തെയ്‌വത്തിലെ വശനമെ നിങ്കെ ഒറിഞ്ച് പോടിനെ. ഇകത്തെ അനേകം ചട്ടമെ നിങ്കെ ചെയ്‌നടക്കിനെ.” മനിശനെ കുറുപ്പു നാതാക്കിനത് എന്തനേത്ത്? മത്തായി 15:10–20 14 പിന്നെ അവൻ മാനടവൻകാടെ കിട്ടേക്ക് വുളിച്ചാലെ ഇകനെ ചൊല്ലിയെ, “ഏൻ ചൊന്നതെ നിങ്കെ വിനയമാ കേട്ടോകോണും. 15 പുറത്തിൽനുൺ അകത്തുക്ക് പോനതൊണ്ണും മനിശനെ അശിങ്കമാക്കാത്ത്; പിന്നെ അവനേത്തിൽ നുൺ പുറത്തുക്ക് വരിനതുതാൻ ഒരു മനിശനെ അശിങ്കമാക്കിനത്.” 17 അവറളെ വുട്ടോൺ ഏശു കൂരേൽ വന്തതും ശിശിയര് പുറകോടേ വന്താലെ “എതിരേം കതയവോലെ മറവാ ചൊല്ലിയത് എന്തനേത്ത്?” ഒൺ കേട്ടെ. 18 അത്തുക്ക് ഏശു, “നിങ്കെ ഇപ്പണും ഇത്തിനേം തിക്കിനാത്തവേരായീ? പുറത്തിൽ നുൺ വകുത്തുക്ക് പോനത് അവനെ അശുക്കലാക്കിനതില്ലെ ഒണ്ണതു നിങ്കാക്ക് തിക്കിനാത്തതീ? അത് വന്തു ചങ്കുക്കില്ലെ വകുത്തുക്കുതാൻ പോനത്. 19 പുറകോടത് ഓടവാരത്തുക്ക് പോനതും പുറത്തുക്ക് മണ്ടും.” [എല്ലാ തീനും ചുത്തം താൻ] 20 ഏശു പിന്നെ ചൊല്ലിയത് എകനയൊണ്ണാ, “മനിശനേത്തിൽ നുൺ പുറത്തുക്ക് വരിനതുതാൻ ഒരു മനിശനെ അശിങ്കമാക്കിനത്. 21-22 എന്തനേത്തൊണ്ണാ ഇതയത്തിൽ നുൺ വരിനെ കെട്ടെ നിനവ്, എടാൺ എടുപെൺ കിടത്തെ, തിശകെട്ടെ കിടത്തെ, കുലെ, കളവ്, തൂതൻ, വഞ്ചനെ, ചതിവ്, കെട്ടെ കാമം, കുറുപ്പുനാതെ നോക്കിനത്, കുത്തമെ ചൊൽനത്, പൊങ്കാരം, പുത്തികേട് 23 ഇകത്തെ നിച്ചനാത്തെ വേലയെല്ലാം താൻ പുറത്തുക്ക് വന്താപ്പിലെ ഒരു മനിശനെ അശിങ്കമാക്കിനത്.” എകൂതാ ചാതീലല്ലാത്തെ പെൺമ്പുള്ളെ ഏശുവേത്തിൽ നമ്പുനെ മത്തായി 15:21–28 24 അതോഞ്ച് ഏശു അങ്കെ വുട്ടു ശോര് ഒണ്ണെ ഇടത്തുക്ക് പോയ് അങ്കിളെ ഒരു കൂരേൽ ഇരുന്തെ; ഇതെ ആരുക്കും തിക്കിനൊണ്ടാവാനില്ലെ ഒൺ ഏശു നിനച്ചെ; ഒണ്ണാ എപ്പണുമ്പോലെ ഏശു വന്തെ ചേതി പെട്ടൊൺ അങ്കെല്ലാമായെ. 25 ഏശു വന്തിരുക്കിനെ ഒൺ കേൾവിപ്പട്ടതും മുനി പുടിച്ചിരുക്കിനെ ചുറിയെ പുള്ളെ തള്ളെ ഏശുവുകാക്ക് വന്താലെ അവൻ കാലുക്കു ബൂന്തെ. 26 അവെ ശിറിയാ ഒണ്ണെ രാച്ചത്തിലെ പൊയ്‌നീനിക്കെ ഒണ്ണാൻ പുറന്താളും എകൂതാ ചാതീൽ നാത്തെ പെൺ പുള്ളേം താൻ. അവെ തൻ മകയേത്തിലെ മുനിയെ മുടുക്കാമീ ഒൺ കോന്ത് കേട്ടെ. 27 അത്തുക്ക് ഏശു, “മിന്നേ മക്കെ തുണ്ണോഞ്ചാപ്പിലെ പിരിയമടയട്ടെ; മക്കാക്കൊള്ളെ അപ്പമെ എടുത്തു നായ് കുഞ്ചീക്ക് ഇട്ടു കൊടുക്കിനത് ചരിയില്ലെ” ഒൺ വതിലെ ചൊല്ലിയെ. 28 അത്തുക്ക് അവെ, “അന്താൻ കരുത്താവേ, മക്കെ കയ്യിൽ നുൺ മേശെ അടീക്ക് ബൂശിനെ അപ്പപ്പത്തുകാടെ നായ് കുഞ്ചികാടും തിന്നതാനെ?” ഒൺ ചൊല്ലിയെ. 29 “ഇകനെ നീ ചൊല്ലിയെ പേച്ചുനാലെ നിൻ മകയേത്തിലെ മുനി വുട്ടു മണ്ടിയേയെ; അതുനാലെ നീ കൂറാക്ക് തിരുമ്പി മണ്ട്” ഒൺ ഏശു ചൊല്ലിയെ. 30 അവെ ഉടയാ കൂരേക്ക് തിരുമ്പി പോയവോളെ മകയേത്തിൽ നുൺ മുനി വുട്ടുപോയ്, ചുകമാ ഇരിക്കിനതെ കണ്ടെ. ചെകിടനുക്ക് ഏശു ചുകമെ കൊടുക്കിനെ 31 അതോഞ്ച് ഏശു തിരുമ്പി ശോരിൽ ഇരുന്ത് ശീതോൻ വശിയാ പോയാലെ തെക്കപ്പൊലി ഒണ്ണെ കൂറാ വശിയേ കെലീലാ തേക്കത്തുക്ക് പോയെ. 32 അന്നേരം ചിലവേരാ ചെവി കോളാതേം വിക്കലോടേം കുരവുടുനെ ഒരു മനിശനെ ഏശുവുകാക്ക് കുടത്താലെ അവനേത്തിൽ കയ്യെ വച്ച് വായാതി ചുകമെ കൊടുക്കാമീ ഒൺ കെഞ്ചി കേട്ടെ. 33 അത്തുക്ക് ഏശു അവനെ ആൾ കന്നേൽ നുൺ ആരും നാത്താനുക്കു മാത്തി കൊണ്ടേയെ. അവൻ ചെവീക്ക് വിരളയിട്ടോഞ്ച് ഏശു ഉടയാ വിരളുക്ക് തുപ്പിയാലെ അവൻ നാക്കെ തൊട്ടെ. 34 പിന്നെ മീതെ നോയ്‌ക്ക് വലിയതാ നെടുവീർപ്പോടെ “എപതാ” ഒൺ അവൻകാക്കു ചൊല്ലിയെ. ഇത്തിലെ പൊരുൾ എന്തൊണ്ണാ തുറന്ത് വരട്ടയൊൺ താൻ. 35 അന്നേരമേ അവനുക്ക് കേൾവി കിടച്ചാലെ അവൻ നാക്കിലെ കെട്ടുവുട്ട് നയമാ കുരവുട്ടെ. 36 ഇതെ ആരുകാലും ചൊൽവാനില്ലയൊൺ തിട്ടമിട്ട് പിന്നേം പിന്നേം ചൊല്ലിയപ്പണും കുലവയാ ഇം ചേതിയെ അവറെ ചൊല്ലി നടന്തെ. 37 ഇം ചേതിയെ കേട്ടവൻ കേട്ടവൻ വെരുണ്ടോൺ, “നല്ലതാൻ നീ ചെയ്യിനെ; ചെവി കോളാത്തവേരാക്ക് ചെവി കോപ്പേക്കും ഊമറുക്കു കുരവുടുകേക്കുമൊള്ളെ നൽവരമെ നീ കൊടുക്കിനെ” ഒണ്ണെ. |
@New Life Literature (NLL)