Biblia Todo Logo
Bìoball air-loidhne

- Sanasan -

1 പത്തിരോശ് 2 - പുതുവൻ ചേതി


കരുത്താവു ഉശിരൊള്ളെ കൽ

1 നിങ്കെ പുതുവനായ് പുറന്ത് ഇരുക്കിനതുനാലെ വോറെ വേരാക്ക് കറുമം വരുകേക്ക് നിനയാതേം ചതിവെ കാട്ടാതേം കള്ളംകവടമെ കാട്ടാതേം കുശുമ്പെ ചൊല്ലി നടകാതേം വോറെ വേരാളെ മാനമെ കെടുത്താതേം

2 ഇപ്പെ പുറന്തെ പുള്ളകാടുവോലെ പുതുവൻ പിശപ്പിൽ വളറുകേക്കുചൂട്ടി തെയ്‌വ വശനമെന്നെ മായം നാത്തെ പാലെ കുടിപ്പേക്ക് ആശെ വയ്യിൻ.

3 എന്തൊണ്ണാ കരുത്താവ് നല്ലവൻതാൻ ഒൺ നിങ്കെ രുശിച്ചറിഞ്ചതാനേ.

4 മനിശൻ വിലനാതെ ഒറിഞ്ചുപോട്ടതും ഒണ്ണാ തെയ്‌വ ഇടത്തിൽ മാനമും വിലയൊള്ളവനുമായ് പുറിച്ച് എടുത്തതും ഉശിരൊള്ളെ കല്ലുമായെ കരുത്താവായെ അം ഏശുവും മത്തും ചേന്ത്

5 ഉശിരൊള്ളെ കൽ ഒണ്ണവോലെ നിങ്കളക്കൊണ്ട് തെയ്‌വം അവൻ പിശയ്‌ക്കിനെ കോയിലെ വേലെ ചെയ്യിനെ; ഏശുകിരിശ്ത്തുവിൽ തെയ്‌വത്തുക്ക് പിരിയമാനതും ആത്തുമീകെ ആകമെ ചെയ്‌വേക്കുചൂട്ടി അങ്ക് ചുത്തമാനെ പൂയാരിയേരുകാടായ് നിങ്കെ വേലെ ചെയ്യിനെ.

6 “ഏൻ ഒരു മാനമായതും വിലയൊള്ളതുമായെ കല്ലെ തേടി എടുത്ത് അത് ശീയോനിൽ മൂലക്കല്ലായ് ഇട്ടുവച്ചിരുക്കിനെ; അവനിൽ നമ്പുനവൻ ആരും ഒരു കാലത്തിലും വെക്കം കെട്ടു പോകാത്ത്” ഒൺ തിരുവെളുത്തിൽ ചൊല്ലി ഇരുക്കിനെ.

7 നമ്പുനെ നിങ്കാക്ക് അത് വിലയൊള്ളെ കൽതാൻ. ഒണ്ണാ നമ്പാത്തെ ആളുകേക്ക് അവറെ ഒറിഞ്ചുപോട്ടതുനാലെ

8 അവറെ തള്ളി ഒറിഞ്ചെ കല്ല് അവറളെ ബൂത്തെ വയ്‌ക്കിനെ കല്ലായ് മാറിയെ; തെയ്‌വ വശനമെ കോളാത്തതുനാലെ അവറെ കല്ലിൽ പുടച്ചി ബൂശിനെ; ഇതുതാൻ അവറാത്തുക്കൊളെള വിതി.

9 അതുനാലെ അവനിൽ നമ്പുനെ നിങ്കളയോ ഇരുട്ടിൽ ഇരുന്ത് അരിശുകമാനെ ഉടയാ വെളിച്ചത്തിൽ പിശയ്‌ക്കുവേക്ക് പുറിച്ചെടുത്ത് ഉടയാ ചുത്തമാനെ ചൊന്തെ ചാതീ ചനമുമായ്‌ക്കവൻ നല്ലെ നല്ലെ കാരിയങ്കാടെ മാനടവൻകാട്ടുക്ക് ചൊല്ലി കൊടുക്കുവേക്കുചൂട്ടി പൂയാരിയേരുകാടായും രാശാവുകാടായും നിങ്കെ ആയിരുക്കിനെ.

10 മിന്നേ നിങ്കെ തെയ്‌വത്തിലെ ഇരക്കം കിടയാത്തവേരാനാലെ നിങ്കെ തെയ്‌വത്തിലെ മാനടവൻ നാതിരുന്തെ; ഒണ്ണാ ഇപ്പെ നിങ്കാക്ക് തെയ്‌വത്തിലെ ഇരക്കം കിടച്ചതുനാലെ അവൻ മാനടവൻതാൻ.


തെയ്‌വത്തിലെ പണ്ണക്കാറൻ

11 ഇം ഉലകത്തിൽ പുറനാട്ടുകാറാവോലേം ഉലകത്തുക്ക് തിക്കിനാത്തവേരായായും പിശയ്‌ക്കിനെ എൻ ഇണങ്കരേ, എപ്പണും നിങ്കെ ആത്തുമാവുക്കു എതിരിയാ മല്ലടിക്കിനെ ഉടമ്പിലെ പിരിയത്തുക്കു നിങ്കളമേ വുട്ടു കൊടുപ്പാനില്ലെ.

12 ഏശുവെ നമ്പാത്തെ ആളുകെ നിങ്കളെ നിച്ചം കെട്ടവേരായൊൺ ചൊല്ലിയാലും അവറാത്തുക്കു മില്ലോട് നിങ്കെ നല്ലെ നടപ്പിൽ പിശയ്‌ക്കോണും. അകനയൊണ്ണാ നിങ്കെ ചെയ്യിനെ നല്ലെ കാരിയമെ കണ്ടു ഏശു വരുനെ നാളിൽ തെയ്‌വത്തുക്ക് അവറെ മകിമെ കൊടുക്കിളത്തുക്ക് ഇടവരും.

13 മനിശൻ ഇടേൽ വച്ചിരുക്കിനെ അതികാരത്തുക്ക് മുച്ചൂട്ടുക്കും നങ്കെ കരുത്താവുക്കുചൂട്ടി കേട്ട് നടക്കോണും.

14 എല്ലാത്തുക്കും മേലതികാരിയാനെ രാശാവാം പാപമെ ചെയ്യിനവേരാളെ ചോതനെ ചെയ്‌വേക്കും നൽമെ ചെയ്യിനവേരാളെ മാനിക്കേക്കും രാശാവ് നീമിച്ചിരുക്കിനെ മൂപ്പനാം കേട്ട് നടക്കോണും.

15 എന്തൊണ്ണാ നിങ്കെ ചെയ്യിനെ നൽമനാലെ പുത്തി കെട്ടവേരാ ചെയ്യിനെ പുത്തിനാത്തെ കാരിയങ്കാടെ നാതയാക്കോണും ഒണ്ണത് തെയ്‌വത്തിലെ പിരിയം താൻ.

16 വുടുതൽ കിടച്ചവേരാവോലെ പിശേൻ. ഒണ്ണാലും ഇം വുടുതലയെ ഉടവൻ ഉടവൻ പിരിയത്തുക്ക് വുട്ടു കൊടാതെ തെയ്‌വത്തിലെ പണ്ണക്കാറായ് നടേൻ.

17 എല്ലാരുക്കും മാനമെ കൊടുത്തു അക്കുമിക്കും പിരിയമടഞ്ച് ഇരിൻ; തെയ്‌വമെ പേടിച്ച് രാശാവുക്ക് മാനമെ കൊടുത്തു പിശേനിൻ.


കരുത്താവു പട്ടെ കറുമത്തിൽനുൺ നങ്കാക്കൊള്ളെ പാടം

18 വേലക്കാറാളേ, നിങ്കെ ഏമാൻമാരുകാട്ടിലെ ചൊല്ലുക്ക് നിക്കുകേം അവറാത്തുക്കു മാനമെ കൊടുക്കുകേം ചെയ്യോണും; നല്ലെ മനശ് ഒള്ളവേരാക്കും ഇരക്കമൊള്ളെവേരാക്കും മട്ടും നാത്തെ, മൂശാട്ടക്കാറാ ചൊല്ലാം കേട്ട് നടേനിൻ.

19 തവറെ ചെയ്യാതെ നിങ്കാക്ക് തണ്ടനെ കിടയ്‌ക്കിനവോളെ തെയ്‌വമെ നിനച്ചി അത് നിങ്കെ ഏത്തെടുത്താ തെയ്‌വം നിങ്കളെ കൂശാടും.

20 നിങ്കെ കുത്തമെ ചെയ്യോൺ അടി ഏൽക്കിനത്തിൽ എന്തൻ ഉറവു ഇരുക്കിനെ? ഒണ്ണാ നൽമെ ചെയ്യോൺ കറുമമടഞ്ചാ അത് തെയ്‌വത്തുക്ക് പിരിയംതാൻ.

21 അത്തുക്കുതാനെ തെയ്‌വം നിങ്കളെ വുളിച്ചിരുക്കിനത്. എന്തൊണ്ണാ കിരിശ്ത്തുവും നിങ്കാക്കുചൂട്ടി കറുമമടഞ്ചതാനെ; അവൻ പിശച്ചതുവോലെ പിശയ്‌ക്കേക്ക് നിങ്കാക്ക് ഇതെല്ലാം കാട്ടി തന്ത് പോയിരുക്കിനെ.

22 അവൻ തവറെ ചെയ്യാപ്പോയെ; അവൻ വായിൽ നുൺ ഒരു വഞ്ചനയും വന്തതുമില്ലെ.

23 ഉടയാളെ വെക്കമെ കെടുത്തിയപ്പണും അവൻ തിരുപ്പി വെക്കം കെടുത്താപ്പോയെ; അവൻ കറുമമടഞ്ചപ്പെ അവൻ തിരുപ്പി അരട്ടിയൊണ്ണും ചൊല്ലിയതില്ലെ. നീതിയോടെ വിതിക്കിനെ തെയ്‌വത്തുകാൽ ഉടയാളമേതാൻ ഒപ്പണയ്‌ക്കേം ചെയ്യത്.

24 നങ്കെ പാപം ചെയ്യിനതെ നുറുത്തി നീതീയോടെ പിശയ്‌ക്കുവചൂട്ടി കിരിശ്ത്തു നങ്കെ പാപമെ ഉടയാ ഉടമ്പിൽ ചിമ്പി ശിലുവേൽ ചത്തെ; അവൻ കായംനാലെ നിങ്കാക്ക് ചുകം കിടച്ചിരുക്കിനെ.

25 മിന്നേ നിങ്കെ മുറേക്ക് നടക്കിനെ ആടുകാടുവോലെ നടന്തെ; ഒണ്ണാ ഇപ്പെ നിങ്കെ ആത്തുമാവുകാടെ കാപ്പാത്തിനവനും ആട്ടുക്കാറൻ ആനവനും കാക്ക് തിരുമ്പി വന്തിരുക്കിനെ.

@New Life Literature (NLL)

Lean sinn:



Sanasan