Biblia Todo Logo
Bìoball air-loidhne

- Sanasan -

1 കൊരിന്തിയര് 9 - പുതുവൻ ചേതി


അപ്പോശ്‌ത്തലനിലെ അവകാശമും കടമേം

1 ഏൻ ഒരു അടിമയില്ലയേ? ഏൻ ഒരു അപ്പോശ്ത്തലൻ താനേ? നങ്കെ കരുത്താവാനെ ഏശുവെ ഏൻ കണ്ടതാനെ? കരുത്താവിൽ ഏൻ ചെയ്യെ വേലേലെ കനിതാനെ നിങ്കെ?

2 വോറാളുകെ എന്നെ ഒരു അപ്പോശ്‌ത്തലനായ് ഏത്തെടാതവോയാലും നിങ്കാക്ക് ഏൻ അപ്പോശ്ത്തലൻ താനേ? കരുത്താവിൽ ഏൻ ഒരു അപ്പോശ്‌ത്തലൻ ഒണ്ണത്തുക്കൊള്ളെ തെളിവുതാൻ നിങ്കെ.

3 എന്നെ കേൾവീ കോക്കിനവേരാക്കൊള്ളെ വതിൽ ഇന്താൻ.

4 നിങ്കകാൽ നുൺ തിന്നുകേക്കും കുടിയ്‌ക്കേക്കുമൊള്ളെ അവകാശം എങ്കാക്ക് നാത്തതീ?

5 ഇനിയോരു അപ്പോശ്‌ത്തലരുകാടുവോലേം കരുത്താവിലെ തമ്പിയേരുകാടുവോലേം കേപ്പാവുവോലേം നമ്പിക്കെ ഒള്ളെ പെണ്ണും മത്തും നടപ്പേക്ക് എങ്കാക്ക് അവകാശം നാത്തതീ?

6 ഏനും ബർന്നബാശും എങ്കളേ വേലേ ചെയ് പിശയ്‌ക്കിനെ; ഇകനെ എങ്കെ മട്ടും ചെയ്യാ മതിയീ?

7 കൂലിനാതെ പടയാളിയാനവൻ ആര്? മുന്തിരി തോട്ടമെ നട്ടൊണ്ടായ്‌ക്കാലെ അത്തിലെ പശമെ തിന്നാത്താ ആരൊള്ളെ? ആട്ടു കൂട്ടമെ നോയ്‌ക്കി പാലിച്ചി അത്തിലെ പാലെ കുടിയാത്താ ആരൊള്ളെ?

8 മനിശെ മാനടവൻ നിനവിൽ നാത്തെ ഏൻ ഇതെ ചൊന്നത്. മോശേലെ നായപുറമാണത്തിലും ഇതമേതാൻ ചൊല്ലിയിരുക്കിനത്.

9 “മെതിക്കിനെ മാട്ടുക്ക് മുകപ്പട്ടെ കെട്ടുവാനില്ലെ” ഒൺ നായപുറമാണത്തിൽ എളുതിയിരുക്കിനതാനെ? മാടുകാടെ നിനച്ചീ തെയ്‌വം ഇകനെ ചൊന്നത്?

10 ചത്തിയമെ ചൊല്ലിയതൊണ്ണാ നങ്കാക്കുചൂട്ടിതാനേ തെയ്‌വം ഇകനെ ചൊല്ലിയിരുക്കിനത്? അന്താൻ നങ്കാക്കുചൂട്ടിതാൻ. എന്തൊണ്ണാ കണ്ടമെ പൂട്ടിനവൻ പൂട്ടിനവോളേം നെല്ലെ മെതിക്കിനവൻ മെതിക്കിനവോളേം വെള്ളാമേലെ പതം തങ്കാക്കും കിടയ്‌ക്കുമൊണ്ണെ ആശയോടെ വേണും അതെ ചെയ്‌കേക്ക്.

11 എങ്കെ നിങ്കെ ഇടേൽ തെയ്‌വ കാരിയമെ ചൊന്നവോളെ നിങ്കളിൽ നുൺ എന്തൊണ്ണാലും കിടയ്‌ക്കോണും ഒൺ നിനയ്‌ക്കിനത് കുറയീ?

12 വോറാളുകേക്ക് നിങ്കളിൽ നുൺ എന്തൊണ്ണാലും കിടയ്‌പ്പേക്കൊളെള അവകാശം ഒള്ളതൊണ്ണാ എങ്കാക്ക് എത്തിനാരം? അപ്പണും എങ്കെ ഇം അതികാരമെ നിങ്കളേത്തിൽ നടപ്പായ്‌ക്കതില്ലെ; പകറം എങ്കെ പലവിതമാനെ കറുമങ്കാടെ പൊറുപ്പാ ഏത്തെടുക്കിനെ; എന്തൊണ്ണാ കിരിശ്‌ത്തുവിലെ നല്ലെ ചേതീക്ക് തടങ്കൽ ഒണ്ണും വരുവാനില്ലെ ഒൺതാൻ.

13 തെയ്‌വ ആലയത്തിൽ വേലേ ചെയ്യിനവേരാക്ക് പള്ളീൽ നുൺ താൻ അന്നം കിടയ്‌ക്കിനതൊണ്ണും ആകെ കളറീൽ ഏവലെ എടുക്കിനവേരാക്ക് അത്തിലെ വീതം കിടയ്‌ക്കുമൊണ്ണും നിങ്കാക്ക് തിക്കിനാത്തതീ?

14 അതേവോലെ നല്ലെ ചേതിയെ വുളിച്ച് ചൊന്നവനുക്ക് അതെ കോക്കിനവേരാളിൽ നുണ്ണേ അവറെ പിശപ്പുക്ക് തേവയാനതുകാടെല്ലാം കിടയ്‌ക്കോണും ഒൺ കരുത്താവ് കൽപ്പനയിട്ടിരുക്കിനെ.

15 ഒണ്ണാലും ഇം അവകാശമെ ഒണ്ണും ഏൻ എടുക്കിനതില്ലെ; അം കാരിയങ്കാടെ നിങ്കെ എനക്ക് ചെയ് തരോണും ഒൺ ആശിച്ചില്ലെ ഏൻ ഇതെ എളുതിനത്. ഇം കാരിയത്തിൽ എനക്കൊള്ളെ മാനമെ ആരൊണ്ണാലും നാതയാക്കിനത്തിലും നല്ലത് ഏൻ ചാനതാൻ.

16 ഒണ്ണാലും നല്ലെ ചേതിയെ വുളിച്ച് ചൊന്നതൊണ്ണാ എനക്ക് പെരുമപ്പടുകേക്ക് ഒണ്ണുമില്ലെ. കരുത്താവ് കട്ടായപ്പടുത്തിനനാലതാൻ ഏൻ അതെ ചെയ്യിനത്. ഏൻ ഇം നല്ലെ ചേതിയെ വുളിച്ച് ചൊല്ലാതവോയേ എനക്ക് ചരിയാനെ തെയ്‌വ കുത്തം താൻ.

17 ഏൻ മനശോടെ അതെ ചെയ്യിനതൊണ്ണാ എനക്ക് അത്തുക്ക് കൂലി ഒണ്ട്; ഏൻ മനം നാതയിതെ ചെയ്യിനതൊണ്ണാ എന്നെ ഏത്തു വുട്ടത്തുക്ക് ചെയ്യിനത് മട്ടുംതാൻ.

18 അന്നേരം എനക്ക് കിടയ്‌ക്കിനെ കൂലി എന്തനേത്ത്? എൻ അവകാശമെ ഏൻ എടാതെ നല്ലെ ചേതിയെ മത്തം ചൊന്നത് മട്ടുംതാൻ എനക്ക് കിടയ്‌ക്കിനെ കൂലി.

19 ഏൻ ആരുക്കും അടിമയില്ലെ; ഒണ്ണാലും അനേകമാളുകളെ നേടിളത്തുക്കുചൂട്ടി ഏൻ എന്നമേ എല്ലാരുക്കും അടിമെ ആയ്‌ക്കിരുക്കിനെ.

20 എകൂതരെ നേടുകേക്ക് ഏൻ എകൂതൻവോലെ ആയെ; ഏൻ നായപുറമാണത്തുക്ക് കീൾപ്പട്ട് ഇരുക്കിനതില്ലെ ഒണ്ണാലും നായപുറമാണമെ പാലിക്കിനവേരാളെ നേടുകേക്ക് ഏനും നായപുറമാണം പാലിക്കിനവനായെ.

21 അതുവോലെ ഏൻ എകൂതരല്ലാത്തവേരാ ഇടേൽ വേലെ ചെയ്യവോളെ അവറളെ നേടിളത്തുക്കുചൂട്ടി എകൂതാ നായപുറമാണം പാലിയാത്തെ എകൂതരല്ലാത്തവേരാവോലെ പിശച്ചെ. ഇത്തിലെ പൊരുൾ ഏൻ തെയ്‌വത്തിലെ നീമമെ മീരി നടക്കിനെ ഒണ്ണില്ലെ ഏൻ ചത്തിയമായും കിരിശ്‌ത്തുവിലെ നായപുറമാണത്തുക്ക് കീൾപ്പട്ട് ഇരുക്കിനാതാൻ.

22 ചക്കിതീൽ കുറവൊള്ളവനെ നേടിളത്തുക്ക് ഏനും അവറാത്തുക്ക് ഓയ്‌ക്കമാനെ നിലേൽ പളയ്‌കെ. എകനയൊണ്ണാലും ചിലരളെ രച്ചേക്ക് കുടക്കിളത്തുക്ക് എനക്ക് മുടീനതുവോലയെല്ലാം ഏൻ ചെയ്യെ.

23 നല്ലെ ചേതിനാലെ ഒണ്ടാനെ നൽമേലെ പങ്ക് എനക്കും കിടയ്‌ക്കിളത്തുക്ക് ഏൻ ഇതെ എല്ലാം നല്ലെ ചേതിനാലെ ചെയ്യിനെ.

24 ഓട്ടക്കളറീൽ ഓട്ടക്കാറാ എല്ലാരും ഓടിനെ ഒണ്ണാലും ഒരാമട്ടും താൻ ബൊകുമാനമെ നേടിനത് ഒൺ നിങ്കാക്ക് തിക്കിനൊള്ളതാനെ? നിങ്കളും ബൊകുമാനമെ നേടിളത്തുക്ക് തകിതിയാനെ ഓട്ടമെ ഓടിൻ.

25 മൽശരത്തിൽ ഓടുകേക്ക് ഒരുങ്കിനാ ഉടയാക്കൊള്ളെ എല്ലാ കാരിയത്തിലും തന്നമെ അടക്കി വയ്‌ക്കിനെ. അവൻ നാശമടേനെ കിരികിടമെ നേടുകേക്കുതാൻ അകനെ ചെയ്യിനത്. ഒണ്ണാ നങ്കളോ നാശമാകാത്തെ കിരികിടത്തുക്കുചൂട്ടിതാൻ ഇകനെ ചെയ്യിനത്.

26 അതുനാലെ ഉന്നം നാത്തെ മനിശൻ ഓടിനതുവോലനാത്തെ ഏൻ ഓടിനത്; കാത്തുക്ക് കുത്തിനെ മനിശൻവോലെ നാത്തെ ഏൻ പടേ വെട്ടിനത്.

27 ഏൻ വോറാളുകകാൽ നല്ലെ ചേതിയെ വുളിച്ച് ചൊല്ലിയോഞ്ച്, ഏനേ അം ബൊകുമാനത്തുക്ക് ഓയ്‌ക്കിയം നാത്താ ആകാതിരുപ്പേക്ക് ഏൻ എൻ ഉടമ്പെ കറുമമടയെ വച്ച് അടക്കി വയ്‌ക്കിനെ.

@New Life Literature (NLL)

Lean sinn:



Sanasan