സങ്കീർത്തനങ്ങൾ 93 - സത്യവേദപുസ്തകം C.L. (BSI)ദൈവം നമ്മുടെ രാജാവ് 1 സർവേശ്വരൻ വാഴുന്നു; അവിടുന്നു മഹിമ ധരിച്ചിരിക്കുന്നു. അവിടുന്നു ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു, അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചിരിക്കുന്നു, അതിന് ഇളക്കം തട്ടുകയില്ല. 2 അങ്ങയുടെ സിംഹാസനം പണ്ടുതന്നേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അങ്ങ് അനാദിമുതലേ ഉള്ളവനാണ്. 3 സർവേശ്വരാ, പ്രവാഹങ്ങൾ ഉയരുന്നു; പ്രവാഹങ്ങൾ ഇരമ്പുന്നു. പ്രവാഹങ്ങൾ ഗർജനം മുഴക്കുന്നു. 4 പ്രവാഹങ്ങളുടെ മുഴക്കത്തെക്കാളും സമുദ്രത്തിലെ തിരമാലകളെക്കാളും സർവേശ്വരൻ ശക്തിയുള്ളവൻ. 5 അവിടുത്തെ കല്പനകൾ അലംഘനീയം. സർവേശ്വരാ, വിശുദ്ധി അവിടുത്തെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India