Biblia Todo Logo
Bìoball air-loidhne

- Sanasan -


അപ്പോശ്‌ത്തലര് തെയ്‌വ വേലെ 11 - പുതുവൻ ചേതി


ഓപ്പേൽ നടന്തതെ എരുശലേമിലെ ശവേൽ വെളിപ്പടുത്തിനെ

1 എകൂതരല്ലാത്തവേരാ തെയ്‌വ വശനമെ ഏത്തെടുത്തേയതൊണ്ണെ ചേതി അപ്പോശ്‌ത്തലരുക്കും എകൂതിയാവിലെ എല്ലാ ഇടത്തിലിരുന്തും തെയ്‌വത്തിൽ നമ്പി വന്തവേരാക്കും വെളിവായെ.

2 പത്തിരോശ് തിരുമ്പി എരുശലേമിൽ വന്തവോളെ പരിച്ചേതനക്കാറായാനെ നമ്പിക്കക്കാറാ അവൻകാക്ക് ഏയിലകെട്ടിയെ.

3 “നീ പരിച്ചേതനെ ഏലാത്തവേരാകാൽ പോയ് തീൻ തണ്ണീ കുടിച്ചുതാനേ ഇരുന്തെ” ഒൺ അവറെ ചൊല്ലിയെ.

4 അത്തുക്ക് പത്തിരോശ് താൻ അങ്ക് പോയവോളെ നടന്തെ കാരിയമെ റൂപ്പു റൂപ്പാ അവറകാക്ക് ചൊല്ലിയെ.

5 “ഏൻ ഓപ്പാവ് ഒണ്ണെ പട്ടണത്തിലെ കൂരേൽ വായാതികിട്ട് ഇരുന്തവോളെ ഒരു തറുശനമെ കണ്ടെ; നാലുകോടാം കെട്ടി ഉറയ്‌ക്കെ വലിയെ കിടിയം വോലെ ഒരു ഏനം വാനത്തിൽ നുൺ എൻകാക്ക് വന്തെ.

6 ഏൻ കുറുപ്പാ നോയ്‌ക്കപ്പെ പൂമീലൊള്ളെ നാല് കാലൊള്ളതും കാട്ടു ചീവാതീം ഊരുന്ത് നടക്കിനതുമാനെ ചീവാതികാടാം വാനത്തിലെ പയ്‌ക്കികാടാം അത്തിൽ കണ്ടെ.

7 ‘പത്തിരോശേ, എന്തി അതെ കൊൺ തിൻ’ ഒൺ എൻകാൽ കുരവുടിനെ ചത്തമെ ഏൻ കേട്ടെ.

8 അത്തുക്ക് ഏൻ, ‘ഇല്ലെ കരുത്താവേ, അകനെ ചെയ്‌വാനില്ലെ അശിങ്കമാനെ ഒരു തീനാം ഏൻ ഇതുവരേക്ക് തുണ്ണിരുക്കിനതില്ലെ’.

9 പിന്നേം അം ചത്തം വാനത്തിൽ നുൺ എൻകാക്ക്, ‘തെയ്‌വം ചുത്തമായ്‌ക്കതെ അശിങ്കമൊൺ നീ നിനയ്‌പ്പാനില്ലെ’ ഒൺ വതിലെ ചൊല്ലിയെ.

10 ഇകനയേ മൂണുവട്ടം കേട്ടെ; കടശീക്ക് എല്ലാതാം വാനത്തുക്കേ തിരുപ്പി എടുത്താച്ചെ.

11 അന്നേരമേ കയ്‌ശരിയാവിലിരുന്ത് എൻകാക്ക് കടത്തിവുട്ടെ ആണാകാട് മൂണാളും ഏൻ ഇരുന്തെ കൂര വാതലുകാൽ വന്തു നിക്കുമെ.

12 മടി ഒണ്ണും നിനയാതെ അവറെ കൂട്ടത്തിൽ പോകേക്ക് ആത്തുമാവ് എനക്ക് കൽപ്പനേ തന്തെ. അകനതാൻ കരുത്താവിൽ നമ്പി ഇരുക്കിനെ ഇം ആറ് ആൺമക്കകാടും എൻ കൂട്ടത്തിൽ വന്തത്; എങ്കെ മൊത്തമാ അം കൊറുനല്ലിയോശ് കൂരേക്ക് പോയെ.

13 ഉടയാ കൂരേൽ ഒരു തൂതൻ വന്ത് നിക്കിനതെ അവൻ കണ്ടെ ഒണ്ണും നീ ഓപ്പേക്ക് ആളവുട്ട് പത്തിരോശ് ഒൺ വോറേ പേര് ഇരുക്കിനെ ശീമോനെ വുളിച്ചെട് ഒണ്ണും.

14 നീയും നിൻ കൂരക്കാറാളും മൊത്തമാ രച്ചിക്കപ്പടുകേക്കിരുക്കിനെ വശനമെ അവൻ നിൻകാൽ ചൊല്ലുമൊണ്ണും തൂതൻ ചൊല്ലിയതെ എങ്കകാൽ വെളിയേത്തിയെ.

15 ഏൻ കുരവുട്ടവോളയേ തെയ്‌വ ആത്തുമാവ് മിന്നേ നങ്കളേത്തിൽ ഉറയ്‌ങ്കതുവോലെ അവറളേത്തിലും വന്തുറയ്‌ങ്കെ.

16 ‘ഓകന്നാൻ നിങ്കളെ തണ്ണീൽ രാട്ടിപിരാട്ടിയെ. ഒണ്ണാ നിങ്കാക്ക് തെയ്‌വ ആത്തുമാവിലെ രാട്ടിപിരാട്ടുകെ കിടച്ചോകും’ ഒൺ കരുത്താവ് ചൊല്ലിയെ വാക്കെ ഏൻ അന്നേരം നിനച്ചെ.

17 അതുനാലെ കരുത്താവ് ഏശുകിരിശ്ത്തുവുകാൽ നമ്പിക്കെ വച്ചെ നങ്കാക്ക് തന്തതുവോലെ അം നൽവരമെ അവറാത്തുക്ക് തെയ്‌വം കൊടുത്തെ; അകനയൊണ്ണാ തെയ്‌വമെ വിലക്കുകേക്ക് ഏൻനാലെ മുടിഞ്ചോളതീ?”

18 അവറെ ഇതെ കേട്ടതും ബുറീനെ ഇരുന്തെ. “എകൂതരല്ലാത്തെ എല്ലാ മനിശെ മാനടവനുക്കും എണ്ണെണ്ണേക്കുമാനെ നൽ പിശപ്പ് കിടയ്‌പ്പച്ചൂട്ടി മനം തിരുമ്പുകേക്കൊള്ളെ അവശിരം കിടച്ചേയതേ” ഒൺ ചൊല്ലി തെയ്‌വമെ പാടി കുമിടെ വായ്‌ങ്കെ.


അന്തിയോക്കിയാവിലെ ശവെ

19 തേവാനോശുക്ക് കിടച്ചെ തണ്ടനെ കണ്ട് പേടിച്ചരണ്ട് എരുശലേമിലിരുന്ത് പൊയ്‌നീനിക്കാവ്, കുപ്പുറോശ്, അന്തിയോക്കിയാവ് ഒണ്ണാനുക്കെല്ലാം കലഞ്ചുപോയവേരാ, എകൂതരുകാലല്ലാതെ വോറേ ആരുകാലും തെയ്‌വ വശനമെ ചൊല്ലിയതില്ലെ.

20 ഒണ്ണാ കുപ്പുറോശിൽ നുണ്ണും കുറേനായിൽ നുണ്ണും തെയ്‌വത്തുകാൽ നമ്പിക്കെ വച്ച് വന്തവേരാളിൽ ചിലവേരാ അന്തിയോക്കിയാവിൽ പോയ് അങ്ക് ഇരുന്തെ എകൂതരല്ലാത്തവേരാകാക്ക് കരുത്താവാനെ ഏശുവെ ചൊല്ലിയൊള്ളെ നല്ലെ ചേതിയെ ചൊല്ലിയെ.

21 കരുത്താവ് അവറെ കൂട്ടത്തിൽ ഇരുന്തനാലെ കനേമാളുകെ നമ്പിക്കെ വച്ച് കരുത്താവുകാക്ക് തിരുമ്പിയെ.

22 ഇം ചേതി എരുശലേമിലെ ശവേൽ വന്തതും ബർന്നബാശെ അന്തിയോക്കിയാവുക്ക് കടത്തിവുട്ടെ.

23 അവൻ അങ്ക് പോയവോളെ തെയ്‌വം അവറാത്തുക്ക് കൊടുക്കിനെ ഇരക്കമെ കണ്ട് പിരിയമോറിയെ. എല്ലാരും മനശാരയേ കരുത്താവുകാൽ ചേന്ത് നിപ്പേക്ക് പുത്തിയെ ചൊല്ലിക്കൊടുത്തെ.

24 ബർന്നബാശ് നല്ലെ മനിശനും തെയ്‌വ ആത്തുമാവിലും നമ്പിക്കേലും ഇരുന്താ താൻ; അകനെ കനേമാളുകളെ കരുത്താവുകാക്ക് കുടത്തെ.

25 ബർന്നബാശ് ശവുലെ തേടി തറുശോശുക്ക് പോയെ; അവനെ കണ്ടവോളെ അന്തിയോക്കിയാവുക്ക് കൂട്ടി കുടത്തെ.

26 അവറെ ഒരു വരിയം അങ്കേ ഇരുന്ത് തെയ്‌വമെ കുമിടെ വായ്‌ങ്കും ശവേൽ വരുമെ മാനടവനുക്ക് പുത്തിയെ ചൊല്ലി കൊടുത്തും ഇരുന്തെ; അകനെ അന്തിയോക്കിയാവിൽ വച്ചുതാൻ കരുത്താവെ നമ്പിയവേരാക്ക് കിരിശ്‌ത്തിയാനി ഒണ്ണെ പേര് കിടച്ചതും.

27 അക്കാലത്തിൽ എരുശലേമിലിരുന്തെ പലകപ്പാട്ടുക്കാറാ അന്തിയോക്കിയാവുക്ക് വന്തെ.

28 അവറെ കൂട്ടത്തിൽ അകബോശ് ഒണ്ണെ പേരുകാറൻ എന്തിയാലെ ഉലകത്തിൽ എല്ലാ പണ്ണേലും ചരിയാനെ പഞ്ചകാലം വരുമൊൺ തെയ്‌വ ആത്തുമാവിൽ പലകപ്പാട്ടെ പാടിയെ. അത് കിലോതിയശ് രാശാവ് കാലത്തിൽ നടമായെ.

29 അന്നേരം എകൂതിയാവിലിരുന്ത് കരുത്താവെ നമ്പി വന്തവേരാളിലെ ഉതവീക്ക് ശിശിയര് ഒവ്വൊരുത്തനും ഉടവറകാൽ ഇരുന്തവോലെ അണയെ കൊടുത്ത് വുടുപ്പേക്ക് നിനച്ചെ.

30 അവറെ അതെ അകനതാൻ ചെയ്യെ. ബർന്നബാശും ശവുലും കയ്യിൽ മൂപ്പരുകാട്ടുക്ക് കൊടുപ്പേക്ക് കൊടുത്തുവുട്ടെ.

@New Life Literature (NLL)

Lean sinn:



Sanasan