ലൂക്കോശ് 14 - പുതുവൻ ചേതിശബത്തുനാ ഏശു ചുകമെ കൊടുക്കിനെ 1 ഒരു ശബത്തുനാ പരീശര് തലവരുകാട്ടിലൊരാ കൂരേക്ക് ഏശു തിൻബേക്ക് പോയെ. അമ്പോളെ അങ്ക് ഇരുന്തവേരാ അവനെ കുറിപ്പാ നോയ്‌ക്കി ഇരുന്തെ. 2 ഉടമ്പ് ബൂറാ വീക്കൽ പുടിച്ചെ ഒരു മനിശൻ അങ്കൊണ്ടായെ. 3 ഏശു മതപണ്ടിതരുകാലും പരീശരുകാലും, “ശബത്തുനാ നോയാളികേക്ക് ചുകമെ കൊടുക്കിനത് നായമീ?” ഒൺ കേട്ടെ. 4 ഒണ്ണാ അവറെ ബുറീനെ ഇരുന്തെ. അതുനാലെ ഏശു അവനെ തൊട്ട് ചുകമെ കൊടുത്ത് കടത്തിവുട്ടെ. 5 പിന്നെ ഏശു അവറകാക്ക്, “നിങ്കെ കൂട്ടത്തിൽ ഒരാ മകനോ മാടോ ശബത്തുനാ ഒരു കിണത്തിൽ ബൂന്താ വേമായേ നിങ്കെ മീത്തുക്ക് ഏത്താത്തീ?” ഒൺ കേട്ടെ. 6 ഒണ്ണാ, അവറാത്തുക്ക് വതിലെ ചൊൽവെ കൂടാപ്പോയെ. വിനയമെചൊല്ലി ഏശു പടിയ്‌ക്കെ വയ്‌ക്കിനെ 7 അവുടേക്ക് വിരുന്തുക്ക് വന്തവേരാ ഇരുക്കുവേക്കു നയമാനെ ഇടമെ തേടിനതെ ഏശു കണ്ടാലെ അവറകാൽ കതെ പേരേത്തി ചൊല്ലിയത്, 8 “നിങ്കളെ ഒരാ കലിയാണത്തുക്കു വുളിച്ചാ അങ്ക് പോനവോളെ മുയ്‌ക്കമാനെ ഇടത്തിൽ ഇരുപ്പാനില്ലെ; നിന്നക്കാട്ടി മാനമൊള്ളാളെ അവൻ വുളിച്ചുകാണും. 9 പിന്നെ നിന്നാം അവനാം വുളിച്ചാ വന്ത്, ‘നീ ഇരുക്കിനെ ഇടം അവനുക്ക് കൊട്’ ഒൺ നിൻകാൽ ചൊല്ലിയാ നീ വെക്കം കെട്ട് പുറക്ക് പോയി ഇരുക്കവേണ്ടിയിരുക്കും. 10 അത്തുക്ക് പകറം നീ പുറകോട് പോയി ഇരുന്താ, നിന്നെ വുളിച്ചാ അന്നേരം കണ്ടാലെ, ‘ഇണങ്കാ, എന്തി മില്ലോട് വന്തിര്’ ഒൺ അവൻ ചൊല്ലും; അമ്പോളെ അങ്ക് ഇരുക്കിനവേരാക്കു മില്ലോട് നിനക്ക് മാനമൊണ്ടാകും. 11 ഉടവൻ ഉടവനമേ വലിയവൻ ഒൺ നിനയ്‌ക്കിനവനെല്ലാം മാനം കെട്ടോകും; ഉടയാളമേ ചുറിയാ ഒൺ നിനയ്‌ക്കിനവൻ വലിയവനും ആകും.” 12 പിന്നെ ഏശു തിരുമ്പി വിരുന്തുക്കു വുളിച്ചാകാൽ, “നീ ഒരു ഉച്ചെ തീനമോ അന്തി തീനമോ തിന്നവോളെ നിൻ ഇണങ്കരാം തമ്പി തമ്മേൻമാരുകാടാം കൂരക്കാറാളാം കിട്ടെ കൂരേലെ പണമൊള്ളവേരാളാം വുളിപ്പാനില്ലെ; എന്തൊണ്ണാ, അവറെ നിന്നെ അക്ക് വുളിച്ച് നിനക്കും തിരുപ്പി നൽമകാടെ ചെയ്യും. അത് നിങ്കാക്കൊള്ളെ കൂലിതാൻ. 13 ഒണ്ണാ, നീ ഒരു വിരുന്തെ ഇടിനവോളെ അപ്പുറാണികളാം കാൽ കയ് കൂടാത്തവേരാളാം നൊണ്ടികാടാം കൺ തോണാത്തവേരാളാം വുളിക്കോണും. 14 ഒണ്ണാ നിനക്ക് നൽമെ കിടയ്‌ക്കും; എന്തൊണ്ണാ, നിൻ ഉതവീക്ക് തിരുപ്പി തരുകേക്ക് അവറാത്തുക്ക് നാത്തതാനെ; ഒണ്ണാ, നീതിമാൻമാരുകാട് ചത്തത്തുക്ക് പുറകോടേ ഉശിരോറി എന്തി വരിനവോളെ, കരുത്താവു നിൻ ഉളപ്പുക്കൊള്ളെ കൂലിയെ തരും.” വലിയെ വിരുന്തിലെ കതെ മത്തായി 22:1–10 15 ഏശുവും മത്തും തുണ്ണിരുന്തവേരാളിൽ ഒരു മനിശൻ ഇതെ കേട്ടാലെ അവൻകാക്ക്, “തെയ്‌വ രാച്ചത്തിൽ തീനെ തിന്നവേരാ ഓകമൊള്ളവേരാ” ഒൺ ചൊല്ലിയെ. 16 അവൻകാക്ക് ഏശു ചൊല്ലിയത്, “ഒരാ ചരിയാനെ വിരുന്തിട്ടാലെ കനേകം ആളുകളെ വുളിച്ചെ. 17 വിരുന്തെ ഒരിയ്‌ക്കവോളെ എശമാനൻ ഉടയാ വേലക്കാറാളെ കടത്തിവുട്ട്, ‘വരിൻ, എല്ലാം ഒരിയ്‌ക്കി വച്ചിരുക്കിനെ’ ഒൺ വുളിച്ചവേരാകാൽ ചൊൽകേക്ക് ചൊല്ലിയെ. 18 ഒണ്ണാ, വിരുന്താളികെ ഒവ്വൊരാളും വരുകേക്ക് മടിച്ച് അതയിതെ ചൊൽകേക്ക് തലവച്ചെ. മുതയാൾ വേലക്കാറൻകാൽ, ‘ഏൻ ഒരു ഇടമെ വായ്‌ങ്കിരുക്കിനെ; ഏൻ അതെ പോയി കാൺമ്പിളത് തേവയായ് ഇരുക്കിനെ; അതുനാലെ എൻകാൽ നീ മന്നിക്കോണും’ ഒൺ കെഞ്ചിയെ. 19 വോറൊരാളുമെ, ‘ഏൻ അഞ്ച് ജോടി കാളകാടെ വായ്‌ങ്കിരുക്കിനെ; ഏൻ അതുകാടെ കൊണ്ടേയ് കണ്ടമെ പൂട്ടി നോക്കുകേക്ക് പോനെ; അതുനാലെ എൻങ്കാൽ മന്നിക്കോണും ഒൺ കെഞ്ചി കോക്കിനെ’ ഒൺ ചൊല്ലിയെ. 20 ഇനിയൊരാ, ‘ഏൻ ഇപ്പതാൻ പെണ്ണെ കൂട്ടി ഇരുക്കിനത്; അതുനാലെ എനക്ക് വരുകേക്ക് കൂടാത്ത്’ ഒൺ ചൊല്ലിയെ. 21 പണ്ണക്കാറൻ തിരുമ്പി വന്ത് അം കാരിയങ്കാടയെല്ലാം എശമാനൻകാൽ ചൊല്ലിയെ. അപ്പെ അം കൂരക്കാറനുക്ക് കൂശ് കനത്ത് ഉടയാ പണ്ണക്കാറൻകാൽ, ‘നീ പുടീയൊൺ പട്ടണത്തിലെ തെരുവുകാട്ടിലും പട്ടണത്തിലെ നാലുകോട്ടുക്കും പോയ് അപ്പുറാണികളാം കൺ തോണാത്തവേരാളാം നൊണ്ടികളാം കയ് കാൽ കൂടാത്തവേരാളാം കൂട്ടിയെടുത്ത് വര്’ ഒൺ ചൊല്ലിയെ. 22 അം പണ്ണക്കാറൻ ചൊല്ലിയത്, ‘എശമാനനേ, നീ ചൊല്ലിയവോലയെല്ലാം ചെയ് ഇരുക്കിനെ ഇനീം ഇടം ഇരുക്കിനെ’ ഒൺ ചൊല്ലിയെ. 23 എശമാനൻ പണ്ണക്കാറൻകാൽ, ‘നീ പട്ടണത്തുക്ക് പുറത്തൊള്ളെ വശീലും ഇടവശീലും ഇരുക്കിനവേരാകാൽ പോയി, എൻ കൂരെ നുറേളത്തുക്ക് അങ്ക് കാണവേരാളയെല്ലാം എൻ കൂരേക്ക് വരുകേക്ക് കട്ടായം പുടീൻ. 24 ഏൻ മുതെ വുളിച്ചെ ആളുകളൊണ്ണും എൻ വിരുന്തെ തിന്നാത്ത് ഒൺ ഏൻ നിൻകാൽ ചൊന്നെ’” ഒൺ ചൊല്ലിയെ. ശിശിയനാനത്തിലെ വിലെ മത്തായി 10:37–38 25 ഒരുനാ മാനടവൻകാടെല്ലാം ഏശുവിലെ കൂട്ടത്തിൽ പോമെ. അന്നേരം അവൻ തിരുമ്പി അവറകാൽ ചൊല്ലിയത്, 26 “നിങ്കാക്ക് എൻ ശിശിയരുകാട് ആകോണുമൊണ്ണാ, ഉടവൻ തന്താര്, തള്ളെ, പെൺ, മക്കെ, തമ്പിതമ്മാൻകാട്, തവ ഇളേവമാര്, ഉടയാ ഉശിര് ഇതുകാടക്കാട്ടീം എൻകാൽ ആത്തിരമാ ഇരുക്കോണും. 27 എൻ നാമത്തിൽ വരിനെ കറുമമെ ഏത്തെടുപ്പേക്കും ചാവേക്കും കൂടി മനശൊരുക്കം നാത്താ എൻ ശിശിയനായ് ഇരുപ്പേക്ക് മുടിയാത്ത്. 28 നിങ്കെ കൂട്ടത്തിൽ ആരൊണ്ണാലും, ഒരു വലിയെ കൂരേ ചെയ്‌വെ നിനച്ചാ മുതെ അതെ ചെയ് ഓയ്‌പ്പേക്ക് തേവയാനെ അണയൊള്ളതീ ഒൺ നോക്കുമില്ലെ? 29 അല്ലേയ്‌ക്കൊണ്ണാ, അടിത്താനമിട്ടോഞ്ച് വേലെ ഓയ്‌പ്പേക്കു മുടിയാപ്പോയതൊണ്ണാ എല്ലാരും അതെ നോയ്‌ക്കി വെക്കമെ വയ്‌ക്കും. 30 ചെൻ വേലെ ചെയ്‌കേക്ക് തലവച്ചെ, ഒണ്ണാ വേലേ ചെയ് മുടിപ്പേക്കോ ആനതില്ലെ ഒൺ ചൊല്ലും. 31 ഇല്ലേയ്‌ക്കൊണ്ണാ, ഒരു രാശാവ് വോറൊരു രാശാവുകാൽ പടേ വെട്ടുകേക്ക് പോനത്തുക്ക് മിന്നേ ഇരുന്ത്, ഇരുവതായിരം പടയാളികളും മത്തും വരിനെ രാശാവുകാൽ തൻ പത്തായിരം പടയാളികളക്കൊണ്ട് പടേ വെട്ടുകേക്ക് മുടിയുമീ ഒൺ നിനയാതിരുക്കുമീ? 32 മുടിയാത്തൊണ്ണാ, അം എതിരാളിയാനെ രാശാവും പടിയാളികളും തുലേൽ ഇരുക്കിനത്തിലേ ഉടയാ ചേതിക്കാറനെ വുട്ടു അമതീക്കുചൂട്ടി കെഞ്ചും. 33 അതുവോലതാൻ തനക്ക് ഇരുക്കിനതെല്ലാം വുട്ടു പുറിയാത്തവനുക്ക് എൻ ശിശിയനായ് ഇരുക്കേക്ക് മുടിയാത്ത്. ഒണ്ണുക്കും ഉതവാത്തെ ഉപ്പ് മത്തായി 5:13 ; മരുക്കോശ് 9:50 34 ഉപ്പ് നല്ലതുതാൻ ഒണ്ണാ ഉപ്പുക്ക് അത്തിലെ രുശി നാപ്പോയാ പിന്നെ എത്തിൽനേ അതെ രുശിയാക്കുവെ മുടിയും? 35 പിന്നെ അത് മണ്ണുക്കോ വളത്തുക്കോ ഉതവാത്ത്; അതുനാലെ അതെ എടുത്ത് ഒറിഞ്ചാകും. കോപ്പേക്ക് മനമൊള്ളാ കോക്കട്ടെ.” |
@New Life Literature (NLL)