Biblia Todo Logo
Bìoball air-loidhne

- Sanasan -


അപ്പോശ്‌ത്തലര് തെയ്‌വ വേലെ 23 - പുതുവൻ ചേതി

1 ശന്നത്തിരീം കൂട്ടക്കാറാളെ കുറിപ്പാ നോയ്‌ക്കാലെ പവുലോശ്, “അണ്ണൻ തമ്പിയേരേ, ഉണ്ണേക്ക് വരെ ഏൻ നല്ലെ മനശോടെ താൻ തെയ്‌വത്തുക്ക് മില്ലോട് നടന്തിരുക്കിനത്” ഒൺ ചൊല്ലിയെ.

2 പെട്ടൊൺ വലിയെ വലിയെ പൂയാരി അനന്നിയാശ്, പവുലോശുകാൽ നുണ്ണവേരാകാക്ക്, “അവൻ വായടകേക്ക് ഒണ്ണെ കൊടിൻ” ഒൺ കൽപ്പനേ ഇട്ടെ.

3 അത്തുക്ക് പവുലോശ് വലിയെ പൂയാരീകാക്ക്, “കണ്ടിപ്പാ തെയ്‌വം നിന്നെ അടിക്കും, വെള്ളയടിച്ചെ പിത്തിയേ, നായപുറമാണത്താലെ എനക്ക് നായമിടുവതാനേ ഇരുക്കിനത്. എന്ന അടിപ്പേക്ക് കൽപ്പനേ ഇടിനതുനാലെ നായപുറമാണത്തുക്ക് വെതിലതാനേ നീ ചെയ്യിനത്?”

4 അന്നേരം പവുലോശുകാൽ നുണ്ണവേരാ, “നീ തെയ്‌വത്തുകാലെ വലിയെ വലിയെ പൂയാരിയതാൻ നിച്ചനാതെ ചൊന്നത്” ഒൺ ചൊല്ലിയെ.

5 അത്തുക്ക് പവുലോശ്, “ഇശ്‌രവേലിലെ അണ്ണൻ തമ്പിയേരേ, അവ്വാൾ വലിയെ വലിയെ പൂയാരി ഒൺ എനക്ക് തിക്കിനാപ്പോയെ; തെയ്‌വ വശനത്തിൽ ഇകനെ ചൊല്ലിയിരുക്കിനെ, ‘നിങ്കെ വലിയെ വലിയോരുകാടെ നിച്ചനാതെ ചൊൽവാനില്ലെ’” ഒൺ.

6 അങ്ക് കൂടി വന്തവേരാളിൽ ഒരു കൂട്ടം ശതൂക്കിയരും ഒരു കൂട്ടം പരീശരും താൻ ഇരിക്കിനതൊൺ തിക്കിനൊണ്ടായതും പവുലോശ് ശന്നത്തിരീം കൂട്ടക്കാറാകാക്ക് ഇകനെ വലിയെ വായിൽ ചൊല്ലിയെ, “അണ്ണൻ തമ്പിയേരേ, ഏൻ ഒരു പരീശൻ; എൻ തന്താരും ഒരു പരീശൻ താൻ; ചത്തവേരാ ഉശിരോറി എന്തിവരും ഒൺ ഏൻ നമ്പുനനാലതാൻ എന്ന നായമിടിനത്.”

7 പവുലോശ് ഇതെ ചൊല്ലാങ്കാട്ടീലേം പരീശരിലേം ശതൂക്കിയരിലേം ഇടേൽ കലകമൊണ്ടായെ. അകനെ അവുടെ കൂടി ഇരുന്തവേരാ ഇരണ്ടു പങ്കായ് പുറിഞ്ചെ.

8 ചത്തോഞ്ച് എന്തിവരുമൊണ്ണും തൂതനോ ആത്തുമാവോ നാത്തെ ഒണ്ണും ചൊന്നവേരാതാൻ ശതൂക്കിയര്; പരീശരൊണ്ണാ ഇതെല്ലാം ഒള്ളതൊൺ നമ്പിനവേരാതാൻ.

9 ഇകനെ ചരിയാനെ കുലവെ നടന്തവോളെ പരീശര് കൂട്ടത്തിലെ മതപണ്ടിതരുകാട്ടിൽ ചിലവേരാ എന്തി നുൺ കട്ടായമാ ഒരേപുടി, “ഇം മനിശനേത്തിൽ എങ്കെ ഒരു കുത്തമാം കാണതില്ലെ; ചിലപ്പെ ഒരു ആത്തുമാവോ തൂതനോ ഇവ്വാൾകാൽ കുരവുട്ടുകാണും” ഒൺ ചൊല്ലിയെ.

10 അവറെ ഏയിലെ കെട്ടി അടിച്ച് പിണയ്‌ങ്കവോളെ പവുലോശെ അവറെ വലിച്ചുകിച്ചാവനോ ഒൺ പടയാളികളിലെ തലവൻ അരണ്ടാലെ, അവ്വാളെ അവറെ ഇടേലിരുന്ത് കോട്ടേക്ക് കൊമ്മണ്ടുകേക്ക് പടയാളികകാക്ക് കൽപ്പനയിട്ടെ.

11 അണ്ണേക്ക് റാവ് കരുത്താവ് പവുലോശുകാൽ വന്താലെ, “പേടിയാതെ ഇര്; നീ എരുശലേമിൽ എനക്ക് ശാച്ചിയാ ഇരുന്തവോലെ റോമിലും ശാച്ചിയാ ഇരുക്കോണും” ഒൺ ചൊല്ലിയെ.


പവുലോശെ കൊണ്ണാകേക്ക് എകൂതര് കൂട്ടമിടിനെ

12 പിത്തുനാ വാനം ബുടിഞ്ചതും ചിലെ എകൂതര് പവുലോശുക്ക് വുറോതമാ ചൊല്ലി കൂട്ടിയെ; പവുലോശെ കൊൽനത് വരേക്ക് തങ്കെ തീൻ തണ്ണിയെ കുടിയാത്ത് ഒൺ അവറെ മുടിവെടുത്തെ.

13 ഇകനെ മുടിവെടുത്തവേരാളേ നാപ്പതുക്കും മേൽ ആൾകെ താൻ ഇരുന്തത്.

14 അവറെ വലിയെ പൂയാരിയേരുകാലും മൂപ്പരുകാലും പോയോൺ, “പവുലോശെ കൊൽനത് വരേക്ക് എങ്കെ തീൻ തണ്ണിയെ കുടിയാത്തൊൺ മുടിവെടുത്തിരുക്കിനെ.

15 അതുനാലെ ഇപ്പെ നിങ്കെ ശന്നത്തിരീം കൂട്ടമും ചേന്ത് അവ്വാൾ കാരിയമെ കെവുനമാ പടിക്കോണും; അത്തുക്ക് അവ്വോളയെ നിങ്കകാക്ക് ഉറക്കി കുടക്കുവെ പടയാളികളിലെ തലവൻകാൽ കോളാരാ കോക്കോണും; ഇങ്ക് വരിനത്തുക്ക് മിന്നേ അവ്വാളെ കൊൽകേക്ക് എങ്കെ ഒരിയ്‌ങ്കി ഇരുക്കിനെ” ഒൺ ചൊല്ലിയെ.

16 ഇകനെ ചൊല്ലി കൂട്ടിയെ ചേതി പവുലോശ് പെയ്‌ങ്കാ മകനുക്ക് കേൾവിപ്പട്ടെ. അവ്വാൾ കോട്ടേൽ പോയ് പവുലോശുകാക്ക് ഇം ചേതിയെ വെളിയേത്തിയെ.

17 പവുലോശ് ശതാതിപരുകാട്ടിൽ ഒരാളെ വുളിച്ചാപ്പിലെ, “ഇവ്വുളന്താരീക്ക് പടത്തലവൻകാക്ക് എന്തമോ ചൊൽകേക്കൊള്ളെ അതുനാലെ ഇവ്വുളന്താരിയെ അവൻകാക്ക് കൊണ്ടോൻ” ഒൺ ചൊല്ലിയെ.

18 ശതാതിപൻ അം ഉളന്താരിയെ കൂട്ടിയെടുത്ത് പടത്തലവൻകാക്ക് പോയ്, “ഇം ഉളന്താരിയെ നിൻകാക്ക് കൊണ്ടോ ചെന്നുക്ക് നിൻകാൽ എന്തമോ ചൊൽകേക്കൊള്ളെ ഒൺ ഇരുട്ടറേൽ കിടക്കിനെ പവുലോശ് എന്നെ വുളിച്ച് ചൊല്ലി കടത്തിവുട്ടിരുക്കിനെ” ഒൺ ചൊല്ലിയെ.

19 പടത്തലവൻ അം ഉളന്താരീലെ കയ്‌ക്ക് പുടിച്ച് ഒരുക്കോട്ടുക്ക് മാത്തി നുറുത്തിയാലെ, “ചൊൽ, നിനക്ക് എന്തുനേ എൻകാൽ ചൊൽകേക്ക് ഒള്ളത്?” ഒൺ ആരും കോളാതെ കേട്ടെ.

20 അത്തുക്ക് അം ഉളന്താരി, “പവുലോശുക്ക് കെവുനമാ നായമിടുകേക്ക് ഒണ്ണോൺ നാളെ ശന്നത്തിരീം കൂട്ടത്തുക്ക് മില്ലോട്ടുക്ക് കുടപ്പേക്ക് നിൻകാൽ ചൊൽകേക്ക് എകൂതര് കോളാരെ ചൊല്ലിക്കൂട്ടിയിരുക്കിനെ.

21 ഒണ്ണാ നീ അത് നമ്പുവാനില്ലെ; എന്തൊണ്ണാ അത്തിൽ നാപ്പതുക്കും മേൽ ആളുകെ പവുലോശെ കൊൽനത് വരേക്ക് തീൻ തണ്ണിയെ കുടിയാത്തൊൺ ഏത്തുചൊല്ലി പതുങ്കിയിരുക്കിനെ; നീ എന്തെ ചൊന്നതൊൺ തിക്കിനൊണ്ടാളത്തുക്ക് അവറെ ഒരിയ്‌ങ്കി ഇരുക്കിനെ.”

22 ഇം ചേതിയെ തൻകാൽ ചൊല്ലിയതെ ആരുകാലും ചൊൽവാനില്ലെ ഒൺ തിട്ടമിട്ടാലെ പടത്തലവൻ അം ഉളന്താരിയെ കടത്തിവുട്ടെ.


പവുലോശെ നാട്ടുമന്നൻ പെലിക്കിശികാക്ക് കൊണ്ടോനെ

23 പിന്നെ പടത്തലവൻ ഇരണ്ടു ശതാതിപരുകാടെ വുളിച്ചെടുത്താപ്പിലെ, “ഉണ്ണേക്ക് റാവ് ഒമ്പത് മണീക്ക് കയ്‌ശരിയാവുക്ക് പോകേക്ക് ഇരുനൂറു കാലാളാം അവറെ കൂട്ടത്തിൽ എളുവതു കുതിരെ പടയാളികളാം ഇരുനൂറു കുന്തക്കാറാളാം പയണപ്പടുത്തി നുറുത്ത്.

24 പവുലോശുക്ക് പോകേക്ക് തേവയാനെ കുതിരകാടാം കൊടുക്കോണും; അകനെ അമ്പാളെ ചൂതാനമാ നാട്ടുമന്നൻ പെലിക്കിശികാക്ക് കൊണ്ടോകോണും” ഒൺ കൽപ്പനയിട്ടെ.

25 പടത്തലവൻ ഒരു എളുത്താം എളുതി കൊടുത്തുവുട്ടെ; ഇകനതാൻ അം എളുത്ത്,

26 “നാട്ടുമന്നൻ പെലിക്കിശിക്ക് കിലോതിയശ് ലൂശിയാശ് ഒണ്ണെ ഏൻ എളുതിനത്, നിനക്ക് വണക്കം.

27 ഇം മനിശനെ എകൂതര് പുടിച്ച് കൊണ്ണാകേക്ക് നോയ്‌ക്കവോളെ ഇവ്വാൾ ഒരു റോമാക്കാറൻ ഒൺ തിക്കിനൊണ്ടായതും ഏൻ പടയാളികളെ കൂട്ടി എടുത്തു പോയ് ഇവ്വാളെ കാപ്പാത്തിയ.

28 അവറെ ചെന്നേത്തിൽ ചൊന്നെ കുത്തം എന്തനേത്ത് ഒൺ തിക്കിലൊണ്ടാളത്തുക്ക് അവറെ ശന്നത്തിരീം കൂട്ടത്തുക്ക് ഏൻ ഇവ്വാളെ കൊണ്ടേയെ.

29 ചാവുക്കാനതോ ഇരുട്ടറേൽ ഇടുവേക്കാനതോയാനെ ഒരു കുത്തമാം ചെൻ ചെയ്യതില്ലെ ഒൺ ഏൻ കണ്ടേയെ; ഉടവുറെ ചട്ടമെ പേരേത്തിതാൻ ചേരെ ചെന്നുക്ക് വുറോതമാ കുത്തമെ ചൊന്നത്.

30 ചെന്നുക്ക് വുറോതമാ കൊണ്ണാകേക്ക് അവറെ കൂട്ടമിടിനെ ഒൺ എനക്ക് തിക്കിനൊണ്ടായവോളയേ ഏൻ ഇവ്വാളയെ നിൻകാക്ക് കടത്തിവുടുക്കിനെ; ഇവ്വാൾക്ക് എതിരിയാ പരാതിയെ തന്തവേരാക്ക് എന്തൊണ്ണാലും ചൊൽകേക്ക് ഇരുന്താ നിൻകാൽ വന്ത് ചൊല്ലട്ടെ ഒണ്ണും എളുതിയിരുക്കിനെ.”

31 പടത്തലവൻ ഇട്ടെ കൽപ്പനനാലെ പടയാളികാട് റാത്തേക്കുറാവേ പവുലോശെ കൂട്ടിയെടുത്ത് അന്തിപ്പത്തിരീശ് വരേക്ക് പോയ് ചേന്തെ.

32 പിത്തുനാ കുതിരെ പടയാളികളെ പവുലോശ് കൂട്ടത്തിൽ വുട്ടാപ്പിലെ കാലാളുകെ കോട്ടേക്കേ തിരുമ്പി പോയെ.

33 അവറെ കയ്‌ശരിയാവില് പോയ് നാട്ടുമന്നൻകാൽ എളുത്തെ കൊടുത്ത് പവുലോശെ നാട്ടുമന്നനുക്ക് മില്ലോട് നുറുത്തിയെ.

34 എളുത്തെ വാശിച്ചാലെ പവുലോശ് ഏളെ തേശക്കാറൻ ഒൺ കേട്ടെ. കിലിക്കിയാവുകാറൻ ഒൺ തിക്കിനൊണ്ടായതും,

35 നാട്ടുമന്നൻ ഇകനെ ചൊല്ലിയെ, “പരാതീ തന്തവേരാളും വന്താപ്പിലെ നിനക്ക് ചൊൽകേക്ക് ഇരുക്കിനതെ ഏൻ കോക്കാം” ഒണ്ണാപ്പിലെ പവുലോശെ കെരോതാവിലെ കൊട്ടാരത്തിൽ കാപ്പാത്തുകേക്ക് കൽപ്പനയിട്ടെ.

@New Life Literature (NLL)

Lean sinn:



Sanasan