ഓകന്നാൻ 7 - പുതുവൻ ചേതിഏശുവും അവൻ തമ്പിയേരും 1 അതോഞ്ച് തന്നെ കൊൽകേക്കുചൂട്ടി എകൂതര് കങ്കണം കെട്ടിനെ ഒൺ ഏശുവുക്ക് തിക്കിലൊണ്ടായതും എകൂതിയാവിൽ ഇരുപ്പേക്കു അവനുക്ക് മനശുനാതെ കെലീലാ നാട്ടിലെല്ലാം അവൻ ചുത്തിനടന്തെ. 2 ഒണ്ണാ എകൂതരുകാട്ടിലെ കൂടാരെ പെരുനാൾ കിട്ടെ തട്ടെ ആയെ. 3 അന്നേരം അവൻ തമ്പിയേര് അവൻകാക്ക്, “നീ ചെയ്യിനെ ഇം അരിശുകമാനെ ചെയ്‌തികളെ നിൻ ശിശിയരുകാട് കാൺമ്പിളത്തുക്ക് ഇങ്കെ വുട്ടു എകൂതാവുക്കു പോ. 4 എന്തൊണ്ണാ കേൾവി കോപ്പേക്ക് ആശിക്കിനവൻ ആരും കോളാരാ ഒണ്ണാം ചെയ്യാത്ത്; നീ ഇതെ ചെയ്യിനതൊണ്ണാ നിനക്ക് നിന്നമേ ഉലകത്തുക്ക് വെളിപ്പടുത്തുകേക്കാകും” ഒൺ ചൊല്ലിയെ. 5 എന്തൊണ്ണാ അവൻ തമ്പിയേരുകൂടി അവനേത്തിൽ നമ്പാപ്പോയെ. 6 അത്തുക്ക് ഏശു അവറാത്തുകാൽ, “എനക്കൊള്ളെ നേരം ഇനീം വന്തതില്ലെ; ഒണ്ണാ നിങ്കാക്ക് എപ്പണും നേരം താനേ. 7 നിങ്കളെ പകയ്‌ക്കേക്ക് ഉലകത്തുക്ക് കൂടാത്ത്. ഒണ്ണാ ഉലകത്തിലെ ചെയ്‌തികെ ബൂറാ കുറുപ്പു കെട്ടതാൻ ഒൺ ഏൻ ചൊന്നനാലെ അത് എന്നെ പകയ്‌ക്കിനെ. 8 നിങ്കെ പെരുനാളുക്ക് പോനിൻ; ഏൻ ഇം പെരുനാളുക്ക് വരിനതില്ലെ; എന്തൊണ്ണാ എനക്കൊള്ളെ നേരം ഇതുവരേക്ക് വന്തതില്ലെ.” 9 ഇകനെ അവറാത്തുകാക്ക് ചൊല്ലിയോൺ ഏശു കെലീലാവിലേ ഇരുന്തെ. ഏശു കൂടാരെ പെരുനാളുക്ക് എരുശലേമുക്ക് പോനെ 10 അവൻ തമ്പിയേരുകാട് പെരുനാളുക്ക് പോയോഞ്ചി അവനും ആരുക്കും തിക്കിനാതയെ കോളാരാ പോയെ. 11 ഒണ്ണാ പെരുനാളുക്കിടേൽ എകൂതര്, “അവൻ ഏടെ?” ഒൺ കേട്ട് അവനെ തേടിയെ. 12 അം കന്നേൽ അവനെ ചൊല്ലി വൻ കുശുകുശുക്കെ ഒണ്ടായെ, “അവൻ നല്ലവൻ” ഒൺ ചിലവേരാളും “ഇല്ലെ, അവൻ മാനടവൻകാടെ വഞ്ചിക്കിനെ” ഒൺ വോറെ ഒള്ളവേരാളും ചൊല്ലിയെ. 13 ഒണ്ണാലും എകൂതരെ പേടിച്ച് ആരും അവനെ ചൊല്ലി വെളിയേത്തിയതില്ലെ. 14 പെരുനാൾ പകുതിയായപ്പെ ഏശു തെയ്‌വ ആലയത്തുക്ക് പോയ് പടിയ്‌ക്കെ വയ്‌പ്പേക്ക് തുടയ്‌ങ്കെ. 15 “പടിപ്പുനാത്തെ ചെന്നുക്ക് ഇപ്പേരുപ്പട്ടെ അറിവു ഏടനുൺ കിടച്ചെ?” ഒൺ ചൊല്ലി എകൂതര് അരിശുകപ്പട്ടെ. 16 ഏശു അവറാത്തുകാക്ക് വതിലെ ചൊല്ലിയത്, “എൻ പടിയ്‌ക്കെ വയ്‌ക്കൽ എന്നതില്ലെ, എന്നെ കടത്തിവുട്ടാ പടിയ്‌ക്കെ വയ്‌ക്കല്‍താൻ. 17 ആരൊണ്ണാലും തെയ്‌വത്തിലെ പിരിയമെ ചെയ്‌കേക്ക് ആശിച്ചാ ഏൻ പടിയ്‌ക്കെ വയ്‌ക്കിനത് തെയ്‌വത്തിൽ നുണ്ണൊള്ളതോ ഏനേ ചൊന്നതോ ഒൺ അവനുക്ക് തിക്കിലൊണ്ടാകും. 18 ചൊന്തമാ ചൊന്നവനെല്ലാം ഉടവനുക്കേ മാനമെ തേടും; ഒണ്ണാ തന്നെ കടത്തി വുട്ടാളിലെ മാനമെ തേടിനവൻ ചത്തിയവാൻതാൻ; അവനിൽ നീതികേട് ഒരുത്തിനകൂടി നാത്തെ. 19 മോശെ നിങ്കാക്ക് നായപുറമാണമെ തന്തിരുക്കിനതാനെ? ഒണ്ണാലും നിങ്കെ ആരും നായപുറമാണമെ പാലിക്കിനതില്ലെ. അപ്പണും എന്നെ കൊൽകേക്ക് നോക്കിനത് എന്തുക്ക്?” 20 അത്തുക്ക് മാനടവൻകാട്, “നിനക്ക് കാട്ടു ചാവർ പുടിച്ചിരുക്കിനെ; ആര് നിന്നെ കൊൽകേക്ക് പയണപ്പടിനെ?” ഒൺ കേട്ടെ. 21 അത്തുക്ക് ഏശു അവറാത്തുകാൽ, “അരിശുകമാനെ ഒരു കാരിയമെ ഏൻ ചെയ്യെ; നിങ്കെ അത്തിൽ അരിശുകപ്പടിനെ” ഒൺ ചൊല്ലിയെ. 22 “നായപുറമാണംനാലെ മോശെ നിങ്കാക്ക് പരിച്ചേതനെ ചെയ്യോണും ഒണ്ണൊള്ളെ നീമമെ തന്തെ. ഒണ്ണാ അത് മോശെ തന്തതില്ലെ. മിന്നേലെ നങ്കെ വലിയോരുകാട് കാലത്തിലിരുന്തേ തുടയ്‌ങ്കതാൻ. ശബത്തിൽ നിങ്കെ ആണാകാടെ പരിച്ചേതനെ ചെയ്യിനെ. 23 മോശേലെ നായപുറമാണമെ പാലിക്കേക്കുചൂട്ടി ശബത്തിലും ആണാകാടെ പരിച്ചേതനെ ചെയ്യിനതൊണ്ണാ ഏൻ ശബത്തിൽ ഒരു മനിശനുക്ക് മൊത്തമാ ചുകമെ കൊടുത്തതുനാലെ എൻകാൽ കൂശോറിനത് എന്തുക്ക്? 24 മീത്തോടമേ നോയ്‌ക്കി നായം വിതിയാതെ നീതിയോടെ വിതീനിൻ.” ഏശു മശികായീ ഒൺ ആളുകെ കേൾവിയെ കോക്കിനെ 25 അന്നേരം എരുശലേമിലൊള്ളെ ചിലയാളുകെ, “അവറെ കൊൽകേക്ക് തേടിനാ ചെൻതാനെ? 26 ഇതി, അവൻ ഇങ്ക് എല്ലാരാം കാൺങ്കെ കുരവുടിനെ; ഒണ്ണാലും അവറെ അവൻകാക്ക് ഒണ്ണാം ചൊല്ലാത്തതെ; ചെൻ കിരിശ്‌ത്തുതാൻ ഒൺ പുറമാണികാട്ടുക്ക് മെച്ചക്കമാ തിക്കിനൊണ്ടായേയതോ? 27 ചെൻ ഏടെ നുൺ ഒൺ നങ്കാക്ക് തിക്കിനൊണ്ട്; ഒണ്ണാ കിരിശ്ത്തു വരിനവോളെ അവൻ ഏടെ ഇരുന്ത് വരിനെ ഒൺ ആരുക്കും തിക്കിലെ” ഒൺ ചൊല്ലിയെ. 28 പിന്നെ ഏശു തെയ്‌വ ആലയത്തിൽ പടിയ്‌ക്കെ വച്ചിരുന്തവോളെ, “അന്താൻ നിങ്കാക്ക് എന്നെ തിക്കിനൊള്ളെ; ഏൻ ഏടെ നുൺ വന്തെ ഒണ്ണും തിക്കിനൊള്ളെ. ഏൻ എന്നാലെ വന്തവനില്ലെ, എന്നെ കടത്തിവുട്ടാ ചത്തിയവാൻതാൻ; നിങ്കാക്ക് അവനെ തിക്കിലെ. 29 ഒണ്ണാ ഏൻ അവൻകാൽ നുൺ വന്തതുനാലേം അവൻ എന്നെ കടത്തി വുട്ടതുനാലേം എനക്ക് അവനെ തിക്കിനൊള്ളെ” ഒൺ വുളിച്ച് ചൊല്ലിയെ. 30 അതുനാലെ അവറെ അവനെ പുടിപ്പേക്ക് നോയ്‌ക്കെ ഒണ്ണാ അവനുക്കൊള്ളെ നേരം വാരാതിരുന്തനാലെ ആരും അവനേത്തിൽ കയ്യെ വച്ചതില്ലെ. 31 ഒണ്ണാ “കിരിശ്ത്തു വരിനവോളെ ചെന്നക്കാട്ടി അടകാളമെ ചെയ്യും” ഒൺ ചൊല്ലി പലെ ആളുകേം അവനേത്തിൽ നമ്പിയെ. ഏശുവെ പുടിച്ച് കെട്ടുകേക്ക് പടയാളികളെ കടത്തിവുടുക്കിനെ 32 ഏശുവെ ചൊല്ലി മാനടവൻകാട് ഇകനയെല്ലാം ചൊല്ലി കുശുകുശുക്കിനെ ഒൺ പരീശരുകാട്ടുക്ക് കേൾവിപ്പട്ടവോളെ അവനെ പുടിച്ച് കെട്ടുകേക്കുചൂട്ടി പരീശരുകാടും വലിയെ പൂയാരിയേരും പടയാളികളെ കടത്തിവുട്ടെ. 33 അന്നേരം ഏശു, “ഏൻ ഇനി കൊഞ്ചനേരം മട്ടുംതാൻ നിങ്കെ കൂട്ടത്തിൽ ഇരുക്കും; അതോഞ്ച് എന്നെ കടത്തി വുട്ടാകാക്ക് തിരുമ്പി മണ്ടും. 34 നിങ്കെ എന്നെ തേടും ഒണ്ണാ കണ്ടു കിടയാത്ത്; ഏൻ ഇരുക്കിനാനുക്കു നിങ്കാക്ക് വരുകേക്കും മുടിയാത്ത്” ഒൺ ചൊല്ലിയെ. 35 അതെ കേട്ടോൺ എകൂതര്, “നങ്കാക്ക് കണ്ടു പുടിക്കേക്ക് കൂടാത്തെ ഏളെ ഇടത്തുക്ക് ചെൻ പോകുമൊൺനെ ചെൻ നിനയ്‌ക്കിനത്? കിരീക്ക്കാറാ ഇടേൽ ഇരുക്കിനെ നങ്കെ ആളുകകാക്ക് പോയ് അവറളെ പടിയ്‌ക്കെ വയ്‌ക്കേക്കീ ചെൻ നിനയ്‌ക്കിനത്? 36 നിങ്കെ എന്നെ തേടും, ഒണ്ണാ കണ്ടു കിടയാത്ത് ഒണ്ണും ഏൻ ഇരുക്കിനാനുക്കു നിങ്കാക്ക് വരുകേക്ക് മുടിയാത്ത് ഒണ്ണും ചൊല്ലിയത്തിലെ പൊരുൾ എന്തനേത്ത്” ഒൺ അവറളെ അക്കുമിക്കും കേട്ടെ. ഉശിരു തണ്ണീലെ തുമ്പുകം 37 പെരുനാളിലെ കടശീലതും മുയ്‌ക്കമാനതുമാനെ നാളിൽ ഏശു എന്തി നുൺ, “തവിക്കിനെ എല്ലാരും എൻകാൽ വന്തു കുടീനിൻ. 38 എന്നേത്തിൽ നമ്പുനവനിൽ നുൺ തിരുവെളുത്തിൽ ചൊന്നതുവോലെ ഉശിരൊള്ളെ തണ്ണി ഒശുകും” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ. 39 ഉടയാളേത്തിൽ നമ്പുനവേരാക്ക് കിടയ്‌പ്പേക്ക് ഇരുക്കിനെ ആത്തുമാവെ പത്തിതാൻ അവൻ ഇകനെ ചൊല്ലിയത്; എന്തൊണ്ണാ അതുവരേക്ക് ഏശു മകിമപ്പടാതിരുന്തനാലെ ആത്തുമാവെ ആരുക്കും കൊടുത്തിരുന്തതില്ലെ. ആളുകയിടേൽ പിന്നിപ്പ് 40 അവൻ വാത്തകാടെ കേട്ടാലെ ആൾ കന്നേൽ ചിലവേരാ, “വരുകേക്കൊള്ളെ പലകപ്പാട്ടുക്കാറൻ മെച്ചക്കമാ ചെൻതാൻ” ഒൺ ചൊല്ലിയെ. 41 വോറേ ചിലവേരാ, “ചെൻ കിരിശ്‌ത്തുതാൻ” ഒൺ ചൊല്ലിയെ. ഒണ്ണാ വോറേ ചിലവേരാ, “കെലീലാവിൽ നുണ്ണീ കിരിശ്ത്തു വരിനത്? 42 താവീത് തലവശീൽ നുണ്ണും അവൻ പിശച്ചെ പട്ടണമാനെ ബെതിലകേമിൽ നുണ്ണും കിരിശ്ത്തു വരിനെ ഒൺതാനെ? തിരുവെളുത്ത് ചൊന്നത്” ഒൺ കേട്ടെ. 43 അകനെ ഏശുനാലെ മാനടവൻകാട് ഇരണ്ടു കൂട്ടമായെ. 44 അവറളിൽ ചിലവേരാ അവനെ പുടിപ്പേക്ക് നോയ്‌ക്കെ ഒണ്ണാ ആരും അവനേത്തിൽ ആരും കയ്യെ വച്ചതില്ലെ. നമ്പാത്തെ അതികാരികെ 45 പടയാളികെ വലിയെ പൂയാരികേകാക്കും പരീശരുകാക്കും തിരുമ്പി വന്തവോളെ അവറെ അവറാത്തുകാൽ, “എന്തുനാലെ നിങ്കെ അവനെ പുടിച്ച് കുടകാപ്പോയെ” ഒൺ കേട്ടെ. 46 അത്തുക്ക് പടയാളികെ, “ചെൻ കുരവുടിനതുവോലെ ആരും ഒരുനാളും കുരവുട്ട് ഇരുക്കിനതില്ലെ” ഒൺ വതിലെ ചൊല്ലിയെ. 47 പരീശരുകാട് അവറാത്തുകാക്ക്, “നിങ്കളാം അവൻ ഏമാത്തിയാച്ചതീ?” ഒൺ കേട്ടെ. 48 “ഏളതൊണ്ണാലും അതികാരികളോ പരീശരുകാടോ അവനേത്തിൽ നമ്പി ഇരുക്കിനതീ? 49 ഇല്ലെ, നായപുറമാണമെ തിക്കിനാത്തെ ഇം ആളുകളോ ചാപ്പം കിടച്ചവേരായാനെ” ഒൺ വതിലെ ചൊല്ലിയെ. 50 മിന്നേ ഒരുവട്ടം ഏശുവുകാക്ക് പോയിരുക്കിനതും പരീശരുകാട്ടിൽ ഒരാളുമാനെ നിക്കോതിമോശ് അവറകാക്ക്, 51 “ഒരു മനിശനുക്ക് ചൊൽകേക്കൊള്ളതെ മുതെ കേട്ട് അവൻ ചെയ്യിനത് എന്തൊൺ തിക്കിലാതെ നം നായപുറമാണം അവനെ കുത്തം വിതിക്കിനതീ?” ഒൺ കേട്ടെ. 52 അത്തുക്ക് അവറെ, “നീ കെലീലാക്കാറനീ? തിരുവെളുത്തിൽ വാശിച്ച് നോക്ക് ഒരു പലകപ്പാട്ടുക്കാറനും കെലീലാവിൽ നുണ്ണും വാരാത്ത്” ഒൺ ചൊല്ലിയെ. 53 അകനെ ഒവ്വൊരാളും ഉടവൻ ഉടവൻ കൂരേക്ക് മണ്ടിയേയെ. |
@New Life Literature (NLL)