Biblia Todo Logo
Bìoball air-loidhne

- Sanasan -

ഓകന്നാൻ 19 - പുതുവൻ ചേതി

1 അതോഞ്ച് പീലാത്തോശ് ഏശുവെ ചാട്ടവാറിൽ അടിയ്‌ക്കെ വച്ചെ.

2 പടയാളികെ ഒരു മുൾ കിരികിടമെ മിടഞ്ചെടുത്ത് ഏശുവിലെ തലേക്ക് വച്ചെ. പിന്നെ അവനുക്ക് നീലേം ചിവലേം കലന്തെ ഒരു അങ്കിയാം ഇടവച്ചെ.

3 അതോഞ്ച് അവറെ അവൻകാക്ക് വന്ത് “എകൂതര് രാശാവേ, വെറ്റി, വെറ്റി” ഒൺ ചൊല്ലി അവൻ കന്നത്ത്‌ക്ക് അടിച്ചെ.

4 ഒരുവട്ടം കൂടി പീലാത്തോശ് പുറത്തുക്ക് വന്താലെ, “ഏൻ ചെന്നേത്തിൽ ഒരു കുത്തമാം കാണാത്തെ ഒൺ നിങ്കാക്ക് തിക്കിനൊണ്ടാളത്തുക്ക് ഇതീ, ഏൻ ഇമ്പാളെ നിങ്കകാക്ക് കുടക്കിനെ” ഒൺ ചൊല്ലിയെ.

5 ഏശു മുൾ കിരികിടമാം നീലേം ചിവലേം കലന്തെ അങ്കിയാം ഇട്ടു പുറത്തിൽ വന്തപ്പെ പീലാത്തോശ് അവറാത്തുകാൽ, “ഇതീ അം മനിശൻ” ഒൺ ചൊല്ലിയെ.

6 വലിയെ പൂയാരിയേരുകാടും വലിയെ പള്ളീലെ കാവലാളികേം ഏശുവെ കണ്ടവോളെ, “അവനെ ശിലുവേൽ തറെ, അവനെ ശിലുവേൽ തറേ” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ. ഒണ്ണാ പീലാത്തോശ് അവറകാക്ക്, “നിങ്കെ അവനെ കൊണ്ടേയ് ശിലുവേൽ തറേനിൻ; ഏൻ അവനേത്തിൽ ഒരു കുത്തമാം കാണതില്ലെ” ഒൺ ചൊല്ലിയെ.

7 അത്തുക്ക് എകൂതര് അവൻകാക്ക്, “എങ്കാക്ക് ഒരു നായപുറമാണം ഒണ്ട്; അവൻ ഉടയാളേ തെയ്‌വ മകൻ ഒൺ അവകാശപ്പടിനനാലെ അവൻ ചാകോണും” ഒൺ ചൊല്ലിയെ.

8 പീലാത്തോശ് ഇതെ കേട്ടതും ചരിയാനത്തിൽ നടിയ്ങ്കി പറന്തേയെ.

9 പിന്നെ അവൻ ചിത്താറേക്ക് തിരുമ്പി പോയെ. “നീ ഏടനുൺ വരിനെ?” ഒൺ ഏശുവുകാക്ക് കേട്ടെ; ഏശു അവൻകാക്ക് ഒരു വതിലാം ചൊല്ലിയതില്ലെ.

10 അന്നേരം പീലാത്തോശ് അവൻകാക്ക്, “നീ എന്ത് ഒണ്ണപ്പത്തീം എൻകാൽ കുരവുടാത്തത്? നിന്നെ ശിലുവേൽ തറയ്‌ക്കെ വയ്‌പ്പേക്കും നിന്നെ മത്തം വുടുക്കേക്കും ഒള്ളെ അതികാരം എനക്കൊള്ളതൊൺ തിക്കിലാത്തതീ?” ഒൺ കേട്ടെ.

11 അത്തുക്ക് ഏശു അവൻകാക്ക്, “തെയ്‌വത്തിലെ അതികാരം കിടയാതവോയപ്പെ നിനക്ക് എന്നേത്തിൽ ഏളതൊരു അതികാരമും നാപ്പോവനായെ. അതുനാലെ എന്നെ നിൻ കയ്യിൽ ഏത്തു തന്തവൻ വൻ പാപിതാൻ.”

12 പീലാത്തോശുക്ക് ഇതെ കേട്ടതേ അവനെ കടത്തി വുട്ടാവെ നിനപ്പൊണ്ടായെ. “നീ ചെന്നെ കടത്തിവുട്ടാ നീ കയിശരിലെ ഇണങ്കൻ ഇല്ലെ; ആരൊണ്ണാലും ഉടയാളെ രാശാവൊൺ അവകാശപ്പട്ട് വന്താ അവൻ കയിശരുക്ക് എതിരുതാനെ?” ഒൺ എകൂതരുകാട് ചരിയാനത്തിൽ വുളിച്ച് ചൊല്ലിയെ.

13 പീലാത്തോശ് ഇതെ കേട്ടതും ഏശുവെ പുറത്തുക്ക് കുടത്ത് കെബ്ബതാ ഒൺ എബുറായെ പാശേൽ ചൊന്നെ കൽത്തളം എന്നാൻ നായം വിതിക്കിനാൻ ഇരുന്തെ.

14 അന്നേരം വന്ത് പെശകാവിലെ ഒരുക്കനാളും മത്തിയാനെ നേരമും താൻ. അന്നേരം പീലാത്തോശ് എകൂതരുകാൽ, “ഇതി, നിങ്കെ രാശാവ്” ഒൺ ചൊല്ലിയെ.

15 ഒണ്ണാ അവറെ, “ചെന്നെ കൊണ്ടോ, ചെന്നെ കൊണ്ടോ; ചെന്നെ ശിലുവേൽ തറേൻ” ഒൺ കുലവയാ നുണ്ണെ. അത്തുക്ക് പീലാത്തോശ്, “നിങ്കെ രാശാവെ ഏൻ ശിലുവേൽ തറയ്‌ക്കോണുമീ?” ഒൺ കേട്ടെ. അത്തുക്ക് മുയ്‌ക്കമാനെ വലിയെ പൂയാരികാട്, “എങ്കാക്ക് കയിശരെ വുടെ വോറൊരു രാശാവില്ലെ” ഒൺ വതിലെ ചൊല്ലിയെ.

16 കടശീക്ക് പീലാത്തോശ് ഏശുവെ ശിലുവേൽ തറപ്പേക്ക് അവറാത്തുക്ക് വുട്ടു കൊടുത്തെ. പടയാളികെ അവനെ ശിലുവേൽ തറപ്പേക്ക് കൊണ്ടേയെ.


ഏശുവെ ശിലുവേൽ തറയ്‌ക്കിനെ
മത്തായി 27:32–44 ; മരുക്കോശ് 15:21–32 ; ലൂക്കോശ് 23:26–43

17 ഏശു ഉടയായേ തൻ ശിലുവയെ ചിമ്പിയെടുത്ത് കോൽകോത്താ ഒൺ എബുറായെ പാശേലൊള്ളെ തലയോട്ടിലെ ഇടം എന്നാനുക്ക് പോയെ.

18 അങ്ക് അവറെ അവനെ ശിലുവേൽ തറച്ചെ. ഏശുവെ നടുവേം ഇരണ്ടാളെ അവനുക്ക് ഇടത്തക്കോടും വലത്തക്കോടുമായ് തറച്ചെ.

19 പിന്നെ പീലാത്തോശ് “നശരായൻ ഏശു എകൂതര് രാശാവ്” ഒൺ ഒരു കുറിപ്പെ എളുതി അതെ ഏശുവിലെ ശിലുവേക്ക് മീത്തോട് പതിയ്‌ക്കെ വച്ചെ.

20 ഏശുവെ ശിലുവേൽ തറച്ചെ ഇടം പട്ടണത്തുക്ക് കിട്ടനാലെ കനേം എകൂതര് ഇം എളുത്തെ വാശിച്ചെ. അതെ എബുറായെ, കിരീക്ക്, റോമാ പാശകളിൽ എളുതി വച്ചിരുന്തെ.

21 അന്നേരം എകൂതരുകാട്ടിലെ വലിയെ പൂയാരികാട് പീലാത്തോശുകാൽ, “എകൂതര് രാശാവൊൺ ഇല്ലെ എളുതെ വേണ്ടിയിരുന്തത്, ‘ഏൻ എകൂതര് രാശാവ്’ ഒൺ അവൻ ചൊല്ലി നടന്തെ ഒൺ വേണും എളുതെ വേണ്ടിയിരുന്തത്” ഒൺ ചൊല്ലിയെ.

22 അത്തുക്ക് പീലാത്തോശ് അവറകാൽ, “ഏൻ എന്തെ എളുതിയതോ അതെ എളുതിയാച്ചെ” ഒൺ അവറകാക്ക് ചൊല്ലിയെ.

23 പടയാളികെ ഏശുവെ ശിലുവേൽ തറച്ചവോളെ അവറെ അവൻ തുണിയെ എടുത്ത് ഒവ്വൊരാക്കും നാല് പങ്കായ്‌ക്കി പയ്‌ങ്കെടുത്തെ; അവൻ അങ്കിയാം അവറെ എടുത്തെ; ഇം അങ്കി തയ്‌ച്ചതില്ലെ ഒരു തുണിയിൽ ഒള്ളതാൻ.

24 “ഇതെ കിശിക്കെ വേണാ; കുറിയിട്ട് ഒരാക്ക് എടുക്കാം” ഒൺ അവറെ അക്കുമിക്കും ചൊല്ലിയെ. “അവറെ എൻ തുണിയെ പയ്‌ങ്കെടുത്തെ; എൻ അങ്കീക്കുചൂട്ടി കുറിയിട്ടെ” ഒണ്ണൊള്ളെ തിരുവെളുത്ത് നടമാകേക്കുതാൻ പടയാളികെ ഇകനെ ചെയ്യത്.

25 ഏശുവെ തറച്ചെ ശിലുവേകാൽ അവൻ തള്ളേം തള്ളേലെ ഇളേവേം ക്‌ളെയോപ്പാവ് പെൺ മറിയാവും മക്ത്തലനക്കാറത്തി മറിയാവും നുണ്ണെ.

26 ഏശുവിലെ തള്ളേം ഏശു ആത്തിരമോടിരുന്തെ ശിശിയനും അവുടെ നിക്കിനതെ ഏശു കണ്ടെ. “പെൺമ്പുള്ളേ, ഇതി നിൻ മകൻ” ഒൺ ഉടയാ തള്ളേകാൽ ചൊല്ലിയെ.

27 പിന്നെ അവൻ ശിശിയൻകാൽ, “ഇതി നിൻ നിള്ളെ” ഒൺ ചൊല്ലിയെ. അന്നേരം ഇരുന്ത് അം ശിശിയൻ ഏശുവിലെ തള്ളയെ ഉടയാ കൂരേക്ക് കൂട്ടി കൊണ്ടേയെ.


ഏശുവിലെ ചാവ്
മത്തായി 27:45–56 ; മരുക്കോശ് 15:33–41 ; ലൂക്കോശ് 23:44–49

28 അതോഞ്ച് എല്ലാം മുടിഞ്ചേയെ ഒൺ ഏശുവുക്ക് തിക്കിനൊണ്ടായാലെ തിരുവെളുത്തിൽ ചൊല്ലിയിരുക്കിനത് നടമാകേക്കുചൂട്ടി, “എനക്ക് തണ്ണി തവിക്കിനെ” ഒൺ ചൊല്ലിയെ.

29 അങ്ക് ഒരു പാത്തിരത്തിൽ പുളിച്ചെ വീഞ്ചെ വച്ചിരുക്കുമെ; അവറെ പഞ്ചിയെ പുളിപ്പൊള്ളെ വീഞ്ചിൽ മുയ്‌ക്കി ഈശോപ്പ് പാളീലെ കോലെ എടുത്ത് അത്തിൽ വച്ച് ഏശുവിലെ വായ്‌കാക്ക് കൊണ്ടേയെ.

30 ഏശു ഇം പുളിച്ചെ വീഞ്ചെ കുടിച്ചോഞ്ച്, “എല്ലാം നടമായേയെ” ഒൺ ചൊല്ലി തലേ അടീക്കിട്ട് ഉശിരെ ഒപ്പണച്ചെ.


ഏശുവിലെ ഉടമ്പിലെ ഒരുക്കോട്ടുക്ക് കുത്തിനെ

31 അണ്ണേക്ക് ഒരുക്കനാളും പിത്തുനാ മുയ്‌ക്കമാനെ ശബത്തും നാലെ ശബത്തുനാ ഉടമ്പുകാട് ശിലുവേൽ ഇരുക്കിനത് എകൂതരുക്ക് പിരിയം നാപ്പോമെ കാരിയം താൻ. അതുനാലെ ചാവുകാട്ടിലെ കാൽകാടെ ഒടിച്ച് ചാവുകാടെ അടീക്ക് ഉറക്കോണും ഒൺ പീലാത്തോശുകാക്ക് ചൊല്ലിയെ.

32 അത്തുക്ക് പടയാളികെ വന്ത് ഏശുവിലെ കൂട്ടത്തിൽ ശിലുവേൽ തറച്ചിരുന്തെ മുതേലാ കാൽകാടെ ഒടിച്ചെ; പിന്നെ ഇനിയൊരാ കാൽകാടാം ഒടിച്ചെ.

33 ഒണ്ണാ അവറെ ഏശുവുകാക്ക് വന്തവോളെ അവൻ ചത്തേയെ ഒൺ കണ്ടാലെ അവൻ കാൽകാടെ ഒടിയാപ്പോയെ.

34 അന്നേരം പടയാളികേൽ ഒരാ ഏശുവിലെ ഉടമ്പിലെ ഒരുക്കോട്ടുക്ക് കുന്തത്തിൽ കുത്തിയെ; അപ്പണേ അവുടെ നുൺ ഇലത്തമും തണ്ണീം ഒശികെ.

35 ഇത് ചത്തിയം താൻ ഒൺ നങ്കാക്ക് തിക്കിനൊള്ളെ; എന്തൊണ്ണാ ഇതെ നേരേ കണ്ടവൻതാൻ ചൊല്ലിയിരുക്കിനത്. നിങ്കാക്കും ഇതെ നമ്പാം.

36 “അവൻ ഒരു എലുമ്പും ഒടിഞ്ച് പോകാത്ത്” ഒൺ ചൊല്ലിയിരുക്കിനെ തിരുവെളുത്ത് നടമാകേക്കുതാൻ ഇതെല്ലാം നടന്തത്.

37 “അവറെ കുത്തിയവൻകാക്ക് അവറെ നോക്കും” ഒൺ തിരുവെളുത്തിൽ ഇനിയൊരു പണ്ണേലും എളുതിയിരുക്കിനെ.


ഏശുവെ പൂത്തിടിനെ

38 അതോഞ്ച് അരിമത്തിയാവിലെ ഓശേപ്പ് ഏശുവിലെ പിണമെ എടുപ്പേക്ക് പീലാത്തോശുകാൽ അനുമതി കേട്ടെ. അവൻ ഏശുവിലെ ഒരു ശിശിയൻതാൻ. ഒണ്ണാ എകൂതരെ പേടിച്ച് അവൻ അതെ ആരുകാലും ചൊല്ലിയതില്ലെ. പീലാത്തോശ് അത്തുക്ക് അനുമതി കൊടുത്തവോളെ ഓശേപ്പ് വന്ത് ഏശുവിലെ പിണമെ ശിലുവേൽ നുൺ ഉറയ്‌ക്കെടുത്ത് പോയെ.

39 മിന്നേ ഒരു റാവ് ഏശുവുകാക്ക് വന്തെ നിക്കോതിമോശും അവൻ കൂട്ടത്തിൽ വന്തെ; നിക്കോതിമോശ് ഒരുവോളെ മുപ്പത് കിലോ മൂരാം തെള്ളിയാം കലത്തിയെ നല്ലെ മണമൊള്ളെ ഒരു തയിലമാം എടുത്ത് വന്തെ.

40 അവറെ ഏശുവിലെ പിണമെ എടുത്ത് എകൂതര് പിണമെ പൂത്തിടിനെ റീതീൽ ഇം മണക്കിനെ തയിലമാം തേച്ച് തുണീൽ തിരച്ച് കെട്ടി,

41 ഏശുവെ ശിലുവേൽ തറച്ചെ പണ്ണേക്ക് കിട്ടയെ ഒരു തോട്ടമൊണ്ടായെ. അം തോട്ടത്തിൽ ഇതുവരേക്കും ആരാം വയ്യാത്തെ ഒരു പുതുവൻ കല്ലറേം ഒണ്ടായെ.

42 അണ്ണേക്ക് എകൂതരുകാട്ടിലെ ഒരുക്കനാൾ നാലേം അം കല്ലറെ കിട്ടനാലേം ഏശു പിണമെ അങ്ക് വച്ചെ.

@New Life Literature (NLL)

Lean sinn:



Sanasan