Biblia Todo Logo
Bìoball air-loidhne

- Sanasan -

ലൂക്കോശ് 1 - പുതുവൻ ചേതി

1 പിരിയമാനെ തെയോപിലോശേ, നങ്കെ ഇടേൽ നടന്തെ ഒവ്വൊരു കാരിയങ്കാടപ്പത്തീം റൂപ്പു റൂപ്പാ എളുതുകേക്ക് പലെ ആളുകേം നോയ്‌ക്കെ.

2 മുതയിരുന്തേ നടമാടിവന്തെ കാരിയങ്കാടെ കണ്ടവേരാളും നല്ലെ ചേതിയെ വുളിച്ച് ചൊന്നവേരാളും നങ്കകാൽ ചൊല്ലി തന്തതുവോലയൊള്ളെ കതെ എളുതുകേക്ക് അവറെ തുടയ്‌ങ്കത്.

3 അതുനാലെ മുതയിരുന്തൊള്ളെ കാരിയങ്കാടെ നന്തി പടിച്ച് നിനക്കുചൂട്ടി ചിട്ടചിട്ടയാ എളുതിനത് നല്ലതാൻ ഒണ്ണും എനക്ക് തോണെ.

4 അകനെ നിനക്ക് കിടച്ചിരുക്കിനെ ഉവതേശം ചത്തിയം താൻ ഒൺ നിനക്ക് ഉറപ്പാകേം ചെയ്യും.


രാട്ടിപിരാട്ടുകക്കാറൻ ഓകന്നാൻ പുറക്കിനതെ പലകേൽ പാടിനെ

5 കെരോതാ രാശാവ് എകൂതിയാ നാടെ അതികാരമെ നടത്തിയിരുന്തെ കാലം ശെക്കരിയാവ് ഒണ്ണെ ഒരു എകൂതാ പൂയാരി ഇരുന്തെ; അവൻ അബിയാ ഒണ്ണെ കൂട്ടത്തിലെ പൂയാരിയേരിൽ ഒള്ളാതാൻ; അവൻ പെൺ എലിശബത്തും അകരോൻ വർളാട്ടിലൊള്ളാ താൻ.

6 അവറെ ഇരണ്ടാളും തെയ്‌വത്തുക്ക് മില്ലോട് നീതിയൊള്ളവേരാളും കരുത്താവിലെ കൽപ്പനകാടാം ചട്ടങ്കാടാം ഒരു കുറേം നാതെ പാലിച്ച് പിശച്ചവേരാളും താൻ.

7 ഒണ്ണാ എലിശബത്ത് മച്ചിയാ ഇരുന്തനാലെ അവറാത്തുക്കു മക്കനാപ്പോയെ; ഇരണ്ടാളും കിശവനും കിശവിയാരുമായിരുക്കുമെ.

8 മുറേലെ ചിട്ടേക്ക് ഒരുനാ ശെക്കരിയാവ് തെയ്‌വ ആലയത്തിൽ തെയ്‌വത്തുക്ക് മില്ലോട് ഉടയാ പൂയാരി വേലെ ചെയ്‌മെ.

9 പൂയാരിയേര് ചട്ടമെ വച്ച് കരുത്താവിലെ ആലയത്തിലോറി തെള്ളിയെ പുകയ്‌ക്കേക്കൊള്ളെ കുറി അമ്പട്ടം ശെക്കരിയാവുക്ക് ബൂന്തെ.

10 അകനെ അവൻ തെള്ളിയെ പുകയ്‌ക്കുമെ നേരത്തിൽ മനിശെ മാനടവൻ എല്ലാം പുറത്തോട് തെയ്‌വത്തുകാൽ വായാതികിട്ട് നിക്കുമെ.

11 അമ്പോളെ കരുത്താവിലെ തൂതൻ, തെള്ളിയെ പുകയ്‌ക്കുമെ പീടത്തുക്ക് വലത്തക്കോട് നിക്കിനതായ് ശെക്കരിയാവുക്ക് വെളിപ്പട്ടെ.

12 അവൻ കരുത്താവിലെ തൂതനെ കണ്ടവോളെ പേടിച്ച് വെരുണ്ടു പറന്തേയെ.

13 ഒണ്ണാ കരുത്താവിലെ തൂതൻ ശെക്കരിയാവുകാൽ ചൊല്ലിയത്, “ശെക്കരിയാവേ, പേടിയാതെ; നീ വായാതിയതെ തെയ്‌വം കേട്ട് ഇരുക്കിനെ; നിൻ പെൺ എലിശബത്ത് ഒരു മകനെ പെതുക്കും; അവനുക്ക് ഓകന്നാൻ ഒൺ പേരെ വുളിക്കോണും.

14 അവൻനാലെ നീ ചരിയാനത്തിൽ പിരിയമടയുകേം അവൻ പുറവീൽ കനേകം വേരാക്ക് പിരിയമൊണ്ടാകേം ചെയ്യും.

15 എന്തുനാലയൊണ്ണാ കരുത്താവുക്ക് മില്ലോട് അവൻ വലിയവനായിരുക്കും; അവൻ വീഞ്ചാം നെൽ തണ്ണിയാം കുടിയാത്ത്; വകുത്തിലുരുന്തേ അമ്പാൾ തെയ്‌വ ആത്തുമാവിൽ നുറയും.

16 അവൻ ഇശ്‌രവേൽ കൂട്ടത്തിൽ നുൺ കനേംവേരാളെ ഉടവുറെ തെയ്‌വമാനെ കരുത്താവുകാക്ക് തിരുപ്പി കുടക്കും.

17 അവൻ തന്തേരുകാടാം മക്കളാം ഒത്തുമേലാക്കും, ചൊന്നെ ചൊൽ ഉറയാത്തവേരാളെ നീതിമാൻമാരുകാട് അറിവുക്ക് തിരുപ്പീം, കരുത്താവിലെ വരവുക്ക് മാനടവനെ ഒരുക്കുവച്ചൂട്ടി ഏലിയാവ് ഒണ്ണാ ചക്കിതീൽ കരുത്താവുക്ക് മിന്നേ പോകും.”

18 ശെക്കരിയാവ് തൂതൻകാൽ കേട്ടത്, “ഇത് നടമാകും ഒൺ എനക്ക് എകനെ തിക്കിലൊണ്ടാളെ? ഏൻ കിശവനും എൻ പെൺ കിശവിയാരുമായിരുക്കിനെ” ഒണ്ണെ.

19 തൂതൻ അവൻകാക്ക്, “തെയ്‌വത്തുക്ക് മില്ലോട് നിക്കിനെ കെബുറിയേൽ താൻ ഏൻ; നിൻകാൽ കുരവുടുകേക്കും ഇം നല്ലെ പേച്ച് വാത്തേ ചൊൽകേക്കും താൻ എന്നെ കടത്തി വുട്ടിരുക്കിനത്.

20 തക്കെ നേരത്തിൽ നടമാകേക്കൊള്ളെ എൻ പേച്ചെ നീ നമ്പാത്തതുനാലെ ചൊല്ലിയെ ചേതി നടക്കിനതുവരേക്ക് നീ പേച്ച് വാത്തെ നാത്തവനായിരുക്കും” ഒൺ തൂതൻ വതിലെ ചൊല്ലിയെ.

21 അന്നേരം ശെക്കരിയാവ് തെയ്‌വ ആലയത്തിൽനുൺ പുറത്തുക്ക് വരുവ മാനടവനൊത്തേ നോയ്‌ക്കി ഇരുന്തെ, ഒണ്ണാ അവൻ പുറത്തുക്ക് വാരാതിരുന്തനാലെ അവറെ ഒത്തെ വെരുണ്ടോൺ ഇരുന്തെ.

22 തൊപ്പനേരമോഞ്ച് അവൻ പുറത്തുക്ക് വന്തവോളെ അവറകാൽ കുരവുടുവേക്ക് അവനുക്കായതില്ലെ; അതുനാലെ അവൻ തെയ്‌വ ആലയത്തിൽ വച്ചി വെളിപാടെ കണ്ടതൊൺ അവറാത്തുക്ക് തിക്കിലൊണ്ടായെ; അവനുക്ക് കുരവുടുകേക്ക് കൂടാതെ ഇരുന്തനാലെ അവൻ കയ് പാശേ കാട്ടി കൊടുക്കുമെ.

23 മുറവോലെ തെയ്‌വ ആലയത്തിൽ അവൻ ചെയ്യിളെ വേലെ തികഞ്ചവോളെ ശെക്കരിയാവ് ഉടയാ കൂരേക്ക് തിരുമ്പി പോയെ.

24 അതോഞ്ച് അവൻ പെൺ എലിശബത്ത് വകുറായെ,

25 “മനിശെ മാനടവൻ ഇടേൽ എനക്കിരുന്തെ മാനക്കേടെ മാത്തുകേക്ക് കരുത്താവ് എൻകാൽ കനിവെ കാട്ടി എൻകാൽ ഇകനെ ചെയ് ഇരുക്കിനെ” ഒൺ ചൊല്ലി അഞ്ച് മാശം കൂരേ വുട്ടു പുറത്തിൽ ഉറങ്കാതയേ അവെ ഇരുന്തെ.


ഏശു പുറക്കിനെ കാരിയമെ പലകേൽ പാടിനെ

26 എലിശബത്ത് വകുറായി ആറാം മാശം ആയവോളെ തെയ്‌വം കെബുറിയേൽ ഒണ്ണെ തൂതനെ കെലീലേലെ നശരത്ത് ഒണ്ണെ പട്ടണത്തിൽ,

27 താവീത് വർളാട്ടിൽ ഓശേപ്പു ഒണ്ണെ ആൺ പുള്ളേക്ക് കിടത്തി കൊടുക്കുവെ ചൊല്ലിവച്ചിരുന്തെ മറിയ ഒണ്ണെ ഉളന്താരിച്ചികാക്ക് കടത്തിവുട്ടെ.

28 തൂതൻ അവേകാൽ ചൊല്ലിയത്, “ഇരക്കം കിടച്ചാളേ, നിനക്ക് വണക്കം; കരുത്താവ് നിൻ കൂട്ടത്തിൽ ഇരുക്കിനെ” ഒൺ ചൊല്ലിയെ.

29 അവെ അതെ കേട്ട് അരണ്ട്, “ഇത് എന്തൻ വണക്കം” ഒൺ അരിശുകപ്പട്ടെ.

30 അത്തുക്ക് തൂതൻ അവേകാക്ക്, “പേടിയാതെ മറിയേ, നിനക്ക് തെയ്‌വത്തുകാലിരുന്ത് ഇരക്കം കിടച്ച് ഇരുക്കിനെ.

31 നീ വകുറായ് ഒരു മകൻ പുറക്കും; അവനുക്ക് ഏശു ഒൺ പേരെ വുളിക്കോണും.

32 അവൻ വലിയവൻ ആകും; അവ്വാളെ മീതിരുക്കിനവൻ മകൻ ഒൺ വുളിക്കും. തകപ്പനാനെ താവീതിലെ കോയിമെ കട്ടിലെ കരുത്താവാനെ തെയ്‌വം അവനുക്ക് കൊടുക്കും.

33 അവൻ എണ്ണണ്ണേക്കും ഇശ്‌രവേലിൽ രാശാവായ് ഇരുക്കും; അവൻ രാച്ചം ഒരു നാളും അളിഞ്ച് പോകാത്ത്.”


തെയ്‌വ ചക്കിതീൽ മറിയാവ് വകുറാനെ

34 അത്തുക്ക് മറിയ തൂതൻകാൽ, “ആണെ കൂട്ടാതെ എനക്ക് ഇത് എകനെ ആവുളെ?” ഒൺ കേട്ടെ.

35 അത്തുക്ക് തൂതൻ, “തെയ്‌വത്തിലെ ആത്തുമാവ് നിന്നേത്തിൽ വരും; വലിയവനാനെ തെയ്‌വത്തിലെ ചക്കിതി നിന്നേത്തിൽ വന്തുറങ്കും; അതുനാലെ പുറക്കിനെ പുള്ളെ ചുത്തമായ് ഇരുക്കും; അവനെ തെയ്‌വത്തിലെ മകൻ ഒണ്ണും വുളിക്കും.

36 എന്തുക്കു ചൊൽവെ നിൻ ചാതിയാൻ എലിശബത്ത് കിശവിയാരായ് ഇരുക്കിനപ്പണും ഒരു മകനേത്തിൽ വകുറോടിരുക്കിനെ; മച്ചി ഒൺ കേൾവി കേട്ടാക്ക് ഇപ്പെ ആറു മാശമായിരുക്കിനെ.

37 തെയ്‌വം നോയ്‌ക്കാ എന്തുനേ നടകാത്തത്?” ഒൺ അവേകാക്ക് ചൊല്ലിയെ.

38 അത്തുക്ക് മറിയാ, “ഇതീ, ഏൻ കരുത്താവിലെ പണ്ണക്കാറത്തി; നിൻ പേച്ചുവോലെ എനക്ക് വരട്ടെ” ഒൺ ചോല്ലിയതും തൂതൻ അവളെ വുട്ട് മണ്ടിയേയെ.


മറിയാവ് എലിശബത്തെ കാൺമ്പേക്ക് പോനെ

39 ചിലെ നാ ഓഞ്ച് മറിയ പയണപ്പട്ട് എകൂതാ മലെ നാട്ടിലൊള്ളെ ഒരു പട്ടണത്തിലെ,

40 ശെക്കരിയാവ് എന്നാ കൂരേൽ പോയ് എലിശബത്തുക്ക് വണക്കമെ ചൊല്ലിയെ.

41 മറിയാവ് ചൊല്ലിയെ വണക്കമെ എലിശബത്ത് കേട്ടതും അവെ വകുത്തിൽ കിടന്തെ പുള്ളെ തുടിയ്‌ക്കുകേം എലിശബത്ത് തെയ്‌വ ആത്തുമാവിൽ നുറേകേം ചെയ്യെ.

42 എലിശബത്ത് വലിയെ വായിൽ, “പെണ്ണാളിൽ നീ ഇരക്കം കിടച്ചാ; നിൻ വകുത്തിൽ ഉരുവാകപ്പോനെ പുള്ളേം ഇരക്കം ഒള്ളത്.

43 എൻ കരുത്താവ് തള്ളെ എൻകാൽ വരിളെ മാനം എനക്ക് ഏടെ നുൺ കിടച്ചെ?

44 നീ വണക്കമെ ചൊല്ലിയെ ചത്തം എൻ ചെവീൽ ബൂന്തെ നേരം പുള്ളെ എൻ വകുത്തിൽ പിരിയമോടെ തുടിച്ചെ.

45 കരുത്താവ് തൻകാൽ ചൊല്ലിയത് നടക്കുമൊൺ നമ്പിയവെ ഓകമൊള്ളാ.”


മറിയാവ് പാട്ട്

46 അന്നേരം മറിയ ചൊല്ലിയത്, “എൻ ഇതയം കരുത്താവെ മകിമപ്പടുത്തിനെ.

47 എൻ ഉശിര് എൻ രച്ചിതാവാനെ തെയ്‌വത്തുകാൽ പിരിയമോറിനെ.

48 അവൻ ഉടയാ പണ്ണക്കാറത്തി എളിമയെ കണ്ടിരുക്കിനെ; ഉണ്ണേക്കിരുന്ത് എല്ലാ വർളാടും എന്നെ ഓകമൊള്ളാ ഒൺ വുളിക്കും.

49 ചക്കിതി ഒള്ളെ തെയ്‌വം എനക്ക് വൻ കാരിയങ്കാടെ ചെയ് തന്തിരുക്കിനെ; അവൻ എപ്പേരുപ്പട്ടെ ചുത്തമാനവൻ.

50 അവനെ പേടിക്കിനവേരാക്ക് തൻ കനിവ് വർളാടു വർളാടാ കിടയ്‌ക്കും.

51 അവൻ ഉടയാ ചക്കിതീൽ വൻ കാരിയങ്കാടെ ചെയ് ഇരുക്കിനെ. ഇതയത്തിലെ നിനവിൽ വമ്പുക്ക് ഇരുന്തവേരാളെ അവൻ ചന്നപിന്നമായ്‌ക്കെ.

52 രാശാവുകാടെ കോയിമെ കട്ടിലേൽ നുൺ വലിച്ചിടുകേം എളിമയാനവേരാളെ വലിയവേരായാക്കുകേം ചെയ്യിനെ.

53 അവൻ പഞ്ചത്തുക്ക് ഇരുന്തവേരാളെ നൻമകാട്ടിൽ നുറച്ചെ, പണക്കാറാളെ വെറും കയ്യാലെ ചൊല്ലിവുട്ടെ.

54 നങ്കെ വലിയോരുകാൽ തെയ്‌വം ചൊല്ലിയതുവോലെ അബുറാകാമുക്കും അവൻ മക്കാക്കും എണ്ണണ്ണേക്കും മനശ് ഇരക്കമൊള്ളവനായിരുക്കുമൊൺ കാട്ടുവേക്ക്,

55 അവൻ ഉടയാ പണ്ണക്കാറനാനെ ഇശ്‌രവേലുക്ക് ഉതവിയെ ചെയ് അവനെ കനിവോടെ നിനയ്‌ക്കുകേം ചെയ്യെ.”

56 മറിയ മൂണ് മാശം എലിശബത്ത് കൂട്ടത്തിൽ ഇരുന്താലെ ഉടയാ കൂരേക്ക് തിരുമ്പി പോകേം ചെയ്യെ.


രാട്ടിപിരാട്ടുകാറൻ ഓകന്നാൻ പുറക്കിനെ

57 എലിശബത്തുക്ക് പേരുകാലം തികഞ്ചവോളെ അവെ ഒരു ആൺ പുള്ളയെ പെത്തെ.

58 കരുത്താവ് അവേക്ക് കനിവെ കാട്ടിയിരുക്കിനെ ഒണ്ണെ ചേതിയെ കേട്ട് ഉടയാ ചാതിയാൻകാടും കിട്ടേലവേരാളും അപ്പിണും മത്തും പിരിയമടഞ്ചെ.

59 പുള്ളെ പുറന്ത് എട്ടാമതുനാ ആയവോളെ പരിച്ചേതനെ ചെയ്‌കേക്ക് അവറയെല്ലാം കൂടി വന്തെ; അം പുള്ളേക്ക് തന്താര് പേരുവോലെ ശെക്കരിയാവ് ഒൺ പേരിടുകേക്ക് അവറെ ആശിച്ചെ.

60 ഒണ്ണാ അവൻ തള്ളെ, “ഇല്ലെ, പുള്ളേക്ക് ഓകന്നാൻ ഒണ്ണെ പേരെ വുളിക്കോണും” ഒൺ ചൊല്ലിയെ.

61 അത്തുക്ക് അവറെ അപ്പിൺകാക്ക്, “നിങ്കെ ചാതിയാൻകാട്ടിൽ അകത്തെ പേര് വോറാരുക്കും നാത്തതാനെ? പിന്നെ എകനെ ഇം പേരെ വുളിക്കും?” ഒൺ കേട്ടെ.

62 പിന്നെ “പുള്ളേക്ക് എന്തൻ പേരെ വുളിപ്പേക്ക് നിനയ്‌ക്കിനെ?” ഒൺ പുള്ളെ തന്താരുകാൽ കയ് പാശേ കാട്ടി കേട്ടെ.

63 തന്താരുക്ക് കുരവുടുകേക്ക് കൂടാത്തതുനാലെ എളുതുവെ ഒരു എളുത്തു പലകേ കേട്ട്, അത്തിൽ “ഓകന്നാൻ” ഒൺ എളുതിയവോളെ അങ്ക് ഇരുന്തവേരാ ഇതെ കണ്ടാല വെരുണ്ടെ.

64 അപ്പണേ അവൻ വായ് തുറക്കുകേം നാക്കുകാട്ടിലെ കെട്ടുവുട്ട് കുരവുടുകേം തെയ്‌വ നാമമെ മകത്തപ്പടുത്തുകേം ചെയ്യെ.

65 ചുത്തുകോടും പിശയ്‌ക്കിനവേരാ ഇതെ കേട്ട് അരണ്ടെ. ഇം ചേതി എകൂതാ മലനാട്ടിൽ മുച്ചൂടും വെളിവാകേം ചെയ്യെ.

66 കേട്ടവേരായെല്ലാം ഇം ചേതിയെ ചങ്കിൽ വച്ച് “ഇം പുള്ളെ എകനാകും?” ഒൺ ചൊല്ലുകേം ചെയ്യെ. എന്തൊണ്ണാ കരുത്താവ് ചക്കിതി അവൻ കൂട്ടത്തിൽ ഒള്ളെ ഒൺ അവറാത്തുക്ക് തിക്കിനൊണ്ടായെ.


ശെക്കരിയാവ് പലകേൽ പാടിനെ

67 ഓകന്നാൻ തന്താര് ശെക്കരിയാവ് തെയ്‌വ ആത്തുമാവിൽ നുറഞ്ച് പലകേൽ പാടി ചൊല്ലിയത് എകനെയൊണ്ണാ,

68 “നങ്കകാൽ വരുകേം ഉടയാ ചാതീ ചനത്തുക്ക് വുടുതലെ കൊടുക്കുകേം ചെയ്യെ ഇശ്‌രവേൽ തെയ്‌വമാനെ കരുത്താവു നാമം മകിമപ്പടട്ടെ.

69 മിന്നൊരു കാലത്തിലിരുന്തെ തൻ ചുത്തമാനെ പലകപ്പാട്ടുക്കാറാനാലെ തെയ്‌വം വെളിപ്പടുത്തി കൊടുത്തവോലെ,

70 ഉടയാ പണ്ണക്കാറൻ താവീത് തലവശീൽ നുണ്ണും ചക്കിതി ഒള്ളെ രച്ചകനെ അവൻ നങ്കാക്കുചൂട്ടി കടത്തിവുട്ടെ.

71 നങ്കെ എതിരികളിൽ നുണ്ണും നങ്കകാൽ വുറോതമാ ഇരുക്കിനവേരാ കയ്യിൽ നുണ്ണും നങ്കാക്ക് വുടുതലെ തരുമൊൺ അവൻ വാക്കെ ചൊല്ലിയിരുക്കിനെ.

72 നങ്കെ വലിയോരുകാൽ മനശിരക്കമെ കാട്ടുകേക്കും ഉടയാ ചുത്തമാനെ ഉടമ്പടിയെ നിനയ്‌ക്കിളത്തുക്കും താൻ അവൻ ഇതെ ചെയ്യത്.

73 അം ഉടമ്പടി ഒൺ ചൊന്നത് നങ്കെ തകപ്പനാനെ അബുറാകാമുകാൽ അവൻ ചത്തിയമെ അടിച്ചതുതാൻ.

74 നങ്കെ എതിരികളിൽ നുണ്ണും നങ്കാക്ക് വുടുതലെ തരുമൊണ്ണും പേടിനാതെ അവനുക്ക് ഏവലെടുപ്പേക്കും നങ്കാക്ക് അനുമതി തരിനതുതാൻ അം ചത്തിയം.

75 അകനെ നങ്കെ പിശപ്പുകാലം ബൂറാ അവനുക്ക് മില്ലോട് നങ്കാക്ക് ചുത്തമാനതും നീതിമാൻമാരുമായ് പിശപ്പേക്കാകും.”

76 “നീയോ എൻ മകനേ, നീ വലിയവനാനെ തെയ്‌വത്തിലെ പലകപ്പാട്ടുക്കാറൻ ഒൺ കേൾവി കോക്കും. എന്തൊണ്ണാ കരുത്താവുക്ക് മിന്നേ പോയ് അവൻ വരവുക്കുചൂട്ടി നീ വശി ഒരുക്കുകേം,

77 മാനടവനുക്ക് ഉടവൻ പാപത്തിൽ നുൺ വുടുതൽ കിടച്ച് എകനെ രച്ചിക്കപ്പടും ഒൺ ചൊല്ലി കൊടുക്കുകേം ചെയ്യും.

78 നങ്കെ തെയ്‌വം ഉടയാ എപ്പേരുപ്പട്ടെ കനിവിൽ നങ്കകാൽ മന്നിക്കും. ഇം കനിവിൽ പൊയ്‌ങ്കി വരിനെ പെയ്‌തുവോലെ രച്ചകനാനെ കിരിശ്ത്തു മേലോകത്തിൽ നുൺ വന്ത് നങ്കാക്ക് ഉതവിയെ ചെയ്യും.

79 ഇരുട്ടിലും ചാവെചൊല്ലിയൊള്ളെ പേടീലും ഇരുക്കിനവനുക്ക് അവൻ വെളിച്ചമായ് പളപളക്കും; നിമതീലെ പാതേൽ അവൻ നങ്കളെ നടത്തും.”

80 പുള്ളെ വളന്ത് അവൻ ആത്തുമാവിൽ ഉറച്ചെ. ഇശ്‌രവേൽ മക്കാക്ക് ഉടയാളമേ വെളിവാക്കിനത് വരേക്ക് മണൽ പെത്താരത്തിലേ പിശച്ചെ.

@New Life Literature (NLL)

Lean sinn:



Sanasan