സങ്കീർത്തനങ്ങൾ 87 - സത്യവേദപുസ്തകം C.L. (BSI)സീയോൻ-ജനതകളുടെ മാതാവ് കോരഹ്പുത്രന്മാരുടെ സങ്കീർത്തനം; ഒരു ഗീതം 1 സർവേശ്വരൻ തന്റെ നഗരം വിശുദ്ധ പർവതത്തിൽ സ്ഥാപിച്ചു. 2 ഇസ്രായേലിലെ എല്ലാ സ്ഥലങ്ങളെക്കാളും അവിടുന്നു സീയോനെ സ്നേഹിക്കുന്നു. 3 ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്തായ കാര്യങ്ങൾ ദൈവം അരുളിച്ചെയ്തിരിക്കുന്നു. 4 എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ, ഈജിപ്തും ബാബിലോണും ഉൾപ്പെടുന്നു. ഫെലിസ്ത്യരും സോർ നിവാസികളും എത്യോപ്യരും ‘ഇവൻ അവിടെ ജനിച്ചവൻ’ എന്ന് അഭിമാനിക്കും. 5 സകല ജനതകളും തങ്ങൾ സീയോനിൽ ജനിച്ചവരാണെന്നു പറയും. അത്യുന്നതനായ ദൈവമാണ് ആ നഗരം സ്ഥാപിച്ചത്. 6 സർവേശ്വരൻ ജനതകളുടെ കണക്കെടുക്കുമ്പോൾ, എല്ലാവരും സീയോനിൽ ജനിച്ചവരെന്നു രേഖപ്പെടുത്തും. 7 ‘സീയോനാണ് ഞങ്ങളുടെ അനുഗ്രഹങ്ങളുടെ ഉറവിടം’ എന്ന് എല്ലാവരും പാടി നൃത്തം ചെയ്യും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India