ഓകന്നാൻ 5 - പുതുവൻ ചേതിമൊണ്ടീക്ക് ഏശു ചുകമെ കൊടുക്കിനെ 1 ചിലനായോഞ്ച് ഏശു എകൂതരുകാട്ടിലെ ഒരു ഉലുശോകത്തുക്ക് എരുശലേമുക്കു പോയെ. 2 അങ്ക് എരുശലേമിൽ ആട്ടു വാതലുകാൽ ബെതേശ്താ ഒണ്ണു എബുറായെ പാശേൽ പേരൊള്ളെ ഒരു കുളമൊണ്ടായെ; അത്തുക്ക് ചുത്തുകോടുമായ് അഞ്ച് മണ്ടവങ്കാടും ഒണ്ടായെ. 3 അത്തുകാട്ടിൽ കൺ തോണാത്തവേരാ, മൊണ്ടികാട്, തളന്തയാളുകെ, ഇകനെ കനേമാളുക [തണ്ണി കലങ്കിനതെ കാത്തുകിട്ട്] കിടക്കുമെ. 4 [ചിലെ നേരത്തിൽ ഒരു തൂതൻ കുളത്തിൽ ഉറങ്കി തണ്ണിയെ കലക്കും; തണ്ണി കലയ്‌ങ്കോഞ്ചി മുതെ ആര് ഉറങ്കിനതോ അവൻ ഏളെ തൊന്നി പുടിച്ചാ ഒണ്ണാലും അവനുക്ക് ചുകം കിടയ്‌ക്കും]. 5 ഒണ്ണാ മുപ്പത്തെട്ട് വരിയമായ് നോയ് പുടിച്ച് കിടന്തെ ഒരു മനിശൻ അങ്ക് ഒണ്ടായെ. 6 അവൻ അവുടെ കിടക്കിനതെ ഏശു കണ്ടെ; ഇകനെ അവൻ ബൊകാലമായ് കിടക്കിനെ ഒൺ ഏശുവുക്ക് തിക്കിനൊണ്ടായതും, “നിനക്ക് നോയ് ചുകമാളതീ?” ഒൺ അവൻകാക്ക് കേട്ടെ. 7 നോയാളി ഏശുവുകാക്ക്, “എശമാനനേ, തണ്ണി കലങ്കിനവോളെ എന്നെ കുളത്തിൽ ഉറക്കേക്ക് എനക്ക് ആരും നാത്തെ; ഏനേ ഉറങ്കേക്ക് പയണമിടിനവോളെ വോറൊരാ എനക്ക് മിന്നേ ഉറയ്‌ങ്കാകും” ഒൺ ചൊല്ലിയെ. 8 അന്നേരം ഏശു അവൻകാൽ, “എന്തി നിൻ പായെ എടുത്ത് പോ” ഒൺ ചൊല്ലിയെ. 9 പുടീയൊൺ അം മനിശനുക്ക് ചുകം കിടച്ച് പായെ എടുത്ത് നടന്തെ. ഇത് നടന്തത് ഒരു ശബത്ത് നാതാൻ. 10 അതുനാലെ എകൂതര് നോയ് വുട്ടുമാറിയാകാൽ, “ഉണ്ണേക്കു ശബത്തായനാലെ നിൻ പായെ ചിമ്പുകേക്ക് അനുമതിയില്ലെ” ഒൺ ചൊല്ലിയെ. 11 അത്തുക്ക് അവൻ അവറകാൽ, “എനക്ക് ചുകമെ തന്തെ മനിശൻ പായെ എടുത്തു നടാ ഒൺ എൻകാക്ക് ചൊല്ലിയെ” ഒൺ വതിലായ് ചൊല്ലിയെ. 12 അത്തുക്ക് അവറെ അവൻകാക്ക്, “പായെ എടുത്തു നടാ ഒൺ നിങ്കാക്ക് ചൊല്ലിയെ മനിശൻ ആര്?” ഒൺ കേട്ടെ. 13 ഒണ്ണാ അങ്ക് ഒണ്ടായെ വൻ ആൾ കന്നേക്ക് ഏശു കലന്തനാലെ ആര് തനക്ക് ചുകം തന്തത് ഒൺ അവനുക്ക് തിക്കിനാപ്പോയെ. 14 പിന്നെ അവനെ ഏശു തെയ്‌വ ആലയത്തിൽ വച്ച് കണ്ടെ. അന്നേരം ഏശു അവൻകാക്ക്, “ഇങ്കെ നോക്ക്, നിനക്ക് ചുകം കിടച്ചേയതാനെ? വൻ വിനെ നിനക്ക് വാരാതിരുപ്പേക്ക് ഇനി പാപമെ ചെയ്‌വാനില്ലെ” ഒൺ ചൊല്ലിയെ. 15 ഏശുതാൻ തനക്ക് ചുകമെ തന്തത് ഒൺ അം മനിശൻ പോയ് എകൂതരുകാക്ക് ചൊല്ലിയെ. 16 ഏശു ഇതെ ശബത്തിൽ ചെയ്യതുനാലെ എകൂതര് അവനുക്ക് തണ്ടനെ കൊടുത്തെ. 17 അത്തുക്ക് ഏശു അവറാത്തുകാൽ, “എൻ തകപ്പൻ ഉണ്ണേക്ക് വരേക്കും ഉടയാ വേലെ ചെയ്‌കിട്ടിരുക്കിനെ; ഏനും വേലേ ചെയ്‌കിട്ടിരുക്കിനെ.” 18 അകനെ അവൻ ശബത്തെ മീരിയതുനാലെ മട്ടുമില്ലെ, തെയ്‌വമെ ഉടയാ ചൊന്തെ തകപ്പൻ താൻ ഒൺ ചൊല്ലി ഉടയാളമേ തെയ്‌വമും മത്തും ഒപ്പത്തുക്കൊപ്പമായ്‌ക്കതുനാലേം എകൂതര് എകനയൊണ്ണാലും ഏശുവെ കൊൽകേക്കുചൂട്ടി കങ്കണം കെട്ടി നടന്തെ. തെയ്‌വം ഉടയാ മകനുക്ക് അതികാരമെ കൊടുക്കിനെ 19 ഏശു അവറാത്തുകാൽ, “ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, ഉടയാ തകപ്പൻ ചെയ് കാണതല്ലാതെ മകനുക്ക് ചൊന്തമായ് ഒണ്ണാം ചെയ്‌കേക്ക് മുടിയാത്ത്; അതുനാലെ തകപ്പൻ ചെയ്യിനതയെല്ലാം മകനും അതേവോലെ ചെയ്യിനെ. 20 തകപ്പൻ മകൻകാക്ക് ആത്തിരമായിരുക്കുകേം താൻ ചെയ്യിനതയെല്ലാം പിരിയമാ കാട്ടി കൊടുക്കേം ചെയ്യിനെ; നിങ്കാക്ക് അരിശുകമൊണ്ടാളത്തുക്ക് ഇത്തിലും വലിയെ കാരിയങ്കാടെ അവൻ അവനുക്ക് കാട്ടി കൊടുക്കുകേം ചെയ്യും. 21 തകപ്പൻ ചത്തവേരാളെ എത്തുകേം അവറാത്തുക്ക് ഉശിരെ കൊടുക്കുകേം ചെയ്യിനതുവോലെ മകനും ഉടയാക്ക് പുടിച്ചവേരാക്ക് ഉശിരെ കൊടുക്കിനെ. 22-23 അതുമട്ടുമില്ലെ മാനടവൻ മുച്ചൂടും തകപ്പനെ മാനിക്കിനതുവോലെ മകനാം മാനിക്കിളത്തുക്ക് തകപ്പൻ ആരാം നായം വിതിയാത്തെ. നായം വിതിക്കേക്കൊള്ളെ അതികാരമെ തകപ്പൻ മകനുക്ക് കൊടുത്തിരുക്കിനെ. മകനെ മാനിയാത്തവൻ അവനെ കടത്തിവുട്ടെ തകപ്പനാം മാനിക്കിനതില്ലെ. 24 ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, എൻ വശനമെ കേട്ട് എന്നെ കടത്തി വുട്ടവനെ നമ്പുനവനുക്ക് എണ്ണെണ്ണേക്കുമൊളെള ഉശിരൊണ്ട്; അവൻ നായവിതീൽ അകപ്പടാതെ ചാവിൽ നുൺ ഉശിരുക്ക് കടന്തിരുക്കിനെ. 25 ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, ചത്തവേരാ തെയ്‌വ മകനിലെ ചത്തമെ കോക്കുകേം കേട്ടവേരാ ഉശിരോടെ പിശയ്‌ക്കുകേം ചെയ്യിനെ കാലം വരും; ഇപ്പെ വന്തുമിരുക്കിനെ. 26 തകപ്പനുക്ക് ഉടയാളിലേ ഉശിര് ഒള്ളതുവോലെ മകനുക്കും ഉടയാളിലേ ഉശിരൊണ്ടാകേക്കുചൂട്ടി തകപ്പൻ അത്തുക്കൊള്ളെ അതികാരമെ മകനുക്ക് കൊടുത്തിരുക്കിനെ. 27 അവൻ മനിശൻ മകൻ ആയതുനാലെ നായവിതിയെ നടത്തുകേക്കൊള്ളെ അതികാരമെ തകപ്പൻ അവനുക്ക് കൊടുത്തിരുക്കിനെ. 28 ഇം കാരിയത്തിൽ അരിശുകപ്പടുവാനില്ലെ; കല്ലറേൽ ഒള്ളവേരാ മുച്ചൂടും അവൻ ചത്തമെ കേട്ട്, 29 ഉടവുറെ കല്ലറേൽ നുൺ പുറത്തുക്ക് വരിനെ നേരം വരിനെ. നൽമെ ചെയ്യവേരായെല്ലാം ഉശിരോറി എണ്ണേക്കും പിശയ്‌ക്കും. തിൻമെ ചെയ്യവേരായെല്ലാം ഉശിരോറി തണ്ടനേൽ അകപ്പടുകേം ചെയ്യും.” ഏശുവെ ചൊല്ലിയൊള്ളെ ചത്തിയമെ വെളിവാക്കിനവേരാ 30 എനക്കേ ഒണ്ണാം ചെയ്‌കേക്ക് കൂടാത്ത്; ഏൻ കോക്കിനതുവോലെ നായമിടിനെ; എൻ വിതിയെന്നത് നീതി ഒള്ളെ വിതിതാൻ; എന്തൊണ്ണാ ഏൻ എൻ പിരിയമെ ഇല്ലെ, എന്നെ കടത്തി വുട്ടവൻ പിരിയമെ താൻ ചെയ്‌കേക്ക് നിനയ്‌ക്കിനത്. 31 ഏൻ എന്നചൊല്ലിയേ ചൊല്ലിയാ ഏൻ ചൊന്നത് ചത്തിയമില്ലെ. 32 എന്നെ പത്തി ചൊന്നത് വോറൊരായാനെ; അവൻ എന്നചൊല്ലി ചൊന്നതെല്ലാം ചത്തിയം താൻ ഒൺ എനക്ക് തിക്കിനൊളെള. 33 നിങ്കെ ഓകന്നാൻകാക്ക് ആളെ കടത്തിവുട്ടെ; അവൻ ചത്തിയമായതെ ചൊല്ലിയിരുക്കിനെ. 34 ഏൻ മനിശൻ ചൊന്നതെ ഏത്തെടുക്കിനതില്ലെ. ഒണ്ണാ നിങ്കെ രച്ചിക്കപ്പടുകേക്കുചൂട്ടിതാൻ ഏൻ ഇതെ ചൊന്നത്. 35 നുൺ കത്തുമെ വിളക്കുവോലതാൻ ഓകന്നാൻ; നിങ്കളും കൊഞ്ചെ നാളേക്ക് അവനിലെ വെളിച്ചത്തിൽ പിരിയമടേകേക്ക് ആശിച്ചെ. 36 എനക്കോ ഓകന്നാൻ ചൊന്നതക്കാട്ടിലും കനേം ചൊൽകേക്ക് ഒളെള; ചെയ് ഓയ്‌പ്പേക്കുചൂട്ടി തകപ്പൻ ഏത്തു തന്തെ വേലകാടതാൻ ഏൻ ചെയ്യിനത്. അം വേലയേ തകപ്പൻ എന്നെ കടത്തിവുട്ടിരുക്കിനെ ഒൺ എന്നചൊല്ലി വെളിവാക്കിനെ. 37 എന്നെ കടത്തിവുട്ടെ തകപ്പനേ എന്നചൊല്ലി ശാച്ചിയമെ ചൊല്ലിയിരുക്കിനെ; നിങ്കെ ഇതുവരേക്ക് അവൻ ഒച്ചെ കേട്ടതുമില്ലെ അവൻ ഉരുവമെ കണ്ടതുമില്ലെ. 38 അവൻ കടത്തി വുട്ടവനെ നമ്പാത്തനാലെ അവൻ വശനം നിങ്കെ ഉള്ളത്തിൽ ഇരുക്കിനതുമില്ലെ. 39 നിങ്കെ തിരുവെളുത്തുകാടെ നന്തി പടിയ്‌ക്കിനെ. എന്തൊണ്ണാ അത്തിൽനുൺ നിങ്കാക്ക് എണ്ണെണ്ണേക്കുമൊള്ളെ ഉശിര് കിടയ്‌ക്കും ഒൺ നിങ്കെ നിനയ്‌ക്കിനെ; ഇം തിരുവെളുത്തുകാട്ടിലേ എന്നചൊല്ലി ചൊന്നെ. 40 ഒണ്ണാലും നിങ്കാക്ക് ഉശിരു കിടയ്‌ക്കിളത്തുക്ക് എൻകാക്ക് വരുകേക്ക് നിങ്കാക്ക് മനശ് നാപ്പോയെ. 41 ഏൻ മനിശെ മാനടവൻകാൽ നുൺ മകിമെ വാങ്കിനതില്ലെ. 42 എന്തൊണ്ണാ നിങ്കെ ഇതയത്തിൽ തെയ്‌വത്തിലെ ആത്തിരം നാത്തതൊൺ എനക്ക് തിക്കിനൊള്ളെ. 43 ഏൻ എൻ തകപ്പൻ നാമത്തിൽ വന്തിരുക്കിനെ; ഒണ്ണാ എന്നെ നിങ്കെ ഏത്തെടുത്തതില്ലെ; വോറൊരാ ഉടയാ നാമത്തിൽ വന്താ നിങ്കെ അവനെ ഏത്തെടുക്കിനെ. 44 നിങ്കെ അക്കുമിക്കും ബൊകുമാനമെ ഏത്തെടുക്കുകേം ഒരേ ഒരു തെയ്‌വത്തുകാൽ നുൺ ബൊകുമാനമെ തേടാതേമിരുന്താ നിങ്കാക്ക് എകനനേ നമ്പുകേക്കാകും? 45 ഒണ്ണാ ഏൻ തകപ്പൻകാൽ നിങ്കളെ കുത്തമെ ചൊല്ലും ഒൺ നിങ്കാക്ക് നിനപ്പാനില്ലെ. നിങ്കളെ കുത്തമെ ചൊന്നാ ഒണ്ട്; നിങ്കെ ആശെ വച്ചിരുക്കിനെ മോശതാൻ അത്. 46 നിങ്കെ മോശയെ നമ്പിയതായപ്പെ എന്നാം നമ്പുവനായെ; എന്തൊണ്ണാ മോശെ എന്നചൊല്ലി എളുതിയിരുക്കിനെ. 47 ഒണ്ണാ അവൻ എളുതിയതെ നിങ്കെ നമ്പിയതില്ലെ; പിന്നെ എകനെ എൻ വാക്കാം നിങ്കെ നമ്പും? |
@New Life Literature (NLL)