Biblia Todo Logo
Bìoball air-loidhne

- Sanasan -

2 കൊരിന്തിയര് 1 - പുതുവൻ ചേതി

1 തെയ്‌വത്തിലെ പിരിയത്തിൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്‌ത്തലനാനെ പവുലോശും ഏശുവിൽ നമ്പുനെ തമ്പി തിമോത്തിയോശും കൊരിന്തിലൊള്ളെ തെയ്‌വ ശവേക്കും അക്കായാവിലെ എല്ലാ പണ്ണേലും പിശയ്‌ക്കിനെ തെയ്‌വത്തിലെ ചുത്തമാനവേരാക്കും എളുതിനത്.

2 നങ്കെ തകപ്പൻ തെയ്‌വത്തിൽ നുണ്ണും കരുത്താവാനെ ഏശുകിരിശ്ത്തുവിൽ നുണ്ണും നിങ്കാക്ക് ഇരക്കമും നിമതീം ഒണ്ടാകട്ടെ.


തെയ്‌വത്തുക്ക് നണ്ണി

3 കനിവൊള്ളെ തകപ്പനും നങ്കാക്ക് അമതിയെ തരിനവനുമാനെ തെയ്‌വമും നങ്കെ കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ തകപ്പനാനെ തെയ്‌വത്തുക്ക് നണ്ണി.

4 അവൻ നങ്കളിലെ എല്ലാ കറുമത്തിലും നങ്കാക്ക് അമതി തരിനെ; അതുനാലെ നങ്കാക്ക് തെയ്‌വത്തിൽ നുൺ കിടച്ചെ അതേ അമതീൽ കറുമത്തിൽ ഇരുക്കിനയാളുകേക്ക് കൊടുക്കേക്കാകും.

5 കിരിശ്‌ത്തുവിലെ കറുമത്തിൽ എങ്കെ പങ്കാളികയാനതുവോലെ എങ്കളിലെ അമതിയെ കിരിശ്‌ത്തുവുനാലെ വോറെ വേരാക്ക് പങ്കിനെ.

6 എങ്കെ കറുമമെ ഏത്തെടുക്കിനതൊണ്ണാ അത് നിങ്കെ അമതീക്കും നിങ്കെ രച്ചേക്കുംചൂട്ടിതാൻ; എങ്കെ അമതി അടേനതൊണ്ണാ അത് നിങ്കാക്കുചൂട്ടിതാൻ; അകനയൊണ്ണാ എങ്കെ ഏത്തെടുക്കിനെ കറുമങ്കാടെ നിങ്കളും പൊറുപ്പോടെ ഏത്തെടുക്കേക്ക് മുടിയും.

7 എങ്കെ ഏൽക്കിനെ കറുമത്തിൽ നിങ്കളും പങ്കാളികയാനതുവോലെ എങ്കളെ അമതിപ്പടുത്തി മറക്കെ വയ്‌പ്പേക്കും നിങ്കെ പങ്കാളികെ ആകും ഒൺ എങ്കാക്ക് തിക്കിലൊണ്ട്; അതുനാലെ നിങ്കെ കാരിയത്തിൽ എങ്കാക്ക് നല്ലെ ഉറപ്പൊണ്ട്.

8 ഏശുവിൽ നമ്പുനെ ഇണങ്കരേ, ആശിയാവിൽ എങ്കെ ഏത്തെ കറുമം നിങ്കാക്ക് തിക്കിനാതെ ഇരുപ്പാനില്ലെ ഒൺ എങ്കെ ആശിക്കിനെ; എങ്കാക്ക് ഏത്തെടുപ്പേക്ക് മുടീനതക്കാട്ടീം കറുമമെ ഏത്തെടുത്തെ. എങ്കെ ഉശിരോടിരുപ്പനോ ഒൺ കൂടി എങ്കെ ആലം പാഞ്ചെ.

9 ഉറപ്പായും എങ്കാക്ക് ചാവുക്കു തണ്ടനെ വിതിച്ചാച്ചെ ഒൺ നിനച്ചെ; ഒണ്ണാ എങ്കളിൽ നാത്തെ ചത്തവേരാക്ക് ഉശിരെ കൊടുത്ത് എത്തിനെ തെയ്‌വത്തിൽ അരുവണേകേക്കുചൂട്ടിതാൻ ഇത് നടന്തത്.

10 ഇത്തിനെ വലിയെ കൊടുമേൽ നുണ്ണും അവൻ എങ്കളെ കാപ്പാത്തിയെ. അവൻ ഇനീം എങ്കളെ കാപ്പാത്തും ഒൺ അവനിൽ എങ്കാക്ക് ഉറപ്പൊണ്ട്.

11 നിങ്കെ എപ്പണും എങ്കാക്കുചൂട്ടി വായാതി ഉതവിയെ ചെയ്യിനതാനെ? അകനെ കനേമാളുകെ വായാതിനതുനാലെ തെയ്‌വത്തിലെ ഇരക്കം കിടച്ചെ; അം തെയ്‌വത്തിലെ ഇരക്കംനാലെ പലെ ആളുകേം എങ്കനാലെ തെയ്‌വത്തുക്ക് നണ്ണിയെ ചൊൽകേക്ക് ഇടയാകും.


പവുലോശ് തീരുമാനമെ മാത്തിനെ

12 ഉലകത്തിൽ നല്ലെ നിലമേൽ താൻ നങ്കെ പിശച്ചത്; എടുത്തു ചൊല്ലിയാ നിങ്കെ ഇടേൽ തെയ്‌വം തന്തെ ചുത്തമോടേം നേരോടേംതാൻ പിശച്ചത്; ഇത് മനിശനിലെ അറിവുവോലയില്ലെ തെയ്‌വ ഇരക്കത്തിൽതാൻ ചെയ്യിനത് ഒൺ എങ്കെ മനശാച്ചി കൂടി ചൊല്ലുകേം ചെയ്യിനെ; അത്തിൽ ഇപ്പെ എങ്കെ പെരുമപ്പടുകേം ചെയ്യിനെ.

13-14 നിങ്കാക്ക് വാശിക്കേക്കോ പടിപ്പേക്കോ കൂടാത്തതൊണ്ണാം എങ്കെ നിങ്കാക്കുചൂട്ടി എളുതാത്ത്; ഇപ്പെ നിങ്കാക്ക് എങ്കളെ ചൊല്ലി ഒരുത്തിനെ കാരിയം മട്ടുംതാൻ തിക്കിനൊള്ളത്; ഒണ്ണാ നിങ്കാക്ക് എങ്കളെ ചൊല്ലിയൊള്ളെ എല്ലാ കാരിയമും അറിഞ്ചിരുക്കോണും ഒൺ ഏൻ ആശിക്കിനെ; അകനയൊണ്ണാ കരുത്താവാനെ ഏശുകിരിശ്ത്തു വരിനെ നാളിൽ എങ്കെ നിങ്കളെ ചൊല്ലി പെരുമപ്പടിനതുവോലെ നിങ്കെ എങ്കളപ്പത്തീം പെരുമപ്പടുകേക്ക് ആകും.

15 ഇം ഉറപ്പ് ഇരുന്തനാലതാൻ മിന്നമേയേ നിങ്കളെ വന്തു കാണോണും ഒൺ ആശിച്ചത്; അകനയൊണ്ണാ നിങ്കാക്ക് ഇരണ്ടു തടവെ നൽമെ കിടയ്‌പ്പനായെ.

16 മക്കതോനിയാവുക്ക് പോയവോളെ നിങ്കളെ കാണോണും ഒണ്ണും അങ്ക് ഇരുന്ത് തിരുമ്പി നിങ്കകാൽ വന്ത് നിങ്കെ എങ്കളെ എകൂതിയാവുക്ക് കടത്തിവുടുക്കോണും ഒണ്ണും താൻ എൻ തീരുമാനം.

17 ഇകനെ തീരുമാനമെ എടുത്തവോളെ ഏൻ മനശുക്ക് ഉറപ്പുനാത്തവനീ? ഇം ഉലകത്തിലൊള്ളെ ആളുകളവോലെ അന്താൻ, അന്താൻ ഒണ്ണും ഇല്ലെ, ഇല്ലെ ഒണ്ണും ഒരേ നേരം ചൊൽകേക്കും ഏൻ ഒരു പുശു മനിശൻ വോലയീ?

18 ഒണ്ണാ തെയ്‌വം നമ്പുകേക്കാനവനാനതുനാലെ എങ്കെ ഒരേ നേരം “അന്താൻ” ഒണ്ണും “ഇല്ലെ” ഒണ്ണും ചൊല്ലാത്ത്.

19 ഏനും ശീലാശും തിമോത്തിയോശും നിങ്കെ ഇടേൽ വുളിച്ച് ചൊല്ലിയെ തെയ്‌വ മകനാനെ ഏശുകിരിശ്ത്തു “അന്താൻ” ഒണ്ണും “ഇല്ലെ” ഒണ്ണും നാത്തെ; അവനിൽ എപ്പണും “അന്താൻ” ഒൺമട്ടും താൻ ഒള്ളത്.

20 തെയ്‌വത്തിലെ വാക്ക് എത്തിനെ ഇരുന്താലും അതെല്ലാം കിരിശ്ത്തു ഏശുവിൽ താൻ കിടയ്‌ക്കിനത്; അതുനാലെ എങ്കെ തെയ്‌വമെ മകത്തപ്പടുത്തുകേക്കുചൂട്ടി ഏശു കിരിശ്‌ത്തുവിലെ നാമത്തിൽ “ആമേൻ” ഒണ്ണു താൻ ചൊന്നത്.

21 എങ്കളാം നിങ്കളാം കിരിശ്ത്തുവിൽ ഉറപ്പിച്ചു നുറുത്തിനവനും നങ്കളെ വോറാളുകളിൽ നുൺ പുറിച്ചെടുത്തവനും തെയ്‌വം താൻ.

22 അവൻ നങ്കളെ ചൊന്തമായ്‌ക്കി തെയ്‌വത്തിലെ ആത്തുമാവെ ഇതയത്തുക്ക് ഉറപ്പായും തന്തുമിരുക്കിനെ.

23 നിങ്കളെ നോക വയ്‌പ്പാനില്ലെ ഒൺ നിനച്ചുതാൻ ഏൻ കൊരിന്തിയാവുക്ക് തിരുമ്പി വാരാതിരുന്തത്. അത്തുക്ക് തെയ്‌വം ശാച്ചി.

24 നിങ്കെ നമ്പിക്കേൽ അതികാരമെ നടത്തുകേക്ക് നാത്തെ, നിങ്കളെ പിരിയപ്പടുത്തുകേക്കുചൂട്ടിതാൻ നിങ്കെ കൂട്ടത്തിൽ എങ്കെ വേലെ ചെയ്യിനത്; എന്തൊണ്ണാ ഏശുകിരിശ്‌ത്തുവിലൊള്ളെ നമ്പിക്കേൽതാൻ നിങ്കെ എപ്പണും ഉറപ്പോടെ നിക്കിനത്.

@New Life Literature (NLL)

Lean sinn:



Sanasan