3 ഓകന്നാന്‍ 1 - പുതുവൻ ചേതി1 മൂപ്പനാനെ ഏൻ ചത്തിയത്തിൽ ആത്തിരത്തോടെ വച്ചിരുക്കിനെ പിരിയമാനെ കായോശുക്കു എളുതിനെ എളുത്ത്. 2 പിരിയമാനവനേ, തെയ്‌വത്തിലെ കൂട്ടായ്‌മേൽ നിൻ ആത്തുമാവ് നന്തി ഇരുക്കിനവോലെ നിൻ ഉടമ്പും നീ ചെയ്യിനെ ഒവ്വോരു കാരിയമും ചുകത്തോടെ ഇരുക്കട്ടെ ഒൺ ഏൻ വായാതിനെ. 3 അണ്ണൻ തമ്പിയേരിൽ ചിലവേരാ വന്തു നീ ചത്തിയത്തിലേ നടക്കിനെ ഒണ്ണു നിൻ നേരുമയെചൊല്ലി എൻകാൽ ചൊല്ലിയെ ചേതിയെ കേട്ടവോളെ ഏൻ ചരിയാനത്തിൽ പിരിയമോറിയെ. 4 എൻ മക്കെ ചത്തിയത്തിൽ നടക്കിനതൊൺ ഏൻ കോക്കിനതക്കാട്ടി ചരിയാനെ പിരിയം വോറേ ഒണ്ണിലും എനക്കില്ലെ. കായോശെ പെരുമപ്പടുത്തിനെ 5 പിരിയമാനവനേ, നീ ഏശുവെ നമ്പുനെ വേരാക്ക് ചെയ്യെ എല്ലാ കാരിയമും നേരുമയാ ചെയ്യിനെ. അതുമട്ടുമില്ലെ തിക്കിനാത്തവേരാക്കും കൂടി നീ അകനയേ ചെയ്യിനെ. 6 നീ അവറകാൽ എപ്പേരുപ്പട്ടെ ആത്തിരത്തിൽ ഇരുന്തെ ഒൺ ഇങ്കിളെ ശവേൽ വന്തു അവറെ ശാച്ചിയമെ ചൊല്ലിയെ. അക്ക് വരിനെ ഇകത്തവേരാക്ക് ഇനീം തെയ്‌വത്തുക്ക് ഒണ്ണതുവോലെ ഉതവിയെ ചെയ് കടത്തിവുടുക്കോണും. 7 എന്തുനാലയൊണ്ണാ ഏശുവെ നമ്പാത്തവേരാ ഇടേക്ക് പോനവോളെ കിരിശ്ത്തു നാമത്തിൽനാലെ അവറളിൽ നുൺ ഒണ്ണാം വാങ്കാതെ പുറപ്പെട്ട് പോനെ. 8 അതുനാലെ ചത്തിയത്തിലെ കൂട്ട് വേലക്കാറായാളത്തുക്ക് ഇകത്തവേരാളെ നങ്കെ കൂട്ടത്തിൽ ചേത്തെടുപ്പേക്ക് കടപ്പട്ടിരുക്കിനെ. തിയോത്തിരപോശും തെമത്തിരിയോശും 9 മിന്നമേ ഏൻ ശവേക്ക് ഒരു എളുത്തെ എളുതി വുട്ടെ. ഒണ്ണാ അവറളിൽ വലിയവൻ ആവേക്ക് ആശിക്കിനെ തിയത്തിരപോശ് എന്നാ എളുതി വുട്ടെ കാരിയത്തുക്ക് ഒരുത്തിനകൂടി വിലേ കൊടുത്തതില്ലെ. 10 അതുനാലെ ഏൻ വന്താ എങ്കാക്ക് എതിരാ എല്ലാ പണ്ണേലും അവൻ ചൊല്ലി പരത്തിയെ നരികാടാം അവൻ ചെയ്‌നടക്കിനെ കാരിയമാം നിങ്കാക്ക് മില്ലോട് ചൊല്ലാം. അവൻ ഇകനെ ചെയ്യിനത് മട്ടുമില്ലാതെ നമ്പിക്കയാനവേരാളെ ഏത്തെടുക്കിനതുമില്ലെ. ഏശുവെ ഏത്തെടുപ്പേക്ക് മനശൊള്ളവേരാളെ തടഞ്ച് ശവേൽ നുൺ പുറത്താക്കിനെ. 11 പിരിയമാനവനേ, ഇനിയൊള്ളവേരാ ചെയ്യിനെ പാപമെ കണ്ട് നീയും അതെ ചെയ്‌വാനില്ലെ; നല്ലതെ ചെയ്യിനവൻവോലെ നീയും നല്ലതെ ചെയ്; നൽമെ ചെയ്യിനവൻ തെയ്‌വത്തിൽ നുൺ ഒളളവനും കെട്ടതെ ചെയ്യിനവനോ തെയ്‌വമെ തിക്കിനാത്തവനും താൻ. 12 എല്ലാരും തെമത്തരിയോശെചൊല്ലി പെരുമപ്പടിനെ; അവൻ ചൊന്നത് ചത്തിയം താൻ ഒൺ അവൻ ചെയ്യിനെ ഒവ്വൊരു കാരിയത്തിൽ നുണ്ണും നങ്കെ കാണെ. എങ്കളും അവനെ ചൊല്ലി നല്ലവൻ ഒൺതാൻ ചൊല്ലി പെരുമപ്പടിനത്. എങ്കെ ചൊന്നെ ശാച്ചിയം ചത്തിയം താൻ ഒൺ നിങ്കാക്ക് തിക്കിനൊള്ളതാനെ? കടശി വാക്ക് 13 നിങ്കാക്ക് എളുതുകേക്ക് കനേം കാരിയം എനക്ക് ഒണ്ട്. ഒണ്ണാലും പേനാവുകൊണ്ട് കായിതത്തിൽ എളുതുകേക്ക് എനക്ക് മനശില്ലെ. 14 വെള്ളനമായേ വന്തു നിന്നെ കാണാം ഒൺ ആശിക്കിനെ. അന്നേരം നിൻകാൽ എല്ലാ കാരിയമാം ചൊൽവിളെ. 15 നിനക്ക് നിമതി ഒണ്ടാകട്ടെ. ഇങ്കിളെ ഇണങ്കര് നിനക്ക് വണക്കമെ ചൊന്നെ. അങ്കിളെ ഇണങ്കര് ഒവ്വൊരാക്കും ഏൻ വണക്കമെ ചൊന്നെ. |
@New Life Literature (NLL)