സങ്കീർത്തനങ്ങൾ 82 - സത്യവേദപുസ്തകം C.L. (BSI)ദൈവം സർവാധിപതി ആസാഫിന്റെ സങ്കീർത്തനം 1 ദൈവം സ്വർഗീയസഭയിൽ ഉപവിഷ്ടനായിരിക്കുന്നു; അവിടുന്ന് അവരുടെ ഇടയിൽ ന്യായം വിധിക്കുന്നു. 2 നിങ്ങൾ എത്ര കാലം അന്യായമായി വിധിക്കും? എത്ര കാലം ദുഷ്ടരുടെ പക്ഷം പിടിക്കും? 3 എളിയവനും അനാഥനും നീതി പാലിച്ചു കൊടുക്കുവിൻ, പീഡിതന്റെയും അഗതിയുടെയും അവകാശം സംരക്ഷിക്കുവിൻ; 4 ദുർബലനെയും എളിയവനെയും രക്ഷിക്കുവിൻ. ദുഷ്ടരിൽനിന്ന് അവരെ വിടുവിക്കുവിൻ. 5 നിങ്ങൾക്ക് അറിവോ വിവേകമോ ഇല്ല. നിങ്ങൾ അനീതിയുടെ അന്ധകാരത്തിൽ നടക്കുന്നു. ധാർമികതയുടെ അടിത്തറ നിങ്ങൾ തകർത്തിരിക്കുന്നു. 6 നിങ്ങൾ ദേവന്മാർ എന്നും നിങ്ങൾ അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു. 7 എങ്കിലും നിങ്ങൾ മർത്യരെപ്പോലെ മരിക്കും; ഏതൊരു പ്രഭുവിനെയുംപോലെ വീണുപോകും. 8 ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കണമേ; സർവജനതകളും അങ്ങയുടേതാണല്ലോ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India