ലൂക്കോശ് 4 - പുതുവൻ ചേതിഏശുവുക്ക് ഒണ്ടായെ ചോതനെ മത്തായി 4:1–11 ; മരുക്കോശ് 1:12–13 1 ഏശു തെയ്‌വ ആത്തുമാവ് നുറഞ്ചവനായ് ഓർത്താൻ ആത്തോരമെ വുട്ട് തിരുമ്പി വന്തെ; പരിശുത്തെ ആത്തുമാവ് അവനെ മണൽ പെത്താരത്തുക്ക് കൂട്ടി കൊണ്ടേയെ. 2 അങ്ക് നാപ്പതുനാ ഉരുമൻ അവനെ ചോതനെ ചെയ്യെ; അം നാളുകേൽ ഏശു ഒണ്ണാം തുണ്ണതില്ലെ; അതോഞ്ച് അവനുക്ക് പഞ്ചം പുടിച്ചെ. 3 അമ്പോളെ ഉരുമൻ ഏശുവുകാക്ക്, “നീ തെയ്‌വ മകൻ ഒണ്ണാ, ഇം കൽകാൽ അപ്പമാകേക്ക് ചൊൽ” ഒൺ ചൊല്ലിയെ. 4 ഏശു പിശാശുകാക്ക്, “മനിശൻ അപ്പമെ തുൺ മട്ടും നാത്തെ പിശയ്‌ക്കിനത് ഒൺ എളുതിയിരുക്കിനെ” ഒൺ ചൊല്ലിയെ. 5 പിന്നെ ഉരുമൻ അവനെ ഒരു വൻ മലേക്ക് കൂട്ടി കൊണ്ടേയാലെ തൊപ്പനേക്ക് ഉലകത്തിലെ എല്ലാ രാച്ചമാം കാട്ടി കൊടുത്തെ. 6 പിന്നെ ഉരുമൻ ഏശുവുകാക്ക്, “ഇം കാണതാം അതുകാടെ അതികാരമെ നടത്തുകേക്കൊള്ളെ പട്ടമാം അത്തിലെ മകത്തമാം ഏൻ നിനക്ക് തരുവിളെ; ഇതെല്ലാം എൻകാൽതാൻ ഇരുക്കിനത് എനക്ക് പിരിയമൊള്ളാക്ക് ഏൻ അതെ കൊടുക്കിനെ. 7 നീ എന്നെ കുമിടെ വായ്‌ങ്കതൊണ്ണാ അത് ഒത്തേ നിൻകാൽ ഇരുക്കും” ഒൺ ചൊല്ലിയെ. 8 അത്തുക്ക് ഏശു വതിലെ ചൊല്ലിയത്, “‘നിൻ തെയ്‌വമാനെ കരുത്താവെ കുമിടെ വായ്‌ങ്കി അവൻ പിരിയമെ മട്ടുംതാൻ ചെയ്യുകേം ചെയ്യോണും’ ഒൺ എളുതിയിരുക്കിനതാനെ?” 9 പിന്നെ ഉരുമൻ അവനെ എരുശലേമുക്ക് കൂട്ടി കൊണ്ടോയെ. തെയ്‌വ ആലയത്തിലെ ഉച്ചീലേ കൊണ്ടേയ് നുറുത്തി, “നീ തെയ്‌വ മകനൊണ്ണാ അടീക്ക് തത്ത്. 10 ‘നിന്നെ പാതുകാക്കേക്കുചൂട്ടി തെയ്‌വം ഉടയാ തൂതരുകാട്ടുകാൽ ചൊല്ലും ഒണ്ണും 11 നിൻ കാൽ കല്ലിൽ അടിച്ചോകാതിരുക്കുവെ അവറെ നിന്നെ കയ്‌കാട്ടിൽ താങ്കും’ ഒണ്ണും എളുതിയിരുക്കിനതാനെ?” ഒൺ ഉരുമൻ കേട്ടെ. 12 അത്തുക്ക്, “നിൻ തെയ്‌വമാനെ കരുത്താവെ ചോതനെ ചെയ്‌വാനില്ലെ ഒണ്ണും എളുതിയിരുക്കിനതാനെ?” ഒൺ ഏശു വതിലെ ചൊല്ലിയെ. 13 ഇകനെ ഉരുമൻ അവനെ ചോതനെ ചെയ്യോഞ്ച് കൊഞ്ചനാത്തേക്ക് അവനെ വുട്ടുപോയെ. കെലീലേൽ ഏശു ഉടയാ വേലെ തുടങ്കിനെ മത്തായി 4:12–17 ; മരുക്കോശ് 1:14–15 14 പിന്നെ ഏശു തെയ്‌വ ആത്തുമാവിലെ ചക്കിതിയോടെ കെലീലേക്ക് തിരുമ്പി പോയെ; അവനെ ചൊല്ലിയൊള്ളെ ചേതി ചുത്തുകോടും ഒള്ളെ കൂറാ ഒത്തേ പരക്കുകേം ചെയ്യെ. 15 പിന്നെ ഏശു എകൂതാ പള്ളീൽ പോയി മാനടവനെ പടിയ്‌ക്കെ വച്ചെ; അതെ കേട്ടവേരാ മുച്ചൂടും അവനെ ചരിയാനത്തിൽ പെരുമപ്പടുത്തിയെ. ഏശുവെ നശരത്തിൽ നുൺ പുറത്താക്കിനെ മത്തായി 13:53–58 ; മരുക്കോശ് 6:1–6 16 ഒരുനാ ഏശു ഉടയാ പുറന്തു വളന്തെ നശരത്തുക്ക് വന്തെ. എപ്പണുമ്പോലെ ശബത്ത് നാ എകൂതാ പള്ളീൽ പോയി തെയ്‌വ വശനമെ വാശിക്കേക്ക് എന്തി നുണ്ണെ. 17 പലകപ്പാട്ടുക്കാറൻ എശ്ശയ്യാവ് എളുതിയെ ചുരുളെ അവനുക്ക് വാശിക്കേക്ക് കൊടുത്തെ; അവൻ അതെ മുളുത്ത്, 18 “അപ്പുറാണികകാൽ നല്ലെ ചേതിയെ ചൊൽവെ കരുത്താവു എന്നെ പുറിച്ചെടുത്തനാലെ തെയ്‌വ ആത്തുമാവ് എന്നേത്തിൽ ഒണ്ട്; തടവിലായവേരാക്ക് വുടുതലെ കൊടുക്കും ഒൺ വുളിച്ച് ചൊൽകേക്കും കുരുടരുക്ക് പാരുവെ കൊടുക്കിളത്തുക്കും തണ്ടനെ ഏൽക്കിനവനുക്ക് വുടുതലെ കൊടുപ്പേക്കും 19 കരുത്താവ് ഉടയാ ചനമെ രച്ചിക്കിനെ നേരം വന്തിരുക്കിനെ ഒൺ അറിവെ കൊടുക്കിളത്തുക്കും എന്നെ കടത്തിവുട്ടിരുക്കിനെ” ഒൺ എളുതിയിരുക്കിനെ പണ്ണയെ കണ്ടെ. 20 അതോഞ്ച് ചുരുളെ തിരച്ച് പള്ളീലെ ഏവൽക്കാറൻകാൽ കൊടുത്താലെ ഇരുന്തെ; തെയ്‌വ ആലയത്തിലിരുന്തെ എല്ലാരും അവനെ കുറിപ്പാ നോയ്‌ക്കി ഇരുന്തെ. 21 പിന്നെ അവറകാൽ, “നിങ്കെ കേട്ടെ ഇം വശനം ഉണ്ണേക്ക് അത്തിലെ നിലമേൽ നടന്തിരുക്കിനെ” ഒൺ ഏശു ചൊല്‍വേക്ക് തലവച്ചെ. 22 അവൻ വായിൽ നുൺ പുറപ്പട്ടെ അരുമയാനെ പേച്ചെ കേട്ടവേരായെല്ലാം ഒത്തേ അരിശുകമായിരുന്ത് അവനെ പെരുമപ്പടുത്തി “ചെൻ അം ഓശേപ്പ് മകൻ താനേ?” ഒൺ കേട്ടെ. 23 അത്തുക്ക് ഏശു, “‘വയ്‌ത്തിയാ, മുതെ നീ നിന്നമേ ചുകമാക്ക്’ ഒണ്ണെ വലിയോര് ചൊല്ലുവോലെ നീ കവർന്നകൂമിൽ ചെയ്യെ എങ്കെ കേട്ടെ കാരിയങ്കാടെ നീ പുറന്തു വളന്തെ ഇന്നാട്ടിലും ചെയ്യൊൺ നിങ്കെ എൻകാൽ കണ്ടിപ്പാ ചൊല്ലും എനക്ക് തിക്കിനൊള്ളെ” ഒൺ അവറാത്തുകാക്ക് ചൊല്ലിയെ. 24 “ഒരു പലകപ്പാട്ടുക്കാറനാം ഉടവൻ ചൊന്തെ തേശത്തിൽ ആരും ഏത്തെടാത്ത് ഒൺ ഏൻ ചത്തിയമാ ചൊന്നെ” ഒണ്ണും അവറകാക്ക് അവൻ ചൊല്ലിയെ. 25 “ഏൻ നിച്ചമാ നിങ്കകാക്ക് ചൊന്നെ പലകപ്പാട്ടുക്കാറനാനെ ഏലിയാവ് പിശച്ചിരുന്തവോളെ മൂണ്ട്‌രെ വരിയം വാനം അടഞ്ചി അം രാച്ചമൊത്തേ ചരിയാനെ പഞ്ചെ പട്ടിണി ഒണ്ടായവോളെ ഇശ്‌രവേലിൽ കനേകം തൂക്കാലിച്ചികെ ഇരുന്തെ. 26 ഒണ്ണാ ശീതോൻ തേശത്തിലൊള്ളെ ശാരേപാത്ത് പട്ടണത്തിലെ തൂക്കാലിച്ചീകാക്കല്ലാതെ ഇശ്‌രവേലിലെ വോറേ ആരുകാക്കും തെയ്‌വം ഏലിയാവെ കടത്തി വുട്ടതില്ലെ. 27 മട്ടുമില്ലെ പലകപ്പാട്ടുക്കാറൻ എലീശാ പിശച്ചിരുന്തെ കാലത്തിൽ കട്ടച്ചീക്ക് നോയ് പുടിച്ചെ കനേമാളുകെ ഇശ്‌രവേലിൽ ഇരുന്തെ. ഒണ്ണാ ശിറിയാ രാച്ചക്കാറനാനെ നയമാൻ ഒണ്ണാക്കല്ലാതെ വോറേ ആരുക്കും ചുകം കിടച്ചതില്ലെ” ഒൺ ചൊല്ലിയെ. 28 ഇതെ കേട്ടവോളെ തെയ്‌വ ആലയത്തിൽ ഇരുന്തവേരാക്ക് ഒത്തേ കിരുക്കുറയ്ങ്കി, 29 എന്തി പുടിച്ചുവലിച്ച് ഏശുവെ അവറെ പട്ടണത്തിൽ നുൺ വെളീലായ്‌ക്കി, പട്ടണമെ വേലെ ചെയ് ഇരുന്തെ മലേക്ക് മീത്തോട് കൊണ്ടോയ് കീമാന്തലയാ അടീക്ക് ഒറീകേക്ക് പാടുവെട്ടെ. 30 ഒണ്ണാ അവൻ അവറാത്തുക്ക് നടുവയെ നടന്ത് പോയെ. ഏശു മുനിയെ പുറത്താക്കിനെ മരുക്കോശ് 1:21–28 31 പിന്നെ ഏശു കെലീലേലെ പട്ടണമാനെ കവർന്നകൂമുക്ക് പോയ് ശബത്തുനാ മാനടവൻകാട്ടുക്ക് തെയ്‌വ വശനത്തിൽ നുൺ നല്ലെ പുത്തിയെ ചൊല്ലി കൊടുത്തെ. 32 അതികാരമായ് വശനമെ ചൊല്ലിയതുനാലെ അവൻ പടിയ്‌ക്കെ വച്ചതെ കേട്ട് അവറെ അരിശുകപ്പട്ടെ. 33 അണ്ണേക്ക് എകൂതാ പള്ളീൽ മുനി പുടിച്ചെ ഒരാ ഇരുന്തെ. അവൻ വലിയതാ കതറി വുളിച്ച്, 34 “നശരായനാനെ ഏശുവേ, എങ്കാക്കും നിനക്കും മത്തും എന്ത്? എങ്കളെ നാശമെ ചെയ്‌വെ വന്തതീ? നീ ആരൊണ്ണും തെയ്‌വത്തുകാൽ നുൺ വന്തെ ചുത്തമാനവനൊണ്ണും എനക്ക് തിക്കിനൊള്ളെ” ഒണ്ണെ. 35 അത്തുക്ക് ഏശു, “ബുറീനെ ഇര്; അവനെ വുട്ടുപോ” ഒൺ തിട്ടമിട്ടവോളെ മുനി അവനെ മാനടവൻകാട്ടുക്ക് നടുവെ തള്ളി ഇട്ട് അമ്പാളുക്ക് നാശമൊണ്ണും ചെയ്യാതെ അവനെ വുട്ടുപോയെ. 36 ഇതെ കണ്ട് അങ്ക് ഇരുന്തവേരാ ഒത്തേ അരണ്ടോൺ, “അമ്മച്ചേ, ഇതെന്തൻ വാക്കുകാട്? മുനികാട്ടുകാൽ അതികാരമായും ചക്കിതിയോടേം കൽപ്പിക്കുകേം അതുകാട് പുറത്തുക്ക് വരുകേം ചെയ്യിനെ” ഒൺ തങ്കവാട്ടിൽ ചൊല്ലിയെ. 37 അതുനാലെ അവനെ ചൊല്ലിയൊള്ളെ ചേതി കെലീലേക്ക് ചുത്തുകോടുമൊള്ളെ കൂറാ ഒത്തെ പരന്തെ. ഏശു കനേമാളുകേക്ക് ചുകമെ കൊടുക്കിനെ മത്തായി 8:14–17 ; മരുക്കോശ് 1:29–34 38 ഏശു എകൂതാ പള്ളീൽ നുൺ ഉറങ്കി ശീമോൻ കൂരേക്ക് വന്തെ. അങ്ക് ശീമോൻ തമാമി നോവ് പുടിച്ച് കിടക്കുമെ. അപ്പിണുക്ക് ചുകമെ കൊടുക്കോണും ഒൺ അവേക്കുചൂട്ടി അവറെ ഏശുവുകാക്ക് കെഞ്ചിയെ. 39 ഏശു അവേകാക്ക് പോയി നോവുകാൽ അവളെ വുട്ട് മണ്ട് ഒൺ തിട്ടമിട്ടെ; അപ്പണേ അം നോവ് അവളെ വുട്ടുപോയെ; അന്നേരമേ അവെ എന്തി അവറാത്തുക്കു പമ്പുലമെ ചെയ്യെ. 40 അന്തിയോട് പെയ്‌ത് പോയോഞ്ച് പലപലെ നോയ് നൊടികാറാളെ അവൻകാക്ക് കുടത്തെ; അവൻ ഒവ്വൊരുത്തനേത്തിലും കയ്യെ വച്ച് ചുകമെ കൊടുത്തെ. 41 “നീ തെയ്‌വ മകനാനെ കിരിശ്ത്തു” ഒൺ ചൊല്ലികിടന്ത് മുനി പുടിച്ചവേരാളേത്തിൽ നുൺ മുനികാട് കതറി കൂവി വുട്ടുപോയെ. അവൻ തെയ്‌വത്തിലെ കിരിശ്ത്തു താൻ ഒൺ മുനികാട്ടുക്ക് തിക്കിനൊള്ളനാലെ കുരവുടുവകൂടി വുടാതെ അവറളെ മുടുക്കി വുട്ടെ. ഏശു എകൂതര് പള്ളീൽ വുളിച്ച് ചൊന്നെ മരുക്കോശ് 1:35–39 42 പിത്തുനാ കരിമ്പിലച്ചേക്ക് ഏശു എന്തി ആരും നാത്താനുക്ക് പോയെ. മാനടവൻ അവനെ തേടി അവൻ ഇരുന്താനുക്ക് വന്താലെ, “എങ്കളെ വുട്ട് ഏടേക്കും മണ്ടാതെ” ഒൺ കെഞ്ചി ചൊല്ലിയെ. 43 ഒണ്ണാ അവൻ അവറാത്തുകാൽ, “ഏൻ വോറേ പട്ടണങ്കാട്ടിലും പോയി തെയ്‌വ രാച്ചത്തിലെ നല്ലെ ചേതിയെചൊല്ലി വുളിച്ച് ചൊൽവിളതുതാൻ; അത്തുക്ക് താൻ എന്നെ കടത്തി വുട്ടിരുക്കിനത്” ഒൺ ചൊല്ലിയെ. 44 അകനെ അവൻ എകൂതിയാവിലെ എകൂതാ പള്ളീൽ എല്ലാം പോയി തെയ്‌വ കാരിയമെ വുളിച്ച് ചൊല്ലികിട്ടേ ഇരുന്തെ. |
@New Life Literature (NLL)