സങ്കീർത്തനങ്ങൾ 70 - സത്യവേദപുസ്തകം C.L. (BSI)സർവേശ്വരാ, സഹായിക്കണമേ ഗായകസംഘനേതാവിന്; ദാവീദിന്റെ സങ്കീർത്തനം 1 ദൈവമേ, എന്നെ രക്ഷിക്കണമേ, സർവേശ്വരാ, എന്നെ സഹായിക്കാൻ വേഗം വരണമേ. 2 എന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർ ലജ്ജിതരും പരിഭ്രാന്തരും ആകട്ടെ; എന്റെ അനർഥം കാംക്ഷിക്കുന്നവർ, പിന്തിരിഞ്ഞ് അപമാനിതരായിത്തീരട്ടെ. 3 ‘നന്നായി, നന്നായി’ എന്നു പറഞ്ഞ് എന്നെ പരിഹസിക്കുന്നവർ പരാജയംമൂലം പരിഭ്രാന്തരാകട്ടെ. 4 അങ്ങയെ അന്വേഷിക്കുന്ന ഏവരും അങ്ങയിൽ ആനന്ദിക്കട്ടെ. അവിടുന്നു നല്‌കുന്ന വിമോചനത്തിനായി കാംക്ഷിക്കുന്നവർ, “ദൈവം എത്ര വലിയവൻ” എന്ന് എപ്പോഴും ഘോഷിക്കട്ടെ. 5 ഞാൻ എളിയവനും ദരിദ്രനുമാണ്. ദൈവമേ, എന്റെ അടുക്കലേക്കു വേഗം വരണമേ. അവിടുന്ന് എന്റെ സഹായകനും വിമോചകനുമാണ്. സർവേശ്വരാ, വൈകരുതേ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India