Biblia Todo Logo
Bìoball air-loidhne

- Sanasan -

മരുക്കോശ് 15 - പുതുവൻ ചേതി


പീലാത്തോശുക്ക് മില്ലോട്
മത്തായി 27:1–2 , 11–14 ; ലൂക്കോശ് 23:1–5 ; ഓകന്നാൻ 18:28–38

1 കരിമ്പിലച്ചേക്കേ വലിയെ പൂയാരിയേരും മാനടവൻ മൂപ്പരുകാടും മതപണ്ടിതരുകാടും നായമിടിനെ കൂട്ടത്തിലെ ആളുകളും മത്തും നിനച്ചാലെ. ഏശുവെ പുടിച്ച് കെട്ടി നാട്ടുമന്നൻ പീലാത്തോശ് കയ്യിൽ പുടിച്ച് കൊടുത്തെ.

2 പീലാത്തോശ് ഏശുവുകാൽ, “നീ എകൂതര്കാട് രാശാവീ?” ഒൺ കേട്ടെ. “അന്താൻ, നീ ചൊന്നത് ചരിതാൻ ഒൺ വതിലെ ചൊല്ലിയെ.”

3 വലിയെ പൂയാരിയേര് അനേകം കുത്തമെ അവനേത്തിൽ ചൊല്ലിയെ.

4 പീലാത്തോശ് പിന്നേം കേട്ടെ, “എന്ത് നീ വതിലയൊണ്ണും ചൊല്ലാതിരുക്കിനത്? നിനക്ക് എതിരിയാ എത്തിനാരം കുത്തമെ ചേരെ ചൊന്നെ.”

5 അപ്പണും ഏശു ഒണ്ണാം കുരവുട്ടതില്ലെ അത്തുക്ക് പീലാത്തോശ് ചരിയാനത്തിൽ അരിശുകപ്പട്ടെ.


കൊൽകേക്ക് വിതിക്കിനെ
മത്തായി 27:15–26 ; ലൂക്കോശ് 23:13–25 ; ഓകന്നാൻ 18:39—19:16

6 എല്ലാ പെശകാ ഉലുശോകത്തുക്കും അവറെ കോക്കിനെ ഒരു തടവുകാറനെ തടവറേൽ നുൺ പുറത്തിൽ വുടുക്കുമെ ചിട്ടെ റോമൻ നാട്ടുമന്നനുക്കിരുന്തെ.

7 കൂട്ടെ പിണക്കിൽ ഒരാളെ കൊണ്ണെ ബറബാശ് ഒണ്ണാ കുത്തവാളികളും മത്തും തടങ്കലിൽ കിടക്കുമെ.

8 മാനടവനെല്ലാം പീലാത്തോശുകാൽ പോയാലെ, “എപ്പണും നീ ചെയ്യിനവോലെ ഒരു കുത്തവാളിയെ വുട്ടുത്തരോണും” ഒൺ കേട്ടെ.

9 “എകൂതരുകാട്ടിലെ രാശാവെ ഏൻ നിങ്കാക്ക് വുട്ട് തരോണുമൊണ്ണീ നിങ്കെ കോക്കിനത്?” ഒൺ പീലാത്തോശ് കേട്ടെ.

10 വലിയെ പൂയാരിയേരുക്ക് പുറണിനാലതാൻ ഏശുവെ പുടിച്ച് കുടത്തതൊൺ പീലാത്തോശുക്ക് തിക്കിനൊണ്ടായതുനാലതാൻ അകനെ കേട്ടത്.

11 ബറബാശെ വുട്ടു തരോണുമൊൺ ചൊൽവച്ചൂട്ടി മാനടവനയെല്ലാം വലിയെ പൂയാരിയേര് കങ്കണംകെട്ടിയെ.

12 “എകൂതാ രാശാവൊൺ നിങ്കെ ചൊന്നെ ചെന്നെ ഏൻ എന്തെ ചെയ്യിളനേ” ഒൺ പീലാത്തോശ് പിന്നേം കേട്ടെ.

13 അത്തുക്ക് അവറെ അവനെ ശിലുവേൽ തറേ ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ.

14 പീലാത്തോശ് അവറകാൽ, “എന്തുക്കിനേ? അവൻ ഒണ്ണാം ചെയ്യതില്ലയേ” ഒൺ കേട്ടെ. അത്തുക്ക് അവറെ പിന്നേം അവനെ ശിലുവേൽ തറയ്‌ക്കോണും ഒണ്ണേ വുളിച്ച് ചൊല്ലുമെ.

15 മാനടവനെ പിരിയമാക്കോണുമൊൺ നിനച്ചാലെ ബറബാശെ അവറാത്തുക്ക് വുട്ടു കൊടുക്കുകേം ഏശുവെ ചാട്ടവാറിൽ അടിയ്‌ക്കെ വച്ച് ശിലുവേൽ തറപ്പേക്ക് വുട്ട് കൊടുപ്പേം ചെയ്യെ.


പടയാളികെ ഏശുവെ ഒടിയോറെ ചൊന്നെ
മത്തായി 27:27–31 ; ഓകന്നാൻ 19:2–3

16 പടയാളികെ ഏശുവെ പീലാത്തോശ് കൊട്ടാരത്തിലയേ മുത്തത്തുക്ക് കൊണ്ടേയ് അങ്ക് നുണ്ണെ പടയാളികയാം വുളിച്ച് കൂട്ടിയെ.

17 അവനുക്ക് ചിവലയാനെ തുണിയാം ഇടവച്ച് മുൾവള്ളീലേ ചെയ്യെ കിരികിടമാം അവൻ തലേക്ക് വച്ചെ.

18 പിന്നെ അവറെ “എകൂതര് രാശാവേ, വെറ്റി വെറ്റി” ഒൺ ഒടിയോറെ ചൊല്ലിയെ.

19 ഒരു കോലയെടുത്ത് അവൻ തലേക്ക് അടിച്ച്, മുകറുക്ക് തുപ്പി, മുട്ടക്കുത്തി നുണ്ണാലെ അവനെ വണയ്‌ങ്കെ.

20 ഇകനെ ഏശുവെ ഒടിയോറെ ചൊല്ലിയോഞ്ചവോളെ ചിവലയാനെ തുണിയെ ഊരി മാത്തിയെ. പിന്നെ ഉടയാ തുണിയെ ഇടവച്ചോൺ ശിലുവേൽ തറയ്‌ക്കെ വയ്‌പ്പേക്ക് പുറത്തുക്ക് കൊമ്മണ്ടിയേയെ.


ഏശുവെ ശിലുവേൽ തറയ്‌ക്കിനെ
മത്തായി 27:32–44 ; ലൂക്കോശ് 23:26–43 ; ഓകന്നാൻ 19:17–27

21 അവറെ പോയവോളെ ശീമോൻ ഉശത്തിൽ നുൺ അത്തോടെ വരുനതെ കണ്ടെ. ഏശുവുകാലെ ശിലുവെ ചിമ്പുവെ അവൻകാക്ക് ചൊല്ലിയെ. [അലക്ക്ശാന്തരും റൂവേശും തന്താരാനെ കുറേനാക്കാറൻ താൻ ചെൻ]

22 ഏശുവെ അവറെ തലയോട്ടിലെ ഇടം ഒൺ ചൊന്നെ കോൽകോത്താ ഒണ്ണാനുക്കു കൊണ്ടേയെ.

23 അവറെ ഏശുവുക്ക് മൂര് ഒണ്ണെ മരുന്തെ കലത്തിയെ വീഞ്ചെ കുടിപ്പേക്ക് കൊടുത്തത്തുക്ക് അവൻ അതെ കുടിച്ചതില്ലെ.

24 അവറെ ഏശുവെ ശിലുവേൽ തറച്ചാലെ, അവൻ തുണിയെ എടുത്ത് ആരുക്കു കിടയ്‌ക്കും ഒൺ കുറിയിട്ടെ.

25 പിലച്ചേക്ക് ഒമ്പതു മണീക്ക് താൻ അവറെ ഏശുവെ ശിലുവേൽ തറച്ചത്.

26 അവൻ പേരിലെ കുത്തമൊണ്ണാലെ എകൂതര് രാശാവൊൺ മീതേ എളുതീം വച്ചെ.

27 പിന്നെ ഏശുവുക്ക് വലത്തക്കോടും ഇടത്തക്കോടും ഇരണ്ടു കളുക്കറാം ശിലുവേൽ തറച്ചെ.

28 അവൻ നിച്ചനാത്തവേരാ കൂട്ടത്തിൽ എണ്ണിയെ ഒണ്ണെ തെയ്‌വ വശനം ഇകനെ നടന്തെ.

29 അത്തോടെ കടന്തു പോമവേരാ ഏശുവെ വെക്കം കെടുത്തി ചൊല്ലി ഇകനെ കുരവുട്ടു തലയാട്ടികിടന്ത് മണ്ടിയേയെ, “അള്ളേ, അള്ളേ, നീ ഇം തെയ്‌വ ആലയമെ പൂച്ചോൺ മൂണുനാത്തേക്കൊള്ളേ ചെയ്യുമൊണ്ണില്ലേ ചൊല്ലിയത്,

30 ശിലുവേൽ നുൺ ഉറങ്കി വന്താലെ നീ നിന്നമേ കാപ്പാത്ത്” ഒണ്ണെ.

31 അകനതാൻ വലിയെ വലിയെ പൂയാരിയേരും മതപണ്ടിതരുകാടും അവനെ വെക്കം കെടുത്തി തങ്കവാട്ടിൽ കുരവുട്ടെ, “ചെൻ വോറാളുകളെ കാപ്പാത്തിയെ; അപ്പെ ഉടയാളമേ കാപ്പാത്തുകേക്ക് മുടീനതില്ലെ.

32 ഇശ്‌രവേൽ രാശാവാനെ മശികാ ശിലുവേൽ നുൺ ഉറങ്കി വര് എങ്കാക്കും നമ്പിക്കയാ ഇരുക്കട്ടെ” ഒൺ അവൻ കൂട്ടത്തിൽ ശിലുവേൽ തറച്ചവേരാളും അവനെ വെക്കം കെടുത്തി ചൊല്ലിയെ.


ഏശു ഉശിരെ വുടുക്കിനെ
മത്തായി 27:45–56 ; ലൂക്കോശ് 23:44–49 ; ഓകന്നാൻ 19:28–30

33 ഒരുവോളെ മത്തിയാനം പന്നണ്ടാം മണി നേരമായവോളെ തേശം ബൂറാ ചരിയാനെ ഇരുട്ടായെ; അത് മൂണുമണി വരേക്ക് നുണ്ണെ.

34 മൂണുമണീക്ക് ഏശു “എൻ തെയ്‌വമേ, എൻ തെയ്‌വമേ, നീ എന്നെ കയ്‌വുട്ടാച്ചതെന്ത്” ഒൺ പൊരുളാനെ “ഏലോയി, ഏലോയി ലമ്മാ ശബക്കത്താനി” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ.

35 കിട്ടനുണ്ണവേരാളിൽ ചിലവേരാ ഇതെ കേട്ടാലെ, “അവൻ പലകപ്പാട്ടുക്കാറൻ ഏലിയാവതാൻ വുളിക്കിനത്” ഒൺ ചൊല്ലിയെ.

36 ഒരാ ഓടി പോയോൺ ഊറെ കോലിൽ ഒരുത്തിനെ പഞ്ചിയെ കെട്ടിയാലെ പുളിച്ചെ വീഞ്ചിൽ മുയ്‌ക്കി അവനുക്ക് കുടിപ്പേക്ക് കൊടുത്തെ. “നിൽ, ഏലിയാവു വന്ത് അവനെ ഉറക്കുമീ ഒൺ നങ്കെ നോക്കിളെ” ഒൺ അവൻ ചൊല്ലിയെ.

37 അന്നേരം ഏശു ചരിയാനത്തിൽ കതറി കോന്ത് ഉശിരവുട്ടെ.

38 അന്നേരമേ തെയ്‌വ ആലയത്തിൽ തൂയ്‌ക്കിട്ടിരുന്തെ തിരച്ചീലെ മീതിരുന്ത് അടിവരേക്ക് കിഞ്ച് ഇരണ്ട് പങ്കായെ.

39 ഏശു ഇകനെ ഉശിരെ വുട്ടതെ കണ്ടു നുണ്ണെ ശതാതിപൻ എന്തെ ചൊല്ലിയതൊണ്ണാ, “മെച്ചക്കമാ ചെൻ തെയ്‌വ മകൻതാൻ.”

40 അന്നേരം ചിലെ പെണ്ണാ ഇതെ തുലേൽ നോക്കി നിക്കുമെ; അവറെ കൂട്ടത്തിൽ മക്ത്തലനക്കാറത്തി മറിയാവും ആക്കോവ്, ഓശേ ഒണ്ണവേരാ തള്ളെ മറിയാവും ശലോമിയും ഇരുന്തെ.

41 ഏശു കെലീലേൽ ഇരുന്തവോളെ അവനുക്ക് പുറകോടേ പോയതും അവനെ പമ്പുലമെ ചെയ് നടന്തതും ചേരതാൻ; അവൻ കൂട്ടത്തിൽ എരുശലേമുക്കു വന്തെ ചിലെ പെണ്ണാളും അം കൂട്ടത്തിലൊണ്ടായെ.


ഏശു ചാവെ പൂത്തിടിനെ
മത്തായി 27:57–61 ; ലൂക്കോശ് 23:50–56 ; ഓകന്നാൻ 19:38–42

42-43 ശബത്തുക്ക് തലേനാ അണ്ണേക്ക് പെയ്‌ത് പോമവോളെ അരിമത്തിയാ ഒണ്ണെ ഇടത്തിലെ ഓശേപ്പ് പേടിനാതെ പീലാത്തോശുകാൽ പോയ് ഏശു പിണമെ വുട്ടു തരോണുമൊൺ കേട്ടെ. അവൻ ശന്നത്തിരീം കൂട്ടക്കാറനും എല്ലാരും ആതരവാ ഇരുക്കിനാളും തെയ്‌വ രാച്ചമെ നിനച്ചിരുന്താളും താൻ.

44 ഏശു വേമാ ചത്തേയെ ഒൺ കേട്ടാലെ പീലാത്തോശ് അരണ്ടെ. അവൻ ശതാതിപനെ വുളിച്ചാലെ “ഏശു ചത്തേയതീ” ഒൺ കേട്ടെ.

45 ശതാതിപൻകാൽ നുൺ ഏശു ചാവ് ചേതിയെ കേട്ടാലെ പിണമെ ഓശേപ്പുക്കു വുട്ടു കൊടുത്തെ.

46 ഓശേപ്പ് പിണമെ തിരയ്‌ക്കിനെ വെള്ളെ തുണിയെ വായ്‌ങ്കി കുടത്ത് ഏശു പിണമെ ഉറയ്‌ക്കാലെ കുടത്തെ വെള്ള തുണീൽ പൊതിഞ്ച് എടുത്തു കൊണ്ടേയ് പാറേൽ വെട്ടിയെ മടേൽ വച്ചെ. മടേലെ വായ്‌കാൽ ചരിയാനെ ഒരു കല്ലാം ഉരുട്ടി വച്ചെ.

47 മക്ത്തലനക്കാറത്തി മറിയാവും ഓശേ തള്ളെ മറിയാവും ഇതെ കണ്ടു കിടച്ച് ഇരുന്തനാലെ, ഏശു ചാവെ കൊണ്ടോയ് വച്ചാനെ അവറാത്തുക്കു തിക്കിലൊണ്ടായെ.

@New Life Literature (NLL)

Lean sinn:



Sanasan