Biblia Todo Logo
Bìoball air-loidhne

- Sanasan -

മത്തായി 13 - പുതുവൻ ചേതി


വിതകാറൻ കതെ
മരുക്കോശ് 4:1–9 ; ലൂക്കോശ് 8:4–8

1 അണ്ണേക്കേ ഏശു കൂരേൽ നുൺ പുറപ്പെട്ട് കെലീലേലെ തേക്കമരികിൽ വന്തിരുന്തെ.

2 കനേം മാനടവൻകാട് അവൻകാൽ വന്തടയാങ്കാട്ടീലേം അവൻ വള്ളത്തിൽ ഓറിയിരുന്തെ; മാനടവൻകാട് ബൂറാ കരേകത്തിലും നുണ്ണെ.

3 അവൻ അവറകാൽ പലെ കാരിയങ്കാടാം കതേവോലതാൻ ചൊല്ലി കൊടുത്തത്; ഒരു കതെ ഇകനതാൻ,

4 ഒരുനാ ഒരു പണ്ണേലെ ഒരു വിതകാറൻ വിതയ്‌പ്പേക്ക് പുറപ്പട്ട് പോയെ. അവൻ വിതച്ചവോളെ ചിലതുകാട് വശിയരുകിൽ ബൂന്തെ; പയ്‌ക്കികാട് വന്ത് അതെ കൊത്തി തുണേയെ.

5 ചിലതുകാട് പാറേക്ക് മീത്തോളെ മണ്ണുക്ക് ബൂന്തെ; ആശമാ മൺ നാപ്പോയനാലെ അത് വെള്ളനമായേ മുളച്ച് വന്തു.

6 ഒണ്ണാ വിശിലടിച്ചവോളെ അത്തുക്ക് ആശമാ വേര് നാപ്പോയതുനാലെ വിശിൽ ചൂടടിച്ചതും അത് വേമായേ ഉലന്തേയെ.

7 വോറേ ചിലതുകാട് മുൾപാളീക്ക് ഇടേൽ ബൂന്തെ; മുൾ മുളച്ച് വളന്ത് അതെ നെശിയ്‌ക്കെ.

8 ഒണ്ണാ വോറേ ചിലെ മണികാട് നല്ലെ മണ്ണുക്ക് ബൂന്തെ; അത് വന്ത് നൂറും അറുവതും മുപ്പതുമായ് വെള്ളാമെ വിളഞ്ചെ.

9 ഏശു ഇകനെ ചൊല്ലി നുറുത്തിയെ, “കോപ്പേക്ക് മനമൊള്ളാ കോക്കട്ടെ.”


കതകാട്ടിലെ ഉന്നം
മരുക്കോശ് 4:10–12 ; ലൂക്കോശ് 8:9–10

10 പിന്നെ ശിശിയരുകാട് ഏശുവുകാക്ക് വന്ത് അവൻകാൽ, “നീ മാനടവൻകാൽ കുരവുടിനവോളെ കതേ പേരേത്തി ചൊന്നത് എന്ത്?” ഒൺ കേട്ടെ.

11 ഏശു അവറകാക്ക്, “തെയ്‌വ രാച്ചത്തിലെ മറുമമെ തിക്കിലൊണ്ടാളത്തുക്കൊള്ളെ അവശിരം നിങ്കാക്ക് കിടച്ച് ഇരുക്കിനെ; ഒണ്ണാ അവറാത്തുക്ക് അത് കിടച്ച് ഇരുക്കിനതില്ലെ.

12 ഒള്ളാക്കു കനേകം കൊടുക്കും അകനെ അവനുക്ക് കനേമാ ഒണ്ടാകും; നാത്താകാലോ അവനുക്കൊള്ളതകൂടി എടുത്താകും.

13 അതുനാലെ അവറെ കണ്ടപ്പണും കാണാതേം കേട്ടപ്പണും കോളാതേം തിക്കിനാതേം ഇരുക്കിനനാലതാൻ ഏൻ കതയവോലെ അവറകാക്ക് കുരവുടിനെ.”

14-15 നിങ്കെ ചെവിയാരെ കോക്കും വെളിവാകാത്ത്; കണ്ണാരെ കാണും പാരുവെ കിടയാത്ത്; ഇം മാനടവൻകാട് ഇതയം അടഞ്ചിരുക്കിനെ; അവറെ ചെവീൽ കുഞ്ചതാ കോക്കിനെ; കണ്ണെ അടച്ചിരുക്കിനെ; അവറെ കൺതോണാതേം ചെവി കോളാതേം ഇതയത്തിൽ തിക്കിനാതേം തിരുമ്പാതേം ഏൻ അവറാത്തുക്ക് ചുകമെ കൊടാതേം ഇരുക്കിളത്തുക്കുതാൻ ഒൺ പലകപ്പാട്ടുക്കാറൻ എശ്ശയ്യാവ് ചൊല്ലിയെ പലകപ്പാട്ട് അവറളിൽ നടമായെ.

16 ഒണ്ണാ നിങ്കെ കൺ കാണനാലേം നിങ്കെ ചെവി കോക്കിനനാലേം നിങ്കെ ഓകമൊള്ളവേരാ.

17 അനേകം പലകപ്പാട്ടുക്കാറാളും നീതിമാൻമാരുകാടും നിങ്കെ കാണതെ കാൺമ്പേക്ക് ആശിച്ചപ്പണും അവറെ കണ്ടതില്ലെ. നിങ്കെ കോക്കിനതെ കോപ്പേക്ക് ആശിച്ചപ്പണും കേട്ടതില്ലെ ഒൺ ഏൻ നിങ്കകാൽ ചത്തിയമായ് ചൊന്നെ.


വിതകാറൻ കതെ ഏശു വെളിപ്പടുത്തി കൊടുക്കിനെ
മരുക്കോശ് 4:13–20 ; ലൂക്കോശ് 8:11–15

18 വിതകാറൻ കതേലെ പൊരുള് എന്തൊൺ കേട്ടോനിൻ.

19 തെയ്‌വരാച്ചമെ ചൊല്ലിയൊള്ളെ ചേതിയെ കേട്ടാലെ ഓശനേൽ വയ്യാത്തവേരാ വശിയരുകിൽ ബൂന്തെ വിത്തുവോലതാൻ; കുറുപ്പുനാത്താ വന്ത് അവറെ ഇതയത്തിൽ വിതച്ചതുകാടെ എടുത്തു മണ്ണെ.

20 കേട്ടത്തിലെ പിരിയമാ ചേതിയെ ഏത്തെടുക്കിനവേരാളതാൻ പാറേക്ക് മീത്തോളെ മണ്ണിൽ വിതച്ചെ വിത്തുവോലെ ഒണ്ണത്.

21 ഒണ്ണാ ആശമാ വേര് നാതിരുക്കിനനാലെ അവറാത്തുക്ക് ബൊകുനാ നിലെ നിൽപ്പേക്ക് മുടീനതില്ലെ. കേട്ടെ വശനം നാലെ നെരുക്കമോ തണ്ടനയോ അടഞ്ചാ അവറെ വേമായേ അകന്തോനെ.

22 മുൾപാളീക്കിടേൽ ബൂന്തെ വിത്തുവോലതാൻ തെയ്‌വ വശനമെ കേട്ടാലെ ഇം ഉലകത്തിലെ ചിന്തനേലും ചൊത്ത് ചുമുത്തിരത്തുകാക്കൊള്ളെ പിരിയമുംനാലെ അം വശനമെ നെശിക്കിനവേരാ. അവറാത്തുക്ക് വെള്ളാമെ വിളേനവോലെ കനിയെ തരുവെ കൂടാത്ത്.

23 വശനമെ കേട്ട് ഓശനേൽ വയ്‌ക്കിനവേരാ മണ്ണിൽ ബൂന്തെ വിത്തുകാടുവോലതാൻ; അവറെ നല്ലെ കനിയെ തരും അത് നൂറും അറുവതും മുപ്പതും ഒണ്ണെ നിലമേലിരുക്കും.


കളേലെ കതെ

24 ഏശു അവറകാക്ക് വോറൊരു കതേ പേരേത്തി ചൊല്ലിയത്: “തെയ്‌വ രാച്ചം എന്നത് ഇകനതാൻ, ഒരു മനിശൻ ഉടയാ കണ്ടയുശത്തിൽ നല്ലെ വിത്തെ വിതച്ചെ.

25 ഒരുനാ റാവ് എല്ലാരും ഉറയ്‌ങ്കത്തന്നിക്കാട് അവൻ എതിരാളി വന്ത് അം കോതമ്മെ കണ്ടത്തിൽ കളെ വിതച്ചിട്ടാലെ പോയെ.

26 അം വിത്ത് മുളച്ച് നാറു വളന്ത് കതിരായവോളെ കളയാം കണ്ടെ.

27 അന്നേരം കണ്ടയുശത്തിലെ ഉടേമൻ വേലക്കാറാ അവൻകാക്ക് പോയ്, ‘എശമാനനേ, നീ കണ്ടയുശത്തിൽ നല്ലെ വിത്തതാനേ വിതച്ചത്? പിന്നെ കളെ ഏടനുൺ വന്തെ?’ ഒൺ കേട്ടെ.

28 ‘ഇത് ചിലെ എതിരാളികെ ചെയ്യതാൻ’ ഒൺ അവൻ അവറകാക്ക് വതിലെ ചൊല്ലിയെ. അമ്പോളെ വേലക്കാറാ, ‘എങ്കെ പോയ് അതെ പുടിയ്‌ങ്ക് ഒറീളതീ?’ ഒൺ അവൻകാൽ കേട്ടെ.

29 അത്തുക്ക് അവൻ, ‘വേണാ, ഒരുവോളെ നിങ്കെ കളെ പുടുങ്കിനവോളെ കോതമ്മേം പുടിയ്‌ങ്കി പോമണ്ടും.

30 കതിരെ അറുക്കിനെ വരേക്ക് കോതമ്മേം കളേം മൊത്തമാ വളറട്ടെ; അറുക്കിനെ കാലത്തിൽ കതിരെ അറുക്കിനവേരാകാൽ മിന്നേ കളെ പുടിയ്‌ങ്കി ചുട്ടൊറീളത്തുക്ക് കെട്ടുകെട്ടാ കെട്ടുകേക്കും കോതമ്മെ എൻ ചാവാടീൽ കൂട്ടി വയ്‌പ്പേക്കും കൽപ്പനേ ഇടുവിളെ’” ഒൺ ചൊല്ലിയെ.


കടുകുമണി കതെ
മരുക്കോശ് 4:30–32 ; ലൂക്കോശ് 13:18–19

31 ഏശു അവറകാൽ വോറൊരു കതേ ചൊല്ലി കൊടുത്തത് എന്തൊണ്ണാ: “മേലോകം ഇതുവോലതാൻ; ഒരു മനിശൻ കടുകു മണിയെ എടുത്ത് ഉടയാ കണ്ടയുശത്തിൽ വിതച്ചെ.

32 അത് എല്ലാ വിത്തിൽ വച്ചും ചുറിയതൊണ്ണാലും വളന്ത് പാളികാട്ടിൽ ചരിയാനതായ്, വാനത്തിലെ പയ്‌ക്കികാട്ടുക്ക് അത്തിലെ കൊമ്പിൽ കൂടെ ഒണ്ടായ്‌ക്കി ഇരുക്കിളെ നിലമേൽ മരമുമാനെ.”


പുളിമാവിലെ കതെ
ലൂക്കോശ് 13:20–21

33 ഏശു വോറൊരു കതയാം അവറാത്തുക്കു ചൊല്ലിയെ: “മേലോകം പുളിച്ചെ മാവുവോലതാൻ; അത് ഒരു പെൺ പുള്ളെ എടുത്ത് മൂണ് പടി മാവിൽ ചേത്ത് കലയ്‌ക്കി, ഒത്തേ പുളിച്ച് വരിനതുവരെ എടുത്ത് അടച്ചു വച്ചെ.”


ഏശു കതെ പേരേത്തി ചൊന്നത് എന്തുക്ക്?
മരുക്കോശ് 4:33–34

34 ഏശു മാനടവൻകാട്ടുക്ക് ഇം കാരിയങ്കാടയെല്ലാം ചൊല്ലിയത് കതകാടെ പേരേത്തിതാൻ; കതയവോലെ അല്ലാതെ ഒണ്ണാം അവൻ അവറകാൽ ചൊല്ലിയതില്ലെ.

35 ഏൻ കതയവോലെ നിങ്കകാൽ കുരവുടും; ഉലകമെ പടയ്‌ക്കിനത്തുക്കും മിന്നേയിരുന്തൊള്ളെ മറുമമെ ഏൻ നിങ്കാക്ക് വെളിപ്പടുത്തി തരും ഒണ്ണൊള്ളെ പലകപ്പാട്ടുക്കാറൻ ചൊല്ലിയെ വാത്തെ നടമാകേക്ക് ഇകനെ ഇടയായെ.


ഏശു കളേലെ കതെ വെളിപ്പടുത്തിനെ

36 ഏശു മാനടവൻകാടെ കടത്തി വുട്ടോൺ കൂരേൽ വന്തവോളെ, ഉടയാ ശിശിയരുകാട് അവൻകാക്ക് പോയ്, “കണ്ടയുശത്തിലെ കളേലെ കതേ വെളിവായ്‌ക്കി തരാമീ” ഒൺ കേട്ടെ.

37 അത്തുക്ക് ഏശു അവറകാക്ക്, “നല്ലെ വിത്തെ വിതച്ചെ മനിശൻ എന്നത് മനിശൻ മകൻതാൻ.

38 കണ്ടയുശം എന്നത് ഉലകമും നല്ലെ വിത്ത് എന്നത് തെയ്‌വ രാച്ചത്തിലെ മക്കകാടും കളെ എന്നത് കുറുപ്പുനാത്തവനുക്ക് ഒള്ളതും താൻ.

39 കളെ വിതച്ചെ എതിരാളി എന്നത് പിശാശും അറുപ്പു കാലമെന്നത് ഇവ്വുലകത്തിലെ കടശി കാലമും കോതമ്മെ അറുക്കിനവേരായെന്നത് തെയ്‌വ തൂതരുകാടും താൻ.

40 കളെ വാരി കൂട്ടിയിട്ട് ചുടിനവോലെ കടശികാലത്തിൽ നടമാകും.

41 അണ്ണേക്ക് മനിശൻ മകൻ ഉടയാ തൂതരുകാടെ കടത്തിവുട്ട് ആളുകളെ പാപമെ ചെയ്യെ വച്ചവേരാളാം കെട്ടെ കാരിയമെ ചെയ്യവേരാളാം ഉടയാ രാച്ചത്തിൽ നുണ്ണും കൂട്ടി ചേത്ത്,

42 കോത്തേം കുലവേം പല്ലുകടീം ഒള്ളെ തീച്ചൂളേൽ ഇട്ടാകും.

43 അണ്ണേക്ക് നീതിമാൻമാരുകാട് തങ്കെ തകപ്പൻ രാച്ചത്തിൽ പെയ്‌തുവോലെ പളപളക്കും. കോപ്പേക്ക് മനമൊള്ളാ കോക്കട്ടെ.”


മറഞ്ച് കിടക്കിനെ നിതി

44 മേലോകം ഇകനതാൻ. ഒരു മനിശൻ ഒരു കണ്ടയുശത്തിൽ ഒരു നിതിയെ കണ്ടെ; അവൻ അതെ പുറകോടേം മറച്ച് വച്ചാപ്പിലെ പിരിയമാ പോയ് തനക്ക് ഒള്ളതയെല്ലാം വിത്ത് അം കണ്ടയുശമെ വിലേക്ക് വായ്‌ങ്കെ.


മാണിക്കെ കൽ കതെ

45 അതോഞ്ചി തെയ്‌വ രാച്ചം എന്നത് ഇകനതാൻ. ഒരു മനിശൻ നല്ലെ മാണിക്കെ കല്ലെ തേടി നടക്കിനെ.

46 ചരിയാനെ വിലെ ഒള്ളെ ഒണ്ണെ കണ്ടു പുടിയ്‌ക്കിനവോളെ അവൻ പോയി തനക്ക് ഒള്ളതുകാടയെല്ലാം വിത്ത് അതെ വാങ്കിനെ.


വലേലെ കതെ

47 അതോഞ്ചി തെയ്‌വ രാച്ചം എന്നത് ഇകനതാൻ. മീനെ പുടിയ്‌ക്കിനെ ചിലവേരാ ഉടവുറെ വലകാടെ കടലുക്ക് ഇടുകേം അത് തരത്തുക്ക് തരമാനെ എല്ലാ മീൻകാടാം പുടിയ്‌ക്കുകേം ചെയ്യിനെ.

48 അം വലെ നുറേനവോളെ അവറെ അതെ കരേകത്തുക്ക് വലിച്ചേത്തിയാലെ, ഇരുന്ത് നല്ലെ മീൻകാടെ ഉടവുറെ വട്ടികാട്ടിൽ നുറയ്‌ക്കുകേം കുണം നാത്തതയെല്ലാം എടുത്തൊറീകേം ചെയ്യിനെ.

49 അകനയേതാൻ ഇം ഉലകത്തിലെ കടശി കാലത്തിലും നടമാകും; തൂതരുകാട് പുറപ്പെട്ട് പോയ് നീതിമാൻമാര് ഇടേൽ നുണ്ണും നീതി കെട്ടവേരാളെ പുറിച്ചെടുത്ത്,

50 കോത്തേം കുലവേം പല്ലുകടീം ഒള്ളെ തീച്ചൂളേക്ക് ഒറിഞ്ചാകും.


പശേതും പുതുവനുമാനെ പടിയ്‌ക്കെ വയ്‌ക്കലുകാട്

51 “ഇതെല്ലാം വുളങ്കിനതീ” ഒൺ ഏശു അവറകാൽ കേട്ടെ. അത്തുക്ക് “ഏ” ഒൺ അവറെ വതിലെ ചൊല്ലിയെ.

52 അത്തുക്ക് അവൻ, “അതുനാലെ മേലോകത്തുക്ക് ശിശിയനാനെ ഏളെ നീമപണ്ടിതനും ഉടയാ ചമ്പാത്തത്തിൽ നുൺ പുതുവനാം പശേതാം പുറത്തുക്ക് എടുക്കിനെ കൂരക്കാറൻവോലെ താൻ” ഒൺ ചൊല്ലിയെ.


ഏശുവെ നശരത്തിൽ ഒറിഞ്ച് പോടിനെ
മരുക്കോശ് 6:1–6 ; ലൂക്കോശ് 4:16–30

53 ഏശു ഇം കതകാടെ പേരേത്തി ഒവ്വൊരു കാരിയമാം ചൊല്ലിയോഞ്ച് ഉടയാ ചൊന്തെ പട്ടണത്തുക്ക് വന്ത്,

54 അങ്ക് എകൂതാ പള്ളികാട്ടിൽ ഉവതേശമാം കൊടുത്തെ. ഇം ഉവതേശമെ കേട്ടവേരായെല്ലാം അരണ്ട്, “ചെന്നുക്ക് ഇം അറിവും അരിശുകമെ ചെയ്‌വേക്കൊള്ളെ തകിതീം ഏടനുൺ കിടച്ചെ?

55 ചെൻ അം ആശാരി മകൻ താനേ? ചെൻ തള്ളെ മറിയാ ഒണ്ണാതാനേ? ചെൻ തമ്പിയേര് ആക്കോവ്, ഓശേ, ശീമോൻ, ഊതാശ് ഒണ്ണവേരാതാനേ?

56 ചെൻ പെയ്‌ങ്കാമാരും നങ്കെ കൂട്ടത്തിൽ ഇരുക്കിനതാനേ? ചെന്നുക്ക് ഇതുകാടെല്ലാം ഏടനുൺ കിടച്ചെ?” ഒൺ ചൊല്ലി

57 അവറെ അവനെ ഒറിഞ്ച് പോട്ടെ. ഏശു അവറകാക്ക്, “ഒരു പലകപ്പാട്ടുക്കാറനുക്ക് ഉടയാ ചൊന്തെ ഊരിലും കൂരേലും ബൊകുമാനം കിടയാത്ത്” ഒൺ ചൊല്ലിയെ.

58 അവറാത്തുക്ക് നമ്പിക്കനാതെ ഇരുന്തനാലെ അവൻ അങ്ക് കനേകം അരിശുകങ്കാടെ ഒണ്ണും ചെയ്യതില്ലെ.

@New Life Literature (NLL)

Lean sinn:



Sanasan