Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 75 - സത്യവേദപുസ്തകം C.L. (BSI)


ന്യായാധിപനായ ദൈവം
ഗായകസംഘനേതാവിന്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ, ആസാഫിന്റെ സങ്കീർത്തനം.

1 ദൈവമേ, ഞങ്ങൾ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അതേ, ഞങ്ങൾ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അങ്ങയുടെ നാമം ഞങ്ങൾ വിളിച്ചപേക്ഷിക്കുന്നു. അവിടുത്തെ അദ്ഭുതകരമായ പ്രവൃത്തികൾ ഞങ്ങൾ പ്രഘോഷിക്കുന്നു.

2 ദൈവം അരുളിച്ചെയ്യുന്നു: ഞാൻ നിശ്ചയിക്കുന്ന സമയത്ത് ഞാൻ നീതിപൂർവം വിധിക്കും.

3 ഭൂമിയും അതിലെ സകല നിവാസികളും പ്രകമ്പനം കൊള്ളുമ്പോൾ ഞാൻ അതിന്റെ തൂണുകൾ ഉറപ്പിച്ചു നിർത്തുന്നു.

4 ഗർവു കാണിക്കരുതെന്ന് അഹങ്കാരികളോടും ശക്തി കാട്ടരുതെന്ന് ദുഷ്ടരോടും ഞാൻ പറയുന്നു.

5 നിങ്ങൾ ശക്തിയിൽ ഊറ്റംകൊള്ളരുത്; ഗർവോടെ സംസാരിക്കയുമരുത്.

6 ന്യായവിധി വരുന്നത് കിഴക്കുനിന്നോ, പടിഞ്ഞാറുനിന്നോ, വടക്കുനിന്നോ തെക്കുനിന്നോ അല്ല.

7 വിധികർത്താവു ദൈവമാണ്. അവിടുന്നാണ് ഒരുവനെ താഴ്ത്തുകയും മറ്റൊരുവനെ ഉയർത്തുകയും ചെയ്യുന്നത്.

8 സർവേശ്വരന്റെ കൈയിൽ ഒരു പാനപാത്രമുണ്ട്. അതിൽ വീര്യമുള്ള വീഞ്ഞ് നുരഞ്ഞുപൊങ്ങുന്നു. അവിടുന്ന് അതു പകർന്നു കൊടുക്കുന്നു. ഭൂമിയിലെ സകല ദുഷ്ടന്മാരും അതു മട്ടുവരെ ഊറ്റിക്കുടിക്കും.

9 എന്നാൽ ഞാൻ എന്നേക്കും ആനന്ദിക്കും, യാക്കോബിന്റെ ദൈവത്തിനു ഞാൻ സ്തുതിഗീതം ആലപിക്കും.

10 ദുഷ്ടന്മാരുടെ ശക്തി അവിടുന്നു തകർക്കും; നീതിമാന്മാരുടെ ശക്തിയോ വർധിപ്പിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan