ലൂക്കോശ് 22 - പുതുവൻ ചേതിഏശുവുക്ക് വുറോതമാ കൂട്ടം കെട്ടിനെ മത്തായി 26:1–5 ; മരുക്കോശ് 14:1–2 ; ഓകന്നാൻ 11:45–53 1 പെശകാ ഒണ്ണെ പുളിപ്പ് നാത്തെ അപ്പത്തിലെ പെരുനാള് കിട്ടെ ആയേയെ. 2 അമ്പോളെ വലിയെ വലിയെ പൂയാരിയേരുകാടും മതപണ്ടിതരുകാടും മാനടവനെ പേടിക്കുമനാലെ ഏശുവെ കൊൽകേക്ക് കോളാരെ ചൊല്ലി കൂട്ടിയെ. 3 ഒണ്ണാ പന്നണ്ട് ശിശിയര് കൂട്ടത്തിൽ ഒരായാനെ ഇശ്‌ക്കരിയോത്താ ഒണ്ണെ ഊതാശേത്തിൽ മുനിയോറിയെ. 4 ഏശുവെ എകനെ അവറാത്തുക്ക് കാട്ടി കൊടുക്കാം ഒണ്ണെ കോളാരചൊല്ലി വലിയെ വലിയെ പൂയാരിയേരുക്കും പടത്തലവരുകാട്ടുക്കും ഊതാശ് പോയ് ചൊല്ലി കൊടുത്തെ. 5 ഇതെ കേട്ടാലെ അവറെ പിരിയമോറി അവനുക്ക് അണെ കൊടുക്കാമൊൺ വാക്കെ കൊടുത്തെ. 6 അവൻ അതെ ചമ്മതിക്കേം അവറാത്തുക്ക് വാക്കെ കൊടുത്താലെ ഏശുവിലെ കൂട്ടത്തിൽ മാനടവൻ നാത്തവോളെ കാട്ടി കൊടുപ്പേക്ക് തക്കമെ നോയ്‌ക്കീം നടന്തെ. പെശകാ വിരുന്തുക്ക് ഏശു ഒരുങ്കിനെ മത്തായി 26:17–25 ; മരുക്കോശ് 14:12–21 ; ഓകന്നാൻ 13:21–30 7 പെശകാ കുഞ്ചിയാടെ ആകമെ ചെയ്യിനെ പുളിപ്പ് നാത്തെ അപ്പത്തിലെ പെരുനാളായവോളെ, 8 “നങ്കാക്ക് തിൻബേക്ക് ഒള്ളെ പെശകാ വിരുന്തെ നിങ്കെ പോയ് ഒരുക്കിൻ” ഒൺ ചൊല്ലി ഏശു പത്തിരോശാം ഓകന്നാനാം കടത്തിവുട്ടെ. 9 “ഏടനേ എങ്കെ അതെ ഒരുക്കിളത്?” ഒൺ അവറെ അവൻകാൽ കേട്ടെ. 10 അത്തുക്ക് അവൻ, “നിങ്കെ പട്ടണത്തുക്ക് പോനവോളെ ഒരു മനിശൻ ഒരു കുടം തണ്ണിയെ ചിമ്പി നിങ്കാക്ക് മില്ലോടെ വരിനതെ കാണും; അവൻ ഓറിനെ കൂരേക്ക് നിങ്കളും പോനിൻ. 11 അങ്ക് പോയ് അം കൂരെ ഉടയാകാൽ, ‘ഏൻ എൻ ശിശിയരും മത്തും പെശകാ തിൻബേക്ക് ഇടം ഏടെ? ഒൺ എശമാനൻ കോക്കിനെ’ ഒൺ ചൊൽ. 12 അന്നേരം അവൻ നയമാ ഒരിയ്‌ക്കെ ഒരു വൻ മാളികെ കാട്ടി തരും; അങ്ക് പെശകായെ ഒരുക്കിൻ” ഒൺ ചൊല്ലിയെ. 13 അവറെ പോയി ഏശു തങ്കകാൽ ചൊല്ലിയവോലെ കണ്ടെ; അതുനാലെ അവുടെ അവറെ പെശകാ വിരുന്തെ ഒരിയ്‌ക്കെ. ഏശു പെശകാ തീനെ തിന്നെ മത്തായി 26:26–30 ; മരുക്കോശ് 14:22–26 ; 1 കൊരിന്തിയര് 11:23–25 14 നേരമായവോളെ ഏശു അപ്പോശ്‌ത്തലരും മത്തും തിൻബേക്ക് ഇരുന്തെ. 15 അവൻ അവറകാക്ക്, “ഏൻ കറുമമെ ഏത്തെടുക്കിനത്തുക്ക് മിന്നമേ ഇം പെശകാ തീനെ നിങ്കെ കൂട്ടത്തിൽ ഇരുന്ത് തിൻബെ ചരിയാനത്തിൽ ആശിച്ചെ. 16 ഇം പെശകാ തീനിലെ പൊരുൾ തെയ്‌വ രാച്ചത്തിൽ നുറപടിയാനതുവരേക്ക് ഏൻ ഇനി പെശകാ തീനെ തിന്നാത്ത് ഒൺ ഏൻ നിങ്കകാൽ ചൊന്നെ” ഒൺ ചൊല്ലിയെ. 17 പിന്നെ ഏശു ഒരു കോപ്പി വീഞ്ചെടുത്ത് തെയ്‌വത്തുക്ക് ചോത്തിരമെ ചൊല്ലി, “ഇതെ എടുത്ത് നിങ്കെ പയ്‌ങ്കി കുടീൻ. 18 തെയ്‌വ രാച്ചം വരിനത് വരേക്ക് ഉണ്ണേക്കിരുന്ത് ഏൻ ഇം വീഞ്ചെ കുടിയാത്ത് ഒൺ നിങ്കകാൽ ചൊന്നെ” ഒൺ ചൊല്ലിയെ. 19 പിന്നെ ഏശു അപ്പമെ എടുത്ത് നണ്ണിയെ ചൊല്ലി വായാതി പിച്ചി അവറാത്തുക്ക് കൊടുത്താലെ, “ഇത് നിങ്കാക്ക് തരിനെ എൻ ഉടമ്പ്; എന്നെ നിനയ്‌പ്പേക്ക് ഇതെ ചെയ്യിൻ” ഒൺ ചൊല്ലിയെ. 20 അതുവോലെ തുണ്ണോഞ്ചതും അവൻ ഒരു വീഞ്ച് കോപ്പീ എടുത്ത്, “ഇം കോപ്പീലെ വീഞ്ച് നിങ്കാക്കുചൂട്ടി ചീന്ത്‌നെ എൻ ഇലത്തത്തിലെ പുതുവൻ ഉടമ്പടിയാനെ” ഒൺ ചൊല്ലിയെ. 21 “ഒണ്ണാ എന്ന കാട്ടി കൊടുക്കിനവൻ ഇം മേശേക്ക് അരികിൽ എൻകാൽ ഒണ്ട്. 22 മിന്നമേ ചൊല്ലിയിരുക്കിനതുവോലെ മനിശൻ മകൻ നാതയാകും ചത്തിയം; ഒണ്ണാ മനിശൻ മകനെ കാട്ടി കൊടുക്കിനവനുക്ക് അമ്മച്ചേ ചരിയാനെ കറുമം” ഒണ്ണെ. 23 “ഇകനെ ചെയ്‌വെ പോനത് നങ്കെ കൂട്ടത്തിൽ ആര്?” ഒൺ അവറളേ അക്കുമിക്കും കേട്ടെ. ആര് വലിയവൻ ഒൺ ഏയിലെ കെട്ടിനെ 24 തങ്കളേത്തിൽ ആര് വലിയവനൊൺ ഒരു ഏയിലെ കെട്ട് ശിശിയരുകാട് ഇടേൽ ഒണ്ടായെ. 25 ഏശു അവറകാൽ ചൊല്ലിയത്, “എകൂതരല്ലാത്തെ രാശാക്കൻമാരുകാട് ഉടവുറയാളുകളെ അതികാരമെ നടത്തിനെ; അവറളേത്തിൽ അതികാരമെ നടത്തിനവേരാളെ ചൊന്നത് ‘തങ്കെ മാനടവൻകാട്ടുക്ക് ഉതവാളികെ’ ഒൺ താൻ. 26 ഒണ്ണാ നിങ്കെ അകനെ നാത്തെ; നിങ്കളിൽ വലിയാ കുഞ്ചാവോലേം നിങ്കളിൽ നേതാവാനവൻ ഏവൽക്കാറൻവോലേം ആകട്ടെ. 27 ആര് വലിയവൻ? തീനുക്ക് ഇരുക്കിനവനോ അതോ ഏവലെ എടുക്കിനാളോ? തീനുക്ക് ഇരുക്കിനാ താനേ? ഒണ്ണാ ഏൻ നിങ്കകാക്ക് വന്തത് ഏവലെ എടുക്കിനാവോലതാൻ. 28 എനക്ക് വന്തെ ചോതനേൽ നിങ്കെ താൻ എൻ കൂട്ടത്തിൽ നിലെനുണ്ണവേരാ. 29 എൻ തകപ്പൻ ഉടയാ രാച്ചത്തിലെ അതികാരമെ എനക്ക് നീമിച്ച് തന്തതുവോലെ ഏനും നിങ്കാക്ക് അതികാരമെ നീമിച്ച് തരിനെ. 30 നിങ്കെ എൻ രാച്ചത്തിൽ എൻ മേശേൽ ഇരുന്ത് തുൺ കുടിയ്‌ക്കുകേം കോയിമെ കട്ടിലേൽ ഇരുന്ത് ഇശ്‌രവേലിലെ പന്നണ്ട് വർളാടാം നായം നടത്തുകേം ചെയ്യും. പത്തിരോശ് ഏശുവെ പുറിച്ച് ചൊല്ലുമൊൺ ഏശു മിന്നമേ ചൊന്നെ മത്തായി 26:31–35 ; മരുക്കോശ് 14:27–31 ; ഓകന്നാൻ 13:36–38 31 ശീമോനേ, ശീമോനേ, ഉരുമൻ നിങ്കളെ കോതമ്മെ കേത്തിനവോലെ കേത്തുവെ അനുമതി കേട്ടെ. 32 ഒണ്ണാ, ഏനോ ശീമോനേ, നിൻ നമ്പിക്കെ ചോന്ത് പോകാതിരുപ്പേക്ക് ഏൻ നിനക്കുചൂട്ടി വായാതിയെ; അതുനാലെ നീ മനം തിരുമ്പി വരിനവോളെ നിൻ ഇണങ്കരുക്കു തയിരിയമെ കൊടുത്തു നിലെ നുറുത്തോണും.” 33 അത്തുക്ക് പത്തിരോശ് ഏശുവുകാക്ക്, “കരുത്താവേ, ഏൻ നിൻ കൂട്ടത്തിൽ ഇരുട്ടറേൽ കിടപ്പേക്കും ചാവേക്കും ഒരിയ്‌ങ്കി ഇരുക്കിനെ.” 34 അത്തുക്ക് ഏശു, “പത്തിരോശേ, നിനക്ക് എന്നെ തിക്കിനാത്തെ ഒൺ മൂണ് വട്ടം പുറിച്ച് ചൊന്നത്തുക്ക് മിന്നേ ഉണ്ണേക്കു കോശി കൂവാത്ത് ഒൺ ഏൻ നിൻകാൽ ചൊന്നെ” ഒൺ ചൊല്ലിയെ. അണെ പയ്യെ, മാരാപ്പ്, വാൾ 35 പിന്നെ ഏശു ശിശിയരുകാൽ, “ഏൻ നിങ്കളെ പണെ പയ്യേം മാരാപ്പും ചെരുപ്പും നാതെ കടത്തിവുട്ടവോളെ എന്തൊണ്ണാലും കുറവ് നിങ്കാക്ക് ഒണ്ടായതീ?” ഒൺ കേട്ടെ. അത്തുക്ക് അവറെ “ഒരു കുറവും ഒണ്ടായതില്ലെ” ഒൺ വതിലെ ചൊല്ലിയെ. 36 പിന്നെ അവൻ അവറകാൽ, “ഒണ്ണാ ഇപ്പെ പണെ പയ്യെ ഒള്ളാ അതെ എടുക്കട്ടെ; മാരാപ്പൊള്ളാളും അതെ എടുക്കട്ടെ; വാൾ നാത്താ ഉടവൻ പുതപ്പെ വിത്താലെ വാളെ വാങ്കട്ടെ” ഒണ്ണെ. 37 “‘അവനെ കുത്തവാളികെ കൂട്ടത്തിൽ എണ്ണി ഇരുക്കിനെ’ ഒൺ എന്നചൊല്ലിയൊള്ളെ പലകപ്പാട്ട് നടമാകേക്ക് നേരം വന്തിരുക്കിനെ. അതുവോലെ എന്നചൊല്ലി പലകപ്പാട്ടുക്കാറാ എളുതിയിരുക്കിനവോലയെല്ലാം നടമാവെ പോനെ” ഒൺ ചൊല്ലിയെ. 38 ശിശിയരുകാട് അവൻകാൽ ചൊല്ലിയത്, “കരുത്താവേ, ഇതി ഇങ്ക് ഇരണ്ട് വാളൊണ്ട്.” “അത് മതി” ഒൺ അവൻ അവറകാക്ക് ചൊല്ലിയെ. ഏശു ഒലിവ് മലേലെ കുമ്പീലിരുന്ത് വായാതിനെ മത്തായി 26:36–46 ; മരുക്കോശ് 14:32–42 39 പിന്നെ ഏശു എപ്പണുമ്പോലെ ഒലിവ് മലേക്ക് പോയെ; ശിശിയരുകാടും അവനുക്ക് പുറകോടേ പോയെ. 40 അങ്ക് പോയ് ചേന്തവോളെ, “ചോതനേൽ അകപ്പട്ടോകാതിരുപ്പേക്ക് വായാതിൻ” ഒൺ അവൻ അവറകാൽ ചൊല്ലിയെ. 41 അവൻ അവറളെ വുട്ട് ഒരു കല്ലെ ഒറിഞ്ചാ പോനയിടം വരേക്ക് പോയാലെ മുട്ടക്കുത്തി നുൺ, 42 “തകപ്പനേ, നിനക്ക് മനശിരക്കമിരുന്താ ഇം കറുമത്തിലെ കോപ്പിയെ എൻകാൽനുൺ മാത്തോണുമേ; ഒണ്ണിരുന്താലും എൻ ആശവോലെ നാത്തെ നിൻ ആശവോലെ നടക്കട്ടെ” ഒൺ ചൊല്ലി വായാതിയെ. 43 അപ്പെ മേലോകത്തിൽ നുൺ ഒരു തെയ്‌വ തൂതൻ വെളിപ്പട്ട് അവനുക്ക് തയിരിയമെ കൊടുത്തെ. 44 പിന്നയവൻ മനശ് നൊന്ത് കെവുനമാ വായാതിയെ; അന്നേരം അവനേത്തിൽ നുൺ വലിയെ വലിയെ ഇലത്തത്തുള്ളിവോലെ വൊക്കെ മണ്ണുക്ക് കൊട്ടിയെ. 45 അവൻ വായാതിയോഞ്ച് അങ്ക് നുൺ എന്തി ശിശിയരുകാക്ക് പോയെ. അവറെ മനം നൊന്ത് ചോന്ത് ഉറങ്കിനതെ കണ്ടെ. 46 അവൻ അവറകാക്ക്, “നിങ്കെ എന്തുക്കികനെ ഉറങ്കിനെ; ചോതനേൽ അകപ്പട്ടോകാതിരുപ്പേക്ക് അയന്തിരുന്ത് വായാതിൻ” ഒൺ ചൊല്ലിയെ. ഏശുവെ പുടിച്ച് കെട്ടിനെ മത്തായി 26:47–56 ; മരുക്കോശ് 14:43–50 ; ഓകന്നാൻ 18:3–11 47 ഏശു കുരവുട്ട് നിക്കയേ ഒരു വലിയെ കൂട്ടം മാനടവൻകാട് അങ്ക് വന്തുചേന്തെ; പന്നണ്ട് ശിശിയരിൽ ഊതാതാൻ അവറളെ കൂട്ടി കുടത്തത്; അവൻ ഏശുവെ നൊത്തുകേക്കുചൂട്ടി മില്ലോട്ടുക്ക് വന്തെ. 48 ഒണ്ണാ ഏശു അവൻകാക്ക്, “ഊതായേ, നീ മനിശൻ മകനെ നൊത്തിയീ കാട്ടി കൊടുക്കിനത്?” ഒൺ കേട്ടെ. 49 എന്താവെ പോനെ ഒൺ കണ്ടാലെ കൂട്ടത്തിലൊണ്ടായെ ശിശിയര് ഏശുവുകാക്ക് “കരുത്താവേ, എങ്കെ വാളെടുത്ത് വെട്ടിയാകട്ടെ?” ഒൺ കേട്ടെ. 50 അവറെ കൂട്ടത്തിലെ ഒരാ വലിയെ വലിയെ പൂയാരി പണ്ണക്കാറൻ വലത്തക്കോട്ടിലെ ചെവിയെ വെട്ടി എടുത്താച്ചെ. 51 അമ്പോളെ ഏശു “ഇത്തിനെ മതി” ഒൺ ചൊല്ലി അവൻ കാതെ തൊട്ട് ചുകമെ കൊടുത്തെ. 52 പിന്നെ ഏശു ഉടയാകാക്ക് വന്തെ വലിയെ വലിയെ പൂയാരിയേരുകാലും തെയ്‌വ ആലയത്തിലെ കാവലാളിക തലവരുകാട്ടുകാലും മൂപ്പരുകാലും, “ഒരു കളവാണിയെ പുടിപ്പേക്ക് വരിനതുവോലയീ വാളും തടീമെടുത്ത് നിങ്കെ എന്നെ പുടിപ്പേക്ക് വരിനത്? 53 ഒവ്വൊരുനാളും ഏൻ തെയ്‌വ ആലയത്തിലിരുന്ത് പടിയ്‌ക്കെ വച്ചവോളയെല്ലാം നിങ്കകാൽ ഇരുന്തതാനേ? അപ്പണും നിങ്കെ എന്നെ പുടിച്ചതില്ലെ; ഒണ്ണാ ഇത് ഇരുട്ടിലെ അതികാരമൊള്ളെ നിങ്കെ നേരം താൻ?” ഒൺ ചൊല്ലിയെ. പത്തിരോശ് ഏശുവെ തിക്കിലെ ഒൺ പുറിച്ച് ചൊന്നെ മത്തായി 26:57–58 , 69–75 ; മരുക്കോശ് 14:53–54 , 66–72 ; ഓകന്നാൻ 18:12–18 , 25–27 54 അവറെ ഏശുവെ പുടിച്ച് വലിയെ വലിയെ പൂയാരിയേര് കൂരേക്ക് കൊണ്ടേയെ; അവ്വോളെ പത്തിരോശും ഒരുത്തിനെ തുലേലായ് പുറകോടേ അക്ക് പോയെ. 55 അവറെ നടു മുത്തത്തിൽ തീയെ കൂട്ടി തൊറുതിരുന്തവോളെ പത്തിരോശും അവറെ കന്നേൽ ഇരുന്തെ. 56 അവൻ തീയിലെ വെട്ടത്തുകാൽ ഇരുക്കിനതെ ഏവൽക്കാറത്തിയാനെ ഒരു പെൺപുള്ളെ കണ്ടാലെ അവനെ കുറിപ്പാ നോയ്‌ക്കി, “ഇമ്പാളും ഏശുവ് കൂട്ടത്തിൽ ഒള്ളാതാൻ” ഒൺ ചൊല്ലിയെ. 57 ഒണ്ണാ പത്തിരോശ്, “പെൺ പുള്ളേ, എനക്ക് അവനെ തിക്കിലെ” ഒൺ പുറിച്ച് ചൊല്ലിയെ. 58 കൊഞ്ചെ നേരമോഞ്ചതും അവനെ വോറൊരാ കണ്ടാലെ, “നീയും അവൻ കൂട്ടത്തിൽ നടന്താതാനെ?” ഒൺ കേട്ടെ. ഒണ്ണാ പത്തിരോശ്, “മനിശാ, അത് ഏൻ നാത്തെ” ഒൺ ചൊല്ലിയെ. 59 ഒരുവോളെ ഒരു മണിക്കൂർ ഓഞ്ചുകാണും വോറൊരാളുമേ, “ചെന്നും ഏശു കൂട്ടത്തിൽ ഒള്ളാതാൻ ചത്തിയം; ചെൻ കെലീലക്കാറൻ താനേ?” ഒൺ ഒത്തപ്പുടി നുണ്ണെ. 60 ഒണ്ണാ പത്തിരോശ്, “മനിശാ, നീ എന്തെ ചൊന്നതൊൺ എനക്ക് വുളങ്കിനതില്ലെ.” അവൻ ചൊല്ലിയിരുന്തവോളയെ പെട്ടൊൺ കോശി കൂവിയെ. 61 അമ്പോളെ കരുത്താവ് തിരുമ്പി പത്തിരോശെ നോയ്‌ക്കെ, “ഉണ്ണേക്ക് കോശി കൂവുനത്തുക്ക് മിന്നേ നീ എന്നെ മൂണ് വട്ടം തിക്കിലെ ഒൺ പുറിച്ച് ചൊല്ലും” ഒൺ കരുത്താവ് ചൊല്ലിയെ പേച്ചെ പത്തിരോശ് നിനച്ചെ. 62 പത്തിരോശ് നടു മുത്തത്തിൽ നുൺ ഉറങ്കിപ്പോയ് ചരിയാനത്തിൽ ഈങ്കീങ്കി കോന്തെ. ഏശുവെ ഒടിയോറെ ചൊല്ലുകേം അടിക്കുകേം ചെയ്യിനെ മത്തായി 26:67–68 ; മരുക്കോശ് 14:65 63 ഏശുവുക്ക് കാവൽ നുണ്ണവേരാ അവനെ ഒടിയോറെ ചൊല്ലുകേം അടിക്കുകേം ചെയ്യെ. 64 അവറെ ഏശുവിലെ കണ്ണെ കെട്ടിയാലെ, “നിന്നെ അടിച്ചതാരൊൺ നീ പലകേൽ പാടി ചൊൽ” ഒൺ അവൻകാക്ക് ചൊല്ലിയെ. 65 മട്ടുമില്ലെ അവനെ വെക്കം കെടുത്തി വൊവ്വോറേ കാരിയങ്കാടാം അവൻകാക്കു ചൊല്ലിയെ. ഏശുവെ ശന്നത്തിരീം കൂട്ടത്തുക്ക് മില്ലോട് നുറുത്തിനെ മത്തായി 26:59–66 ; മരുക്കോശ് 14:55–64 ; ഓകന്നാൻ 18:19–24 66 പിത്തുനാ പിലച്ചേക്കായതും മാനടവൻ മൂപ്പരുകാടും വലിയെ പൂയാരികാടും മതപണ്ടിതരുകാടും ചേന്ത് ഏശുവെ നായമിടിനെ കൂട്ടത്തുകാക്ക് കൂട്ടി കൊണ്ടേയെ. 67 “നീ രച്ചകനാനെ കിരിശ്‌ത്തുവീ? ഒൺ എങ്കകാൽ ചൊൽ” ഒൺ അവറെ കേട്ടെ. അത്തുക്ക് ഏശു, “ഏൻ ചൊല്ലിയാ നിങ്കെ നമ്പാത്ത്; 68 ഏൻ നിങ്കകാൽ കേട്ടാ നിങ്കെ അത്തുക്ക് വതിലാം ചൊല്ലാത്ത്. 69 ഒണ്ണാ ഉണ്ണേക്കിരുന്ത് മനിശൻ മകൻ വലിയവനാനെ തെയ്‌വത്തിലെ വലത്തക്കോട് ഇരുക്കും” ഒൺ ചൊല്ലിയെ. 70 ഒണ്ണാ “നീ തെയ്‌വ മകൻതാനീ?” ഒൺ അവറെ എല്ലാരും കേട്ടെ. അത്തുക്ക് ഏശു, “അന്താൻ, നിങ്കെ ചൊന്നത് നിച്ചം താൻ. ഏ, ഏൻ താൻ” ഒൺ അവൻ വതിലെ ചൊല്ലിയെ. 71 “ഇനി നങ്കാക്ക് എന്തുക്കുനേ വോറേ ശാച്ചി? അവൻ വായിൽ നുണ്ണേ നങ്കെ കേട്ടേയതാനെ?” ഒൺ അവറെ ചൊല്ലിയെ. |
@New Life Literature (NLL)