Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 54 - സത്യവേദപുസ്തകം C.L. (BSI)


ദൈവം എന്റെ സഹായകൻ
ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു സങ്കീർത്തനം. ദാവീദ് തങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നുവെന്ന് സീഫ്യർ ചെന്നു ശൗലിനോടു പറഞ്ഞപ്പോൾ പാടിയത്.

1 ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കണമേ; അവിടുത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ.

2 ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ, എന്റെ യാചന ശ്രദ്ധിക്കണമേ.

3 അഹങ്കാരികൾ എനിക്കെതിരെ വരുന്നു, നിഷ്ഠുരന്മാർ എന്നെ അപായപ്പെടുത്താൻ നോക്കുന്നു. അവർക്കു ദൈവബോധമില്ല.

4 എന്നാൽ, ദൈവമാണെന്റെ സഹായകൻ. സർവേശ്വരൻ എന്റെ ജീവൻ സംരക്ഷിക്കുന്നു.

5 അവിടുന്ന് എന്റെ ശത്രുക്കളെ, അവരുടെ തിന്മകൊണ്ടുതന്നെ ശിക്ഷിക്കും. അവിടുന്ന് അവരെ നശിപ്പിക്കും, അവിടുന്നു വിശ്വസ്തനാണല്ലോ.

6 സന്തോഷത്തോടെ ഞാൻ അങ്ങേക്കു യാഗമർപ്പിക്കും, സർവേശ്വരാ, ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും. അവിടുന്നു നല്ലവനാണല്ലോ.

7 അവിടുന്ന് എന്നെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചു. എന്റെ ശത്രുക്കളുടെ പരാജയം ഞാൻ നേരിൽ കണ്ടുവല്ലോ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan