ഓകന്നാൻ 20 - പുതുവൻ ചേതിഒണ്ണും നാത്തെ കല്ലറെ മത്തായി 28:1–8 ; മരുക്കോശ് 16:1–8 ; ലൂക്കോശ് 24:1–12 1 വാരത്തിലെ മുതനാൾ കരിമ്പിലച്ചേക്ക് മക്ത്തലനക്കാറത്തി മറിയ കല്ലറേകാക്ക് പോയവോളെ, കല്ലറേലെ വായ്‌കാൽ ചാരി വച്ചിരുന്തെ കൽ മാറി ഇരുക്കിനതെ കണ്ടെ. 2 അന്നേരം അവെ അവുടെ നുൺ ഓടി ശീമോൻ പത്തിരോശുകാക്കും ഏശു ആത്തിരത്തോടെ ഇരുന്തെ വോറേ ശിശിയൻകാലും പോയ് അവറകാൽ, “അവറെ കരുത്താവിലെ ഉടമ്പെ കല്ലറേൽ നുൺ എടുത്തു കൊണ്ടേയ് അവനെ ഏടെ വച്ചതൊൺ എങ്കാക്ക് തിക്കിലെ” ഒൺ ചൊല്ലിയെ. 3 അന്നേരം പത്തിരോശും ഇനിയോരു ശിശിയനും കല്ലറകാക്കു പോയെ. 4 അവറെ ഇരണ്ടാളും അങ്ക് നുൺ ഓടി പോയെ; ഒണ്ണാ ഇനിയോരു ശിശിയൻ പത്തിരോശക്കാട്ടി വേമാ ഓടി കല്ലറകാൽ പോയ് ചേന്തെ. 5 അവൻ കല്ലറയകത്തുക്ക് കുനിഞ്ച് നോയ്‌ക്കവോളെ ഏശുവിലെ ഉടമ്പ് തിരച്ച് വച്ചിരുന്തെ തുണി മട്ടും അങ്ക് കിടക്കിനതെ കണ്ടെ; ഒണ്ണാ അകത്തുക്ക് ഓറിയതില്ലെ. 6 അവനുക്ക് പുറകോടേ ഓറി പോയെ ശീമോൻ പത്തിരോശ് കല്ലറേലെ അകത്തിൽ ഓറി ഏശുവെ തിരച്ചിരുന്തെ തുണി കല്ലറയകത്തിൽ കിടക്കിനതെ കണ്ടെ. 7 മട്ടുമില്ലെ ഏശുവിലെ തലേക്ക് ചുത്തി കെട്ടി വച്ചിരുന്തെ ഉറുമാൽ ഉടമ്പുക്ക് തിരച്ചിരുന്തെ തുണി കിടക്കിനാൻനുൺ വോറൊരു ഇടത്തിൽ ചുരുട്ടി വച്ചിരുക്കിനതെ കണ്ടെ. 8 പിന്നെ മുതെ കല്ലറകാൽ വന്തെ ഇനിയോരു ശിശിയനും കല്ലറയകത്തുക്ക് പോയെ; അവൻ അതെ കണ്ടു നമ്പിയെ. 9 ഏശു ചത്തവേരാളിൽ ഉശിരോറി എന്തോണും ഒണ്ണത് അവറാത്തുക്ക് അണ്ണേക്ക് വരെ വുളങ്കാപ്പോയെ. 10 പിന്നെ ശിശിയരുകാട് ഉടവുറെ കൂറാക്ക് തിരുമ്പി പോയെ. ഏശു മക്‌തലനെ മറിയത്തുക്ക് വെളിപ്പടിനെ മത്തായി 28:9–10 ; മരുക്കോശ് 16:9–11 11 ഒണ്ണാ മറിയാ കല്ലറേലെ വായ്‌കാൽ കോന്ത് നുണ്ണെ. കേശിനെ ഇടേൽ അവെ കല്ലറയകത്തുക്ക് കുനിഞ്ച് നോയ്‌ക്കെ. 12 അന്നേരം ഏശുവിലെ ഉടമ്പ് കിടന്തെ ഇടത്തിൽ വെള്ളെ തുണിയെ ഇട്ടെ ഇരണ്ട് തൂതരുകാട് ഒരാ തലേകാലും ഒരാ കാൽകാലും ഇരുക്കിനതെ കണ്ടെ. 13 അവറെ അപ്പിൺകാൽ, “പെൺമ്പുള്ളേ, നീ കേശിനത് എന്തുക്ക്?” ഒൺ കേട്ടെ. “അവറെ എൻ കരുത്താവിലെ ഉടമ്പെ എടുത്ത് കൊമ്മണ്ടിയേയെ; അവനെ ഏടെ വച്ചതൊൺ തിക്കിലെ” ഒൺ വതിലെ ചൊല്ലിയെ. 14 ഇതെ ചൊല്ലിയോഞ്ച് അവെ പുറക്ക് തിരുമ്പിയവോളെ ഏശു അവുടെ നിക്കിനതെ കണ്ടെ; ഒണ്ണാ ഏശുതാൻ ഒൺ അവേക്ക് തിക്കിനാപ്പോയെ. 15 ഏശു അവേകാൽ, “പെൺമ്പുള്ളേ, നീ കേശിനത് എന്തുക്ക്? നീ ആരെ തേടിനെ?” ഒൺ കേട്ടെ. അത് തോട്ടക്കാറൻ താനെന്തോ ഒൺ നിനച്ച് അവെ അവൻകാക്ക്, “എശമാനനേ, നീ അവനെ എടുത്ത് കൊണ്ടേയതൊണ്ണാ അവനെ ഏടെ വച്ചിരുക്കിനെ ഒൺ ചൊല്ലിത്തര്; ഏൻ അവനെ എടുത്ത് മണ്ടാം” ഒൺ ചൊല്ലിയെ. 16 അന്നേരം ഏശു അപ്പിണെ “മറിയേ” ഒൺ വുളിച്ചെ. അവെ തിരുമ്പി “റബൂനി” ഒൺ എബുറായെ പാശേൽ വായെ കേട്ടെ. അത്തുക്ക് “എശമാനൻ” ഒൺതാൻ പൊരുൾ. 17 അന്നേരം ഏശു അവേകാൽ, “എന്നെ തൊടുവാനില്ലെ, എന്തൊണ്ണാ ഏൻ ഇതുവരേക്കും തകപ്പൻകാക്ക് തിരുമ്പി പോയതില്ലെ. നീ പോയ് എൻ ഇണങ്കരുകാൽ ‘ഏൻ എൻ തകപ്പനും നിങ്കെ തകപ്പനും എൻ തെയ്‌വമും നിങ്കെ തെയ്‌വമുമാനവൻകാക്ക് തിരുമ്പി പോനെ’ ഒൺ ചൊല്ലിൻ” ഒൺ ചൊല്ലിയെ. 18 മക്ത്തലനക്കാറത്തി മറിയ ഇം ചേതീം മത്തും ശിശിയരുകാട്ടുകാക്ക് പോയെ. “ഏൻ കരുത്താവെ കണ്ടെ” ഒണ്ണും അവൻ ഇതയെല്ലാം ചൊല്ലിയെ ഒണ്ണും അവെ ശിശിയരുകാട്ടുകാക്ക് ചൊല്ലിയെ. ഏശു ഉടയാ ശിശിയരുകാട്ടുക്ക് വെളിപ്പടിനെ മത്തായി 28:16–20 ; മരുക്കോശ് 16:14–18 ; ലൂക്കോശ് 24:36–49 19 വാരത്തിലെ മുതനായാനെ അണ്ണേക്ക് അന്തിയോട് ശിശിയരുകാട് എകൂതരെ പേടിച്ച് വാതലെ അടച്ച് മൊത്തമാ കൂടി ഇരുക്കുമെ. അന്നേരം ഏശു അവറകാൽ വന്ത് നുൺ “നിങ്കാക്ക് നിമതി” ഒൺ ചൊല്ലിയെ. 20 ഇതെ ചൊല്ലിയോഞ്ച് ഏശു ഉടയാ കയ്യാം ഉടമ്പിലെ ഒരുക്കോട്ടിലെ പാടാം കാട്ടിയെ; ശിശിയരുകാട് കരുത്താവെ കണ്ടവോളെ അവറെ ചരിയാനത്തിൽ പിരിയമടഞ്ചെ. 21 ഏശു പിന്നേം അവറകാൽ, “നിങ്കാക്ക് നിമതി, തകപ്പൻ എന്നെ കടത്തി വുട്ടതുവോലെ ഏനും നിങ്കളെ കടത്തിവുടുക്കിനെ” ഒൺ ചൊല്ലിയെ. 22 അതോഞ്ച്, അവൻ അവറാത്തുക്ക് ഊതിയാലെ അവറകാൽ, “തെയ്‌വ ആത്തുമാവെ ഏത്തെടിൻ. 23 നിങ്കെ ആരൊണ്ണാലും പാപമെ മന്നിച്ചാ അവറകാലും തെയ്‌വം മന്നിക്കും നിങ്കെ ആര് പാപമെ ഒണ്ണാലും മന്നിയാതവോയാ തെയ്‌വം അവറകാലും മന്നിയാത്ത്” ഒൺ ചൊല്ലിയെ. ഏശുവും തോമശും 24 ഒണ്ണാ ഏശു അക്ക് വന്തവോളെ പന്നണ്ട് ശിശിയരുകാട്ടിൽ ഒരായാനെ തിതിമോശ് എന്നെ തോമശ് ശിശിയരുകാട് കൂട്ടത്തിൽ നാപ്പോയെ. 25 അതുനാലെ ഇനിയോരു ശിശിയരുകാട്, “എങ്കെ കരുത്താവെ കണ്ടെ” ഒൺ ചൊല്ലിയെ. ഒണ്ണാ അവൻ അവറകാൽ, “ഏനേ അവൻ കയ്‌കാട്ടിൽ ആണി അടിച്ചെ പാടെ കണ്ട് അത്തിൽ കയ്യെ ഇടുകേം അവൻ ഉടമ്പിലെ പാടിൽ തൊടുകേം ചെയ്യാതെ ഏൻ നമ്പാത്ത്” ഒൺ ചൊല്ലിയെ. 26 ഒരു വാരമോഞ്ച് ശിശിയരുകാട് എല്ലാരും പിന്നേം കൂരയകത്തിൽ മൊത്തമാ കൂടി ഇരുക്കുമെ; തോമശും അം കൂട്ടത്തിൽ ഒണ്ടായെ; വാതലെ അടച്ചിട്ടിരുക്കുമെ; ഏശു അവറാത്തുക്ക് നടുവെ നുൺ “നിങ്കാക്ക് നിമതി” ഒൺ ചൊല്ലിയെ. 27 അന്നേരം ഏശു തോമശുകാൽ, “നിൻ വിരളെ ഇക്ക് നീട്ടി എൻ കയ്‌കാടെ കാൺ; നിൻ കയ്യെ നീട്ടി എൻ ഉടമ്പിലെ ഒരുക്കോട്ടിൽ തൊട്; നമ്പിക്കെ നാത്തവൻ ആകാതെ നമ്പിക്കെ ഒള്ളവനായ് ഇര്” ഒൺ ചൊല്ലിയെ. 28 തോമശ് അവൻകാക്ക്, “എൻ കരുത്താവും എൻ തെയ്‌വമുമാനവനെ” ഒൺ ചൊല്ലിയെ. 29 പിന്നെ ഏശു അവൻകാക്ക്, “നീ എന്നെ കണ്ടനാലെ നമ്പിയെ; കാണാതെ നമ്പുനവൻ ഓകമൊള്ളവേരാ” ഒൺ ചൊല്ലിയെ. 30 ഇം പൊത്തകത്തിൽ എളുതിയതല്ലാതെ കനേം അരിശുകങ്കാടെ ഏശു ഉടയാ ശിശിയരുകാട് കാൺങ്കയെ ചെയ് ഇരുക്കിനെ. 31 ഒണ്ണാ ഏശു തെയ്‌വ മകനാനെ കിരിശ്ത്തു ഒൺ നിങ്കാക്ക് തിക്കിലൊണ്ടാളത്തുക്കും നമ്പിനതുനാലെ അവൻ നാമത്തിൽ നിങ്കാക്ക് ഉശിര് ഒണ്ടാളത്തുക്കുച്ചൂട്ടീം ഇതയെല്ലാം എളുതിയിരുക്കിനെ. |
@New Life Literature (NLL)