Biblia Todo Logo
Bìoball air-loidhne

- Sanasan -

ആവർത്തനം 34 - സത്യവേദപുസ്തകം OV Bible (BSI)

1 അനന്തരം മോശെ മോവാബുസമഭൂമിയിൽനിന്നു യെരീഹോവിനെതിരേയുള്ള നെബോപർവതത്തിൽ പിസ്ഗാമുകളിൽ കയറി; യഹോവ ദാൻവരെ ഗിലെയാദുദേശമൊക്കെയും

2 നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറേ കടൽവരെ യെഹൂദാദേശമൊക്കെയും തെക്കേദേശവും

3 ഈന്തനഗരമായ യെരീഹോവിന്റെ താഴ്‌വീതിമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു.

4 അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്ക് കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതുതന്നെ; ഞാൻ അത് നിന്റെ കണ്ണിനു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്ന് യഹോവ അവനോടു കല്പിച്ചു.

5 അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബുദേശത്തുവച്ചു മരിച്ചു.

6 അവൻ അവനെ മോവാബുദേശത്തു ബേത്ത്-പെയോരിനെതിരേയുള്ള താഴ്‌വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.

7 മോശെ മരിക്കുമ്പോൾ അവന് നൂറ്റിരുപതു വയസ്സായിരുന്നു; അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.

8 യിസ്രായേൽമക്കൾ മോശെയെക്കുറിച്ചു മോവാബുസമഭൂമിയിൽ മുപ്പതു ദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ച് കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.

9 നൂന്റെ മകനായ യോശുവയെ മോശെ കൈവച്ചനുഗ്രഹിച്ചിരുന്നതുകൊണ്ട് അവൻ ജ്ഞാനാത്മപൂർണനായിത്തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ അവനെ അനുസരിച്ചു.

10 എന്നാൽ മിസ്രയീംദേശത്ത് ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സർവദേശത്തോടും ചെയ്‍വാൻ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അദ്‌ഭുതങ്ങളും ഭുജവീര്യവും എല്ലാ യിസ്രായേലും കാൺകെ

11 മോശെ പ്രവർത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ

12 യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan