1 പത്തിരോശ് 3 - പുതുവൻ ചേതിആണും പെണ്ണും 1-2 പെണ്ണാകാടേ, നിങ്കെ ആണാകാട്ടുക്കു അടയ്‌ങ്കിരിൻ; അകനയൊണ്ണാ അവറളിൽ ആരൊണ്ണാലും തെയ്‌വ വശനത്തിലെ ചൊല്ലുക്ക് നടകാതിരുന്താ ചുത്തമൊള്ളതും പേടിയോടെ ഒള്ളതുമാനെ നിങ്കെ നല്ലെ നടപ്പ് കണ്ട് തെയ്‌വമെചൊല്ലി ചൊല്ലാതെ അവറെ തെയ്‌വത്തുകാൽ വന്തോകും. 3 നിങ്കളെ നയമാ എപ്പേരുപ്പട്ടതാക്കിനതു തലമുടിയെ മിടഞ്ചിടിനതോ തങ്കം, വെള്ളികാടെ ഇടിനതോ ഉടനടയെ ഇടിനതോ ഇകനെ പുറമേ ഒള്ളതൊണ്ണും നാത്തെ. 4 ഒണ്ണാ നിങ്കളെ നയമാ എപ്പേരുപ്പട്ടതാക്കിനതു നിങ്കെ മനശീൽ നുൺ വരിനെ എളിമേം നിമതീലൊള്ളെ പിശപ്പും താൻ; അത് ഒരുനായും നാശമായ് പോകാത്ത്; അത് തെയ്‌വത്തുക്ക് വിലയൊള്ളതാൻ. 5 ഇകനയേതാൻ മിന്നൊരു കാലത്തിലെ തെയ്‌വമെ നമ്പിയെ ചുത്തമാനെ പെണ്ണാകാട് ഉടവറളമേ കോലമേത്തി അവറെ ആണാകാട്ടുക്കു അടയ്‌ങ്കിരുന്തത്. 6 അകനെ ശാറാ അബുറാകാമിലെ ചൊല്ലെ കേട്ട് നടന്ത് അവനെ ഏമാനൊൺ നിനച്ചി അടയ്‌ങ്കിരുന്തത്; നിങ്കെ നൽമെ ചെയ്‌കേം ഒണ്ണിലും പേടിയാതിരിക്കുകേം ചെയ്യാ നിങ്കെ അവെ മക്കയായിരുക്കും. 7 ആണാകാടേ, അതുവോലതാൻ നിങ്കെ പെണ്ണാളെ നിങ്കളക്കാട്ടിലും ഉറപ്പ് നാത്തവേരാ ഒൺ നിനച്ചി അവറളും മത്തും ഇരിൻ. തെയ്‌വത്തിലെ ഇരക്കമായ് ഇരുക്കിനെ പുതുവൻ പിശപ്പുക്ക് അവറളും കൂട്ടവകാശി ആയതുനാലെ അവറകാൽ മാനത്തോടെ ഇരുക്കോണും. അകനയൊണ്ണാ നിങ്കെ വായാതിനത്തുക്ക് മുടക്കം വാരാതെ ഇരുക്കും. നൽമെ ചെയ്യിനവോളെ കിടയ്‌ക്കിനെ കറുമം 8 എല്ലാരുക്കും ചേത്ത് ചൊന്നത്, നിങ്കെ മൊത്തമാ ഒത്തുമേൽ പിശയ്‌ക്കുകേം കനിവെ കാട്ടുകേം കൂടപ്പുറപ്പുവോലെ പിരിയമാ ഇരുക്കുകേം മനശലിവൊള്ളവേരായായി ഇരുക്കുകേം എളിമെ കാട്ടുകേം ചെയ്യോണും. 9 നിങ്കകാൽ നിച്ചനാതെ ചെയ്യിനവേരാകാൽ നിങ്കെ നിച്ചനാതെ ചെയ്യാതേം നിങ്കാക്ക് ചാപ്പമെ ഇടിനവേരാകാൽ ചാപ്പമെ ഇടാതേം അവറളെ കൂശാടിവുടിൻ. എന്തൊണ്ണാ തെയ്‌വം നിങ്കളെ കൂശാടുകേക്കുതാൻ വുളിച്ചിരുക്കിനത്. 10 തെയ്‌വ വശനത്തിൽ എളുതിയിരുക്കിനത്, “പിശപ്പിൽ പിരിയമാ ഇരുക്കുകേം നല്ലെ കാലമെ കാൺമ്പേക്ക് നിനയ്‌ക്കുകേം ചെയ്യിനവൻ നാശമെ ചൊല്ലി നടകാതേം നരിയെ ചൊല്ലാതേം ഇരുക്കോണും. 11 അവറെ നാശമെ വുട്ടൊറിഞ്ച് നല്ലതെ ചെയ് നടക്കുകേം അമതീക്കുചൂട്ടി തേടി നടക്കേം ചെയ്യട്ടെ. 12 എന്തൊണ്ണാ കരുത്താവു കൺ ഇകനെ ചെയ്യിനെ നീതി ഒള്ളവേരാളെ നോക്കുകേം അവൻ ചെവി അവറെ വായാത്തുക്ക് തുറന്ത് ഇരുക്കുകേം ചെയ്യിനെ; ഒണ്ണാ കരുത്താവു മുകറ് നാശമെ ചെയ് നടക്കിനവനുക്ക് വുറോതമാ ഇരുക്കും.” 13 നിങ്കെ നൽമെ ചെയ്യിനത്തിൽ ഉശാരെ കാട്ടിനതൊണ്ണാ നിങ്കാക്ക് ആര് നാശമെ ചെയ്യും? 14 തെയ്‌വം നിങ്കളെ കൂശാടുകേക്കുചൂട്ടി നിങ്കെ നൽമെ ചെയ്യിനതുനാലെ കവലെ അടേളത് വന്താലും നിങ്കെ പേടിപ്പാനില്ലെ; അതെ നിനച്ച് ആവലാതിപ്പടുവാനുമില്ലെ. 15-16 ഒണ്ണാ കിരിശ്ത്തുവെ കരുത്താവായ് നിനച്ചി നിങ്കെ ഇതയത്തിൽ അവനുക്ക് മാനമെ കൊടുക്കോണും; നിങ്കെ ഏശുവും മത്തും ചേന്ത് നൽമെ ചെയ്യിനതെചൊല്ലി ആരൊണ്ണാലും കേട്ടാ അവറാത്തുകാൽ എളിമയോടേം ബൊകുമാനത്തോടേം വകുതലെ ചൊൽകേക്ക് നിങ്കെ എപ്പണും ഒരിയ്‌ങ്കിരിൻ. നിങ്കെ മനശ് നിങ്കളെ കുത്തമെ ചൊല്ലാത്തെ നിലമേൽ അവറാകാൽ വതിലെ ചൊല്ലോണും. അകനയൊണ്ണാ കിരിശ്ത്തുവും മത്തും നിങ്കെ നയമാ പിശയ്‌ക്കിനതുനാലെ നിങ്കളെ കെട്ടതൊൺ ചൊല്ലി നടക്കിനെ ആളുകെ അകനെ ചൊന്നതിൽ വെക്കം കെടുകേക്ക് ഇടവരും. 17 എന്തൊണ്ണാ തിൻമെ ചെയ്യോൺ നാത്തെ, നൽമെ ചെയ്യോൺ കറുമം അടേനതുതാൻ തെയ്‌വത്തുക്ക് പിരിയം. 18 നിങ്കളെ തെയ്‌വത്തുകാക്ക് കൊണ്ടോകേക്കുചൂട്ടി നീതിമാനായെ കിരിശ്ത്തു നീതി നാത്തവേരാ പാപത്തുക്കുചൂട്ടി ഒരു തടവ് ചത്തെ. അവൻ ഉടമ്പിൽ ചത്തതൊണ്ണാലും അവനെ ആത്തുമാവിൽ ഉശിരേത്തിയെ. 19 അം ആത്തുമാവിൽ അവൻ പോയ് തടവിൽ കിടക്കിനെ ആത്തുമാവുകാൽ വുളിച്ച് ചൊല്ലിയെ. 20 ഇം ആത്തുമാവ് നോകാവ് പെട്ടകമെ ഒണ്ടായ്‌ക്ക കാലത്തിൽ തെയ്‌വം പൊറുപ്പോടെ കാത്ത് ഇരുന്തവോളെ തെയ്‌വ ചൊല്ലെ കോളാത്തവേരാ ആത്തുമാവുതാൻ. അം പെട്ടകത്തിൽ ഒരുത്തിനെ ആളുകെ ഒണ്ണാ എട്ട് വേരാ, തണ്ണീൽ മുയ്‌ങ്കി ചാകാതെ തപ്പിച്ച് ഓറിയെ. 21 നിങ്കളെ ഇപ്പെ രച്ചിക്കിനെ രാട്ടിപിരാട്ടുകേക്ക് ഒരു അടകാളംതാൻ അത്. എകനയൊണ്ണാ വരുകേക്കിരുക്കിനെ നാശത്തിലിരുന്ത് നങ്കളെ ഇത് കാപ്പാത്തും. രാടിപിരാടിനത് ഉടമ്പിലെ ചെളിയെ കശുവി ഒറീകേക്ക് നാത്തെ, ഉശിരോറി വന്തെ ഏശുകിരിശ്ത്തുവും മത്തും ചേന്ത് മനശ് ചുത്തമാക്കിളത്തുക്ക് തെയ്‌വമും മത്തും വച്ചിരിക്കിനെ ഉടമ്പടി താൻ. 22 അകനെ ഉശിരോറി വന്തെ ഏശുകിരിശ്ത്തു മേലോകത്തുക്ക് പോയി തെയ്‌വത്തിലെ വലത്തക്കോട് ഇരുക്കിനെ. അവൻ എല്ലാ തൂതരുകാടാം വാനത്തിലെ എല്ലാ ചക്കിതികാടാം അതികാരങ്കാടാം അതികാരമെ നടത്തിനെ. |
@New Life Literature (NLL)