Biblia Todo Logo
Bìoball air-loidhne

- Sanasan -


അപ്പോശ്‌ത്തലര് തെയ്‌വ വേലെ 21 - പുതുവൻ ചേതി


പവുലോശ് എരുശലേമുക്ക് പോനെ

1 എങ്കെ അവറകാൽ ഓര്‌പ്പേ ചൊല്ലി കപ്പലിലോറി അങ്ക് ഇരുന്ത് നേരേ കോശ് ഒണ്ണാനുക്കും പിത്തുനാ രോതോശുക്കും പിന്നെ പത്തരാവുക്കും പോയെ.

2 അങ്ക് ഇരുന്ത് പൊയ്‌നീനിക്കാവുക്ക് പോനെ ഒരു കപ്പലെ കണ്ട് എങ്കെ അത്തിലോറി പിന്നേം പോയെ.

3 കുപ്പുറോശ് തുരുത്തെ കണ്ടവോളെ തുരുത്തുക്ക് തെക്കോട് ശിറിയാ ഒണ്ണാനുക്ക് കപ്പലെ ഓട്ടി പോയെ; അകനെ ശോരിൽ പോയ് ഉറയ്‌ങ്കെ; അവുടെ കപ്പലിലിരുന്ത് ചിമടെ ഉറക്കുകേക്ക് ഒണ്ടായെ.

4 അങ്ക് ഏശുവെ നമ്പി ഇരുന്തവേരാളെ എങ്കെ കണ്ടുപുടിച്ചാലെ ഒരു വാരം അവറെ കൂട്ടത്തിലേ ഇരുന്തെ; എരുശലേമുക്ക് പോവാനില്ലെ ഒൺ പരിശുത്തെ ആത്തുമാവ് അവറകാൽ വെളിവായ്‌ക്കവോലെ പവുലോശുകാക്ക് ചൊല്ലി വിലയ്‌ക്കെ.

5 അങ്കിളെ ഇരുപ്പെ വുട്ട് എങ്കെ അവറളെ വുട്ട് പോയവോളെ പെണ്ണാളും കുഞ്ചീം നട്ടീം ഒൺ നാതെ എങ്കളെ കടത്തി വുടുക്കേക്ക് പട്ടണത്തുക്ക് വെളീൽ കടലരുക് വരേക്ക് നമ്പിക്കയാനവേരാ വന്തെ; എങ്കെ എല്ലാരും കടലരുകിൽ മുട്ടക്കുത്തി നുൺ വായാതിയെ.

6 പിന്നെ ഇരണ്ടു കൂട്ടറും തങ്കെ മണ്ണതൊൺ അക്കുമിക്കും ചൊല്ലിയാലെ എങ്കെ കപ്പലുക്കും അവറെ കൂറാക്കും തിരുമ്പി പോയെ.

7 എങ്കെ ശോരിലിരുന്ത് വന്ത് പിതെലൊമായിശ് ഒണ്ണെ കടവിൽ ഉറയ്‌ങ്കെ; അങ്കിളെ നമ്പിക്കയാനവേരാളിലെ ചേതികാടയെല്ലാം കേട്ട് ഒരുനാ അവറകാൽ ഇരുന്തെ.

8 പിത്തുനാ അങ്ക് ഇരുന്ത് എങ്കെ കയ്‌ശരിയാവില് പോയ് ചേന്തെ; തെയ്‌വ വേലക്കാറൻ പിലിപ്പോശ് ഒണ്ണാ കൂരേൽ പോയ് ചിലനാ ഇരുന്തെ; എരുശലേമിൽ വച്ച് നല്ലെ ചേതിയെ വുളിച്ച് ചൊൽകേക്ക് വുളിച്ചെടുത്തെ ഏളായിൽ ഒരാതാൻ ഇവ്വാൾ.

9 ഇവ്വാളുക്ക് പലകേൽ പാടുമെ ഉളന്താരിച്ചികയാനെ നാല് പെൺമക്കെ കുഞ്ചിക്കാട് ഇരുന്തെ.

10 എങ്കെ ബൊകുനാ അങ്ക് ഇരുന്തവോളെ അവ്വിടേക്ക് അകബോശ് ഒണ്ണെ പലകപ്പാട്ടുകാറൻ എകൂതിയാവിലിരുന്ത് വന്തെ.

11 അവ്വാൾ എങ്കകാൽ വന്തോൺ, പവുലോശിലെ അരേൽ കെട്ടിയിരുന്തെ ചീലമുണ്ടെ എടുത്ത് ഉടയാ കയ് കാലെ കെട്ടി, “ഇം ചീലമുണ്ടിലെ ഉടയാളെ എരുശലേമിലെ എകൂതര് ഇതുവോലെ പുടിച്ച് കെട്ടി എകൂതരല്ലാത്തവേരാ കയ്യിൽ കൊടുക്കുമൊൺ തെയ്‌വ ആത്തുമാവ് ചൊന്നെ” ഒൺ ചൊല്ലിയെ.

12 ഇതെ കേട്ടവോളെ എരുശലേമുക്ക് പോവാനില്ലെ ഒൺ എങ്കളും അങ്കിളവേരാളും പവുലോശുകാക്ക് ചൊല്ലിയെ.

13 അന്നേരം പവുലോശ് ഇകനെ തിരുപ്പി ചൊല്ലിയെ, “നിങ്കെ എന്തനേ ചെയ്യിനത്? നിങ്കെ ഇകനെ കോന്ത് എൻ ഇതയമെ നോക വയ്‌ക്കിനതീ? എരുശലേമിൽ വച്ച് എന്നെ കെട്ടി ഇടുകേക്കേയല്ലെ, കരുത്താവ് ഏശുവിലെ നാമത്തുക്കുചൂട്ടി ചാവകൂടി എനക്ക് പിരിയം താൻ” ഒൺ ചൊല്ലിയെ.

14 പവുലോശ് എങ്കെ ചൊല്ലെ കോളാതെ ഇരുന്തനാലെ, അതവുട്ടോൺ എതോ അതോ കരുത്താവു പിന്നിയംവോലെ നടക്കട്ടെ ഒൺ വുട്ടെ.

15 അങ്ക് കൊഞ്ചനാ ഇരുന്തോഞ്ച് എങ്കെ വേണ്ടെ ഒരുക്കമയെല്ലാം ഒരുയ്‌ങ്കി എരുശലേമുക്ക് പോയെ.

16 കയ്‌ശരിയാവിലെ ചിലെ നമ്പിക്കയാനവേരാളും എങ്കെ കൂട്ടത്തിൽ വന്തെ; അവറെ എങ്കളെ കുപ്പുറോശുകാറനും മിന്നുക്കിരുന്തേ നമ്പിക്കേൽ വന്തയാളുമാനെ മിനാശോൻ കൂരേക്ക് കൂട്ടി കൊണ്ടേയെ.


പവുലോശ് ആക്കോവെ കാൺമ്പേക്ക് പോനെ

17 എങ്കെ എരുശലേമുക്ക് പോയവോളെ അങ്കിളെ നമ്പിക്കയാനവേരാ എങ്കളെ പിരിയമാ ഏത്തെടുത്തെ.

18 പിത്തുനാ പവുലോശും എങ്കളും ആക്കോവെ കാൺമ്പേക്ക് പോയെ; ശവേലെ എല്ലാ മൂപ്പരുകാടും അങ്ക് വന്തിരുക്കുമെ.

19 അവറാത്തുക്ക് വണക്കമെ ചൊല്ലിയോഞ്ച് പവുലോശ്, ഉടയാ ചെയ്യെ തെയ്‌വ വേലനാലെ എകൂതരല്ലാത്തവേരാ ഇടേൽ തെയ്‌വം ചെയ്യെ കാരിയമെ ഒവ്വൊണ്ണാ റൂപ്പു റൂപ്പാ ചൊല്ലി കൊടുത്തെ.

20 അതെ കേട്ടവോളെ അവറെ തെയ്‌വ നാമത്തുക്ക് മകത്തമെ കൊടുത്തെ. അവറെ പവുലോശുകാൽ, “ഇണങ്കാ, എകൂതര് ഇടേലിരുന്ത് എത്തിനാരംവേരാ കരുത്താവുകാൽ നമ്പി വന്തിരുക്കിനെ ഒൺ നിനക്ക് തിക്കിനൊള്ളതാനെ? അവറെ എല്ലാരും എകൂതാ ചട്ടമെ ഏത്തെടുത്ത് പാലിക്കുമവേരാളുമേ താൻ.

21 കുഞ്ചിക്കാടെ പരിച്ചേതനെ ചെയ്‌വാനില്ലെ ഒണ്ണും മിന്നോരു കാലമിരുന്ത് കൊൺനടക്കിനെ ചട്ടമെ പാലിപ്പാനില്ലയൊണ്ണും എകൂതരല്ലാത്തവേരാ ഇടേലിരുക്കിനെ എല്ലാ എകൂതരുകാലും മോശേലെ ചട്ടമെ വുടുക്കോണും ഒണ്ണും നീ പടിയ്‌ക്കെ വയ്‌ക്കിനതായ് ഇങ്കിളവേരാ ചൊല്ലികിട്ടേ ഇരുക്കിനെ.

22 നീ വന്തിരുക്കിനെ കാരിയം അവറാത്തുക്ക് കണ്ടിപ്പാ തിക്കിനൊണ്ടാളെ; അപ്പെ ഇം കാരിയത്തുക്ക് എന്തനേ ചെയ്യിളത്?

23 അതുനാലെ എങ്കെ നിൻകാൽ ചൊന്നതെ ചെയ്; തെയ്‌വത്തുകാക്ക് ഉടമ്പടിയെ ചെയ് ഇരുക്കിനെ നാല് ആണാകാട് എങ്കെ കൂട്ടത്തിലൊള്ളെ.

24 നീ അവറളും മത്തും പോയി മൊത്തമാ ചുത്തമാകിളെ ചടങ്കെ ചെയ്യോണും; അവറെ തലേ വടിയ്‌ക്കിനത്തിലെ ചിലവാം നീയേ ഇടോണും; അകനെ ചെയ്യതൊണ്ണാ നിന്നചൊല്ലി കേൾവിപ്പട്ടത് ചരിയില്ലെ ഒണ്ണും നീ എകൂതര് ചട്ടമെ പാലിക്കിനാതാൻ ഒണ്ണും എല്ലാരുക്കും തിക്കിനൊണ്ടാളെ.

25 ഒണ്ണാ കരുത്താവുകാൽ നമ്പിക്കെ വച്ച എകൂതരല്ലാത്തവേരാക്ക് ചാവറുക്ക് വച്ചത്, ഇലത്തം, വീര്‌ക്കുമുട്ടി ചത്തെ ചീവാതികളിലെ കറി ഇതയെല്ലാം തിൻബാനില്ലെ ഒണ്ണും എടാൺ എടുപെൺ കിടത്തെ ഇതയെല്ലാം വുടുക്കോണും ഒണ്ണും നങ്കെ തീരുമാനമിട്ട് കൂട്ടിയവോലെ എളുത്തെ എളുതി വുട്ടിരുക്കിനതാനേ?”

26 അകനെ പവുലോശ് അം ആണാളെ കൂട്ടിയെടുത്ത് കൊണ്ടേയ് പിത്തുനാ ഉടയാളും മത്തും ചുത്തമായെ; പിന്നെ അവൻ തെയ്‌വ ആലയത്തുക്ക് പോയ് കടശീലെ ചടങ്കെ എപ്പെ നടത്തുമൊണ്ണും അവറെ ഒവ്വൊരാ പേരിലെ ആകമാം എപ്പെ ചെയ്യിളെ ഒണ്ണും ചൊല്ലിയെ.


പവുലോശെ എകൂതര് തെയ്‌വ ആലയത്തിൽ വച്ച് പുടിച്ച് കെട്ടിനെ

27 അം ഏളു നാൾ മുടീവേക്കായവോളെ ആശിയാവിലിരുന്ത് വന്തെ എകൂതര് പവുലോശെ തെയ്‌വ ആലയത്തിൽ വച്ച് കണ്ടാലെ. മാനടവനെ ഉളപ്പിവുട്ടെ; അവറെ അവനെ പുടിച്ച് കെട്ടിയെ.

28 അവറെ വലിയെ വായിൽ ഇകനെ ചൊല്ലിയെ, “ഇശ്‍രവേലിലവേരാളേ, വന്ത് ഉതവിയെ ചെയ്യിൻ ഇവ്വാൾ നങ്കെ മനിശെ മാനടവനുക്കും മോശേലെ ചട്ടത്തുക്കും എകൂതരുകാട്ടിലെ തെയ്‌വ ആലയത്തുക്കും വുറോതമാ എല്ലാ പണ്ണേലേം മനിശെ മാനടവനെ പടിയ്‌ക്കെ വയ്‌ക്കിനെ; ഇപ്പെ ഇവ്വാൾ എകൂതരല്ലാത്തവേരാളെ തെയ്‌വ ആലയത്തിലേത്തി ഇം ചുത്തമാനെ ഇടമെ അശിങ്കമായ്‌ക്കാച്ചെ.”

29 [അവറെ ഇതെ ചൊല്ലിയതെന്തൊണ്ണാ എപശോശുകാറൻ തുറോപിമോശെ പവുലോശ് കൂട്ടത്തിൽ പട്ടണത്തിൽ വച്ചേ കണ്ടനാലെ അവനെ തെയ്‌വ ആലയത്തിൽ ഏത്തിക്കാണുമൊൺ അവറെ നിനച്ചെ].

30 പട്ടണത്തിലവേരാ മതെ ഒത്തേ ചരിയാനത്തിൽ കിരുക്കെ തുൺ കിടന്ത് എന്തി ഓടിക്കൂടിയെ. അവറെ പവുലോശെ പുടിച്ച് വലിച്ച് തെയ്‌വ ആലയത്തുക്ക് പുറത്തുക്ക് കുടത്താലെ പുടീയൊൺ വാതലെ എല്ലാം അടച്ചെ.

31 മാനടവൻകാട് പവുലോശെ കൊൽവകിടന്ത് പയണമിട്ടെ; ഇന്നേരം എരുശലേമിൽ എല്ലാ പണ്ണേലും കലകം നടക്കിനെ ഒൺ റോമാ പട്ടാളത്തലവനുക്ക് കേൾവിപ്പട്ടെ.

32 പെട്ടൊൺ പട്ടാളത്തലവൻ പട്ടാളക്കാറാളാം ശതാതിപരുകാടാം വുളിച്ചെടുത്ത് അവറകാൽ വന്തെ; പട്ടാളത്തലവനാം പട്ടാളക്കാറാളാം കണ്ടതും പവുലോശെ അടിക്കുമതെ അവറെ വുട്ടാച്ചെ.

33 പട്ടാളത്തലവൻ പവുലോശുകാക്ക് വന്ത് അവനെ പുടിച്ചാലെ ഇരണ്ടു ചങ്കിലീൽ കെട്ടിയിടുകേക്ക് കൽപ്പനേ ഇട്ടെ; ഇവ്വാൾ ആര്? ചെൻ എന്തെ ചെയ്യെ? ഒൺ അവൻ കേട്ടെ.

34 കൂട്ടത്തിൽ ചിലവേരാ ഇകനേം ചിലവേരാ അകനേം ഒൺ ചൊല്ലി കുലവപ്പട്ടിയനാലെ ഇതെന്തെൻ കലകമൊൺ പട്ടാളത്തലവനുക്ക് തിക്കിനാപ്പോയെ; അതുനാലെ പവുലോശെ കോട്ടേക്ക് കുടാൻ ഒൺ കൽപ്പനേ ഇട്ടെ.

35-36 അവനെ കൊണ്ണൊറീൻ ഒൺ അങ്ക് വന്തടഞ്ചവേരാ കിരുക്കെ തുൺ കുലവയാ വുളിച്ച് ചൊല്ലികിടന്ത് പുറകോടേ പോയനാലെ കോട്ടെ പടീകാൽ ആയവോളെ പടയാളികെ പവുലോശെ എടുത്തുപോയെ.


പവുലോശ് മാനടവൻകാക്ക് വതിലെ ചൊന്നെ

37 കോട്ടേൽ ആയവോളെ പവുലോശ് പട്ടാളത്തലവൻകാക്ക്, “ചിലെ കാരിയമെ നിൻകാൽ ചൊൽകേക്ക് എനക്ക് അനുമതിയെ തരാമീ?” ഒൺ കേട്ടെ. അത്തുക്ക് പട്ടാളത്തലവൻ, അള്ളേ, നിനക്ക് കിരീക്ക് പാശെ തിക്കിനൊള്ളതീ ഒൺ തിരുപ്പി കേട്ടെ.

38 അപ്പെ നീയല്ലയീ ചിലനാളേക്ക് മില്ലോട് ഒരു കലകമെ ഒണ്ടായ്‌ക്കി നാലായിരംവേരാളെ കലകക്കാറാളായ്‌ക്കി മണൽ പെത്താരത്തുക്ക് കടത്തിവുട്ടെ മിശ്‌രേമുകാറൻ.

39 അത്തുക്ക് പവുലോശ്, “ഏൻനേ ഒരു എകൂതൻ; കിലിക്കിയാവിലെ പേര് കേട്ടെ പട്ടണമാനെ തറുശോശിൽ പുറന്താ താൻ ഏൻ. ഇന്നിക്കിനെ മാനടവൻകാക്ക് കുരവുടുകേക്ക് എനക്ക് അനുമതി തരാമീ?” ഒൺ കേട്ടെ.

40 അത്തുക്ക് പട്ടാളത്തലവൻ അനുമതി കൊടുത്തതും പവുലോശ് പടിക്കെട്ടിൽ നുണ്ണാലെ മാനടവൻകാൽ ബുറീനെ ഇരുപ്പേക്ക് കയ്യിൽ പാശേ കാട്ടിയെ; അവറെ ബുറീനായതും പവുലോശ് എബുറായെ പാശേൽ ഇകനെ കുരവുട്ട് തുടയ്‌ങ്കെ.

@New Life Literature (NLL)

Lean sinn:



Sanasan