Biblia Todo Logo
Bìoball air-loidhne

- Sanasan -

കെലാത്തിയര് 4 - പുതുവൻ ചേതി

1 ഏൻ ചൊന്നത് എന്തനേത്തൊണ്ണാ അവകാശി ഒരു കുഞ്ചിപ്പുള്ളയായ് ഇരുക്കിനതുവരേക്ക് അവൻ എല്ലാത്തുക്കും ഉടയാ ഒണ്ണാലും അതികാരത്തിൽ അവനും അടിമേം ഒരേവോലതാൻ.

2 അവൻ തന്താര് തീരുമാനമെ എടുത്തിരുക്കിനെ നേരം വരേക്ക് അവനെ പാലിക്കേക്കും അവൻ കാരിയങ്കാടെ തീരുമാനിക്കേക്കും കങ്കാണികാടും ഒണ്ടാകും.

3 അകനതാൻ നങ്കളും ഒരു കാലത്തിൽ ചുറിയെ കുഞ്ചിക്കാടുവോലയായ് ഇരുന്തവോളെ ഇം ഉലകത്തിലെ ചട്ടവട്ടത്തുക്ക് അടിമപ്പട്ടിരുന്തെ.

4 ഒണ്ണാ കാലം തികഞ്ചവോളെ പെൺ പുള്ളയേത്തിൽ നുൺ പുറന്തവനായി നായപുറമാണത്തിലെ ചട്ടമെ പാലിച്ചി പിശച്ചാളായ് തെയ്‌വം ഉടയാ മകനാനെ ഏശുവെ കടത്തിവുട്ടെ.

5 നായപുറമാണത്തുക്ക് അടിമപ്പട്ടു കിടന്തവേരായാനെ നങ്കാക്ക് അത്തിൽ നുൺ വുടുതൽ തരുകേക്ക് തെയ്‌വം ഉടയാ മകനെ കടത്തിവുട്ടെ. അകനെ അവനുക്ക് നങ്കളെ ഉടയാ മക്കളാക്കേക്കാകും.

6 എകൂതരല്ലാത്തെ നിങ്കളും തെയ്‌വത്തിലെ മക്കെ ആയിരുക്കിനതുനാലെ “അപ്പാ, തകപ്പനേ” ഒൺ വുളിക്കിനെ ചൊന്തെ മകനേത്തിലെ ആത്തുമാവെ തെയ്‌വം നങ്കെ ഇതയത്തുക്ക് കടത്തിവുട്ടിരുക്കിനെ.

7 അതുനാലെ ഇനിമേലാലിരുന്ത് നീ അടിമെ നാത്തെ പുള്ളതാൻ. പുള്ളനാലെ തെയ്‌വം നിന്നെ അവകാശീമായ്‌ക്കിരുക്കിനെ.


പവുലോശുക്ക് കെലാത്തിയാ ശവേ നിനച്ച് കവലയോറിനെ

8 ഒണ്ണാ എകൂതരല്ലാത്തെ നിങ്കെ മിന്നേ തെയ്‌വമെ തിക്കിനാതെ തെയ്‌വമല്ലാത്തതുകാട്ടുക്ക് അടിമപ്പട്ടു നടന്തെ.

9 ഒണ്ണാ ഇപ്പെ നിങ്കാക്ക് തെയ്‌വമെ തിക്കിനൊള്ളെ; ഇല്ലില്ലെ അത്തുക്ക് പകറം ഏൻ ചൊന്നത്, തെയ്‌വം നിങ്കളെ അറിഞ്ചിരുക്കിനെ ഒൺതാൻ; അകനയൊള്ളെ നിങ്കെ പിന്നേം എകനെ ഇം വുറുതാവാനതും ചക്കിതി നാത്തതുമാനെ ഇവ്വുലകത്തിലെ അതികാരത്തുക്ക് അടിമപ്പടുകേക്ക് ആശിക്കിനെ?

10 കേൾവിപ്പട്ടതാനെ നാളുക്കും മാശങ്കാട്ടുക്കും കാലത്തുക്കും വരിയത്തുക്കും കെവുനമെ കൊടുത്ത് അതെ കൊണ്ടാടി വരിനെ.

11 ഏൻ നിങ്കകാൽ ചൊല്ലിയതും നിങ്കാക്കുചൂട്ടി ഉളച്ചതും വുറാതാവായേയതീ ഒൺ നിനച്ച് ഏൻ കവലപ്പടിനെ.

12 ഇണങ്കരേ, ഏൻ എകൂതനായിരുന്തപ്പണും എകൂതരല്ലാത്തെ നിങ്കവോലെ നായപുറമാണത്തിൽ നുൺ ഒശിവൊള്ളായാനെ. അതുവോലെ നിങ്കളും ഇപ്പെ ഏൻവോലെ ഇം കാരിയങ്കാട്ടിൽ നുൺ ഒശിവൊള്ളവേരാ ആകോണുമൊൺ ഏൻ കെഞ്ചി ചൊന്നെ. മിന്നേ ഏൻ നിങ്കകാൽ നല്ലെ ചേതിയെ വുളിച്ച് ചൊല്ലിയവോളെ നിങ്കെ എന്നെ ഒരു കാരിയത്തുക്കും അലക്കശിക്കെ വയ്യാപ്പോയെ.

13 നിങ്കകാൽ മുതെ നല്ലെ ചേതിയെ ചൊൽകേക്ക് വന്തവോളെ എൻ ഉടമ്പുക്ക് ചീണമൊണ്ടായെ ഒൺ നിങ്കാക്കെല്ലാം തിക്കിനൊള്ളതാനെ?

14 എനക്ക് വന്തെ ചീണം നാലെ നിങ്കാക്ക് തൊന്തരവായതൊണ്ണാലും നിങ്കെ എൻ മാനമെ കെടുത്തുകയോ എന്നെ പുറിച്ച് നുറുത്തുകയോ ചെയ്യതില്ലെ; മേലോകത്തിൽ നുൺ വന്തെ ഒരു തെയ്‌വ തൂതനവോലേം കിരിശ്ത്തു ഏശുവവോലേം താൻ നിങ്കെ എന്നെ കയ്യേത്തത്.

15 നിങ്കെ എപ്പേരുപ്പട്ടെ ആത്തിരത്തിൽ ഇരുന്തവേരാ; ഇപ്പെ നിങ്കാക്ക് എന്തായേയെ? തേവയൊണ്ണാ ഉടവൻ ഉടവൻ കൺകാടകൂടി ഉളക്കി എനക്ക് തരുവനായതൊണ്ണത്തുക്ക് ഏനേ ശാച്ചി.

16 ഇപ്പെ നിങ്കകാൽ ചത്തിയമെ ചൊല്ലിയതുനാലെ ഏൻ നിങ്കാക്ക് വയ്‌രായ്‌ക്കക്കാറൻ ആയേയതീ?

17 നിങ്കകാൽ അക്കറേൽ ഇരുക്കിനെ കനേകംവേരാ ഒണ്ട്; ഒണ്ണാ നിങ്കെ അറിവുകാടെ കലക്കിനവേരായാനെ അവറെ നിനവുകാട് നല്ലതില്ലെ; അവറെ ആശെ ഒണ്ണത് നിങ്കളെ എങ്കളിൽ നുൺ പുറിച്ച് നിങ്കാക്ക് എങ്കകാക്കിരുക്കിനെ അതേ മനശെ അവറാത്തുക്ക് നേടിളത്തുക്ക് താൻ.

18 ഏൻ നിങ്കെ കൂട്ടത്തിൽ ഒള്ളവോളെ മട്ടുമില്ലെ നല്ലെ കാരിയമെ ചെയ്യിളത്; എപ്പണും നല്ലെ കാരിയമെ ചെയ്‌കേക്ക് ഉശാരോടെ ഉന്നം വയ്‌ക്കിനത് നല്ലതാൻ.

19 പിരിയമൊള്ളെ മക്കളേ, പുള്ളെ പെതുക്കിനെ ഒരു തള്ളേക്ക് ഒണ്ടാനെ നോവുവോലതാൻ എനക്ക് നിങ്കളെ ചൊല്ലി നിനയ്‌ക്കിനവോളെ ഒണ്ടാനത്. കിരിശ്ത്തുവു പുത്തി മൊത്തമാ നിങ്കളിൽ ഒണ്ടാനത് വരേക്ക് എനക്ക് ഇകനയേ ഒണ്ടാകും.

20 ഇപ്പെ ഏൻ നിങ്കളും മത്തും അങ്ക് ഇരുന്തതായപ്പെ ഒൺ ഏൻ ആശിക്കിനെ; അകനെ ആയതായപ്പെ നിങ്കകാക്ക് പരമാത്തിരമാ ചൊല്ലി തരുവനായെ; നിങ്കളെ ചൊല്ലി നിനയ്‌ക്കിനവോളെ എനക്ക് എന്തെ ചെയ്യോണും ഒൺ തിക്കിലെ.


തെളിവായ് കാകാറും ശാറായിയും

21 നായപുറമാണമെ കേട്ട് പിശപ്പേക്ക് ആശിക്കിനവേരാളേ, ഇം നായപുറമാണത്തിൽ എന്തെ എളുതിയിരുക്കിനെ ഒൺ നിങ്കെ എൻകാൽ ചൊല്ലാമീ?

22 അബുറാകാമുക്ക് ഇരണ്ട് ആൺ മക്കെ ഒണ്ടായെ; ഒരാ അടിമയാനെ വെപ്പാട്ടീക്ക് പുറന്താളും ഇനിയൊരാ ചൊന്തെ പെണ്ണുക്ക് പുറന്താളും ഒൺ തെയ്‌വ പൊത്തകത്തിൽ എളുതിയിരുക്കിനെ.

23 അടിമയാനെ വെപ്പാട്ടീക്ക് പുറന്തെ മകൻ ഉലകത്തിലെ റീതീൽ പുറന്താളും ചൊന്തെ പെണ്ണുക്ക് പുറന്താളോ തെയ്‌വം അബുറകാമുക്ക് വാക്കെ ചൊല്ലിയത് നടമായതും താൻ.

24 ഇം കാരിയങ്കാട് ഇരണ്ടും ഇകനതാൻ തിക്കിനൊണ്ടാനത്, ഇം പെണ്ണാകാട് ഇരണ്ടും ഇരണ്ട് ഉടമ്പടി എടുത്ത് കാട്ടിനെ; ഇത്തിൽ കാകാറ് ഒരു ഉടമ്പടിതാൻ കാട്ടിനത്; അത് വന്ത് ശീനായ് മലേൽ വച്ച് തെയ്‌വം കൊടുത്തെ നായപുറമാണം താൻ; ഇം ഉടമ്പടി മാനടവനെ ബൂറാ അടിമകാടുവോലയാക്കിനെ.

25 കാകാറ് ഒണ്ണതു അറബി നാട്ടിലെ ശീനായ് മലയെ കാട്ടിനെ. അത് ഇപ്പണേലെ എരുശലേം വോലതാൻ; എന്തൊണ്ണാ അവെ ഉടയാ കുഞ്ചിക്കാടും മത്തും അടിമയായ് താൻ പിശയ്‌ക്കിനത്.

26 ഒണ്ണാ അബുറാകാമ് ചൊന്തെ പെണ്ണാനെ ശാറാ മേലോകത്തിലെ എരുശലേമെ കാട്ടിനെ. അവെ വന്ത് വുടുതൽ കിടച്ചാതാൻ. അവതാൻ നങ്കെ തായ്.

27 “മക്കളെ പുറക്കെ വയ്യാത്തെ മച്ചിയാനവളേ, നീ പിരിയമടേനിൻ, മക്കളെ പെതുക്കിനവോളെ ഒണ്ടാനെ നോവെ തിക്കിനാത്താളേ, നീ ചരിയാനത്തിൽ പിരിയമടഞ്ച് വലിയതാ കതറീം വുളിച്ച് നടേൻ; ആണൊള്ളെ പെൺമ്പുള്ളേക്ക് ഒള്ളെ കുഞ്ചിക്കാടക്കാട്ടി കനേം കുഞ്ചിക്കാട് മച്ചിയാനെ നിനക്ക് ഇരുക്കും” ഒൺ തെയ്‌വ പൊത്തകത്തിൽ എളുതിയിരുക്കിനതാനെ?

28 ഇണങ്കരേ, തെയ്‌വത്തിലെ വാക്കാലെ പുറന്തെ ഇശകാക്കുവോലെ പുറന്തെ മക്കതാൻ നിങ്കളും.

29 ഒണ്ണാ അണ്ണേക്ക് മനിശൻ ഇച്ചേക്ക് പുറന്തവനാനെ ഇശ്‌മായേൽ തെയ്‌വ ആത്തുമാവിലെ ഇച്ചേക്ക് പുറന്തവനാനെ ഇശകാക്കെ തൊല്ലെ ചെയ്യവോലെ നായപുറമാണമെ പാലിക്കിനവേരാ നിങ്കളാം ഇണ്ണേക്ക് തൊല്ലെ ചെയ്‌കിട്ടേ ഇരുക്കിനെ.

30 ഒണ്ണാ തെയ്‌വ പൊത്തകത്തിൽ എന്തെ ചൊന്നനേ, “വെപ്പാട്ടീക്ക് പുറന്തെ മകൻ ചൊന്തെ പെണ്ണുക്ക് പുറന്തെ മകനുക്കൊള്ളെ ചൊത്തിൽ അവകാശി ആകാത്ത്” അതുനാലെ വെപ്പാട്ടിയാം മകനാം വീയ് ഒറിയോണും.

31 അതുനാലെ ഇണങ്കരേ, നങ്കെ വെപ്പാട്ടീക്ക് പുറന്തെ മക്കയില്ലെ ചൊന്തെ പെണ്ണുക്ക് പുറന്തെ മക്കതാൻ.

@New Life Literature (NLL)

Lean sinn:



Sanasan