അപ്പോശ്‌ത്തലര് തെയ്‌വ വേലെ 27 - പുതുവൻ ചേതിപവുലോശ് റോമാവുക്ക് കപ്പലിൽ പോനെ 1 എങ്കളെ കപ്പലിലേത്തി ഇത്തല്ലീക്ക് കൊണ്ടോകേക്ക് തീര്‌പ്പായവോളെ പവുലോശാം വോറേ തടവാളികളാം റോമാ രാശാവ് പട്ടാളെ കൂട്ടത്തിലെ ഒരു ശതാതിപനാനെ ഊലിയോശ് കയ്യിൽ ഏത്തു വുട്ടെ. 2 അകനെ അത്തിരമുത്തിയാ കടവിലിരുന്ത് വന്തെ ഒരു കപ്പലിലോറുവെ എങ്കെ പോയെ; ആശിയാവിലെ ഒവ്വോര് കപ്പൽകടവുക്കും പോവച്ചൂട്ടി പയണപ്പട്ട് നുറുത്തി ഇട്ടിരുക്കുമത് താൻ അത്. അകനെ കപ്പലിലോറി പോയെ; മക്കതോനിയാ തേശത്തിലെ തെശലോനിക്കാ പട്ടണത്തിൽ ഇരുന്ത് വന്തെ അരിശ്‌ത്തരുക്കോശും എങ്കെ കൂട്ടത്തിൽ ഒണ്ടായെ. 3 പിത്തുനാ എങ്കെ ശീതോൻ പട്ടണത്തിൽ പോയ് ചേന്തെ; പവുലോശുകാക്ക് ഊലിയോശ് ആത്തിരത്തോടെ ഇരുന്തനാലെ ഉടയാ ഇണങ്കരുകാക്ക് പോകേക്കും കാൺമ്പേക്കും അവനുക്ക് തേവയാനതെല്ലാം വാങ്കുവേക്കും അനുമതി കൊടുത്തെ. 4 അങ്ക് ഇരുന്ത് കപ്പലെടുത്തവോളെ എങ്കളെ മില്ലോട്ടുക്ക് വുടാതെ കാത്ത് ചരിയാനത്തിൽ നുണ്ണെ. അതുനാലെ എങ്കെ കുപ്പുറോശ് തുരുത്തിലേ കാത്ത് കുറവാന വശിയേതാൻ പോയത്. 5 അകനെ കിലിക്കിയാവ് പമ്പുല്ലിയാവ് തേശത്തിലെ കടൽ വശി ലുക്കിയാവ് തേശത്തിലെ മുറാ ഒണ്ണെ പട്ടണത്തിൽ പോയ് ചേന്തെ. 6 അങ്ക് അലക്കിശാന്തിരിയാവ് ഒണ്ണാൻ നുൺ വന്തെ കപ്പൽ കിടക്കിനതെ ശതാതിപൻ കണ്ടെ; അത് ഇത്തല്ലി ഒണ്ണെ രാച്ചത്തുക്ക് പോമനാലെ അവൻ എങ്കളെ അത്തിൽ ഏത്തിയെ. 7 പിന്നെ ബൊകുനാ എങ്കെ മെല്ലതാൻ പോയത് ചരിയാനത്തിൽ കറുമമടഞ്ച് കട്ടായത്തിൽ കിനോത്തോശ് ഒണ്ണെ പട്ടണത്തിൽ പോയ് ചേന്തെ. കാത്ത് അടിച്ചുകിട്ടേ ഇരുന്തനാലെ ഇമ്പശീക്ക് എങ്കാക്ക് പോവെ പത്താതായെ. അതുനാലെ എങ്കെ ശൽമോനാ മുന്നീക്ക്, കിരേത്താ തുരുത്തിൽ കാത്ത് കുറവാനെ ഇടമേ എങ്കെ കപ്പലോട്ടിയെ. 8 എങ്കെ കരേകത്തുകാലേ ലശ്ശാ പട്ടണത്തുക്ക് കിട്ടേലതുമാനെ നല്ലെ കടവ് ഒൺ വുളിക്ക്‌ന ഇടത്തിൽ ഒട്ടാരത്തുക്ക് പോയ് ചേന്തെ. 9 ബൊകുനാ എങ്കെ അങ്ക് ഇരുന്തെ; എകൂതരുകാട് നോയ്‌മ്പെ ഓഞ്ചകാലം താൻ അത്; കപ്പലിൽ പോവെ കൂടാതേം ആയേയനാലെ 10 പവുലോശ് ഇകനെ പുത്തിയെ ചൊല്ലിയെ, “ഇണങ്കരേ, ഇങ്കിരുന്ത് നങ്കെ പോനത് നങ്കാക്ക് വിന താൻ ഒൺ കാണെ; കപ്പലുക്കും ചിമട്ടുക്കുമേ അല്ലെ നങ്കെ ഉശിരുക്കും വിന താൻ.” 11 ഒണ്ണാ ശതാതിപൻ പവുലോശ് ചൊല്ലുക്ക് ചെവിയെ കൊടാതെ കപ്പലിലെ തലവനും കപ്പലുടയാളും ചൊല്ലിയതെ നമ്പിയെ. 12 കപ്പലെ നുറുത്തിനെ കടവുകാൽ കുടുർകാലം ഇരുപ്പേക്ക് കൂടാതെ ഇരുന്തനാലെ എകനയൊണ്ണാലും അങ്ക് ഇരുന്ത് പീനിക്കിശ് എന്നാനൊണ്ണാലും പോയ് കുടുർകാലമെല്ലാം ഇരുക്കോണുമൊൺ ആശെ വച്ചെ. തെക്ക് പടിണാറ് വടക്ക് പടിണാറായ് നോക്കി കിടക്കിനെ കിരേത്താവിലെ ഒരു കടവുതാൻ പീനിക്കിശ്. കടലിൽ ചരിയാനെ കാത്ത് അടിക്കിനെ 13 തെക്കോട് നുൺ കാത്ത് മെല്ലെ മെതുങ്കെ അടിച്ചുകിട്ടേ ഇരുന്തനാലെ തങ്കെ നിനച്ചവോലെ അങ്ക് പോയ് ചേന്തോകും ഒൺ നിനച്ചെ; അത്തുക്ക് അവറെ നങ്കൂരമെ മീത്തുക്ക് വലിച്ചെടുത്ത് അങ്ക് ഇരുന്ത് പോയെ. കിരേത്താ തുരുത്ത് കരയരുകേ താൻ അവറെ പോയത്. 14 പെട്ടൊൺ തുരുത്തിലിരുന്ത് വടക്ക് കിശക്കൻ കാത്ത് ഒൺ പേരിട്ട് വുളിക്ക്‌ന വൻ കാത്തും വൻ മശേം അടിച്ചെ. 15 ഇം വൻ കാത്ത് കപ്പലുക്ക് അടിച്ചുകിട്ടേ ഇരുന്തനാലെ മില്ലോട്ടുക്ക് പോവെ കൂടാതായതും അക്ക് പോകാതെ കാത്ത് അടിക്കിനെ വശിയേ പോകേക്ക് കപ്പലെ വുട്ടാച്ചെ. 16 അകനെ എങ്കെ കിലോതെ ഒണ്ണെ ചുറിയെ തുരുത്തിലെ മറവുക്ക് പോയ് ചേന്തെ. അവുടെ വച്ച് തുമ്പപ്പട്ട് കപ്പലിലെ ചുറിയെ വള്ളമെ പുടിച്ചെടുത്തെ. 17 അതെ വലിച്ചെടുത്ത് കപ്പലകത്തിലായ്‌ക്കാലെ കപ്പലെ വലിയെ കകിറുകാട്ടിൽ കെട്ടി ഉറപ്പായ്‌ക്കെ; കപ്പൽ ലിബിയാവ് ഒണ്ണാനിൽ ആശം നാത്താനിലെ മണൽ തിട്ടിൽ പോയ് ഇളച്ചോളതൊൺ നിനച്ച് വെരുണ്ടെ. അതുനാലെ കപ്പലിലെ പായെ അടീക്ക് ഉറക്കി കെട്ടിയെ. അകനെ കാത്ത് അടിച്ചെ വശിയേ കപ്പൽ പോയെ. 18 കാത്ത് അടിച്ചുകിട്ടേ ഇരുന്തനാലെ ചരിയാനത്തിൽ കപ്പൽ അക്കുമിക്കും ആടിയെ. പിത്തുനാ അവറെ ഒരുത്തിനെ ചിമടുകാടെ പുറത്തുക്ക് ഒറിഞ്ച് കപ്പലിലെ കനമെ കുറച്ചെ. 19 പിത്തുനാ കപ്പലിലെ പായ്, തൂൺ, കക്‌റ് ഇകത്തെ ഏനവാനമയെല്ലാം അവറളേ കടലുക്ക് എടുത്തൊറിഞ്ചെ. 20 ബൊകുനാ പെയ്‌തമോ വെള്ളികാടമോ കാൺമ്പേക്ക് എങ്കാക്ക് ആയതില്ലെ. അപ്പണും വൻ കാത്തും വൻ മശേം അടിച്ചുകിട്ടേ ഇരുക്കുമെ; കടശീക്ക് എകനയൊണ്ണാലും തപ്പിക്കാമൊണ്ണെ ഉറപ്പുകൂടി നാതയായെ. 21 ചങ്ക് അരണ്ട് ഇരുന്തനാലെ കപ്പലിൽ ഇരുന്തവേരാ തീൻ തണ്ണിയെ കുടിയാതെ ബൊകുനാ ആയെ; അന്നേരം പവുലോശ് അവറാത്തുക്ക് മില്ലോട് എന്തി നുണ്ണോൺ ഇകനെ ചൊല്ലിയെ, “ഇണങ്കരേ, നിങ്കെ ഏൻ ചൊല്ലിയതകേട്ട് കിരേത്താവിൽ നുൺ വാരാതിരുന്തപ്പെ വിനേം നാശമും വാരാതവോവനായെ. 22 ഒണ്ണാലും ഇപ്പെ ഏൻ നിങ്കകാൽ കെഞ്ചി ചൊന്നെ, പേടിയാതെ ഇരിൻ; നിങ്കെ ആരുക്കും ഒണ്ണും വാരാത്ത്; കപ്പലുക്ക് മട്ടുംതാൻ നാശം വരും. 23 എൻ ഉടേമനും ഏൻ കുമിടെ വാങ്കിനാളുമാനെ തെയ്‌വം കടത്തിവുട്ടെ തൂതൻ നിനട്ട് റാവ് എൻകാക്ക് വന്താലെ ഇകനെ ചൊല്ലിയെ, 24 ‘പവുലോശേ, നീ പേടിയാതെ; നീ റോമൻ രാശാവ് മില്ലോട് നിക്കിളാതാൻ; നിൻ കൂട്ടത്തിൽ വര്‌നവേരാ ഉശിരാം നിൻകാലെ ആതരവുനാലെ തെയ്‌വം നോയ്‌ക്കോകും’. 25 അതുനാലെ ഇണങ്കരേ, പേടിനാതെ ഇരിൻ; എൻകാൽ ചൊല്ലിയവോലതാൻ നടക്കുമൊണ്ണെ നമ്പിക്കെ എനക്ക് തെയ്‌വത്തുകാൽ ഇരുക്കിനെ. 26 ഒണ്ണാലും നങ്കെ ഒരു തുരുത്തിൽ പോയ് എമ്പട്ടോളെ.” 27 പയിനാലാം റാവായവോളെ കാത്ത് അടിച്ച് എങ്കെ കപ്പൽ അത്തിരിയാവ് കടൽ വശിയേ പോയവോളെ നടുക്കൂർ ചാമത്തിൽ കപ്പൽ ഒരു കരേകത്തിൽ ആയേയെ ഒൺ കപ്പലെ ഓട്ട്‌നവേരാ നിനച്ചെ. 28 അതുനാലെ അവറെ ആശമെ അളന്ത് നോയ്‌ക്കെ; അപ്പെ നൂത്തി ഇരുവത് അടിവോലെ ഒൺ അവറാത്തുക്ക് തിക്കിനൊണ്ടായെ; തൊപ്പനൊണ്ണതും അവറെ പിന്നേം അളന്തെ; അന്നേരം തൊണ്ണൂറ് അടിയൊൺ അവറെ കണ്ടെ. 29 കപ്പൽ പാറചൊപ്പിൽ പോയ് മുട്ടുമൊൺ അരണ്ടാലെ അവറെ കപ്പലുക്ക് പുറകോട് നുൺ നാല് നങ്കൂരമെ ഇട്ട്, വാനം ബുടിയുവേക്ക് വായാതിയിരുന്തെ. 30 ഒണ്ണാ കപ്പലെ ഓട്ടിനവേരാ കപ്പലെ ഇട്ടാലെ തപ്പിച്ചോവെ പയണമിട്ടെ; അത്തുക്ക് അവറെ മുന്തീൽ പോയ് നുൺ നങ്കൂരമെ ഇടുവവോലെ വള്ളമെ കടലിൽ ഉറയ്‌ക്കെ. 31 അന്നേരം പവുലോശ് ശതാതിപൻകാക്കും പടയാളികകാക്കും ഇകനെ ചൊല്ലിയെ, “കപ്പലോട്ടിനവേരാ കപ്പലിൽ നാതവോയാ നിങ്കാക്ക് തപ്പിച്ച് പോവെ കൂടാത്ത്” ഒൺ ചൊല്ലിയെ. 32 അതുനാലെ പടയാളികെ കകിറെ അറുത്തു വള്ളമെ തണ്ണീക്ക് ഇട്ടാച്ചെ. 33 കരിമ്പിലച്ചേക്ക് പവുലോശ്, അവറെ എല്ലാരാം തീനെ തിൻബെ കെഞ്ചി ചൊല്ലിയെ, “നിങ്കെ ഒണ്ണാം തിന്നാതായ് പതിനാല് നാൾ ആനതാനേ? 34 അതുനാലെ നിങ്കെ ഉശിര് ഇരുപ്പേക്കുചൂട്ടി എന്തെ ഒണ്ണാലും തിന്നിൻ നിങ്കെ തലേലെ ഒരു റോമം കൂടി കൊറിയാത്ത്” ഒൺ ഒരുവട്ടം കൂടി കെഞ്ചി ചൊല്ലിയെ. 35 ഇകനെ ചൊല്ലിയോഞ്ചാപ്പിലെ എല്ലാരുക്കും മില്ലോടേ പവുലോശ് അപ്പമെ എടുത്ത് തെയ്‌വ നാമമെ പാടിയാലെ മുറിച്ച് തിൻബെ പുടിച്ചെ. 36 അന്നേരം എല്ലാരും പേടിനാതെ തീനെ തുണ്ണെ. 37 കപ്പലിൽ എങ്കളേ മൊത്തമാ ഇരുനൂത്തി എളുവത്താറുവേരാതാൻ ഇരുന്തത്. 38 എല്ലാരും വകുറ് നുറേ തുണ്ണെ. പിന്നെ കപ്പലിലെ കനമെ കുറപ്പച്ചൂട്ടി ഇരുന്തെ കോതമ്മയെ കടലിൽ ഒറിഞ്ചെ. കപ്പൽ ഉടേനെ 39 വാനം ബുടിഞ്ചവോളെ കപ്പലില വേലക്കാറാ ഒരു കരേകമാം അവുടെ ഒരു കടവാം കണ്ടെ, അത് ഏളെ തേശമൊൺ അവറാത്തുക്ക് തിക്കിനാപ്പോയെ. ഒണ്ണാലും കപ്പലെ അവുടേക്ക് കൊണ്ടോകോണും ഒൺ അവറെ നിനച്ചെ. 40 അവറെ നങ്കൂരമെ അറുത്ത് കടലിൽ ഇട്ടാലെ അക്കുമിക്കും തിരുപ്പിനെ ചുക്കാൻ കെട്ടാം പിരിച്ച് കാത്ത് അടിച്ച് മില്ലോട്ടുക്ക് പോളത്തുക്ക് കപ്പലിലെ പായെ മീതേ കെട്ടി കരേകമെ നോയ്‌ക്കി കപ്പലോട്ടി പോയെ. 41 ഒണ്ണാ കപ്പൽ ഒരു മണൽ തിട്ടിലിടിച്ച് മാഞ്ചെ; കപ്പലിലെ മില്ലോട് പോയ് മണലിൽ മാഞ്ചനാലെ കപ്പൽ അങ്ക് ഇരുന്ത് ഉളകാതെ ആയെ; അലെ ചരിയാനത്തിൽ അടിച്ചനാലെ കപ്പലിലെ പുറകോളെ ഇടം വൊവ്വോറേ കശണമായ് പൂഞ്ചെ. 42 കുത്തവാളികെ നീന്തി തപ്പിച്ച് പോകാതിരുപ്പേക്ക് അവറളെ കൊൽവെ പടയാളികെ ചൊല്ലി കൂട്ടിയെ. 43 ഒണ്ണാ ശതാതിപൻ പവുലോശെ കാപ്പോത്തോണുമൊൺ നിനച്ചാലെ അവറെ പടയാളികയെ വിലയ്‌ക്കെ. നീന്തുവെ തിക്കിനൊള്ളവൻ മിന്നേ തത്തി കരേകത്തുക്ക് നീന്തീം 44 പിന്നെ ഒള്ളവേരാ പലകേലും ഉടഞ്ചെ കപ്പലിലെ കശണകാട്ടിലോ പുടിച്ച് കരേകത്തുക്ക് പോൻ ഒൺ കൽപ്പനേ ഇട്ടെ. അകനെ എല്ലാരും ചൂതാനമാ കരേകത്തിൽ പോയ് ചേന്തെ. |
@New Life Literature (NLL)