മരുക്കോശ് 1 - പുതുവൻ ചേതിഓകന്നാൻ വരിനെ മത്തായി 3:1–12 ; ലൂക്കോശ് 3:1–18 ; ഓകന്നാൻ 1:19–28 1 തെയ്‌വ മകൻ ഏശു കിരിശ്‌ത്തുവിലെ നല്ലെ ചേതി തുടങ്കിനത് ഇകനെ താൻ, 2 പലകപ്പാട്ടുക്കാറൻ എശ്ശയ്യാവ് പൊത്തകത്തിൽ തെയ്‌വം ചൊല്ലിയത്, “ഏൻ നിനക്കുമിന്നേ ഒരാളെ വുടുക്കിനെ; അവൻ നിൻ വശിയെ നയമാക്കും.” 3 മണൽ പെത്താരത്തിൽ നുൺ വുളിച്ചുചൊന്നാ ചത്തം കേട്ടത്: “കരുത്താവുക്ക് വശീ ഒരുക്കിൻ; അവൻ വശിയെ തളമായ്‌ക്കിടിൻ. 4 തെയ്‌വം നിങ്കെ പാപത്തുക്ക് മന്നിപ്പെ തരുകേക്ക് മനം തിരുമ്പി രാടിപിരാടോണും” ഒൺ രാട്ടിപിരാട്ടുകാറൻ ഓകന്നാൻ മണൽ പെത്താരത്തിൽ വന്ത് വുളിച്ച് ചൊല്ലിയെ. 5 എരുശലേമിൽ നുണ്ണും എകൂതിയാ കൂറാളവേരാ മുച്ചൂടും എന്തനേ ഓകന്നാൻ വുളിച്ച് ചൊന്നത് ഒൺ കോക്കേക്കും അവനെ കാൺമ്പച്ചൂട്ടിയും മണൽ പെത്താരത്തുക്ക് വന്തെ; ഉടവൻ പാപമെ എല്ലാം ഏത്തു ചൊല്ലിയവോളെ ഓകന്നാൻ അവറളെ ഓർത്താൻ ആത്തിൽ രാട്ടിപിരാട്ടിയെ. 6 ഓകന്നാൻ ഒട്ടക റോമത്തിലെ ചട്ടയാമിട്ട് അരേക്ക് തോൽവാറാം ചുത്തിതാൻ വന്തത്; അവൻ തീൻ ഒണ്ണത് കാട്ടുതേനും മുശങ്കാ കൊത്തീം താൻ. 7 പിന്നെ ഓകന്നാൻ ചൊല്ലിയത്, “എന്നക്കാട്ടി വലിയവൻ എനക്ക് പുറകോടേ വരിനെ; അവൻ കാലിലെ ചെരുപ്പിലെ വാറെ പിരിപ്പകൂടി എനക്ക് ഓയ്‌ക്കിയം നാത്തെ. 8 ഏൻ നിങ്കളെ തണ്ണീൽ രാട്ടിപിരാട്ടിനെ; അവൻ നിങ്കളെ തെയ്‌വ ആത്തുമാവിൽ രാട്ടിപിരാട്ടും.” ഓകന്നാൻ കയ്യിൽ ഏശു രാടിപിരാടിനെ മത്തായി 3:13—4:11 ; ലൂക്കോശ് 3:21–22 ; 4:1–13 9 അന്നാ ഏശു കെലീലേലെ നശരത്തിൽ നുൺ ഓകന്നാൻകാക്ക് വന്ത് ഓർത്താൻ ആത്തോരത്തിൽ അവൻ കയ്യിൽ നുണ്ണും രാടിപിരാടിയെ. 10 അതോഞ്ച് ഏശു തണ്ണീൽ നുൺ ഓറിയവോളയേ വാനം തുറന്ത് തെയ്‌വ ആത്തുമാവ് പുറാവോലെ ഉടയാ മെപ്പിൽ വന്തിരുന്തതാം അവൻ കണ്ടെ. 11 അന്നേരമേ, “നീ എനക്ക് പിരിയമാനെ മകൻതാൻ; നിന്നിലേൻ പിരിയമോറിയിരുക്കിനെ” ഒൺ മേലോകത്തിൽ നുൺ ഒരു ചത്തമാം കേട്ടെ. ചോതനേക്ക് പോനെ ഏശു 12 അന്നേരമേ തെയ്‌വ ആത്തുമാവ് ഏശുവെ ഉരുമൻകാൽ ചോതനേലാകേക്കുചൂട്ടി മണൽ പെത്താരത്തുക്ക് പോകേക്ക് കട്ടായപ്പടുത്തിയെ. നാപ്പതുനാ മണൽ പെത്താരത്തിൽ കാനത്തിലെ ചീവാതികാടും മത്തും ഏശു ഇരുന്തെ. 13 അന്നേരം തെയ്‌വ തൂതരുകാട് അവൻകാക്ക് വന്ത് അവനുക്ക് പമ്പുലമെ ചെയ്‌കേം ചെയ്യെ. മീനെ പുടിക്കിനെ ചിലവേരാളെ വുളിച്ചെടുക്കിനെ മത്തായി 4:12–22 ; ലൂക്കോശ് 4:14–15 ; 5:1–11 14 ഓകന്നാൻ തടങ്കലിൽ ആയതും ഏശു കെലീലേക്ക് പോയ് തെയ്‌വ രാച്ചത്തിലെ നല്ലെ ചേതിയെ ചൊല്ലി നടന്തെ. 15 “മാളേ, കാലമായേയെ തെയ്‌വ രാച്ചം നിങ്കാക്ക് കിട്ടെ വന്തേയനാലെ പാപമെ വുട്ടൊറിഞ്ച് മനം തിരുമ്പി നിങ്കെ നല്ലെ ചേതിയെ നമ്പോണും” ഒൺ ഏശു ചൊല്ലിയെ. 16 കെലീലാ തേക്കമരികേ ഏശു നടന്തവോളെ ശീമോൻ ഒണ്ണാളും അന്തിരയോശ് ഒണ്ണെ അവൻ തമ്പീം വലേ കെട്ടി മീനെ പുടിക്കുമതെ കണ്ടെ; മീനെ പുടിക്കുമവേരാതാൻ അവറെ. 17 അന്നേരമേ ഏശു അവറകാക്ക്, “എനക്ക് പുറകോടേ വര് നിങ്കെ മീനെ പുടിയ്‌ക്കിനവോലെ ഏൻ നിങ്കളെ തെയ്‌വ രാച്ചത്തുക്കുചൂട്ടി മനിശെ മാനടവനെ നേടിനവേരായാക്കിളെ.” 18 അത്തുക്ക് അവറെ പെട്ടൊൺ വലയെ അവുടയേ ഇട്ടാലെ ഏശുവുക്ക് പുറകോടേ പോയെ. 19 അകനെ അവറെ ഒരുത്തിനെ മില്ലോട്ടുക്ക് പോയതും ശെവതി ഒണ്ണാ മകൻ ആക്കോവും അവൻ തമ്പി ഓകന്നാനും വള്ളത്തിലിരുന്ത് വലയെ മാടുമതെ കണ്ടെ. 20 അവറളാം ഏശു വുളിച്ചത്തുക്ക് പെട്ടൊൺ തന്താര് ശെവതിയെ വള്ളത്തിലിരുന്തെ വേലക്കാറാകാൽ വുട്ടോൺ ഏശുവുക്ക് പുറകോടേ പോയെ. മുനി പുടിച്ചാക്ക് ചുകമെ കൊടുക്കിനെ ലൂക്കോശ് 4:31–37 21 പിന്നെ അവറെ കവർന്നകൂം ഒണ്ണെ പട്ടണത്ത്‌ക്ക് പോയെ; ശബത്തുനാ എകൂതാ പള്ളീക്ക് പോയാലെ മാനടവൻകാട്ടുക്ക് നല്ലെ പുത്തിയെ ചൊല്ലി കൊടുത്തെ. ഇതെ കേട്ടാലെ അങ്ക് ഇരുന്തവേരാ ഒത്തേ അരണ്ടോൺ ഇരുന്തെ. 22 മതപണ്ടിതര് വോലെ നാത്തെ അതികാരമാ താൻ അവൻ പടിയ്‌ക്കെ വച്ചത്. 23 അവൻ എകൂതാ പള്ളീൽ ഇരുന്തവോളെ മുനി പുടിച്ചെ ഒരാ അങ്ക് ഇരുന്തെ. 24 ഏശുവെ കണ്ടതും കതറിയോൺ, “നശരായനാനെ ഏശുവേ, എങ്കാക്കും നിനക്കും മത്തും എന്ത്? എങ്കളെ നാശമെ ചെയ്‌വെ വന്തതീ? നീ ആരൊണ്ണും തെയ്‌വത്തുകാൽ നുൺ വന്തെ ചുത്തമാനവനൊണ്ണും എനക്ക് തിക്കിനൊള്ളെ.” 25 അത്തുക്ക് ഏശു മുനീകാൽ, “ബുറീനെ ഇര്; അവനെ വുട്ടുപോ” ഒൺ തീര്പ്പെ ചൊല്ലി മുടുക്കി വുട്ടെ. 26 അന്നേരം അവനെ ചരിയാനത്തിൽ ഉരുട്ടിയിട്ട് വലിയതാ കതറിയാലെ മുനി അവനെ വുട്ടുപോയെ. 27 ഇതെ കണ്ടോൺ അവറെ അരണ്ടാലെ, “അമ്മച്ചേ, ഇതെന്തൻ പുതുവൻ ഉവതേശം? മുനികൂടി അവൻ ചൊല്ലെ കോക്കിനെ” ഒൺ തങ്കളേ കുരവുട്ടെ. 28 അകനെ അവനെ ചൊല്ലിയൊള്ളെ ചേതി കെലീലാ തേശം ബൂറാ പരന്തെ. കനേകം നോയാളികേക്ക് ഏശു ചുകമെ കൊടുക്കിനെ മത്തായി 8:14–17 ; ലൂക്കോശ് 4:38–41 29 അത്തുക്ക് പുറകോട് ഏശുവും ശിശിയരും എകൂതാ പള്ളീൽ നുൺ ഉറയ്‌ങ്കി ആക്കോവും ഓകന്നാനും മത്തും അന്തിരയോശും ശീമോൻലാം കൂരേക്ക് വന്തെ. 30 ശീമോൻ തമാമി ചരിയാനെ നോവുനാലെ കിടക്കിനതൊൺ അങ്ക് പോയവോളെ അവറെ ചൊല്ലിയെ. 31 ഏശു അവേകാക്ക് പോയോൺ കയ്യെ പുടിച്ചെത്തിയതും നോവ് അവളെ വുട്ടു മണ്ടിയേയെ; അന്നേരമേ അവെ എന്തി അവറാത്തുക്കു പമ്പുലമെ ചെയ്യെ. 32 അണ്ണേക്ക് അന്തിയോട് പെയ്‌ത് പോയവോളെ കനേകം നോയ് നൊടികാറാളാം മുനി പുടിച്ചവേരാളാം അവൻകാക്ക് കൂട്ടി കുടത്തെ. 33 കവർന്നകൂം കൂറാലവേരാ മതെ ഒത്തേ ശീമോൻ കൂരെ വാതൽകാൽ വരേക്ക് ഇതെ കാൺമ്പേക്ക് വന്തടഞ്ചെ. 34 വൊവ്വോറേ നോയ് നൊടികാറാക്ക് ചുകമാം കൊടുത്തോൺ മുനി പുടിച്ചവേരാളേത്തിൽ നുൺ വുട്ടുപോകേക്ക് മുനീകാക്ക് ഏശു തിട്ടമാം ഇട്ടെ. മുനീക്ക് അവൻ ആരൊൺ തിക്കിനൊള്ളനാലെ അവറളെ കുരവുടുവകൂടി വുട്ടതില്ലെ. ഏശു നല്ലെ ചേതിയെ വുളിച്ച് ചൊൽകേക്ക് പോനെ ലൂക്കോശ് 4:42–44 35 പിത്തുനാ കരിമ്പിലച്ചേക്ക് ആരും നാത്താൻ ഏശു പോയ് ഒരയാ വായാതി ഇരുന്തവോളെ, 36 തൊപ്പനൊണ്ണതും ശീമോനും ഇണങ്കരും ഏശുവെ തേടി പോയെ. 37 അവനെ കണ്ടതും “എല്ലാരും നിന്നെ തേടിനെ” ഒൺ ചൊല്ലിയെ. 38 ഏശു അവറാത്തുകാൽ, “നങ്കെ കിട്ടേലെ കൂറായെല്ലാം പോയി തെയ്‌വ കാരിയമെ വുളിച്ച് ചൊൽവിളെ; അത്തുക്കുതാൻ ഏൻ വന്തിരുക്കിനത്” ഒൺ വതിലെ ചൊല്ലിയെ. 39 ഏശു കെലീലാ കൂറാ ബൂറാ ചുത്തി നടന്തോൺ എകൂതാ പള്ളീൽ പോയ് തെയ്‌വ കാരിയമെ വുളിച്ച് ചൊല്ലീം മുനികാടെ മുടുക്കീം വുട്ടെ. ചീക്ക് നോയ് പുടിച്ചാക്ക് ഏശു ചുകമെ കൊടുക്കിനെ മത്തായി 8:1–4 ; ലൂക്കോശ് 5:12–16 40 കട്ടച്ചീക്ക് പുടിച്ചെ ഒരു നോയാളി ഏശുവുക്ക് മില്ലോട്ടുക്ക് വന്താലെ മുട്ടക്കുത്തി നുൺ ഇകനെ കോന്ത് കേട്ടെ, “നിനക്ക് മനശിരുന്താ എന്നെ ചുകമാക്കേക്ക് മുടിയും” ഒൺ ചൊല്ലിയെ. 41-42 അവനുക്ക് മനശിരക്കമൊണ്ടായ്, “എനക്ക് മനശൊള്ളെ” ഒൺ ചൊല്ലി അവനെ തൊട്ടതും കട്ടച്ചീക്ക് മാറി ചുത്തമായെ. 43 പിന്നെ ഏശു കണ്ടിപ്പാ ചൊല്ലിയത്, “ഇങ്കെ നോക്ക്, ഇതെ ആരുകാലും ചൊൽവാനില്ലെ. 44 ഒണ്ണാ തെയ്‌വ ആലയത്തിലെ പൂയാരീകാൽ നിന്നമേ കാട്ടി, നോയ് മാറിയേയതൊണ്ണെ അടകാളത്തുക്ക് മോശെ ചൊല്ലിയെ പുറമാണംവോലെ കാണിയ്‌ക്കയെ വയ്.” 45 ഒണ്ണാ അവൻ പോയവശീൽ ഉടയാക്ക് കിടച്ചെ ചുകമെ വുളിച്ച് ചൊല്ലികിടന്ത് പോയെ; അതുനാലെ ഏശുവുക്ക് പുറത്തിൽ ഉറങ്കി നടപ്പേക്ക് കൂടാതെ ആൾ നാത്താനേ ഇരുന്തെ; അപ്പണും എല്ലാ ഇടത്തിൽ നുണ്ണും ആൾകെ വരുമെ. |
@New Life Literature (NLL)