Biblia Todo Logo
Bìoball air-loidhne

- Sanasan -

ഓകന്നാൻ 18 - പുതുവൻ ചേതി


ഏശുവെ പുടിയ്‌ക്കിനെ
മത്തായി 26:47–56 ; മരുക്കോശ് 14:43–50 ; ലൂക്കോശ് 22:47–53

1 ഏശു ഇതയെല്ലാം ചൊല്ലിയോഞ്ച് ഉടയാ ശിശിയരും മത്തും കെത്തുറോൻ എന്നെ അടിവാരത്തുക്ക് അക്കറോട്ടുക്ക് പോയെ. അങ്ക് ഒരു ഒലിവ് തോട്ടം ഒണ്ടായെ; ഏശുവും ശിശിയരുകാടും അം തോട്ടത്തിലെ ഉള്ളുക്ക് പോയെ.

2 ഏശുവും ശിശിയരുകാടും ഇടേക്ക് ഇടേക്ക് അങ്ക് കൂടി വരുമതുനാലെ ഏശുവെ കാട്ടി കൊടുപ്പേക്ക് പോനെ ഊതായ്‌ക്കും അം ഇടം തിക്കിനൊണ്ടായെ.

3 അതുനാലെ ഊതാ ചിലെ പടിയാളികളാം മുയ്‌ക്കമാനെ വലിയെ പൂയാരിയേരുകാടും പരീശരുകാടും കടത്തിവുട്ടെ കാവലാളികയാനെ ചിലവേരാളാം കൂട്ടിയെടുത്ത് വിളക്കുകാടാം തീപ്പന്തങ്കാടാം ആയുതങ്കാടാം എടുത്തു അക്ക് വന്തെ.

4 തനക്കാകേക്ക് പോനതയെല്ലാം തിക്കിലൊണ്ടായെ ഏശു മില്ലോട്ടുക്ക് വന്ത്, “നിങ്കെ ആരെ തേടിനെ?” ഒൺ അവറകാൽ കേട്ടെ.

5 “നശരായനാനെ ഏശുവതാൻ” ഒൺ അവറെ വതിലെ ചൊല്ലിയെ; അത്തുക്ക് ഏശു അവറകാക്ക്, “അത് ഏൻതാൻ” ഒൺ ചൊല്ലിയെ. അവനെ കാട്ടി കൊടുക്കേക്കിരുന്തെ ഊതായും അവറെ കൂട്ടത്തിൽ ഒണ്ടായെ.

6 “ഏൻതാൻ” ഒൺ ഏശു ചൊല്ലിയവോളെ അവറെ പുറകോട്ടുക്ക് നീയ്‌ങ്കി അടീക്ക് ബൂന്തെ.

7 “നിങ്കെ ആരെ തേടിനെ” ഒൺ അവൻ പിന്നേം കേട്ടവോളെ, “നശരായൻ ഏശുവതാൻ” ഒൺ അവറെ ചൊല്ലിയെ.

8 “ഏൻതാൻ അമ്പാൾ ഒൺ നിങ്കകാക്ക് ചൊല്ലിയതാനേ? നിങ്കെ എന്നതാൻ തേടിനതൊണ്ണാ ചേരെ മണ്ടട്ടെ” ഒൺ ഏശു ചൊല്ലിയെ.

9 “നീ എനക്ക് തന്തവേരാളിൽ ആരും കുറഞ്ച് പോകാപ്പോയെ” ഒൺ അവൻ ചൊല്ലിയെ വാക്ക് നടമാകേക്കുതാൻ ഇകനെ ആയത്.

10 അന്നേരം ശീമോൻ പത്തിരോശ് ഉടയാ വാളെ ഊരിയെടുത്ത് വലിയെ വലിയെ പൂയാരി പണ്ണക്കാറൻ വലത്തക്കോട്ടിലെ ചെവിയെ വെട്ടി എടുത്താച്ചെ; അം പണ്ണക്കാറൻ പേര് മൽക്കോശ് ഒൺതാൻ.

11 അന്നേരം ഏശു പത്തിരോശുകാൽ, “നിൻ വാളെ ഉറേൽ ഇട്; തകപ്പൻ എനക്ക് തന്തെ കറുമം അടേളെ പാനെ ഏൻ കുടിയ്‌ക്കിളതാനേ?” ഒൺ കേട്ടെ.


ഏശുവെ വലിയെ പൂയാരി കന്നാവുക്ക് മില്ലോട്ടുക്ക് കൊണ്ടോനെ

12 പടയാളികളും അവറെ തലവനും എകൂതെ പള്ളീലെ കാവൽക്കാറാളും ചേന്ത് ഏശുവെ പുടിച്ച് കെട്ടി,

13 കന്നാവുകാക്ക് കൊണ്ടോയെ. അം വരിയത്തിലെ വലിയെ പൂയാരിയാനെ കയ്യപ്പാവിലെ തമാമൻതാൻ കന്നാവ്.

14 ഒരു മനിശൻ മാനടവൻകാട്ടുക്കുചൂട്ടി ചാനത് നല്ലതാൻ ഒൺ എകൂതരുകാൽ ഓശനെ ചൊല്ലി കൊടുത്തത് ഇം കയ്യപ്പാവുതാൻ.


പത്തിരോശ് ഏശുവെ പുറിച്ച് ചൊന്നെ
മത്തായി 26:69–70 ; മരുക്കോശ് 14:66–68 ; ലൂക്കോശ് 22:55–57

15 ശീമോൻ പത്തിരോശും വോറൊരു ശിശിയനും ഏശുവുക്ക് പുറകോടേ പോയെ; അം ശിശിയനുക്ക് വലിയെ പൂയാരിയെ തിക്കിനൊള്ളനാലെ അവൻ വലിയെ പൂയാരീലെ കൂരെ മുത്തത്തുകാക്ക് ഏശുവിലെ കൂട്ടത്തിൽ ഓറിയെ.

16 ഒണ്ണാ പത്തിരോശ് വാതൽകാൽ കാത്തു നുണ്ണെ വലിയെ പൂയാരിയെ തിക്കിനൊള്ളെ ഇനിയൊരു ശിശിയൻ പുറത്തിൽ വന്ത് വാതൽ കാവൽക്കാറത്തീകാൽ അനുമതിയെ വായ്‌ങ്കി അകത്തുക്ക് കൂട്ടി എടുത്ത് പോയെ.

17 അന്നേരം അം പെൺമ്പുള്ളെ പത്തിരോശുകാൽ, “നീ ഇം മനിശൻ ശിശിയരുകാട്ടിൽ ഒരാതാനെ?” ഒൺ കേട്ടെ; അത്തുക്ക് അവൻ “ഏനില്ലെ” ഒൺ വതിലെ ചൊല്ലിയെ.

18 അണ്ണേക്ക് ചരിയാനെ കുടുർ ആയിരുന്തനാലെ വേലക്കാറാളും ഉത്തിയോകക്കാറാളും തീയെ കൂട്ടി അത്തുക്ക് ചുത്തുകോടും നുൺ തീയെ തൊറുമെ. പത്തിരോശും അവറെ കൂട്ടത്തിൽ തീയെ തൊറുത് നുണ്ണെ.


വലിയെ പൂയാരി ഏശുവെ കേൾവിയെ കോക്കിനെ
മത്തായി 26:59–66 ; മരുക്കോശ് 14:55–64 ; ലൂക്കോശ് 22:66–71

19 അന്നേരം വലിയെ പൂയാരി ഏശുവുകാക്ക് ശിശിയരുകാടപ്പത്തീം അവൻ പടിയ്‌ക്കെ വയ്‌ക്കിനതപ്പത്തീം കേട്ടെ.

20 അത്തുക്ക് ഏശു, “ഏൻ ഉലകത്തുക്ക് ഇതെയെല്ലാം തുറന്ത് ചൊല്ലി ഇരുക്കിനെ; തെയ്‌വ ആലയത്തിലും എകൂതര് മൊത്തമാ ചേന്ത് വരിനെ ആലയത്തിലും ഏൻ എപ്പണും പടിയ്‌ക്കെ വയ്‌ക്കുമെ; ഏൻ ഒണ്ണാം ആരുക്കും തിക്കിനാതെ ചൊല്ലിയതില്ലെ.

21 നിങ്കെ എന്നെ എന്തുക്ക് കേൾവി കോക്കിനെ. ഏൻ ചൊല്ലിയതെ കേട്ടവേരാകാൽ കോൾ, ഏൻ എന്തനെ ചൊല്ലിയത് ഒൺ അവറാത്തുക്ക് തിക്കിനൊള്ളെ.”

22 ഏശു ഇതെ ചൊല്ലിയവോളെ വലിയെ പള്ളീലെ കാവൽക്കാറാളിൽ ഒരാ, “വലിയെ പൂയാരീകാൽ ഇകനയീ വതിലെ ചൊന്നത്?” ഒണ്ണാലെ കന്നത്ത്ക്ക് അടിച്ചെ.

23 “ഏൻ എന്തൊണ്ണാലും കുറയായ് ചൊല്ലിയതൊണ്ണാ അത് കുറതാൻ ഒൺ റൂപ്പാക്ക്; ഏൻ ചൊന്നത് ചരിയൊണ്ണാ പിന്നെ എന്തുക്ക് എന്നെ അടിക്കിനെ?” ഒൺ ഏശു കേട്ടെ.

24 അന്നേരം കെട്ടി വച്ചിരുന്തെ ഏശുവെ കന്നാവ് വലിയെ പൂയാരിയാനെ കയ്യപ്പാവുകാക്ക് കടത്തിവുട്ടെ.


പത്തിരോശ് ഏശുവെ പിന്നേം പുറിച്ച് ചൊന്നെ
മത്തായി 26:71–75 ; മരുക്കോശ് 14:69–72 ; ലൂക്കോശ് 22:58–62

25 ശീമോൻ പത്തിരോശ് തീയെ തൊറുത് നുണ്ണവോളെ, “നീ അവൻ ശിശിയൻതാനെ?” ഒൺ അവുടെ നുണ്ണെ ചിലെ ആളുകെ കേട്ടെ. “ഏനില്ലെ” ഒൺ അവൻ തിരുപ്പി ചൊല്ലിയെ.

26 വലിയെ പൂയാരി പണ്ണക്കാറാളിൽ ഒരാളും പത്തിരോശ് ചെവിയെ അറുത്തെ ആളിലെ ചാതിയാനുമാനെ ഒരാൾ, “നിന്നതാനേ ഏൻ അവൻ കൂട്ടത്തിൽ ഒലിവ് തോട്ടത്തിൽ വച്ച് കണ്ടത്?” ഒൺ കേട്ടെ.

27 അത്തുക്ക് പത്തിരോശ്, “എന്നെ ഇല്ലെ” ഒൺ ചൊല്ലി പിന്നേം ഏശുവെ പുറിച്ച് ചൊല്ലിയെ; അപ്പണേ കോശി കൂവിയെ.


ഏശുവെ പീലാത്തോശുകാക്ക് കൊണ്ടോനെ
മത്തായി 27:1–2 , 11–14 ; മരുക്കോശ് 15:1–5 ; ലൂക്കോശ് 23:1–5

28 പിന്നെ എകൂതര് ഏശുവെ കയ്യപ്പാവുകാൽ നുണ്ണും റോമാ നാട്ടുമന്നൻ കൊട്ടാരത്തുക്ക് കൊണ്ടേയെ. അന്നേരം വാനം വുടിഞ്ച് വരുമെ. എകൂതരുകാട് ചട്ടപ്പടി തങ്കെ അശിങ്കമാകാതെ പെശകാ തീനെ തിൻബേക്ക് ഒള്ളനാലെ അവറെ കൊട്ടാരത്തുക്ക് കടന്തതില്ലെ.

29 അതുനാലെ പീലാത്തോശ് പുറത്തുക്ക് ഉറങ്കി വന്ത്, “ചെന്നേത്തിലെ കുത്തം എന്തനേത്ത്?” ഒൺ കേട്ടെ.

30 “ചെൻ ഒരു കുത്തവാളി അല്ലാതവോയപ്പെ എങ്കെ അവനെ നിൻകാക്ക് കുടകാപ്പോവനായതെ?” ഒൺ അവറെ ചൊല്ലിയെ.

31 അത്തുക്ക് പീലാത്തോശ് അവറകാക്ക്, “നിങ്കെ ചെന്നെ കൊണ്ടോയ് നിങ്കെ നായപുറമാണം ചൊന്നവോലെ വിതീനിൻ” ഒൺ ചൊല്ലിയെ. അത്തുക്ക് എകൂതര് അവൻകാക്ക്, “എങ്കെ നായപുറമാണം പാലിച്ച് ആരളാം ചാവ് തണ്ടനേക്ക് വിതിപ്പേക്ക് കൂടാത്ത്” ഒണ്ണെ.

32 ഉടയാ എകനെ ചാകേക്ക് പോനെ ഒൺ ഏശു മിന്നേക്കൂട്ടി ചൊല്ലിയത് നടമാകേക്കുചൂട്ടിതാൻ ഇകനെ നടന്തത്.

33 പീലാത്തോശ് കൊട്ടാരത്തിലെ ചിത്താറേക്ക് ഓറിപ്പോയ് ഏശുവെ വുളിച്ച്, “നീ എകൂതര്കാട് രാശാവീ?” ഒൺ കേട്ടെ.

34 അത്തുക്ക് ഏശു, “നീയേ കോക്കിനതോ അതോ വോറാളുകെ എന്നചൊല്ലി ചൊല്ലിയതോ?” ഒൺ കേട്ടെ.

35 അത്തുക്ക് പീലാത്തോശ്, “ഏൻ ഒരു എകൂതനില്ലയേ? നിൻ ആളുകേം നിൻ വലിയെ പൂയാരിയേരും താൻ നിന്നെ എൻ കയ്യിൽ ഏത്തു തന്തത്. നീ എന്തനെ ചെയ്യത്?” ഒൺ കേട്ടെ.

36 “ഏൻ അതികാരമെ നടത്തിനെ രാച്ചം ഇം ഉലകത്തിലൊള്ളതില്ലെ. അകനെ ആയതായപ്പെ എകൂതര് എന്നെ പുടിയാത്തെ നിലേൽ എൻ ഏവലാളികെ അവറാത്തുക്ക് വുറോതമായ് പോരാടുവനായതേ? ഒണ്ണാ ഏൻ അതികാരം നടത്തിനെ രാച്ചം ഇങ്കില്ലെ” ഒൺ ഏശു ചൊല്ലിയെ.

37 അന്നേരം പീലാത്തോശ് അവൻകാൽ, “നീ രാശാവുതാനീ?” ഒൺ കേട്ടെ. അത്തുക്ക് ഏശു, “ഏൻ രാശാവുതാൻ ഒൺ നീ ചൊല്ലിയത് നിച്ചം താൻ; ചത്തിയത്തുക്ക് ശാച്ചിയമെ ചൊൽകേക്കുതാൻ ഏൻ പുറന്തതും ഇം ഉലകത്തിൽ വന്തതും; ചത്തിയത്തിൽ നിക്കിനവേരായെല്ലാം എൻ വശനത്തിൽ നിലെ നിൽക്കിനെ” ഒൺ ചൊല്ലിയെ.

38 “എന്തൻ ചത്തിയം?” ഒൺ പീലാത്തോശ് കേട്ടെ. പിന്നെ പീലാത്തോശ് പുറത്തിൽ എകൂതരുകാക്ക് പോയ് അവറകാൽ, “ഏൻ അവനേത്തിൽ ഒരു കുത്തമാം കാണതില്ലെ,

39 ഒണ്ണാ പെശകാ കാലത്തിൽ ഏൻ നിങ്കാക്ക് ഒരു തടവുകാറനെ വുട്ടു തരിനെ ചിട്ടയൊള്ളതാനെ? അതുനാലെ എകൂതരുകാട്ടിലെ രാശാവെ വുട്ട് തരട്ടെ?” ഒൺ കേട്ടെ.

40 അത്തുക്ക് അവറെ, “ചെന്നെ വേണ്ടെ ബറബാശെ മതി” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ; ബറബാശ് എന്നത് ഒരു കലവിരിക്കാറൻ താൻ.

@New Life Literature (NLL)

Lean sinn:



Sanasan