ലൂക്കോശ് 21 - പുതുവൻ ചേതിതൂക്കാലിച്ചീലെ കാണിയ്‌ക്കെ മരുക്കോശ് 12:41–44 1 ഒരുനാ ഏശു തെയ്‌വ ആലയത്തിലിരുന്ത് ചുത്തുകോടാം നോയ്‌ക്കവോളെ പണക്കാറായാനവേരാ കാണിയ്‌ക്കെ പെട്ടീൽ കാണിയ്‌ക്കെ ഇടുമതെ കണ്ടെ. 2 പിന്നെ അപ്പുറാണിയാനെ ഒരു തൂക്കാലിച്ചി വന്ത് ഉടയാകാലിരുന്തെ ഇരണ്ടു ചെമ്പുതുട്ടെ കാണിയ്‌ക്കയാ ഇട്ടതാം കണ്ടെ. 3 അത്തുക്ക് അവൻ ചൊല്ലിയത്, “ഇം അപ്പുറാണിയാനെ തൂക്കാലിച്ചിതാൻ എല്ലാരക്കാട്ടീം കനേകമാ കാണിയ്‌ക്കെ ഇട്ടിരുക്കിനത് ഒൺ ഏൻ ചത്തിയമാ നിങ്കകാൽ ചൊന്നെ. 4 എല്ലാരും തങ്കകാൽ ഇരുന്തെ കനേകം ചൊത്ത് ചുമുത്തിരത്തിൽ നുൺ കാണിയ്‌ക്കെ ഇട്ടിരുക്കിനെ; ഒണ്ണാ അപ്പിൺ ഉടയാ പിശപ്പുക്കൊള്ളത്തലിരുന്ത് മൊത്തമാ ഇട്ടിരുക്കിനെ” ഒൺ ചൊല്ലിയെ. എകൂതര് വലിയെ പള്ളീലെ നാശമെചൊല്ലി ഏശു പലകേൽ പാടിനെ മത്തായി 24:1–2 ; മരുക്കോശ് 13:1–2 5 ചിലെ ശിശിയരുകാട് തെയ്‌വ ആലയമെചൊല്ലി “നയമാനെ കൽകാട്ടിലും തെയ്‌വത്തുക്ക് കാണിക്കയാ കൊടുത്തെ ഏനവാനത്തിലും തെയ്‌വ ആലയമെ എപ്പേരുപ്പട്ടത്തിൽ ചെയ് ഇരുക്കിനെ” ഒൺ ചൊല്ലിയവോളെ ഏശു ചൊല്ലിയത്, 6 “ഒരു കല്ലുക്കു മീത്തോട് ഒരു കൽ നാതെ നാശമാനെ കാലം വരിനെ” ഒൺ ചൊല്ലിയെ. ചിക്കേം കറുമമും മത്തായി 24:3–14 ; മരുക്കോശ് 13:3–13 7 അവറെ ഏശുവുകാൽ, “എശമാനനേ, ഇതെല്ലാം എപ്പെ നടക്കും? ഇത് നടക്കിനവോളേലെ അടകാളം എന്തനേത്ത്?” ഒൺ അവറെ അവൻകാൽ കേട്ടെ. 8 അത്തുക്ക് ഏശു, “ആരും നിങ്കളെ ഏമാത്താതിരുപ്പേക്ക് കെവുനമാ ഇരുന്തോനിൻ. എന്തൊണ്ണാ ഏൻ താൻ കിരിശ്ത്തു ഒണ്ണും നേരം വന്തേയെ ഒണ്ണും ചൊല്ലി കനേകംവേരാ നിങ്കകാക്ക് എന്നെ പേരേത്തി വരും; അവറാത്തുക്കു പുറകോടേ പോവാനില്ലെ. 9 കലകമെചൊല്ലിയും രാച്ചം രാച്ചത്തുകാക്ക് പോട്ടിയിടിനതപ്പത്തീം നിങ്കെ കോക്കും; ഒണ്ണാ പേടിപ്പാനില്ലെ ഇതെല്ലാം മുതെ നടക്കിളെ കാരിയം താൻ ഒണ്ണാ കടശി വേമായേ ആകാത്ത്.” 10 പിന്നയവൻ അവറകാൽ, “ചാതി ചാതീകാക്കും രാച്ചം രാച്ചത്തുകാക്കും എതിരാകും. 11 പൂമി കുലുക്കമും പഞ്ചപട്ടിണീം ചരിയാനെ നോയ് നൊടികാടും അങ്കിങ്കാ ഒണ്ടാകും; പേടിയ്‌ക്കെ വയ്‌ക്കിനെ കാരിയങ്കാടും വാനത്തിൽ ചരിയാനെ അടകാളങ്കാടും ഒണ്ടാകും. 12 ഒണ്ണാ ഇതെല്ലാം നടക്കിളത്തുക്ക് മിന്നേ എൻ നാമം നാലെ നിങ്കളെ പുടിച്ച് ചിക്കേ ചെയ്യും. അവറെ നിങ്കളെ കൊണ്ടേയ് നായം നടത്തുകേം എകൂതാ പള്ളീലും ഇരുട്ടറേലും ഇടുകേം രാശാവുക്ക് മില്ലോടും നാട്ടുമന്നരുക്ക് മില്ലോടും കൊണ്ടോയ് നുറുത്തുകേം ചെയ്യും. 13 ഇത് നിങ്കാക്ക് എന്നചൊല്ലി അവറകാൽ ചൊൽവിളത്തുക്കൊള്ളെ തക്കം താൻ. 14 അകനെ അവറാത്തുക്ക് മില്ലോട് നിക്കിനവോളെ എന്തെ ചൊൽവിളെ? ഏളതെ ചൊൽവിളെ? ഒൺ നിനച്ചി തിക്കിമുട്ടലാ നിക്കിളതില്ലെ. 15 എന്തൊണ്ണാ നിങ്കകാൽ എതിരാളിയായിരുക്കിനെ ഒരാക്കും നിങ്കളെ തടേകേക്കും മറുത്ത് ചൊൽകേക്കും കൂടാത്തെ വാക്കുകാടാം അറിവാം ഏൻ നിങ്കാക്ക് തരും. 16 ഒണ്ണാ നിങ്കെ തായ് തന്തേരും കൂടപ്പുറപ്പുകാടും ചാതിയാൻകാടും ഇണങ്കരുകാടും പുറിച്ച് ചൊൽകേം നിങ്കളിൽ ചിലവേരാളെ കൊൽകേം ചെയ്യും. 17 എൻ നാമം നാലെ നിങ്കളെ വൊറുക്കുകേം ചെയ്യും. 18 ഒണ്ണാ നിങ്കെ തലേലെ ഒരു മുടികൂടി കൊറിയാത്ത്. 19 തോൽവി അടയാതെ നിക്കിനനാലെ നിങ്കെ ഉശിരെ കാപ്പാത്തും. എരുശലേമിലെ നാശമെചൊല്ലി ഏശു ചൊന്നെ മത്തായി 24:15–21 ; മരുക്കോശ് 13:14–19 20 പടയാളികെ എരുശലേമെ ചുത്തി ഇരുക്കിനതെ കാണവോളെ അത്തിലെ നാശമായേയെ ഒൺ നിങ്കെ അറിഞ്ചോകോണും. 21 അണ്ണേക്ക് എകൂതാ തേശത്തിൽ ഇരുക്കിനവേരാ മലേക്ക് ഓടി മണ്ടട്ടെ; പട്ടണത്തുക്ക് നടുവെ പിശയ്‌ക്കിനവേരാ അങ്കെ വുട്ടു മണ്ടട്ടെ; കൂറാ ഇരുക്കിനവേരാ പട്ടണത്തിൽ ഓറാതേം ഇരുക്കട്ടെ. 22 എന്തൊണ്ണാ, പുറമാണത്തിൽ എളുതിയിരുക്കിനതെല്ലാം നടപ്പേക്കുചൂട്ടി അന്നാളുകെ തണ്ടനെ കാലം ആയിരുക്കും. 23 അക്കാലത്തിൽ കിടകാതെ ഇരുക്കിനെ പെണ്ണാക്കും മുലേ ഊട്ടെ വയ്‌ക്കിനെ പെണ്ണാക്കും അമ്മച്ചേ ചരിയാനെ വിനെതാൻ വരിനതെ. എന്തൊണ്ണാ കൂറാ ഒത്തേ ചരിയാനെ തുമ്പതുരിതമും ഇം ആളുകേൽ തെയ്‌വത്തിലെ കിരുക്കും വന്തുറങ്കും. 24 അവറെ വാളിൽ ചാവുകേം ഉലകത്തിലെ എല്ലാ ചാതീകാട്ടുക്കും അടിമകാടായി കൊണ്ടോകേം എകൂതാ ചാതീൽ അല്ലാത്തവേരാക്കൊള്ളെ കാലം തികേനവരേക്ക് എരുശലേമെ അവറെ ഉടവുറെ പാതപീടമായ്‌ക്കി നാശമാക്കുകേം ചെയ്യും ഒൺ ചൊല്ലിയെ. മനിശൻ മകൻ വരിനെ മത്തായി 24:29–31 ; മരുക്കോശ് 13:24–27 25 പെയ്‌തിലും തിങ്കേലും വെള്ളികാട്ടിലും പതിവുനാത്തെ അടകാളങ്കാട് ഒണ്ടാകും; കടലിലേം തിരമാലേലേം ഒച്ചനാലെ പൂമീലെ ചാതികാട്ടുക്ക് നിരാശേം തറുതറുപ്പും ഒണ്ടാകും. 26 വാനത്തിലെ ചക്കിതികാട് ഉളകി പോനനാലെ പൂമിനാട്ടുക്ക് എന്താവെ പോനതൊൺ നിനച്ച് അരണ്ട് മനിശെ മാനടവൻകാട് ചോന്ത് പറന്തോനെ. 27 അന്നേരം മനിശൻ മകൻ ചരിയാനെ ചക്കിതിയിലും തകത്തകെ വെട്ടത്തിലും മഞ്ചീൽ വെളിപ്പടിനതെ അവറെ കാണും. 28 ഒണ്ണാ, ഇതു തുടങ്കിനവോളെ നിങ്കെ വീണ്ടെടുപ്പ് കിട്ടയായേയനാലെ എന്തി തലേയെത്തി നോക്കിൻ.” അത്തി മരത്തിലെ പാടം മത്തായി 24:32–35 ; മരുക്കോശ് 13:28–31 29 പിന്നെ ഏശു അവറകാൽ കതേ പേരേത്തി ചൊല്ലിയത്, “അത്തി മരമാം വോറേ മരങ്കാടാം നിനേനിൻ. 30 അത് തളുക്കിനതെ കാണവോളെ വേടകാലം ആയേയതൊൺ നിങ്കാക്കേ തിക്കിനൊള്ളതാനെ? 31 അതുവോല നിങ്കെ ഇതുകാടയെല്ലാം കാണവോളെ തെയ്‌വ രാച്ചം കിട്ടെ ആയേയെ ഒൺ അറിഞ്ചോകോണും. 32 ഇപ്പെ പിശയ്‌ക്കിനവേരായെല്ലാം ചത്ത് ഓയിനത്തുക്കുമിന്നേ ഇം അടകാളമെ നിങ്കെ കാണും ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ. 33 വാനമും പൂമീം മാറിപോകും ഒണ്ണാ എൻ വശനം ഒരു കാലത്തിലും മാറാത്ത്. കെവുനമാ ഇരുപ്പേക്കൊള്ളെ ഉവതേശം 34 നിങ്കെ ഇതയം തീൻ തുമ്പേക്കും നെൽ തണ്ണികാടെ കുടിപ്പേക്കും പിശപ്പുക്കൊള്ളെ ചിന്തനേലും വേവലാതിപ്പട്ട് ഏൻ വരിനെ നാൾ നിനയാത്തെ നേരത്തിൽ ഒരു കുടുക്കുവോലെ നിങ്കളെ പുടിയാതിരുക്കേക്ക് ചൂതാനമാ ഇരുന്തോനിൻ. 35 എന്തൊണ്ണാ, അത് പൂമീനാട്ടിലെ എല്ലാ പണ്ണേലും പിശയ്‌ക്കിനെ എല്ലാരുക്കും വരും. 36 അതുനാലെ വരുകേക്കിരുക്കിനെ ഇം കാരിയങ്കാട്ടിൽ നുണ്ണും തപ്പിച്ചോകേക്കും മനിശനായ് വന്തെ തെയ്‌വ മകനുക്ക് മില്ലോട് നിക്കേക്കൊള്ളെ തിരാണി കിടപ്പേക്കുചൂട്ടി വായാതികിട്ട് എപ്പണും കെവുനമാ ഇരിൻ” ഒൺ ചൊല്ലിയെ. 37 എല്ലാ നാളും പകൽ ഏശു തെയ്‌വ ആലയത്തുക്ക് പോയി പടിയ്‌ക്കെ വയ്‌ക്കുകേം റാവ് ഒലിവ് മലേക്ക് പോയി ഇരുക്കുകേം ചെയ്‌മെ. 38 മാനടവനൊത്തേ അവൻ ചൊന്നെ വശനമെ കോപ്പേക്ക് കരിമ്പിലച്ചേക്കേ തെയ്‌വ ആലയത്തിൽ അവൻകാക്ക് പോയ് ചേരുമെ. |
@New Life Literature (NLL)