Biblia Todo Logo
Bìoball air-loidhne

- Sanasan -


അപ്പോശ്‌ത്തലര് തെയ്‌വ വേലെ 19 - പുതുവൻ ചേതി


പവുലോശ് എപശോശിൽ

1 അപ്പല്ലോശ് കൊരിന്തിയാവിൽ ഇരുന്തവോളെ പവുലോശ് നടുക്കൂറാ വശിയേ എപശോശുക്ക് പോയ് അങ്കിളെ ചിലെ നമ്പിക്കയാനവേരാളെ കണ്ടെ.

2 “നിങ്കെ നമ്പിയവോളെ തെയ്‌വ ആത്തുമാവ് കിടച്ചതീ?” ഒൺ പവുലോശ് അവറകാക്ക് കേട്ടെ. അന്നേരം അവറെ, “ഇല്ലെ, പരിശുത്തെ ആത്തുമാവ് ഒള്ളതൊൺ കൂടി എങ്കെ കേട്ട് ഇരുക്കിനതില്ലെ” ഒണ്ണെ.

3 “പിന്നെ ഏളെ രാട്ടിപിരാട്ടുകനേ നിങ്കാക്ക് കിടച്ചത്?” ഒൺ പവുലോശ് കേട്ടെ. “ഓകന്നാൻ രാട്ടിപിരാട്ടുകെ” ഒൺ അവറെ തിരുപ്പി ചൊല്ലിയെ.

4 അത്തുക്ക് പവുലോശ്, “ഉടവനുടവൻ പാപമെ വുട്ടു തിരുമ്പിയവേരാളതാൻ ഓകന്നാൻ രാട്ടിപിരാട്ടിയത്; തനക്ക് പുറകോടേ വരിനെ ഏശുവേത്തിൽ നമ്പിക്കെ വയ്‌ക്കോണും ഒൺ ഓകന്നാൻ ഇശ്‌രവേലിലെ മാനടവൻകാക്ക് ചൊല്ലിയെ.”

5 ഇതെ കേട്ടവോളെ അവറെ ഏശു കരുത്താവിലെ നാമത്തിൽ രാടിപിരാടിയെ.

6 പവുലോശ് അവറളേത്തിൽ കയ്യെ വച്ചവോളെ തെയ്‌വ ആത്തുമാവ് അവറളേത്തിൽ വരുകേം അവറെ തിക്കിനാത്തെ പാശേൽ കുരവുടുകേം പലകപ്പാട്ടെ പാടുകേം ചെയ്യെ.

7 അം ആണാളേ പന്നണ്ടാതാൻ ഒണ്ടായത്.

8 മൂണുമാശം പവുലോശ് എകൂതാ പള്ളീക്ക് പോയ് തെയ്‌വ വശനമെ പേടിയാതെ വുളിച്ച് ചൊല്ലീം തെയ്‌വരാച്ചമെ ചൊല്ലി അവറാത്തുക്ക് നമ്പിക്കെ വരിളത്തുക്കുചൂട്ടി തിട്ടമാക്കുകേം ചെയ്യെ.

9 ഒണ്ണാ ചിലവേരാ അത്തുക്ക് വളങ്കാതെ നമ്പുകേക്ക് മടിച്ച് കരുത്താവിലെ വശിയെ അങ്ക് ഇരുന്തവേരാക്ക് മില്ലോട് വച്ച് നിച്ചനാതയെല്ലാം ചൊല്ലിയെ. അന്നേരം പവുലോശ് നമ്പിക്കയാനവേരാളെ വുളിച്ചെടുത്ത് തുറന്നോശ് പടിയ്‌ക്കെ വയ്‌ക്കുമെ ഇടത്തിൽ പോയ് ഒവ്വൊരുനാളും തെയ്‌വ വശനമെ തിട്ടമായ്‌ക്കി കൊടുക്കുകേം ചെയ്യെ.

10 ഇകനയേ ഇരണ്ടു വരിയം ചെയ്യനാലെ ആശിയാവിൽ പിശച്ചിരുന്തെ എകൂതരുക്കും എകൂതരല്ലാത്തവേരാക്കും കരുത്താവു വശനമെ കോപ്പേക്കായെ.


ശ്‌ക്കേവാവിലെ മക്കകാട്

11 തെയ്‌വം പവുലോശിലോടേ കനേം അരിശുകമാനെ അടകാളമെ ചെയ്യെ വയ്‌ക്കുമെ.

12 പവുലോശ് കയ്യിലെ ചീലമുണ്ടുകാടെ നോയ് നൊടികാറാളേത്തിൽ ഇടുമവോളെ അവറാത്തുക്ക് ചുകം കിടച്ചും മുനി പുടിച്ചിരുന്തവേരായേത്തിൽ ഇരുന്ത് മുനികാട് വുട്ടും പോമെ.

13 ഒവ്വോരു തേശത്തിലും പോയ് മുനികാടെ ഉറക്കുമെ ചിലെ എകൂതാ വിച്ചക്കാറാ, “പവുലോശ് വുളിച്ച് ചൊന്നെ ഏശുവിലെ നാമത്തിൽ ഏൻ നിങ്കകാൽ കൽപ്പനേ ഇടിനെ ചേരളെ വുട്ടുപോ” ഒൺ ഏശു കരുത്താവിലെ നാമത്തിൽ മുനികാടെ മുടുക്കുകേക്ക് തുടയ്‌ങ്കെ.

14 ശ്‌ക്കേവാ ഒണ്ണെ എകൂതാ വലിയെ പൂയാരി ആൺമക്കകാട് ഏളാളും താൻ ഇകനെ ചെയ്യത്.

15 ഒണ്ണാ മുനി അവറകാക്ക്, “ഏശുവെ എനക്ക് തിക്കിനൊള്ളെ; പവുലോശാം തിക്കിനൊള്ളെ പിന്നെ നിങ്കെ ആര്?” ഒൺ കേട്ടെ.

16 മുനി പുടിച്ചിരുന്തെ മനിശൻ അവറളെ എതിരിട്ട് അടീയടീയൊൺ അടിച്ച് മതയ്‌ക്കിയെ; അകനെ അവറെ കായമേത്ത് തുണിനാതെ അവൻ കൂരേൽ നുൺ കുടുപ്പാറി തപ്പിച്ചോടിയെ.

17 എപശോശിൽ കുടിയിരുന്തെ എല്ലാ എകൂതരുക്കും എകൂതരല്ലാത്തവേരാക്കും ഇതെ കേട്ടതും അരളി പുടിച്ചേയെ; അകനെ കരുത്താവിലെ നാമമെ കനേമാളുകളും എപ്പേരുപ്പട്ടതൊൺ മകിമപ്പടുത്തിയെ.

18 അകനെ കനേമാളുകളും നമ്പിക്കയോടെ വന്ത് ഉടവുറെ ചെയ് നടന്തെ പാപമെ എല്ലാരുക്കു മില്ലോടും ഏത്തു ചൊല്ലിയെ.

19 ചെയ്‌വിനേ ചെയ് നടന്തെ കനേമാളുകേം തങ്കകാലിരുന്തെ വിച്ചേലെ കായിതകെട്ടെ കുടത്ത് എല്ലാരുക്കും മില്ലോട് ചുട്ടൊറിഞ്ചെ. അത്തിലെ വിലേ കൂട്ടി നോയ്‌ക്കവോളെ അമ്പതിനാരം വെള്ളിയണെ ഒൺ കണ്ടെ.

20 ഇകനെ കരുത്താവു വശനം അത്തോണത്തിലെ മനിശെ മാനടവൻ ഇടേൽ ചക്കിതിയോടെ പരന്തെ.


എപശോശിലെ കലകം

21 ഇകനെ ആയോഞ്ച് പവുലോശ്, “മക്കതോനിയാവിലും അക്കായി കൂറാ വശിയേ എരുശലേമുക്കും പോകാമൊണ്ണും അങ്ക് ഇരുന്ത് റോമാ പട്ടണത്തുക്കും പോകാം” ഒൺ മനശീൽ നിനച്ചെ.

22 ഉടയാ ഏവലാളികയാനെ തിമോത്തിയോശാം എരശ്‌ത്തോശാം തനക്കുമിന്നേ മക്കതോനിയാവുക്ക് കടത്തിവുട്ടാലെ പവുലോശ് ആശിയാവിലേ ചിലനാ ഇരുന്തെ.

23 അക്കാലത്തിൽ കരുത്താവിലെ വശിയെ ചൊല്ലി എപശോശിൽ ചരിയാനെ കലകമൊണ്ടായെ.

24 അവുടെ തെമത്തിരിയോശ് ഒണ്ണെ ചിലയടിക്കാറൻ അരത്തമീശ് തേവീലെ കോയിലെ വെള്ളീൽ ചെയ്‌മെ; ഇം വേലെ നാലെ വേലക്കാറാക്ക് കനേം കൂലി കിടച്ചോമെ.

25 ഉടയാ വേലക്കാറാളാം ഇം വേലേ ചെയ്‌മവേരാളാം വുളിച്ചെടുത്താലെ തെമത്തിരിയോശ്, “ഇണങ്കരേ, നങ്കാക്ക് അണെ കിടയ്‌ക്കിനെ വേലതാൻ ഇതൊൺ എല്ലാരുക്കും തിക്കിനൊള്ളതാൻ.

26 പവുലോശ് എന്ന ഇം മനിശൻ ചൊന്നതാം ചെയ്യിനതാം നിങ്കളേ കണ്ടും കേട്ടും ഇരുക്കിനതാൻ. അവൻ ചൊന്നത് മനിശൻ ചെയ്യിനെ ചിലകാടൊണ്ണും തെയ്‌വമേയല്ലവോ? എപശോശിൽ മട്ടുമില്ലെ ആശിയാവിലെ എല്ലാ പണ്ണേലും ഇരുക്കിനെ മാനടവൻകാടാം ചൊല്ലി തിരുപ്പിയിരുക്കിനെ.

27 ഇതുനാലെ നങ്കെ കൂലിവേലയെ നിച്ചനാതയാക്കേക്ക് പോനെ; അത് മട്ടുമല്ലെ അരത്തമീശ് തേവീലെ കോവിലെ മതെ വിലനാതെ ആയ്‌ക്കാകും; അകനെ ആശിയാവിലെ മാനടവൻ മുച്ചൂട്ടുക്കുമല്ലെ പൂമീൽ എല്ലാ ഇടത്തിൽ ഇരുക്കിനവേരാളും കുമിടെ വായ്‌ങ്കി വരിനെ തായ് നാമം മതെ നാതെ ആയോകും” ഒൺ ചൊല്ലിയെ.

28 ഇതെ കേട്ടവോളെ മാനടവൻ മുച്ചൂട്ടുക്കും ചരിയാനത്തിൽ കിരുക്കുറയ്ങ്കി, “എപശോശിലെ അരത്തമീശ് തായ് നാമത്തുക്ക് മകത്തമൊണ്ടാകട്ടെ” ഒൺ വലിയതാ വുളിച്ച് കുലവപ്പട്ടിയെ.

29 അകനെ പട്ടണത്തിലെ മാനടവനെല്ലാം മതെ ചരിയാനത്തിൽ കൂശോറി, പവുലോശ് കൂട്ടത്തിൽ വന്തെ കായോശ്, അരിശ്‌ത്തരുക്കോശ് ഒണ്ണെ മക്കതോനിയാക്കാറാളെ പുടിച്ച് വലിച്ച് കൂട്ടമിടിനാനുക്ക് കൊണ്ടേയെ.

30 പവുലോശ് മാനടവൻകാട്ടിലെ മില്ലോട്ടുക്ക് പോകേക്ക് നിനച്ചപ്പണും നമ്പിക്കയാനവേരാ കടത്തി വുട്ടതില്ലെ.

31 ഏശിയാവിലെ നാട്ടുമന്നരുകാട്ടിൽ ചിലവേരാ പവുലോശിലെ ഇണങ്കരുനാലെ, പവുലോശ് കൂട്ടമിടിനാനുക്ക് പോവാനില്ലെ ഒൺ ചേതിയെ ചൊല്ലി ആളവുട്ടെ.

32 അങ്ക് വന്തുകൂടിയെ ആളുകെ ഇടേൽ ചരിയാനെ കുലവെ ഒണ്ടായെ; അവറാത്തുക്ക് തങ്കെ എന്തുക്ക് വന്തെ ഒൺ തിക്കിനാതിരുന്തനാലെ ചിലവേരാ അകനേം ചിലവേരാ ഇകനേം കുലവപ്പട്ടിയെ.

33 അങ്കിളെ കുലവയെ നുറുത്തുവച്ചൂട്ടി അലക്ക്ശാന്തര് എന്നെ ആളെ ചുമതലപ്പടുത്തി എകൂതര് ഉന്തി തള്ളിവുട്ടെ; അവൻ മില്ലോട് വന്ത് കയ് പാശേൽ മാനടവൻകാട്ടുകാൽ ബുറീനെ ഇരുപ്പേക്ക് ചൊല്ലിയെ.

34 ഒണ്ണാ അവൻ എകൂതൻ ഒൺ തിക്കിനൊണ്ടായതും അവറയെല്ലാം, “എപശോശിലെ അരത്തമീശ് തായ് നാമത്തുക്ക് മകത്തമൊണ്ടാകട്ടെ” ഒൺ മൊത്തമാ ചരിയാനതാ കുലവപ്പട്ടിയെ; ഇം കുലവയേ ഇരണ്ടു മണിക്കൂർ നീണ്ട് നുണ്ണെ.

35 കടശീക്ക് എപശോശ് പട്ടണത്തിലെ കാണിക്കാറൻ മാനടവനെ മുച്ചൂടാം ബുറീനെ ഇരുപ്പേക്ക് വിലയ്‌ക്കാലെ, എപശോശിലവേരാളേ, അരത്തമീശ് തായിലെ കോയിലാം വാനത്തിലിരുന്ത് അടീക്ക് ബൂന്തെ അവെ ചിലയാം കാക്കിനവേരാതാൻ എപശോശ് പട്ടണത്തിലവേരാ ഒൺ ആരുക്ക്‌നെ ഇം ഉലകത്തിൽ തിക്കിനാത്തത്?

36 ആരുക്കും ഇത്തുക്ക് തരുക്കമെ ചൊൽകേക്ക് മുടിയാത്ത്; ബുറീനെ ഇരിൻ പുത്തി കെട്ട് ഒണ്ണാം ചെയ്‌വാനില്ലെ.

37 നിങ്കെ പുടിച്ച് കുടത്തെ ചേരെ കോയിലെ കളുക്കിനവേരാളോ നങ്കെ തേവിയെ നിച്ചനാതെ ചൊന്നവേരാളോ നാത്തെ.

38 അതുനാലെ തെമത്തിരിയോശുക്കും അവൻ ഏവലാളികേക്കും ആരയൊണ്ണാലും കുത്തമെ ചൊൽകേക്ക് ഇരുന്താ തേശമെ കാക്കിനെ നാട്ടുമന്നരുകാൽ വന്തു തീര്പ്പെ ഇട്ടോകോണും.

39 അതക്കാട്ടി വലിയെ കാരിയന്താൻ ഒണ്ണാ അത്തുക്ക് നാട്ടുമന്നര് കൂടിനെ കൂട്ടത്തിൽ തീര്പ്പെ ഇടിളെ.

40 ഉണ്ണേക്കേലെ ഇം കലകത്തുക്ക് ഒരു കാരിമാം കാണതില്ലെ; അതുനാലെ നങ്കളേത്തിൽ റോമൻ അതികാരികെ കുത്തമെ ഇടും; ഇം കലകത്തുക്ക് വതിലെ ചൊൽവെ ഒണ്ണും നാത്തതാനേ?

41 ഇകനെ ചൊല്ലി അവൻ അങ്ക് വന്തടഞ്ചെ മാനടവൻകാടെ കടത്തിവുട്ടെ.

@New Life Literature (NLL)

Lean sinn:



Sanasan