മത്തായി 26 - പുതുവൻ ചേതിഏശുവുക്ക് വുറോതമാ കൂട്ടം കെട്ടിനെ മരുക്കോശ് 14:1–2 ; ലൂക്കോശ് 22:1–2 ; ഓകന്നാൻ 11:45–53 1 ഏശു ഇതയെല്ലാം പടിയ്‌ക്കെ വച്ചോഞ്ച് ശിശിയരുകാക്ക്, 2 “നിങ്കാക്ക് തിക്കിനൊള്ളവോലെ ഇരണ്ടുനാ ഓഞ്ച് പെശകാതാനേ വരിനത്? അണ്ണേക്ക് മനിശൻ മകനെ ശിലുവേൽ തറപ്പേക്ക് ഏത്തു കൊടുക്കും” ഒൺ ചൊല്ലിയെ. 3 പിന്നെ വലിയെ വലിയെ പൂയാരിയേരുകാടും ചാതീ ശനത്തിലെ മൂപ്പരുകാടും വലിയെ പൂയാരി കയ്യപ്പാവ് കൊട്ടാരത്തിൽ വന്തു കൂടി, 4 ഏശുവെ കോളാരാ പുടിച്ച് കൊൽകേക്ക് നിനച്ച് കൂട്ടിയെ. 5 “മാനടവൻ ഇടേൽ കലകം ഒണ്ടാകാതെ ഇരുപ്പേക്ക് പെരുനാളിൽ അകനെ ചെയ്‌വാനില്ലെ” ഒൺ അവറെ ചൊല്ലിയെ. ബെതാനിയാവിൽ വച്ച് ഏശുവുക്ക് തയിലമെ ഊത്തിനെ മരുക്കോശ് 14:3–9 ; ഓകന്നാൻ 12:1–8 6 ബെതാനിയാവിൽ മിന്നേ കട്ടച്ചീക്ക് പുടിച്ച് നോയാളിയായിരുന്തെ ശീമോൻ കൂരേൽ ഏശു ഇരുന്തവോളെ, 7 ഒരു പെൺമ്പുള്ളെ ചരിയാനെ വിലയൊള്ളെ നല്ലാ മണക്കിനെ തയിലമെ ഒരു വെൺകൽ കുടത്തിൽ എടുത്ത് കുടത്ത് അവൻകാക്ക് വന്തെ. അവൻ തീനുക്ക് ഇരുന്തവോളെ അതെ അവൻ തലേക്ക് ഊത്തിയെ. 8 ശിശിയരുകാട് ഇതെ കണ്ടു പിണയ്‌ങ്കി, “എന്തുക്ക് ഇം നരി ചിലവ്? 9 ഇതെ ചരിയാനെ വിലേക്ക് വിത്ത് കറുമമടേനവേരാക്ക് കൊടുപ്പനായതേ?” ഒൺ ചൊല്ലിയെ. 10 ഏശുവുക്ക് അതെ തിക്കിനൊണ്ടായതും അവറകാക്ക്, “പെൺമ്പുള്ളയെ അലക്കശിക്കിനത് എന്തുക്ക്? അവെ എൻകാൽ നല്ലെ കാരിയമാതാനേ ചെയ്യത്. 11 കറുമമടേനവേരാ നിങ്കകാൽ എപ്പണും ഇരുക്കിനതാനെ? ഒണ്ണാ ഏൻ എപ്പണും നിങ്കെ കൂട്ടത്തിൽ നാത്തതേ? 12 ചൊൾ ഇം തയിലമെ എൻ ഉടമ്പിൽ ഊത്തിയത് എൻ ചാവെ പൂത്തിടിനവോളേലെ ഒരുക്കത്തുക്കുതാൻ. 13 ഇം നല്ലെ ചേതിയെ ഉലകത്തിൽ ഏടയെല്ലാം വുളിച്ച് ചൊന്നതോ, അങ്കെല്ലാം ചൊള്ളെ നിനക്കുവച്ചൂട്ടി ചൊൾ ചെയ്യെ കാരിയമെ ചൊല്ലും ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ” ഒൺ ചൊല്ലിയെ. ഏശുവെ കാട്ടി കൊടുക്കാമൊൺ ഊതാ ചമ്മതമെ ചൊന്നെ മരുക്കോശ് 14:10–11 ; ലൂക്കോശ് 22:3–6 14 അണ്ണേക്ക് പന്നണ്ട് ശിശിയരിൽ ഒരായാനെ ഊതാ ഇശ്‌ക്കരിയോത്താ വലിയെ വലിയെ പൂയാരിയേരുകാക്ക് പോയ് 15 അവറകാൽ, “ഏൻ ഏശുവെ കാട്ടി തന്താ നിങ്കെ എനക്ക് എന്തെ തരും?” ഒൺ കേട്ടെ. അവറെ മുപ്പത് വെള്ളി അണെ എണ്ണി അവനുക്ക് കൊടുത്തെ. 16 അണ്ണേക്കിരുന്ത് ഏശുവെ എകനെ കാട്ടി കൊടുക്കാമൊൺ അവൻ തക്കമെ നോയ്‌ക്കി നടന്തെ. ഏശു ഉടയാ ശിശിയരും മത്തും പെശകാ വിരുന്തെ തിന്നെ മരുക്കോശ് 14:12–21 ; ലൂക്കോശ് 22:7–13 ; 22:21–23 ; ഓകന്നാൻ 13:21–30 17 പുളിപ്പ് നാത്തെ അപ്പത്തിലെ ഉലുശോകത്തിലെ മുതനാ ശിശിയരുകാട് ഏശുവുകാക്ക് വന്ത്, “നിനക്കുചൂട്ടി പെശകാ വിരുന്തെ ഏടനെ എങ്കെ ഒരുക്കിളത്?” ഒൺ കേട്ടെ. 18 അത്തുക്ക് അവൻ ചൊല്ലിയത്, “നിങ്കെ പട്ടണത്തിൽ ഇന്നയാൾകാൽ പോയ്, ‘എനക്ക് നേരമായേയെ; ഏൻ എൻ ശിശിയരും മത്തും നിൻ കൂരേൽ പെശകാ തീനെ തിന്നും ഒൺ എശമാനൻ ചൊന്നെ’ ഒൺ ചൊല്ലിൻ” ഒൺ ചൊല്ലിയെ. 19 ഏശു ചൊല്ലിയവോലെ ശിശിയരുകാട് പോയ് പെശകാ വിരുന്തെ ഒരിയ്‌ക്കെ. 20 അന്തിയായവോളെ പന്നണ്ട് ശിശിയരും മത്തും ഏശു അങ്ക് തീനുക്ക് ഇരുന്തെ. 21 തുണ്ണിരുന്തവോളെ ഏശു അവറകാക്ക്, “നിങ്കളിൽ ഒരാ എന്നെ കാട്ടി കൊടുക്കും ഒൺ ഏൻ ചത്തിയമാ നിങ്കകാൽ ചൊന്നെ” ഒൺ ചൊല്ലിയെ. 22 അന്നേരം അവറാത്തുക്ക് ചരിയാനെ കവലെ നുറഞ്ച്, “അത് ഏനീ, ഏനീ, കരുത്താവേ?” ഒൺ ഒവ്വൊരാളും കോപ്പെ പുടിച്ചെ. 23 അവൻ വതിലെ ചൊല്ലിയത്, “എൻ കൂട്ടത്തിൽ വട്ടെ പാത്തിരത്തിൽ കയ്യെ മുക്കിനാ താൻ എന്നെ കാട്ടി കൊടുക്കും. 24 തെയ്‌വ പുറമാണത്തിൽ എളുതിയിരുക്കിനവോലെ മനിശൻ മകൻ നാതയാകും ചത്തിയം; ഒണ്ണാ മനിശൻ മകനെ കാട്ടി കൊടുക്കിനവനുക്ക് അമ്മച്ചേ ചരിയാനെ കറുമം; അവൻ പുറകാതിരുന്തതായപ്പെ അവനുക്ക് നല്ലത്” ഒൺ ചൊല്ലിയെ. 25 ഒണ്ണാ അവനെ കാട്ടി കൊടുക്കിനെ ഊതാ, “റബീ, അത് ഏനീ?” ഒൺ കേട്ടെ. അത്തുക്ക് ഏശു, “അന്താൻ, നീതാൻ” ഒൺ ചൊല്ലിയെ. ഏശു ഉടയാ ശിശിയരും മത്തും കടശി തീനെ തിന്നെ മരുക്കോശ് 14:22–26 ; ലൂക്കോശ് 22:14–20 ; 1 കൊരിന്തിയര് 11:23–25 26 അവറെ തുണ്ണിരുന്തവോളെ ഏശു അപ്പമെ എടുത്ത് നണ്ണിയെ ചൊല്ലി വായാതി പിച്ചി ശിശിയരുകാട്ടുക്ക് കൊടുത്തെ, “വായ്‌ങ്കി തിന്നിൻ, ഇത് എൻ ഉടമ്പുതാൻ” ഒൺ ചൊല്ലിയെ. 27 പിന്നെ അവൻ വീഞ്ച് കോപ്പീ എടുത്ത് നണ്ണിയെ ചൊല്ലി വായാതി അവറാത്തുക്കു കൊടുത്ത്, “നിങ്കെ എല്ലാരും ഇത്തിൽ നുൺ കുടീൻ. 28 ഇത് കനേകംവേരാ പാപത്തിലെ വുടുതലുക്കുചൂട്ടി ചീന്ത്‌നെ എൻ ഇലത്തം താൻ; ഇം വീഞ്ച് തെയ്‌വമും മനിശനും മത്തുമൊള്ളെ ഉടമ്പടീക്കൊള്ളെ അടകാളം താൻ. 29 എൻ തകപ്പൻ രാച്ചത്തിൽ ഏൻ നിങ്കളും മത്തും പുതുവൻ വീഞ്ചെ കുടിയ്‌ക്കിനെ നാൾവരേക്ക് ഏൻ ഇം വീഞ്ചെ ഇനി കുടിയാത്ത് ഒൺ ഏൻ നിങ്കകാൽ ചൊന്നെ” ഒൺ ചൊല്ലിയെ. 30 പിന്നെ അവറെ ചോത്തിരമെ പാടിയോഞ്ച് ഒലിവ് മലേക്ക് പയണപ്പെട്ട് പോയെ. പത്തിരോശ് പുറിച്ച് ചൊല്ലുമൊൺ ഏശു മിന്നേക്കൂട്ടി ചൊന്നെ മരുക്കോശ് 14:27–31 ; ലൂക്കോശ് 22:31–34 ; ഓകന്നാൻ 13:36–38 31 പിന്നെ ഏശു അവറകാക്ക് ചൊല്ലിയത്, “‘ഏൻ ഇടയനെ കൊല്ലും; കൂട്ടത്തിലെ ആടുകാട് ചിന്നമാകും’ ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനവോലെ ഇം റാവേ നിങ്കെ എല്ലാരും എന്നെ വുട്ടു ഓടിമണ്ടും. 32 ഒണ്ണാ ഏൻ ഉശിരോറി വന്തോഞ്ച് നിങ്കാക്ക് മിന്നേ കെലീലേക്ക് മണ്ടും.” 33 അത്തുക്ക് പത്തിരോശ് ഏശുവുകാക്ക്, “ആരെല്ലാം നിന്നെ തള്ളി ചൊല്ലിയാലും ഏൻ ചൊല്ലാത്ത്” ഒൺ വതിലെ ചൊല്ലിയെ. 34 അത്തുക്ക് ഏശു പത്തിരോശുകാക്ക്, “ഉണ്ണേക്ക് റാവ് കോശി കൂവുളത്തുക്ക് മിന്നേ നീ എന്നെ മൂണ് വട്ടം പുറിച്ച് ചൊല്ലും ഒൺ ഏൻ ചത്തിയമാ നിൻകാൽ ചൊന്നെ” ഒൺ ചൊല്ലിയെ. 35 അത്തുക്ക് പത്തിരോശ്, “നിൻ കൂട്ടത്തിൽ ചാവേക്കായാലും ഏൻ നിന്നെ പുറിച്ച് ചൊല്ലാത്ത്” ഒൺ അവൻകാക്ക് ചൊല്ലിയെ. അകനയേ ശിശിയരുകാട് ഏത്തു ചൊല്ലിയെ. ഏശു കെത്ത്‌ശമേനാ തോട്ടത്തിൽ വായാതിനെ മരുക്കോശ് 14:32–42 ; ലൂക്കോശ് 22:39–46 36 പിന്നെ ഏശു ഉടയാ ശിശിയരും മത്തും കെത്ത്‌ശമേനാ എന്നെ തോട്ടത്തിൽ പോയെ. പിന്നെ ശിശിയരുകാക്ക്, “ഏൻ അങ്ക് പോയ് വായാതി തിരുമ്പി വരിനതുവരേക്ക് നിങ്കെ ഇങ്കിര്” ഒൺ അവൻ ചൊല്ലിയെ. 37 ഏശു ഉടയാ കൂട്ടത്തിൽ പത്തിരോശാം ശെവതി മക്കകാട് ഇരണ്ടാളാം കൂട്ടിയെടുത്ത് പോയെ. ഏശുവുക്ക് ചരിയാനെ കവലേം മനെ നോവും ആയേയെ. 38 “എൻ ഇതയം കലങ്കിനവോലെ ചരിയാനെ കവലേൽ നെരുങ്കിനെ; ഇങ്ക്‌താൻ എൻ കൂട്ടത്തിൽ ഉറങ്കാതെ അയന്തിരിൻ” ഒൺ ഏശു അവറകാൽ ചൊല്ലിയെ. 39 പിന്നെ അവൻ ഒരുത്തിനെ മില്ലോട്ടുക്ക് പോയ് കമുന്തു ബൂന്ത്, “എൻ തകപ്പനേ, ആയാ ഇം കറുമമെ എൻകാൽനുൺ മാത്തോണുമേ; ഒണ്ണിരുന്താലും എൻ ആശവോലെ നാത്തെ, നിൻ ആശവോലെ നടക്കട്ടെ” ഒൺ ചൊല്ലി വായാതിയെ. 40 പിന്നെ അവൻ തിരുമ്പി വന്തവോളെ അം മൂണ് ശിശിയരും ഉറങ്കിനതെ കണ്ടെ, അമ്പോളെ ഏശു പത്തിരോശുകാക്ക്, “നിങ്കാക്ക് എൻ കൂട്ടത്തിൽ ഒരു മണിക്കൂറുകൂടി അയന്തിരുപ്പേക്ക് കൂടാപ്പോയത് എന്ത്? 41 നിങ്കെ ചോതനേൽ അകപ്പട്ടോകാതിരുപ്പേക്ക് അയന്തിരുന്ത് വായാതിൻ; ആത്തുമാവ് ഒരുക്കമൊള്ളത് താൻ ഒണ്ണാ ഉടമ്പോ പിലം നാത്തത്” ഒൺ ചൊല്ലിയെ. 42 ഏശു പുറകോടും പോയാലെ, “എൻ തകപ്പനേ, ഇം കറുമത്തിലെ കോപ്പീ ഏൻ കയ്യേലാതെ അത് നീങ്കുവെ കൂടാത്തൊണ്ണാ, നിൻ പിരിയംവോലെ നടക്കട്ടെ” ഒൺ വായാതിയെ. 43 അവൻ പിന്നേം തിരുമ്പി വന്തവോളെ ചരിയാനെ ഉറക്കം വന്തതിനാലെ ശിശിയരുകാട് ഉറങ്കിനതെ കണ്ടെ. 44 ഏശു പിന്നേം അവറളെ വുട്ടുപോയ് മൂണാം വട്ടമും അം കാരിയമമേ ചൊല്ലി വായാതിയെ. 45 പിന്നെ ഏശു ശിശിയരുകാക്ക് തിരുമ്പി വന്ത് അവറകാക്ക്, “നിങ്കെ ഇപ്പണും ഉറങ്കി തപ്പാറിനതീ? നോക്കിൻ മനിശൻ മകൻ പാപികെ കയ്യിൽ കൊടുപ്പേക്ക് നേരമായേയെ, 46 എന്തിൻ, നങ്കെ പോളെ; ഇതി, എന്നെ കാട്ടി കൊടുക്കിനവൻ കിട്ടെ വന്തേയെ” ഒൺ ചൊല്ലിയെ. ഏശുവെ പുടിച്ച് കെട്ടിനെ മരുക്കോശ് 14:43–50 ; ലൂക്കോശ് 22:47–53 ; ഓകന്നാൻ 18:3–12 47 ഏശു കുരവുട്ട് നിക്കയേ പന്നണ്ട് ശിശിയരിൽ ഒരായാനെ ഊതാ എന്നെ ആളും അവൻ കൂട്ടത്തിൽ വലിയെ വലിയെ പൂയാരിയേരും ചാതീ ശനത്തിലെ മൂപ്പരുകാടും കടത്തിവുട്ടെ കനേകം ആളുകേം വാളും തടീം എടുത്ത് വന്തെ. 48 “ഏൻ ആരളെ നൊത്തിനതോ അവൻതാൻ അമ്പാൾ; അവനെ പുടിച്ചോകോണും” ഒൺ അവനെ കാട്ടി കൊടുക്കിനാ ഒരു അടകാളമെ അവറാത്തുക്ക് കൊടുത്തിരുന്തെ. 49 അവൻ പുടീയൊൺ ഏശുവുകാക്ക് വന്ത്, “റബീ, നിനക്ക് വണക്കം” ഒൺ ചൊല്ലി അവനെ നൊത്തിയെ. 50 ഏശു അവൻകാക്ക്, “ഇണങ്കാ, നീ എന്തുക്ക് വന്തെ?” ഒൺ കേട്ടെ. അന്നേരമേ അവറെ കിട്ടേക്ക് വന്ത് ഏശുവെ പുടിച്ചെ. 51 അന്നേരം ഏശുവിലെ കൂട്ടത്തിലൊണ്ടായെ ഒരാ ഉടയാ വാളെ ഊരിയെടുത്ത് വലിയെ വലിയെ പൂയാരി പണ്ണക്കാറൻ ചെവിയെ വെട്ടി എടുത്താച്ചെ. 52 ഏശു അവൻകാൽ, “നിൻ വാളെ ഉറേൽ ഇട്; വാളെ എടുക്കിനവനെല്ലാം വാളാലെ നാശമായ് മണ്ടും. 53 ഏൻ എൻ തകപ്പൻകാൽ ഉതവീക്ക് കേണു കേട്ടാ, അവൻ ആയിരമായിരം തൂതരുകാടെ എനക്കുചൂട്ടി കടത്തി വുടുക്കും ഒൺ നിങ്കാക്ക് തിക്കിലാത്തതീ? 54 അകനയായാ ഇകനയെല്ലാം നടക്കോണും ഒണ്ണൊള്ളെ തിരുവെളുത്തുകാട് എകനെ നടമാകും?” ഒൺ കേട്ടെ. 55 പിന്നെ ഏശു മാനടവൻകാക്ക്, “ഒരു കളവാണിയെ പുടിപ്പേക്ക് വരിനതുവോലയീ വാളും തടീമെടുത്ത് നിങ്കെ എന്നെ പുടിപ്പേക്ക് വരിനത്? ഒവ്വൊരുനാളും ഏൻ തെയ്‌വ ആലയത്തിലിരുന്ത് പടിയ്‌ക്കെ വച്ചവോളയെല്ലാം നിങ്കകാൽ ഇരുന്തതാനേ? അപ്പണും നിങ്കെ എന്നെ പുടിച്ചതില്ലെ. 56 ഒണ്ണാ പലകപ്പാട്ടുക്കാറാ തിരുവെളുത്തിൽ ചൊല്ലിയിരുക്കിനത് നടമാകിളത്തുക്കുതാൻ ഇതുകാടെല്ലാം നടന്തത്” ഒൺ ചൊല്ലിയെ. അന്നേരം ശിശിയരുകാട് എല്ലാരും ഏശുവെ വുട്ട് ഓടിമണ്ടിയേയെ. ഏശു ശന്നത്തിരീം കൂട്ടത്തുക്ക് മില്ലോട് 57 ഏശുവെ പുടിച്ചവേരാ അവനെ വലിയെ വലിയെ പൂയാരിയായെ കയ്യപ്പാവ്കാക്ക് കൊണ്ടേയെ. അങ്ക് മതപണ്ടിതരുകാടും മൂപ്പരുകാടും മൊത്തമാ കൂടി ഇരുക്കുമെ. 58 ഒണ്ണാ പത്തിരോശ് ഒരുത്തിനെ തുലേലായ് വലിയെ പൂയാരി കൂരെ മുത്തത്തുകാൽവരെ പുറകോടേ പോയ്, അവൻ അകത്തിലോറി അങ്ക് എന്താകുമൊൺ കാൺമ്പച്ചൂട്ടി കാവൽക്കാറാ കന്നേൽ ഇരുന്തെ. 59 വലിയെ വലിയെ പൂയാരിയേരും നായമിടിനെ വേരാ കൂട്ടമും മൊത്തമാ ഏശുവെ കൊൽകേക്ക് അവനുക്ക് എതിരിയാ കളവാനെ തെളിവെ കൊടുപ്പേക്ക് ആള്‌കാടെ തേടിയെ. 60 അവനുക്ക് എതിരാ കള്ളെ തെളിവെ കൊടുപ്പേക്ക് കനേമാളുകെ വന്തപ്പണും അതൊണ്ണും ഒരു തെളിവായ് ചേന്ത് വന്തതില്ലെ. ഒണ്ണാ കടശീക്ക് ഇരണ്ടാ മില്ലോട്ടുക്ക് വന്ത്, 61 “‘തെയ്‌വ ആലയമെ പൂച്ച് മൂണ് നാളേക്ക് പിന്നേം ചെയ്‌കേക്ക് എനക്ക് മുടിയും’ ഒൺ ചെൻ ചൊല്ലിയെ” ഒൺ അവറെ ചൊല്ലിയെ. 62 വലിയെ പൂയാരി എന്തി ഏശുവുകാക്ക്, “നിനക്ക് വതിലാ ചൊന്നെ ഇം കുത്തത്തുക്ക് എതിരാ തിരുപ്പി ചൊൽകേക്ക് ഒരു വതിലും നാത്തതീ?” ഒൺ കേട്ടെ. 63 ഒണ്ണാ ഏശു ഒണ്ണാം കുരവുടാതെ നുണ്ണെ. വലിയെ പൂയാരി പുറകോടും അവൻകാൽ, “ഏൻ നിൻകാൽ കോക്കിനെ, ഉശിരൊള്ളെ തെയ്‌വത്തിൽ ചത്തിയമെ അടിച്ച് ചൊൽ, നീ തെയ്‌വ മകനാനെ കിരിശ്‌ത്തുവീ?” ഒൺ കേട്ടെ. 64 ഏശു അവൻകാക്ക്, “ഏ, നീ ചൊന്നത് ചരിതാൻ; ഇനിയിരുന്ത് മനിശൻ മകൻ വൻ ചക്കിതി ഒള്ളവനുക്ക് വലത്തക്കോട് ഇരുക്കിനതാം വാനത്തിലെ മഞ്ചികാട്ടുക്ക് മീത്തോട് വരിനതാം നിങ്കെ കാണും ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ” ഒൺ ചൊല്ലിയെ. 65 അപ്പണേ വലിയെ പൂയാരി ഉടയാ തുണിയെ വലിച്ച് കിച്ച്, “ചെൻ തെയ്‌വ കുത്തമെ ചൊല്ലിയാച്ചെ; ഇനി ശാച്ചികളക്കൊണ്ട് നങ്കാക്ക് എന്തൻ തേവെ? നിങ്കളും ഇപ്പെ ചെൻ ചൊല്ലിയെ തെയ്‌വ കുത്തമെ കേട്ടേയതാനെ? 66 നിങ്കാക്ക് എകനെ ഇരുക്കിനെ?” ഒൺ കേട്ടെ. അത്തുക്ക് “അവൻ കുത്തക്കാറനും ചാവുക്ക് തകുന്താളും താൻ” ഒൺ അവറെ വതിലെ ചൊല്ലിയെ. 67 പിന്നെ അവറെ അവൻ മുകറുക്ക് തുപ്പുകേം അവനുക്ക് കയ്യെ മടക്കി കുത്തുകേം ചെയ്യെ; ചിലവേരാ അവൻ കന്നത്തുക്ക് അടിച്ച്, 68 “അള്ളേ, കിരിശ്‌ത്തുവേ, നിന്നെ അടിച്ചതാരൊൺ എങ്കകാക്ക് പലകേൽ പാടി ചൊൽ” ഒൺ ചൊല്ലിയെ. പത്തിരോശ് ഏശുവെ പുറിച്ച് ചൊന്നെ മരുക്കോശ് 14:66–72 ; ലൂക്കോശ് 22:56–62 ; ഓകന്നാൻ 18:15–18 , 25–27 69 പത്തിരോശ് മുത്തത്തിൽ ഇരുന്തവോളെ, വലിയെ പൂയാരി ഏവൽക്കാറത്തിയേരിൽ ഒരാ വന്ത്, “നീയും കെലീലക്കാറനാനെ ഏശുവ് കൂട്ടത്തിൽ ഒണ്ടായതാനെ?” ഒൺ കേട്ടെ. 70 ഒണ്ണാ അവൻ, “നീ ചൊന്നത് എനക്ക് തിരിത്തിരമാകാത്തെ” ഒൺ എല്ലാരും കോക്കെ പുറിച്ച് ചൊല്ലിയെ. 71 പിന്നെ അവൻ അവുടെ നുൺ പടിപ്പുരകാൽ ആയവോളെ വോറൊരു ഏവൽക്കാറത്തീം അവനെ കണ്ട്, “ചെൻ നശരായൻ ഏശുവിലെ കൂട്ടത്തിൽ ഒണ്ടായാതാൻ” ഒൺ അവുടെ ഒണ്ടായവേരാകാക്ക് ചൊല്ലിയെ. 72 “അം മനിശനെ എനക്ക് തിക്കിനാത്തെ ഒൺ ചത്തിയമെ അടിച്ച് നിങ്കകാക്ക് ചൊന്നെ” ഒൺ പത്തിരോശ് ഇരണ്ടാം വട്ടമും പുറിച്ച് ചൊല്ലിയെ. 73 തൊപ്പനേരമോഞ്ച് അവുടെ നുണ്ണവേരാ കിട്ടേക്ക് വന്ത് പത്തിരോശുകാൽ, “മെച്ചക്കമാ, നീയും അവറെ കൂട്ടത്തിലൊള്ളെ ഒരാതാൻ; നിൻ പേച്ച് വാത്തെ അതെ തെളിവാക്കിനെ” ഒൺ ചൊല്ലിയെ. 74 അന്നേരം പത്തിരോശ്, “ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ അം മനിശനെ എനക്ക് തിക്കിനാത്തെ. ഏൻ ചൊന്നത് നരിയൊണ്ണാ തെയ്‌വം എനക്ക് തണ്ടനേ തരട്ടെ” ഒൺ പൊറുപൊറുക്കേക്ക് തുടയ്‌ങ്കെ. അപ്പണേ ഒരു ചാവൽ കോശി കൂവിയെ. 75 “കോശി കൂവുനത്തുക്ക് മിന്നേ നീ മൂണ് വട്ടം എന്നെ പുറിച്ച് ചൊല്ലും” ഒൺ ഏശു തൻകാൽ ചൊല്ലിയെ വാക്കെ പത്തിരോശ് നിനച്ച് പുറത്തുക്ക് പോയ് ചരിയാനത്തിൽ കവലെ വന്ത് ഈങ്കീങ്കി കോന്തെ. |
@New Life Literature (NLL)