Biblia Todo Logo
Bìoball air-loidhne

- Sanasan -

1 കൊരിന്തിയര് 15 - പുതുവൻ ചേതി


കിരിശ്ത്തു ചാവിൽ നുൺ ഉശിരോറി എന്തിനെ

1 ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, ഏൻ നിങ്കകാൽ വുളിച്ച് ചൊല്ലിയതും നിങ്കെ ഏത്തെടുത്തതും ഉറപ്പോടെ നിക്കിനതുമാനെ നല്ലെ ചേതിയെ നിങ്കകാൽ നിനയ്‌ക്കെ വയ്‌ക്കിനെ.

2 ഏൻ നിങ്കകാൽ വുളിച്ച് ചൊല്ലിയെ ഇം നല്ലെ ചേതിയെ നിങ്കെ ഉറുക്കമാ പുടിയ്‌ക്കിനതൊണ്ണാ നിങ്കെ രച്ചിക്കപ്പടും. അല്ലാട്ടി നിങ്കെ നമ്പിയത് മത്തമായോകും.

3-5 തിരുവെളുത്തിൽ ചൊല്ലിയിരുക്കിനവോലെ കിരിശ്ത്തു നങ്കെ പാപത്തുക്കുചൂട്ടി ചത്ത്, പൂത്തിടപ്പട്ട്, തിരുവെളുത്തുവോലെ മൂണാമതുനാ ഉശിരോറി എന്തി കേപ്പാവുക്കും പിന്നെ പന്നണ്ടാക്കും വെളിപ്പട്ടെ ഒണ്ണികനെ എനക്ക് കിടച്ചെ മുയ്‌ക്കമാനെ കാരിയങ്കാടെ ഏൻ നിങ്കാക്ക് ഏത്തു തന്താച്ചെ.

6 ഉശിരോറി എന്തിയോഞ്ച് നമ്പിക്കയാനെ അയിനൂറുക്കുമേൽ ആളുകേക്ക് ഒരേ നേരത്തിൽ ഏശു വെളിപ്പട്ടെ; അവറളിൽ പലയാളുകളും ചത്തേയെ; ഒണ്ണാലും കനേമാളുകെ ഇപ്പണും ഉശിരോടിരുക്കിനെ.

7 പിന്നെ ഏശു ആക്കോവുക്കും അതോഞ്ച് എല്ലാ അപ്പോശ്‌ത്തലരുകാട്ടുക്കും വെളിവായെ.

8 മാശം തികയാതെ പുറന്തെ പുള്ളവോലതാൻ ഏൻ ഒണ്ണാലും കടശീക്ക് എനക്കും അവൻ വെളിപ്പട്ടെ.

9 ഏൻ വന്ത് അപ്പോശ്‌ത്തലരുകാട്ടിൽ എളിയവൻ താനെ; തെയ്‌വ ശവെ നാശമെ ചെയ് വന്താനാലെ അപ്പോശ്ത്തലൻ ഒണ്ണെ പേരുക്ക് ഓയ്‌ക്കമാനവനും നാത്തെ.

10 ഒണ്ണാ ഏൻ ആയിരുക്കിനത് തെയ്‌വത്തിലെ ഇരക്കത്തിൽ താൻ; എൻകാക്ക് തെയ്‌വത്തുക്കൊള്ളെ ഇരക്കം മത്തമില്ലെ; അവറളക്കാട്ടി കടിനമായ് വേലെ ഏൻ ചെയ് ഇരുക്കിനെ; ഒണ്ണാലും ഏൻ നാത്തെ ചെയ്യത്; എൻ കൂട്ടത്തിൽ ഒണ്ടായെ തെയ്‌വത്തിലെ ഇരക്കം താൻ.

11 അതുനാലെ ഏനായാലും വോറെ ഒള്ളെ അപ്പോശ്‌ത്തലരുകാടായാലും വുളിച്ച് ചൊല്ലിയെ നല്ലെ ചേതി ഒണ്ണേതാൻ; നിങ്കെ നമ്പിയതും ഇതേതാൻ.


ചത്തവേരാ ഉശിരോറി എന്തിനെ

12 തെയ്‌വം കിരിശ്ത്തുവെ ചാവിൽ നുൺ ഉശിരെ കൊടുത്ത് എത്തിയാച്ചെ ഒൺ എങ്കെ വുളിച്ച് ചൊന്നപ്പണും ചത്തവേരാ ഉശിരോറി വാരാത്ത് ഒൺ നിങ്കളിൽ ചിലവേരാ ചൊന്നത് എകനെ?

13 ചത്ത് മൺ മറഞ്ചവേരാ ഉശിരോറി വാരാത്തൊണ്ണാ കിരിശ്ത്തുവും ഉശിരോറി എന്തിയിരുക്കിനതില്ലെ.

14 കിരിശ്ത്തു ഉശിരോറി വന്തതില്ലയൊണ്ണാ എങ്കെ വുളിച്ച് ചൊന്നെ കാരിയങ്കാടും വുറുതാവുതാൻ; നിങ്കെ നമ്പിക്കേം വുറുതാവുതാൻ.

15 ചത്തയാളുകെ ഉശിരോറി എന്തി വാരാതവോയാ തെയ്‌വം കിരിശ്‌ത്തുവാം ഉശിരെ കൊടുത്ത് എത്തിയതില്ലെ. അകനയൊണ്ണാ തെയ്‌വം കിരിശ്‌ത്തുവുക്ക് ഉശിരെ കൊടുത്ത് എത്തിയെ ഒൺ എങ്കെ തെയ്‌വത്തുക്ക് എതിരായ് കാണാത്തെ കാരിയമെ കണ്ടെ ഒൺ ചൊന്നവേരായാകും.

16 ചത്തവേരാ ഉശിരോറി എന്താത്തൊണ്ണാ കിരിശ്ത്തുവും എന്തിയിരുക്കിനതില്ലെ.

17 കിരിശ്ത്തു ഉശിരോറി എന്താത്തതൊണ്ണാ നിങ്കെ നമ്പിക്കെ വുറുതാവുതാൻ; നിങ്കെ ഇപ്പണും ഉടവൻ പാപങ്കാട്ടിലേ ഇരുക്കിനെ.

18 അകനയൊണ്ണാ കിരിശ്ത്തുവിൽ നമ്പിയെ ചത്തവേരാളും നാശമായേയെ.

19 ഇം പിശപ്പിൽ മട്ടും നങ്കെ കിരിശ്ത്തുവുകാൽ ആശെ വച്ചിരുന്താ നങ്കെ നിലെ ഉലകത്തിലെ എല്ലാ മനിശരക്കാട്ടീം മോശമാകും.

20 ചത്തവേരാ ഉശിരോറി എന്തിവരും ഒണ്ണത്തുക്കൊള്ളെ ഒരു ഉറപ്പായ് തെയ്‌വം കിരിശ്ത്തുവെ മുതെ ചാവിൽ നുൺ ഉശിരേത്തിയെ ഒണ്ണതുതാൻ ചത്തിയം.

21 മുതെ മനിശനാനെ ആതാമുനാലെ ചാവ് വന്തനാലെ ചത്തവേരാ ഉശിരോറി എന്തിനതും കിരിശ്ത്തു ഒണ്ണെ മനിശൻനാലെ ഒണ്ടായെ.

22 ആതാമിൽ എല്ലാരും ചാനതുവോലെ കിരിശ്ത്തുവിൽ എല്ലാരും ഉശിരോറും.

23 എല്ലാരും ഒണ്ണുക്ക് പുറകോട് ഒൺ ഒണ്ണെ നിലേൽ ഉശിരോറി എന്തും; മുതെ കിരിശ്ത്തു; പിന്നെ കിരിശ്ത്തു തിരുമ്പി വരിനവോളെ അവനുക്കൊള്ളവേരാ എല്ലാരും ഉശിരോറി എന്തും.

24 അതോഞ്ച് ഉലകത്തിലെ കടശിയാകും; അണ്ണേക്ക് കിരിശ്ത്തു എല്ലാ വായ്‌ച്ചകാടാം അതികാരമാം ചക്കിതികാടാം നാശമായ്‌ക്കാലെ രാച്ചമെ തകപ്പനാനെ തെയ്‌വത്തിലെ കയ്യിൽ ഏത്തു കൊടുക്കും.

25 തെയ്‌വം എതിരികളെ മൊത്തമാ തോൽവി അടയെ വച്ച് കിരിശ്‌ത്തുവിലെ കാലടീലാക്കിനതുവരേക്ക് കിരിശ്ത്തു അതികാരമെ നടത്തും.

26 ചാവ് എന്നെ എതിരിയെ കടശീക്ക് നാശമാക്കും.

27 “തെയ്‌വം മുച്ചൂടാം അവൻ കാൽക്കീശിൽ ആയ്‌ക്കിരുക്കിനെ” ഒൺ എളുതിയിരുക്കിനതാനെ? എല്ലാതാം ഒൺ ചൊല്ലിയാ തെയ്‌വമെ വുടെ എല്ലാം ഒൺതാൻ.

28 പിന്നെ എല്ലാം കിരിശ്‌ത്തുവുക്ക് കീൾപ്പട്ടോഞ്ച് തെയ്‌വം എല്ലാത്തുക്കും മീതേ ആകേക്കുചൂട്ടി എല്ലാം തൻ കാലടീലായ്‌ക്കി കൊടുത്തെ തെയ്‌വത്തുക്ക് കിരിശ്ത്തു ഉടയാളമേ കീൾപ്പടുത്തും.

29 ഇല്ലെ, ചത്തവേരാ ഉശിരോറി വാരാതവോയാ ചത്തവേരാക്കുചൂട്ടി രാടിപിരാടിനവേരാ എന്തെ ചെയ്യും? ചത്തവേരാ ഉശിരോറി വാരാതവോയാ അവറാത്തുക്കുചൂട്ടി രാടിപിരാടിനത്തിലെ പൊരുൾ എന്തനേത്ത്?

30 ചത്തവേരാ ഉശിരോറി വാരാതവോയാ പിന്നെ എന്തുക്ക് എങ്കെ പേടി പുടിച്ചെ വേലെ എപ്പണും ചെയ്യിനത്?

31 ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, നങ്കെ കരുത്താവാനെ ഏശുകിരിശ്ത്തുവിൽ എനക്ക് നിങ്കളെ ചൊല്ലിയൊള്ളെ പെരുമേലെ ഉറപ്പിൽ തീത്ത് ചൊല്ലട്ടെ ഒവ്വൊരുനാളും ഏൻ ചത്തുകിട്ടേ ഇരുക്കിനെ.

32 എപശോശിലെ മാനടവൻകാട് എന്നെ ചെയ്യാത്തെ ചിക്കെ ചെയ് അലക്കശിച്ചവോളെ ഏൻ അവറകാൽ മല്ലിട്ടത് ഇം ഉലകത്തിലെ എന്തൊണ്ണാലും നേട്ടത്തുക്കുചൂട്ടിയീ? ചത്തവേരാ ഉശിരോറി വാരാതവോയാ, “തിന്നിൻ, കുടീനിൻ, നാളെ ചാകുമില്ലെ.”

33 നിങ്കെ നിങ്കളമേ ചതിവിൽ അകപ്പടുത്തുവാനില്ലെ. കെട്ടെ കൂട്ട് കെട്ടിൽ മനിശനിലെ നല്ലെ കുണം കെട്ടു പോനെ.

34 നിങ്കളിൽ ചിലവേരാക്ക് തെയ്‌വമെചൊല്ലി അറിവില്ലെ; അത് നിങ്കെ മാനക്കേടുക്കൊള്ളെ കാരിയമാനെ; അതുനാലെ പോതമൊള്ളവേരായായ് അയന്തിരിൻ; നീതിയൊള്ളവേരായായ് ഇരിൻ; പാപമെ ചെയ്യാതിരിൻ.


ഉശിരു വന്ത് എന്തിനെ ഉടമ്പ്

35 “ചത്തവേരാ എകനെ ഉശിരോറും? അവറാത്തുക്ക് എകത്തെ ഉടമ്പിരുക്കും?” ഒൺ ചിലവേരാ കോക്കും.

36 പുത്തി കെട്ടെ മനിശാ, നീ വിതയ്‌ക്കിനത് ചാനതില്ലയൊണ്ണാ ഉശിരു വാരാത്ത്.

37 നീ വിതയ്‌ക്കിനത് നെല്ലിലയോ വോറേ ഏനത്തുകാട്ടിലയോ വിത്തെ മട്ടുംതാൻ; അത്തിലെ ഉടമ്പയില്ലെ; പിന്നെ അത് ഒരു പാളിയായ് വളറിനെ.

38 ഒണ്ണാ തെയ്‌വം ഉടയാക്ക് പുടിച്ചവോലെ ഒവ്വൊരു വിത്തുക്കും പലവിതമാനെ ഉടമ്പുകാടെ കൊടുക്കിനെ.

39 എല്ലാ ഉടമ്പും ഒരേവോലെ നാത്തെ; മനിശനുക്ക് വോറേ, ചീവാതികാട്ടുക്ക് വോറേ, പയ്‌ക്കികാട്ടുക്ക് വോറേ, മീൻകാട്ടുക്ക് വോറേ.

40 മേലോകത്തിൽ ഒള്ളതുകാടും പൂമിനാട്ടിൽ ഒള്ളതുകാടും മത്തും അക്കിക്ക് വൊവ്വോറേയായിരുക്കിനെ; മേലോകത്തിൽ ഒള്ളതുകാട്ടിലെ മകിമെ വോറേ, പൂമീലൊള്ളതുകാട്ടിലെ മകിമെ വോറേ.

41 പെയ്‌തിലെ മകിമെ വോറേ തിങ്കേലെ മകിമെ വോറേ, വെള്ളീലെ മകിമെ വോറേ; വെള്ളീം വെള്ളീം മത്തുമേ മകിമേൽ വൊവ്വോറേയായിരുക്കിനെ.

42 ചത്തവേരാ ഉശിരോറി എന്തിനതും ഇകനതാൻ. നാശമാ പോനെ ഉടമ്പതാൻ വിതയ്‌ക്കിനത്; ഒണ്ണാ തെയ്‌വം ഉശിരെ കൊടുത്ത് എത്തിനത് നാശമായ് പോകാത്തതതാൻ.

43 മാനം നാതെ വിതയ്‌ക്കിനെ ഒണ്ണാ മകിമേൽ നങ്കളെ തെയ്‌വം ഉശിരേത്തിനെ; പിലംനാതെ വിതയ്‌ക്കിനെ പിലത്തിൽ ഉശിരേത്തിനെ.

44 ചതയൊള്ളെ ഉടമ്പ് വിതയ്‌ക്കിനെ; ആത്തുമീകമാനെ ഉടമ്പ് ഉശിരോറിനെ; ചതെ നാത്തെ ഉടമ്പൊണ്ടൊണ്ണാ ആത്തുമീകമൊള്ളെ ഉടമ്പുമൊണ്ട്.

45 മുതെ മനിശനാനെ ആതാം ഉശിരൊള്ളെ മനിശനായെ ഒൺ എളുതിയിരുക്കിനതാനെ? കടശീലെ ആതാമാനെ കിരിശ്ത്തു ഉശിരെ കൊടുക്കിനെ ആത്തുമാവായെ.

46 ഒണ്ണാ മുതെ വന്തത് ആത്തുമീയെ ഉടമ്പില്ലെ; ചതയൊള്ളതാൻ. ആത്തുമീകമാനത് പിന്നെ വരിനെ.

47 മുതേലെ മനിശൻ പൂമീലെ മണ്ണിൽ നുൺ തിട്ടിച്ചതുതാൻ; ഇരണ്ടാമത്തെ മനിശൻ മേലോകത്തിൽ നുൺ വന്താളുംതാൻ.

48 മണ്ണിൽ നുണ്ണൊള്ളവേരാ മണ്ണിൽ നുണ്ണൊള്ളായാനെ ആതാമുവോലതാൻ; മേലോകത്തുക്ക് ഒള്ളവേരാ മേലോകത്തിൽ നുൺ വന്തെ കിരിശ്‌ത്തുവോലതാൻ.

49 ഇപ്പെ നങ്കെ മണ്ണിൽ നുൺ പടച്ചെ ആതാമുവോലതാൻ; ഒണ്ണാ പിന്നെ നങ്കെ മേലോകത്തിൽ ഒള്ളെ കിരിശ്‌ത്തുവിലെ ഉരുവത്തിലൊള്ളവേരായാകും.

50 ഏശുവിൽ നമ്പുനവേരാളേ, കറി, ഇലത്തം ഇത്തുകാട്ടുക്കൊണ്ണും മേലോകമെ അവകാശമാക്കേക്ക് കൂടാത്ത്; ഒണ്ണാ നാശമാനത് നാശമാകാത്തതെ അവകാശമാക്കാത്ത് ഒൺ ഏൻ ചൊന്നെ.

51-52 ഏൻ ഒരു മറുമമെ നിങ്കകാക്ക് ചൊല്ലാം; നങ്കെ എല്ലാരും ചത്തുകെട്ട് പോകാത്ത്; ഒണ്ണാ കടശി നാളിൽ കരുത്താവു വരുകേക്കൊള്ളെ കാകളെ ചത്തം കോക്കിനവോളെ മിന്നൽ വരിനതുവോലെ നങ്കെ ഉടമ്പുക്ക് മാത്തമൊണ്ടാകും. കാകളെ ചത്തം കോക്കിനവോളെ ചത്തവേരാ നാശമാകാതെ ഉശിരോറി എന്തുകേം ഉശിരോടിരുക്കിനെ നങ്കെ ഉടമ്പുക്ക് മാത്തമൊണ്ടാകേം ചെയ്യും.

53 ചാനതും നാശമടേനതുമാനെ നങ്കെ ഇം ഉടമ്പ് ഒരു കാലത്തിലും ചാകാത്തതും നാശമടയാത്തതുമാനെ ഉടമ്പായ് മാറോണും.

54 ഇകനെ നടമാനവോളെ, “ചാവെ തോൽവി അടയെ വച്ചെ” ഒണ്ണൊള്ളെ തെയ്‌വ വശനം നടമാനെ.

55 അള്ളേ ചാവേ, നിൻ വെറ്റി ഏടെ? അള്ളേ ചാവേ, വിശമൊള്ളെ നിൻ മുൾ ഏടെ?

56 ചാവിലെ വിശമുൾ പാപം; പാപത്തിലെ ചക്കിതിയെന്നത് നായപുറമാണം.

57 ഒണ്ണാ നങ്കെ കരുത്താവാനെ ഏശു കിരിശ്‌ത്തുവുനാലെ നങ്കാക്ക് വെറ്റിയെ തരിനെ തെയ്‌വത്തുക്ക് ചോത്തിരം.

58 അതുനാലെ ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, നിങ്കെ ഉറപ്പൊള്ളവേരാളും കുലുങ്കാത്തവേരാളും ആകോണും; നിങ്കെ കരുത്താവിൽ ചെയ്യിനെ ഒവ്വൊരു കാരിയമും വുറുതാവില്ലെ ഒൺ അറിഞ്ചിരുക്കിനനാലെ കരുത്താവിലെ വേലേൽ എപ്പണും പെരികി വരിനവേരാളുമാനിൻ.

@New Life Literature (NLL)

Lean sinn:



Sanasan