Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 20 - സത്യവേദപുസ്തകം OV Bible (BSI)

1 അശ്ശൂർരാജാവായ സർഗ്ഗോന്റെ കല്പനപ്രകാരം തർത്താൻ അശ്ദോദിലേക്കു ചെന്ന് അശ്ദോദിനോടു യുദ്ധം ചെയ്ത് അതിനെ പിടിച്ച ആണ്ടിൽ,

2 ആ കാലത്തു തന്നെ, യഹോവ ആമോസിന്റെ മകനായ യെശയ്യാവോട്: നീ ചെന്നു നിന്റെ അരയിൽനിന്നു രട്ടുശീല അഴിച്ചുവച്ചു കാലിൽനിന്നു ചെരുപ്പും ഊരിക്കളക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരുപ്പിടാതെയും നടന്നു.

3 പിന്നെ യഹോവ അരുളിച്ചെയ്തത്; എന്റെ ദാസനായ യെശയ്യാവ് മിസ്രയീമിനും കൂശിനും അടയാളവും അദ്ഭുതവും ആയിട്ടു മൂന്നു സംവത്സരം നഗ്നനായും ചെരുപ്പിടാതെയും നടന്നതുപോലെ,

4 അശ്ശൂർരാജാവ് മിസ്രയീമിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരുപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചുകൊണ്ടുപോകും.

5 അങ്ങനെ അവർ തങ്ങളുടെ പ്രത്യാശയായിരുന്ന കൂശും തങ്ങളുടെ പുകഴ്ചയായിരുന്ന മിസ്രയീമും നിമിത്തം ഭ്രമിച്ചു ലജ്ജിക്കും.

6 ഈ കടല്ക്കരയിലെ നിവാസികൾ അന്ന്: അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപെടും എന്നു പറയും.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan